Friday 3 April 2009

കുഞ്ഞപ്പേട്ടന്റെ സ്വന്തം ശവപ്പെട്ടി കട

ശവപ്പെട്ടി വാങ്ങുകയാണെങ്കിൽ അത് നല്ല ലക്ഷണമൊത്തതായിരിക്കണം.ഏതായാലും പരലോകത്തേക്കുള്ള യാത്രയാണ്.അലപം സ്മാർട്ടായിട്ട് തന്നെ പോണം.കുഞ്ഞപ്പേട്ടന്റെ ശവപ്പെട്ടി പീടികയിൽ ശവപ്പെട്ടി വാങ്ങാൻ ആരേലും ചെന്നാൽ കുഞ്ഞപ്പേട്ടൻ പറയും.
കുഞ്ഞപ്പേട്ടന്റെ ശവപ്പെട്ടി പീടിക ആ നാട്ടിലെ ആദ്യത്തെ ശവപ്പെട്ടി കടയാ.ഇന്ന് മൂന്നോ നാലോ ശവപ്പെട്ടി കട കുഞ്ഞപ്പേട്ടനു തന്നെയുണ്ട് ആ നാട്ടിൽ.വേറെ ചില ആസൂയാലുകള് കുഞ്ഞപ്പേട്ടന്റെ വളർച്ചയിൽ അസൂയപൂണ്ട് ചില ശവപ്പെട്ടി കടകൾ നാട്ടിൽ തുടങ്ങിയപ്പോൾ നാടിന്റെ പേര് തന്നെ മാറി പോയി.ഇപ്പോ ശവപ്പെട്ടി എന്ന അപരനാമത്തിലാണ് ആ ഗ്രാമം അറിയപ്പെടുന്നതു പോലും.
ശവപ്പെട്ടി എന്നു പറഞ്ഞാല് ഇന്ന് ഒരു തുണി കടേല് കയറി പെണ്ണുങ്ങള് ട്രെസ് സെലക്ട് ചെയ്യുന്നതിലും കഷ്ടാ.എന്തെല്ലാം ഫാഷനിലാ.
സിനിമാകാരുടെ പടമുള്ളത്.ദൈവങ്ങളുടെ പടമുള്ളത്.സ്വർണ്ണതകിടു പൊതിഞ്ഞത്,വെള്ളികെട്ടിയത്.എന്തെല്ലാം ഡിസൈനിലാ.ശവപ്പെട്ടിയ്ക്ക് നാട്ടിൽ നല്ല ചിലവു വന്നപ്പോൾ കുഞ്ഞപ്പേട്ടൻ രണ്ടാൺ മക്കളെയും ബാംഗ്ലൂരിൽ വിട്ട് ഡിസൈനിങ്ങ് പഠിപ്പിച്ചു.പിള്ളേരു മിടുക്കരാ എന്തെല്ലാം ഡിസൈനിങ്ങാ ശവപ്പെട്ടില് നടത്തണെ.
നാട്ടില് ചിക്കൻ ഗുനിയാ പടർന്നു പിടിച്ചപ്പോൾ കുഞ്ഞപ്പേട്ടനു ചാകരയായിരുന്നു.എവിടെ നിന്നെല്ലാം ആളുകൾ വന്ന് പെട്ടികൾ വാങ്ങി പോയത്. കുഞ്ഞപ്പേട്ടൻ പെട്ടി നിറയെ പണം വന്നപ്പോൾ ബാങ്കിലേക്ക് ഓട്ടം തന്നെയായിരുന്നു.
എന്തായാലും ഒരു സീസൺ അടുത്ത് വരുന്ന മണം അറിഞ്ഞ് കുഞ്ഞപ്പേട്ടൻ കഴിഞ്ഞ വർഷവും കുറെ പെട്ടികൾ കൂടുതൽ ഉണ്ടാക്കി.എന്തു ഫലം.
പെട്ടികൾ പണയില്ലാത്ത സമയത്ത് കുഞ്ഞപ്പേട്ടനും മക്കൾക്കും ഉറങ്ങാനുള്ള വകയായി. ഉച്ചയ്ക്ക് പണിയില്ലാത്തപ്പോൾ നല്ലൊരു ശവപ്പെട്ടിയിൽ കിടന്ന് കുഞ്ഞപ്പേട്ടൻ ഉറങ്ങും.ആ ഉറക്കം കണ്ടാല് മക്കളാണെലും കൊതിച്ചു പോകും. എന്തായാലും കഴിഞ്ഞ മഴകാലത്ത് ഒരു നല്ല പനി വന്നപ്പോൾ മക്കള് വിചാരിച്ചു അപ്പന്റെ വെടി തീരുമെന്ന് എവിടെ നീയൊക്കെ ചത്താലും ഞാനിവിടെ ഉണ്ടാകുമെന്ന് മക്കളെ മോഹിപ്പിച്ചാ കുഞ്ഞപ്പേട്ടൻ എഴുന്നേറ്റ് വന്നെ.