Tuesday, 11 May 2010
സുകുമാരമേനോന്റെ ഭാര്യന്മാർ.
നാല്പത്താറു വയസ്സു കഴിഞ്ഞെങ്കിലും സുകുമാരമേനോനെ കണ്ടാൽ മുപ്പതെ പറയു.അത്രയ്ക്കാണ് മൂപ്പരുടെ ഗ്ലാമറ്.വെളുത്ത് ചുകന്ന സുന്ദരകുട്ടൻ .സംസാരത്തിലാണെൽ ഏതു പെൺകൊച്ചിനെയും കറക്കി വീഴ്ത്തി വളച്ചൊടിച്ച് കുപ്പിലാക്കാൻ കഴിയുന്ന നർമ്മബോധം.സുകുമാരമേനോൻ ചെല്ലുന്നിടത്തെല്ലാം നല്ല മണിമണി പോലുള്ള സുന്ദരിക്കുട്ടികൾ വട്ടമിട്ട് പറക്കുന്നതും ഈ രസികത്വംവും ഗ്ലാമറും കൊണ്ടാകണം.ആകെയുള്ള ഭാര്യ കമലാക്ഷി മൂത്ത മകൾ ഡിഗ്രി യ്ക്ക് പഠിയ്ക്കുമ്പോൾ തന്റെ ഗ്ലാമറൊക്കെ മാറ്റി വച്ച് തന്റെ മകളെയും കെട്ടിച്ച് അവൾക്ക് കുഞ്ഞികാലു ഉണ്ടാകുന്നതും സ്വപനം കണ്ട് ഒരു അടുക്കളവാസിയായി മാറുന്നത് കണ്ട് സുകുമാരമേനോൻ വീടുവിട്ടിറങ്ങി.പട്ടാളത്തിൽ ജോലിയുണ്ടായിരുന്ന സുകുമാരമേനോൻ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇന്ത്യയിലെ പലനഗരങ്ങളും കറങ്ങുകയുണ്ടായി.ഭാര്യയുമായി പിണങ്ങി വീടുവിട്ടറങ്ങിയപ്പോഴാണ് കൽക്കട്ടയിൽ ഉള്ള പഴയ ചങ്ങാതി ഒരു മുഖർജിയുടെ കുടുംബത്തിൽ അയ്യാൾ എത്തുന്നതും.അവിടെയുള്ള അയ്യാളുടെ സഹോദരിയുമായി പ്രണയത്തിലാകുന്നതും.ആയ്യാളുടെ സൌന്ദര്യവും വാക്കുകളും ആ ബംഗാളി പെൺകുട്ടിയുടെ മനസ്സിൽ ആയ്യാളെ തന്റെ ഏല്ലാമായി പ്രതിഷ്ഠിച്ചു. അങ്ങനെ അവർ വിവാഹിതരായി.സുകുമാരമേനോന്റെ രണ്ടാം വിവാഹം.അന്ന് ഞാൻ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. വകേലൊരു ബന്ധുവായ മേനോൻ വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഞങ്ങളുടെ വീട്ടിലും വന്നു.
“ഇതാണ് നിന്റെ പേരമ്മ” മേനോൻ ആ ബംഗാളി പെണ്ണിനെ എനിക്ക് പരിചയപ്പെടുത്തി.
ഭാഷപോലും അറിയാതെ നാലാം ക്ലാസ്സുകാരനായ ഞാനും ആ ബംഗാളി പെണ്ണും പരസ്പരം നോക്കി നിന്നു. പോകാൻ നേരം അവർ എനിക്ക് മിഠായി വാങ്ങാൻ നൂറുരൂപ തന്നു.
അവർ പോയി അടുത്ത ഓണത്തിന് മേനൊൻ വീണ്ടും വന്നു.അന്ന് മേനോന്റെ കൂടെ ഒരു ബാഗ്ല്ലുരുകാരിയായിരുന്നു ഉണ്ടായിരുന്നത്.
അന്നും മേനോൻ എന്നോട് പറഞ്ഞു
മോനെ നിന്റെ പേരമ്മയാ.”
അങ്ങനെ ഒരോ വർഷവും മേനോൻ ഒരോ പേരമ്മന്മാരുമായി തറവാട്ടിൽ എത്തി.
“മോനെ ഇത് നിന്റെ പേരമ്മയാ.”
പത്താക്ലാസ്സ് പരിക്ഷ കഴിഞ്ഞ് സുകളടച്ചപ്പോഴാണ് മോനോന്റെ അടുത്ത വരവ്.
അന്ന് കോട്ടയത്തുള്ള ഒരു നസ്രാണി പെൺകുട്ടിയായിരുന്നു മോനോന്റെ ഭാര്യ. അതിസുന്ദരിയായ ഒരു പെൺകുട്ടി.മേനോൻ ഗുജാറാത്തിൽ വച്ച് പരിചയപ്പെട്ടതാണെത്രേ?.
ആ പെൺകുട്ടിയെ വശത്താക്കി മേനോൻ വിവാഹം കഴിച്ചു.
ഒരു റിട്ടേർഡ് സുകൂൾ വാദ്ധ്യാരുടെ മോള്.മേനോന്റെ വാചകത്തിൽ ആ വാദ്ധ്യാരും കുടുംബവും വീണുപോയി.പട്ടാളത്തിൽ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് നാട്ടിലെ കുറച്ചു ചെറുപ്പകാരെയും അയ്യാൾ വശത്താക്കി.
അവരിൽ നിന്നും കുറച്ചു പൈസയും വാങ്ങി.
ആ പെൺകുട്ടിയുമൊത്ത് കുറച്ചുനാൾ ജീവിച്ച മേനോൻ അവൾ ഗർഭണിയായപ്പോൾ അവിടെ നിന്നും മുങ്ങി.
ജീവിതത്തിൽ ഇങ്ങനെ കുറേ ഭാര്യന്മാരെ ഉണ്ടാക്കിയ മേനോനെ പിന്നെ ഞങ്ങളാരും കണ്ടിട്ടില്ല.പുതിയ മേച്ചിൽ പുറങ്ങൾ തേടി മേനോൻ പോയിട്ടുണ്ടാകാം.അല്ല്യ്യേൽ ആ പെൺകുട്ടികളുടെയെല്ലാം ശാപം ആയ്യാളെ…?
Saturday, 8 May 2010
വെടിക്കെട്ട് രാമൻ നായർ
നല്ല ഉയരമുള്ള കറുത്തതടിച്ച പ്രകൃതമാണ് രാമൻ നായർക്ക്.കാവിലെ ഭഗവതിയ്ക്ക് കഥനവെടിവഴിപ്പാടാണ് രാമൻ നായരുടെ പണി.
അതുകൊണ്ടാകാം രാമൻ നായരെ വെടിനായരെ എന്ന് നാട്ടിലെ പിള്ളേര് വിളിക്കണെ.
നനഞ്ഞപടക്കമാണ് രാമൻ നായരുടെ വെടി.ചിലപ്പോ അതുപൊട്ടില്ല.
അമ്പലത്തിൽ നല്ല കാണാൻ ചന്തമുള്ള പെൺപിള്ളേരു വന്നാൽ (കാണാൻ കൊള്ളാവുന്ന മുത്തശ്ശിയായാലും) രാമൻ നായര് വെളുക്കനെ ചിരിച്ചു നില്ക്കും.നന്നായി മുറുക്കുന്ന ചുണ്ടുകളും കഴുത്തിന് ഒട്ടും യോജിക്കാത്ത വിധത്തിലുള്ള ഭീമൻ തലയും കണ്ടാൽ ഒരു സൂര്യ നമ്പൂതിരിപ്പാടാണെന്ന് തോന്നും.
നാട്ടിലെ പിള്ളെരെയെല്ലാം പിടിച്ചിരുത്തി കൊച്ചുകഥകൾ പറഞ്ഞ് രസിപ്പിക്കുന്ന ഒരരസികൻ കൂടിയാണ് രാമൻ നായര്.കൊച്ചുകഥകൾ എന്ന് പറയുമ്പോൾ നാട്ടിലെ ആകെയുള്ള പൊതുമുതൽ മീനാക്ഷിയേടത്തിയുടെയും നാട്ടിലെ പല ആളുകൾക്ക് സാമ്യം നല്കിയ ചരിത്രപുരുഷൻ വള്ളിനായരുടെയും ഒക്കെ കഥകൾ.
രാമൻ നായരുടെ കൂടെ കൂടിയ പിള്ളെര് നന്നായി വായ്നോക്കാനും കുളിപ്പൂരേല് കയറി ഉളിഞ്ഞൂനോക്കാനും പഠിച്ചത് ഒരു ചരിത്രം.
ചെറിയ കുട്ടികളെ കണ്ടാലും രാമൻ നായര് വെറുതെ വിടില്ല.അവരെ പിടിച്ച് ഇക്കിളിയിടും അങ്ങനെ രാമൻ നായർക്ക് ഇക്കിളിനായര് എന്നൊരു പേരു കൂടി ഇടക്കാലത്ത് വന്നു.
വെടിയ്ക്ക് തീകൊളുത്തുന്ന ലാഘവത്തോടെയാണ് രാമൻ നായര് നുണ പറയുന്നത്.
നാട്ടിൽ ഉണ്ടാകാത്ത കാര്യങ്ങൾ പോലും ഉണ്ടായി എന്നു പറയാൻ രാമൻ നായർക്ക് ഒരു മടിയുമില്ല.
പറഞ്ഞാൽ വിശ്വസിപ്പിച്ചു കളയുന്ന കഥകൾ.
അതാണ് രാമൻ നായര്.
ഒരിക്കൽ രാമൻ നായര് വെറ്റിലയുമായി തൊട്ടടുത്തുള്ള പട്ടണത്തിൽ പോകുവാണ്. ബസ്സിലാണ് യാത്ര.നാട്ടിലെ ചിലയിടങ്ങളിൽ വെറ്റില കൃഷിയുണ്ട് രാമൻ നായരാണ് അതു വാങ്ങുന്നത്.
രാമൻ നായര് വെറ്റില കെട്ടുമായി ബസ്സിന്റെ മുകളിലേയ്ക്ക് കയറുകയാണ്.ബസ്സിന്റെ മുകളിലും താഴയുമല്ലാത്ത ഒരു അവസ്ഥ എത്തിയപ്പോൾ രാമന്നായരുടെ ഉടുമുണ്ട് ഉരിഞ്ഞ് താഴെ വീണൂ.കവലയിൽ നല്ല ആളുള്ള സമയം പോരാത്തതിന് സുകൂൾ വിട്ട സമയവും.രാമൻ നായരുടെ നില്പ് കണ്ടിട്ട് കവലയിൽ നിന്ന സകലമാനം ജനങ്ങളും ആർത്തു ചിരിച്ചു.
രാമൻ നായർക്ക് ഉണ്ടോ കൂസല്.
ആയ്യാൾ നഗ്നനായി തന്നെ മുകളിൽ കയറി കെട്ടു വച്ചു. എന്നിട്ട് അവിടെ നിന്ന് പറഞ്ഞു എല്ലാവരും കാണാനുള്ളതു കണ്ടില്ലെ ഇനി ഈ കെട്ട് കെട്ടിട്ടേ ഞാൻ താഴെയിറങ്ങുന്നുള്ളൂ.
കുറിപ്പ്:പത്തുവർഷം മുമ്പ് മരിച്ച ഒരു മൂവ്വാറ്റുപുഴകാരന്റെ ഓർമ്മയ്ക്ക്
Subscribe to:
Posts (Atom)