Friday 3 April 2009

കുഞ്ഞപ്പേട്ടന്റെ സ്വന്തം ശവപ്പെട്ടി കട

ശവപ്പെട്ടി വാങ്ങുകയാണെങ്കിൽ അത് നല്ല ലക്ഷണമൊത്തതായിരിക്കണം.ഏതായാലും പരലോകത്തേക്കുള്ള യാത്രയാണ്.അലപം സ്മാർട്ടായിട്ട് തന്നെ പോണം.കുഞ്ഞപ്പേട്ടന്റെ ശവപ്പെട്ടി പീടികയിൽ ശവപ്പെട്ടി വാങ്ങാൻ ആരേലും ചെന്നാൽ കുഞ്ഞപ്പേട്ടൻ പറയും.
കുഞ്ഞപ്പേട്ടന്റെ ശവപ്പെട്ടി പീടിക ആ നാട്ടിലെ ആദ്യത്തെ ശവപ്പെട്ടി കടയാ.ഇന്ന് മൂന്നോ നാലോ ശവപ്പെട്ടി കട കുഞ്ഞപ്പേട്ടനു തന്നെയുണ്ട് ആ നാട്ടിൽ.വേറെ ചില ആസൂയാലുകള് കുഞ്ഞപ്പേട്ടന്റെ വളർച്ചയിൽ അസൂയപൂണ്ട് ചില ശവപ്പെട്ടി കടകൾ നാട്ടിൽ തുടങ്ങിയപ്പോൾ നാടിന്റെ പേര് തന്നെ മാറി പോയി.ഇപ്പോ ശവപ്പെട്ടി എന്ന അപരനാമത്തിലാണ് ആ ഗ്രാമം അറിയപ്പെടുന്നതു പോലും.
ശവപ്പെട്ടി എന്നു പറഞ്ഞാല് ഇന്ന് ഒരു തുണി കടേല് കയറി പെണ്ണുങ്ങള് ട്രെസ് സെലക്ട് ചെയ്യുന്നതിലും കഷ്ടാ.എന്തെല്ലാം ഫാഷനിലാ.
സിനിമാകാരുടെ പടമുള്ളത്.ദൈവങ്ങളുടെ പടമുള്ളത്.സ്വർണ്ണതകിടു പൊതിഞ്ഞത്,വെള്ളികെട്ടിയത്.എന്തെല്ലാം ഡിസൈനിലാ.ശവപ്പെട്ടിയ്ക്ക് നാട്ടിൽ നല്ല ചിലവു വന്നപ്പോൾ കുഞ്ഞപ്പേട്ടൻ രണ്ടാൺ മക്കളെയും ബാംഗ്ലൂരിൽ വിട്ട് ഡിസൈനിങ്ങ് പഠിപ്പിച്ചു.പിള്ളേരു മിടുക്കരാ എന്തെല്ലാം ഡിസൈനിങ്ങാ ശവപ്പെട്ടില് നടത്തണെ.
നാട്ടില് ചിക്കൻ ഗുനിയാ പടർന്നു പിടിച്ചപ്പോൾ കുഞ്ഞപ്പേട്ടനു ചാകരയായിരുന്നു.എവിടെ നിന്നെല്ലാം ആളുകൾ വന്ന് പെട്ടികൾ വാങ്ങി പോയത്. കുഞ്ഞപ്പേട്ടൻ പെട്ടി നിറയെ പണം വന്നപ്പോൾ ബാങ്കിലേക്ക് ഓട്ടം തന്നെയായിരുന്നു.
എന്തായാലും ഒരു സീസൺ അടുത്ത് വരുന്ന മണം അറിഞ്ഞ് കുഞ്ഞപ്പേട്ടൻ കഴിഞ്ഞ വർഷവും കുറെ പെട്ടികൾ കൂടുതൽ ഉണ്ടാക്കി.എന്തു ഫലം.
പെട്ടികൾ പണയില്ലാത്ത സമയത്ത് കുഞ്ഞപ്പേട്ടനും മക്കൾക്കും ഉറങ്ങാനുള്ള വകയായി. ഉച്ചയ്ക്ക് പണിയില്ലാത്തപ്പോൾ നല്ലൊരു ശവപ്പെട്ടിയിൽ കിടന്ന് കുഞ്ഞപ്പേട്ടൻ ഉറങ്ങും.ആ ഉറക്കം കണ്ടാല് മക്കളാണെലും കൊതിച്ചു പോകും. എന്തായാലും കഴിഞ്ഞ മഴകാലത്ത് ഒരു നല്ല പനി വന്നപ്പോൾ മക്കള് വിചാരിച്ചു അപ്പന്റെ വെടി തീരുമെന്ന് എവിടെ നീയൊക്കെ ചത്താലും ഞാനിവിടെ ഉണ്ടാകുമെന്ന് മക്കളെ മോഹിപ്പിച്ചാ കുഞ്ഞപ്പേട്ടൻ എഴുന്നേറ്റ് വന്നെ.

Monday 2 March 2009

കച്ചറാ പാർട്ടീസ്

വടി കൊടുത്ത് അടിവാങ്ങുക പാച്ചുവിനും ഗോപാലനും അത്ര പുതുമയൊന്നുമല്ല. ഒന്നര പെഗ്ഗ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാൽ പാച്ചുവും ഗോപാലനും ഏതു കോടതിയിലും കള്ളസാക്ഷി പറയാനും ശവം തോണ്ടിയെടുക്കാനും റെഡി.

പാച്ചുവിനെയോ ഗോപാലനെയോ ആരേലും തെറി വിളിച്ചാൽ ഉടൻ പാച്ചു പണ്ടെങ്ങോ ചിക്കൻ വന്ന് വികൃതമായ തന്റെ മുഖം ഉയർത്തി ഒരു വെടുക്കൻ ചിരി ചിരിച്ചിട്ട് പറയും.

പാച്ചുവിനെം ഗോപാലനെം തൊട്ടാൽ വെവരും അറിയും.

ഇവിടെത്തെ യേമാനെ വിളിച്ച് ഞങ്ങളൊന്നു പറഞ്ഞാൽ ഇങ്ങളെ പൊക്കിയെടുത്തോണ്ട് പോകും.

കളി ഞമ്മളോടാ ഗോപാലനും പാച്ചുവും തെറിവിളിക്കുന്നവന്റെ നേരെ മുണ്ട് ഉയർത്തി കാട്ടി പറയും.

കാര്യം സത്യമാണൂ കേട്ടോ പാച്ചുവിനെയും ഗോപാലനെയും പോലീസുകാർക്കും സ്ഥലത്തെ വല്ല്യയേന്മാർക്കൂം വല്ല്യകാര്യമാ.

എവിടെലും ഒരു ശവം പൊന്തിയാൽ അതു മുങ്ങിയെടുക്കാൻ പാച്ചുവും ഗോപാലനും വേണം.

അല്ലെ ഈ ചീഞ്ഞൂ നാറിയ ശവത്തെ നമ്മൂടെ ഏമാന്മാർ തൊടുമോ?.

ഇടയ്ക്ക് ഏമാന്മാർ തന്നെ പാച്ചുവിനും ഗോപാലനും കള്ളുവാങ്ങി കൊടുക്കും.

പാച്ചുവിനും ഗോപാലാനും ഒരു സ്വാഭാവമുണ്ട്.എന്തു കിട്ടിയാലും അതു വീതിച്ചു കഴിക്കുക.

കള്ളായാലും പെണ്ണായാലും അതങ്ങനെയാ.

അങ്ങനെയിരിക്കെ ഒരിക്കൽ ഗോപാലൻ നല്ലനടപ്പൂ ശീലിച്ച് ഉടുംബിന്റെ ജീവിതം അവസാനിപ്പിച്ചു നല്ലൊരു ജീവിതം കെട്ടിപടുക്കാൻ തീരുമാനിച്ചു. അതിനായി ഗോപാലൻ ഒരു ദുർനടപ്പുകാരി പെൺകുട്ടിയെ തന്നെ തന്റെ ജിവിതത്തിന്റെ ആരാമത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്നു.

തന്റെ ഊണിലും ഉറക്കത്തിലും ഒരു താങ്ങു തടിപോലെ നിന്ന ഗോപാലൻ തന്നെ വിട്ട് പോയപ്പോൾ

പാവം പാച്ചു സങ്കടം സഹിക്കവയ്യാതെ വീണ്ടും വീണ്ടും കുടിച്ചു.

ഗോപാലനാകട്ടെ ഓർമ്മ വച്ച കാലത്തൊന്നും അമ്പലത്തിലോ പള്ളിലോഒന്നും കയറിയിട്ടില്ല.തന്റെ പ്രിയതമയായ പുഷപമ്മയെയും കൂട്ടി ഗോപാലൻ അമ്പലത്തിലും പള്ളീലും ഒക്കെ കയറി ഇറങ്ങി.

പുഷ്പമ ടൌണിലെ ഒരു പൊതുസ്വത്തായതു കൊണ്ട് അമ്പലത്തിലായാലും പള്ളിലായാലും ചെല്ലുന്നിടത്ത് ചില ഞരമ്പ് രോഗികൾ തട്ടി മുട്ടിം കണ്ണൂ കാണീച്ചും നിന്നു.

പുഷപമ്മ പുറത്തിറങ്ങിയാൽ അതു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഗോപാലൻ പുഷ്പമ്മയെ വീട്ടിൽ ആക്കി പണിക്കു പോകും.
ഗോപാലൻ പുറത്തു പോകുമ്പോൾ പുഷപമ്മ തന്റെ പഴയ ബിസ്സിനസ്സിലേക്ക് തിരിയും.നാട്ടിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പകാരെ കൈയ്യും കാലും കാട്ടി മാടി വിളിച്ച് പുഷപമ്മ തന്റെ ബിസ്സിനസ്സ് പുഷ്ടിപെടുത്തി.അങ്ങനെയിരിക്കെ ഒരു ദിവസം ഗോപാലൻ പണി കഴിഞ്ഞ് നേരത്തെ എത്തി.
വീട്ടിൽ പതിവില്ലാത്ത ഒരാളനക്കം കണ്ട് ഗോപാലൻ പിന്നാമ്പുറത്തൂടെ അകത്തോട് കയറി.
കൈയ്യിൽ ഒരു ഉലക്കയുമായി വാതിലിനു മറവിൽ പതുങ്ങി നിന്നു.
പുഷപമ്മയുടെ സൌന്ദര്യത്തിൽ മതിമറന്ന് ഗോപാലൻ പോകുന്ന നേരം നോക്കി കിട്ടുന്നതിൽ പാതി തേടി ഗോപാലന്റെ വീട്ടിൽ എത്തിയ പാച്ചുവായിരുന്നു അത്.
പാച്ചു കാര്യം കഴിഞ്ഞ് പുറത്തു കടന്നതും ഗോപാലൻ ഉലക്കയെടുത്ത് പാച്ചുവിന്റെ തലക്കിട്ട് ഒരു കൊട്ട്.
പാച്ചു അയ്യോ എന്ന് അലറി കൊണ്ട് താഴേ വീണൂ രക്തം ഒലിപ്പിച്ചു. രക്തം കണ്ടപ്പാടെ കെട്ടിയവ സേനഹം മറന്ന് പുഷ്പ്പമ്മ മതിലുച്ചാടി ഒരോട്ടം. പാച്ചുവിനെ അടിച്ച കേസ്സിൽ ഗോപാലനെ പോലീസു പൊക്കി.ഗോപാലൻ പോയതോടെ പുഷപ്മ്മ ടൌണിൽ കൈയ്യും കാലും കാണിച്ച് ആളെ കൂട്ടി.

Friday 20 February 2009

ഗൾഫുകാരന്റെ കഷ്ടകാലം


ഗൾഫിൽ തൊഴിൽ മാന്ദ്യം ഉണ്ടായപ്പോഴാണ് കഷ്ടകാലത്തിനു നാട്ടിൽ പോയി ഒരു പെണ്ണൂകാണാൻ തോന്നിയത്. കല്ല്യാണം കഴിക്കാൻ കണ്ട സമയം കൊള്ളാം എന്തായാലും.കണ്ടകശനിയും ഗുളികനും
ചെകുത്താനും കൂടി ഒന്നിച്ചു തലേകയറി ഇരിക്കുന്നതു പോലുണ്ട്.കാണാൻ പൊകുന്ന വീട്ടിൽ പണിയെക്കുറിച്ചോക്കെ അലപം വിശാലമായി പറയുമ്പോൾ ഒരു ചോദ്യം,
ദുബായിലാണോ?
അവിടെന്നെല്ലാം ആളുകൾ കൂട്ടത്തോടെ പോരുകയാണെന്ന് കേട്ടല്ലോ?
പോരാത്താതിന് ചില പെണ്ണൂങ്ങൾക്ക് ഗൾഫുകാരെ വേണ്ട.
നാട്ടിലു വല്ല ജോലിയാണെൽ മതി തിന്നും കുടിച്ചു കിടാക്കാല്ലൊ?
പണ്ട് ഒരു പെണ്ണീനെ പ്രേമിച്ചിരുന്നു അവളേണെൽ പെങ്ങളെ പോലെ കാണാൻ പറഞ്ഞിട്ട് ഒരു ചിരി ചിരിച്ച് അങ്ങ് പോയി.
അവളെക്കാൾ ഒരു നല്ല ഒരു പെണ്ണിനെ കെട്ടി അവളുടെ വീടിനു മുന്നിലൂടെ ബൈക്കിലൊന്ന് കറങ്ങണം എന്നുണ്ടായിരുന്നു.
ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെ ഈ മാന്ദ്യം ഈയുള്ളവന്റെ കല്ല്യാണ മാന്ദ്യം ആയി.
ലണ്ടൻ,ഓസ്ടേലിയ സിംഗപ്പൂറ് എന്തേല്ല്ലാം മോഹങ്ങളായിരുന്നു.ഇനിയിപ്പോ ഒരു മണിപ്പൂരെങ്കിലും കിട്ടിയാൽ മതിയായിരുന്നു.
ഒരു നേഴ്സ്സു പെണ്ണിനെ കെട്ടാമെന്ന് വച്ചത് അവളെ വല്ലോ വിദേശ രാജ്യത്തൂം പറഞ്ഞ അയ്ച്ചു കിട്ടുന്ന കാശുകൊണ്ട് സ്മൊളും വാങ്ങി കുടിച്ച് ചാറ്റും ചെയ്ത് പിന്നെ ഇടയ്ക്കൊന്ന് ബ്ലോഗി.
വല്ലോ പിള്ളേരെ പഞ്ചാരയടിച്ചു നാട്ടിൽ കഴിയാന്നു വച്ചാ..
ഇനിയിപ്പോ എന്താ ചെയ്യുക
ശിവ ശിവ