Friday 10 October 2008

ബംഗാളി മലയാളം പഠിച്ചു

പിള്ളേച്ചൻ ദുബായിൽ എത്തീയപ്പോൾ ഉള്ള രാജ്യത്തെ സകല കീടങ്ങളുമായി നല്ല സൌഹൃദം ഉണ്ടാക്കിയെടുക്കാൻ ഒരു ശ്രമം നടത്തി.ആരെ കണ്ടാലും പിള്ളേച്ചൻ കൈസെ ഭായി എന്ന് ചോദിച്ചു കൊണ്ട് കയറി മുട്ടും.ശരിക്കും ഇത് പിള്ളേച്ചന് ഗുണത്തെ കാളെറെ ദോഷമാണ് ചെയ്തിട്ടുള്ളത്.

എങ്കിലും പിള്ളേച്ചൻ വിടാൻ മട്ടില്ല.

അങ്ങനെയിരിക്കെയാണ് അടുത്ത ഗൌഡണിലെ ഒരു ബംഗാളി പയ്യനു മലയാളം പഠിക്കാൻ അതിയായ മോഹം തോന്നിയത്.

മലയാളം പഠിക്കുക എന്ന് പറഞ്ഞാൽ നല്ല മലയാളമല്ല വേണ്ടത് കഷിക്ക് നല്ല കൊനഷ്ടു മലയാളം.

അങ്ങനെ പിള്ളേച്ചനോട് ചോദിച്ച് നല്ല കുറെ മലയാളം പഠിച്ചു.

ബംഗാളി എപ്പോഴും മലയാളം മലയാളം ബോലോ ഭായി എന്ന് പറഞ്ഞ് ശല്ല്യമായപ്പോൾ

പിള്ളേച്ചൻ ചോദിച്ചു

തുംകോ ക്യാ ചാഹിയെ?

ഭായി കൈസെബായിക്കോ മലയാളം ബോലോ?

ഇത് ഇതിനകം നാലഞ്ചുവട്ടം ബംഗാളിക്ക് ഞാൻ പറഞ്ഞു കൊടുത്തിട്ടൂള്ളതാണ് തന്നെയുമല്ല പണ്ട് iloveyouഎന്നതിന്റെ മലയാളം ബംഗാളീക്ക് പഠിപ്പിച്ചു കൊടുത്ത ക്ഷീണം ഇതുവരെ തീർന്നിട്ടില്ല.

അങ്ങനെ ബംഗാളി പിള്ളേച്ചനെ ശല്ല്യം ചെയതപ്പോൾ ബംഗാളിക്ക് രണ്ട് അടികിട്ടട്ടേന്ന് പിള്ളേച്ചനും

തീരുമാനിച്ചു.

എനിക്ക് ഒരുമ്മ തരുമോ? ഞാൻ പറഞ്ഞൂ കൊടുത്തൂ.

എന്തായാലും ബംഗാളി മലബാറിടെ അടുത്ത് കൈസെബായി നിറുത്തി പകരം

അങ്ങനെ പറഞ്ഞൂ.

ബംഗാളിടെ നാടകം ആദ്യം അരങ്ങേറിയത് തൊട്ടടുത്ത മലബാറിടെ ഗ്രോസറിയിൽ ആണ്.

കൈസെ ഭായി എന്നതിന്

ബംഗാളി അവിടെ ചോദിച്ചു.

ഭായി എനിക്ക് ഒരുമ്മ തരുമോ?

മലബാരി അതു കേൾക്കേണ്ട താമസം ഹിന്ദിയിൽ രണ്ട് അമണ്ടൻ കാച്ചി.

എന്തായാലും ബംഗാളീ ഇപ്പോ മലബാറി പറയാറില്ല

Tuesday 29 July 2008

പിള്ളേച്ചന്റെ ലീലാവിലാസങ്ങള്

പിള്ളേച്ചനും ഒരു പട്ടാണിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുവാണ്.പിള്ളേച്ചന്‍ ഹിന്ദി
പഠിച്ചു വരുന്ന സമയമാണ്.
ഏതൊരു നാട്ടില്‍ ചെന്നാലും ആദ്യം പഠിക്കേണ്ടത് അവിടുത്തെ തെറി തന്നെ.
ആരേലും ഹിന്ദിലോ അറബിലോ തെറിവിളിച്ചാല്‍ തിരിച്ചു വിളിക്കാന്‍ അറിയില്ല്യേല്
ചുമ്മാ ചിരിച്ചു കൊണ്ട് നില്‍ക്കേണ്ടി വരും.അത് നമ്മൂടെ അഭിമാനത്തിന്റെ പ്രശ്നമാണല്ലോ?
പിള്ളേച്ചന്‍ പട്ടാണിയുമായി സംസാരിച്ചു കൊണ്ട് നിലക്കുമ്പോള്‍ പിള്ളേച്ചന്‍
പറഞ്ഞു.
“ധോടാ കച്ചറാ ബാത്ത് കരോ ഭായി.”
പട്ടാണി അതു കേള്‍ക്കണ്ട താമസം ഹിന്ദിയിലെയും ഉറുദുവിലെയും രണ്ട് അമണ്ടന്‍ തെറികള്‍ പിള്ളേച്ചനെ അവന്‍ പഠിപ്പിച്ചു.
ആദ്യം പിള്ളേച്ചന്‍ പരീക്ഷണാര്‍ഥം പരീക്ഷീച്ചത് അവനിട്ട് തന്നെ.
അങ്ങനെ ഹിന്ദി,ഉറുദു,അറബി തെറികളില്‍ പാണ്ഡ്യത്യം നേടിയ പിള്ളേച്ചന്‍ ഉപകാരാര്‍ഥം ഒന്നു രണ്ട് മലയാളം തെറികള്‍ പട്ടാണിക്കും പറഞ്ഞൂ കൊടൂത്തു.
പട്ടാണിക്ക് കലിപ്പുള്ള മലബാറികളെ കാണുമ്പോള്‍ പട്ടാണി ഒരു മലയാളം കിണ്ണപ്പനങ്ങ് കാച്ചി
വീരനായി വിലസികൊണ്ടിരിക്കെയാണ്
തൊട്ടടുത്തുള്ള സ്ഥാപനത്തില്‍ ഒരു ഡ്രൈവറുടെ വേക്കന്‍സിയുണ്ടെന്ന് അവിടൂത്തേ ജി.എം. പിള്ളേച്ചനോട് പറയുന്നത്.‘നല്ല പാക്കിസ്ഥാനികള്‍ ഉണ്ടെങ്കില്‍ നോക്കാം.”
പിള്ളേച്ചന്‍ നമ്മൂടെ പട്ടാണിയുടെ അടുത്ത് കാര്യം പറഞ്ഞൂ.
“ഭായി ആപകേ പാസ് ഡ്രൈവറെ.ഉദര്‍ ഏക് വേക്കന്‍സി ഹെ.”
“കിത്തനാ സാലറി ദെഗാ ഭായി?”
“മാലും നഗിം ഭായി.ആപ് പൂച്ചോ.”
പിള്ളേച്ചന്‍ അറിയാവുന്ന ഹിന്ദി വച്ച് അങ്ങ് കാച്ചി.
പട്ടാണി അവിടെ ചെന്ന് ചോദിച്ച് അവന്റെ ഒരാളെ അവിടെ ഡ്രൈവറായി കയറ്റി.
ഇടക്ക് പട്ടാണി വരുമ്പോള്‍ പറയും.
“ഉദര്‍ അഛാ കമ്പിനി ഭായി.അചാ സാലറി ഹെ.”
“ആപകാ ദോസ്ത് കാ ലക്ക്.”
അങ്ങനെയിരിക്കെ അവനു ഫസ്റ്റ് സാലറി കിട്ടി.
അതിനുശേഷം അവിടെ ഡ്രൈവര്‍ക്ക് ഒന്ന് റെസ്റ്റു ചെയ്യാന്‍ സമയം കിട്ടാത്തവിധം വര്‍ക്ക് .ഓട്ടത്തോട് ഓട്ടം.
(എസ്ബിഷന്റെ വര്‍ക്ക് നടക്കുന്ന കമ്പിനിയാണ് ഈ ഫേം)
നമ്മുടെ പട്ടാണിടെ ദോസ്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു രണ്ടാഴ്ച്ച
അങ്ങനെ പട്ടാണി ഓവര്‍ ടൈം ഒക്കെ പ്രതീക്ഷിച്ച് മാസാവസാനം സാലറി
വാങ്ങാന്‍ ചെന്നു.

“ങാ ഈ മാസം നിന്റെ സാലറിയില്‍ ഏഴുഫൈനുണ്ട്,പിന്നെ വിസ ചെയ്ഞ്ചു ചെയ്ത പൈസ വാങ്ങാന്‍ ചെന്ന പട്ടാണി ഞെട്ടി.
തൊട്ടടുത്ത് ദിവസം കഥാനായകനായ പട്ടാണി വന്നപ്പോള്‍ പിള്ളേച്ചന്‍ വാതിക്കല്‍ നിന്ന് സംസാരിച്ചു നിലക്കുവാണ്.
ഉടനെ ഡ്രൈവറു പട്ടാണി വന്ന് സംഭവമെല്ലാം പറഞ്ഞൂ കേള്‍പ്പിച്ചു.
ഇങ്ങനെയാണ് കാര്യങ്ങള്‍.
ആ സമയം പിള്ളേച്ചന്റെ സുഹൃത്തായ അപ്പുറത്തെ കമ്പിനിലേ ജി.എം, അവിടെ കാറില്‍ വന്നിറങ്ങി.
പിള്ളേച്ചന്‍ അയ്യാളെ കണ്ട് ഒന്ന് തലയാട്ടി കൈകൊണ്ട് ഒന്ന് വിഷ് ചെയ്ത് നില്‍ക്കുമ്പോള്‍ കഥാനായകനായ പട്ടാണി ഒരു കിണ്ണന്‍ അലക്ക്
കപൂറേഏഏഏഏഏഏഏഏഏഏഏഏ..........................................................................................
പിള്ളേച്ചന്‍ ആ സമയം അവിടെ നിന്നും ഒരൊറ്റവോട്ടമായിരുന്നു.
പിന്നെ ആ ദിവസം പുറത്തേക്ക് പിള്ളേച്ചനെ കണ്ടില്ലാ.
ഗുണപാഠം-നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിച്ചാല്‍ അത് നമ്മുക്കിട്ട് തന്നെ പാരയാകും.

Saturday 19 July 2008

പിള്ളേച്ചനു പറ്റിയ ഒരു പറ്റെ

സ്ഥലം തൊടുപുഴ ശ്രികൃഷണ സ്വാമി ക്ഷേത്രം.പിള്ളേച്ചന്‍ പത്താം ക്ലാസു പരീക്ഷാ കഴിഞ്ഞൂ

നിലക്കുന്ന സമയം.പിള്ളേച്ചനും ഒരു കൂട്ടുകാരനും കൂടി ബൈക്കിന് ടൌണില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്ന് പറഞ്ഞത് ഒരു ബിയറാണ് കേട്ടോ?. കൂട്ടുകാരന് ഒരു ബിയറടിക്കണം.

പിള്ളേച്ചനെ അമ്പലത്തിന്റെ മുന്നില്‍ ഇറക്കീ വിട്ടിട്ട് കൂട്ടുകാരന്‍ നേരെ ബാറിലോട്ട് വിട്ടു.

അമ്പലത്തില്‍ വൈകുന്നേരം സുന്ദര കുസുമങ്ങള്‍ തൊഴാന്‍ വരുന്ന സമയമായതു കൊണ്ട് പിള്ളേച്ചന്‍ കൂട്ടുകാരനോട് പറഞ്ഞൂ.

ഞാന്‍ ഇവിടെ ഇറങ്ങികൊള്ളാം നീ വാങ്ങി വാ.

ഓക്കെ പറഞ്ഞ് അവന്‍ പിരിഞ്ഞൂ..

തൊടുപുഴയാറിന്റെ ശാലീന സൌന്ദര്യം നോക്കി പിള്ളേച്ചന്‍ നിലക്കുമ്പോള്‍ ഒരു സുന്ദരിക്കുട്ടി വഴിയിലൂടെ ആനനട നടന്ന് വരുന്നു.

പിള്ളേച്ചനിലെ പഞ്ചാരമനസ്സ് പെട്ടെന്ന് ശ്രദ്ധ അങ്ങോട് മാറ്റി.

എകാന്താ ചന്ദ്രികെ തേടുന്നതെന്തിനൊ എന്നുള്ള മൂളിപ്പാട്ട് പാടി ഒരു മതിലിനിനു കാലോക്കെ ചാരി

പിള്ളേച്ചന്‍ അസ്വാദിച്ച് വായ് നോക്കുന്നതിനിടയിലാണ്

ആ ദാരുണ സംഭവം നടന്നത്.

ഒരു കക്ഷി തൊട്ടുമുന്നിലായി വന്ന് ആടി ആടി നിലക്കുന്നു.
‘ആരാടാ ഉവ്വെ നീ ‘
‘ഞാന്‍ ഒരാള്.”
‘ആളോ അപ്പോ ഞാനാരാടാ?”
‍ചേട്ടന്‍ ചേട്ടന്‍
എടാ #&*** ആ പോയത് ആരാന്നാ അറിയുവോടാ നിനക്ക് . എന്റെ മോളാ കേട്ടോടാ.
അയ്യോ എനിക്കറിയില്ലായിരുന്നു (പിള്ളേച്ചന്റെ മുഖം പെട്ടെന്ന് ഭയാശങ്കകള്‍ കൊണ്ട് നിറഞ്ഞു.)
നിന്നെയൊക്കെ ഞാന്‍ കാട്ടിതരാടാ.
മോളെ അവിടെ നിലക്ക് മോളെ ആയ്യാള്‍ ആടികൊണ്ട് ആ കുട്ടിടെ പിന്നാലെ പോകുന്നത് നോക്കി
ആ പാവം പിള്ളേച്ചന്‍ നിന്നു.
അപ്പോ കൂട്ടുകാരന്‍ പറഞ്ഞൂ.
‘എന്തു പറ്റി അളിയാ?”
“ഏയ് ഒന്നുമില്ലാ
നീയാകെ വിരണ്ടിരിക്കുന്നത് പോലുണ്ടല്ലോ
അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ സംഭവം പറഞ്ഞൂ.
“കഷ്ടം എടാ അതവന്റെ മോളൊന്നുമല്ല അവന്‍ കല്ല്യാണം പോലും കഴിച്ചിട്ടില്ല.ചുമ്മാ വഴിയിലൂടെ പോകുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ അവനൊരു പിരിയിളക്കമാ.”
അവനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ ആ സംഭവം പറഞ്ഞ് അവന്‍ ആ പിള്ളേച്ചനെ കുറേ കളിയാക്കി
പാവം പിള്ളേച്ചന്‍ അല്ലെ

Wednesday 16 July 2008

പിള്ളേച്ചനും ഗ്ലാമറാകണം


ഏങ്ങനേലും കുറച്ച് ഗ്ലാമര്‍ ഉണ്ടാക്കിയെടുക്കുക എന്നത് പിള്ളേച്ചന്റെ ഒരു വലിയ സ്വപന്മാണ്.അതിനായി പിള്ളേച്ചന്‍ ഗ്ലാമരാശ്വാസ നിധിയായി കുറച്ച് പൈസ ഏല്ലാമാസവും മാറ്റിവയ്ക്കാറുണ്ട്.നാട്ടില്‍ കറുത്ത കുട്ടനായി ജീവിച്ച പിള്ളേച്ചന്‍ തിരിച്ചു പോകുമ്പൊളെങ്കിലും സ്വലപം വെളുക്കണം എന്നുള്ള ചിന്താഗതി വന്നു കയറിയതൊടെ പിള്ളേച്ചന്‍ ഫെയറാന്‍ ലൌലിയുടെ നാട്ടിലെ ഒരു റിട്ടേയില്‍ ബിസിനസ്സ് തുടങ്ങുവാനുള്ള അത്ര സ്റ്റോക്ക് വാങ്ങി വച്ചു.പിള്ളേച്ചന്‍ ഫെയറാന്‍ ലൌലി തേയ്ക്കുക എന്നു പറഞ്ഞാല്‍ അത് നല്ലൊരു മേസ്തിരി സിമന്റുവാരി പൊത്തൂന്നതു പോലെയാണ്.ഒരാഴച്ച ചുരുങ്ങിയത് രണ്ടു ട്യുബ് ഫെയറാന്‍ ലൌലി കൂടാതെ മുഖം കഴുകാനുള്ള വെജിറ്റെബിളിന്റെ പേസ്റ്റുമൊക്കെയായി പിള്ളേച്ചന്‍ വിലസുന്നതിനിടയിലാണ്.
രൂപമൃതിന്റെ ഒരു പരസ്യം കണ്ടത് ഏതു വെളുക്കാത്തവനും വെളുപ്പിക്കുന്ന
രൂപാമൃതം.

ഒരു ചെറിയ ട്യുബു വാങ്ങാന്‍ പിള്ളേച്ചന്‍ തീരുമാനിച്ചു.
വെളുക്കൂക എന്ന്ത് പിള്ളേച്ചന്റെ സ്വപനമാണല്ലോ.

ഒരു ദിവസം കാല്‍ ട്യുബ് ഫെയറാന്‍ ലൌലി.

രാവിലെയും വൈകിട്ടും കുങ്കുമപൂവിട്ട ഒരു ഗ്ലാസ് പാല്‍.

കൂടാതെ വൈകിട്ട് ഉറങ്ങാന്‍ നേരവും ഉച്ചക്കും ഓഫീസ്സില്‍ ഏല്ലാവരും
ഉറങ്ങുന്ന നേരവും ഫെയറ് വാഷിങ്ങ് ക്രീം ഉപയോഗിച്ച് അലപം
വാഷിങ്ങുമൊക്കെയായി വിലസുന്നതിനിടയിലാണ്.മില്ലണേയറിന്റെ
മണിനാദം പോലെ രൂപമൃതത്തിന്റെ പരസ്യം പിള്ളേച്ചന്റെ ബോധോദയത്തില്‍
വന്നു കയറിയത്. എന്തേലും ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് കിട്ടിയില്ലേല്‍ പിള്ളേച്ചന് ഉറക്കം വരില്ല.

കൈയ്യില്‍ കിട്ടിയ നമ്പറിലേക്ക് ഒരു ഉച്ചനേരത്ത് പിള്ളേച്ചന്‍ ഡയല്‍ ചെയ്തു.
“ഹലോ.”

അങ്ങെ തലക്കല്‍ ഒരു കിളിയുടെ ശബദം
“അലോ

ഏതോ അറബി സ്ത്രിയാണ്.
“മേഡം ദിസ് രൂപമൃത് “ഓഫീസ്
അവര്‍ അറബിയില്‍ ഏതാണ്ടൊക്കെ പറയണുണ്ട്.പിള്ളേച്ചനെ നട്ട കണ്ട വെയിലത്ത് വിളിച്ചതു കണ്ട് തെറി വിളിക്കുകയാവും.
“മേന്‍ അന്താ“
അറബിച്ചി എതാണ്ടൊക്കെയോ പുലമ്പുന്നുണ്ട്.
പിള്ളേച്ചന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.
പിള്ളേച്ചന്‍ തന്റെ കൈയ്യിലുള്ള നമ്പറിലേക്ക് മാറിമാറി നോക്കി.

ഇത് രുപാമൃതത്തിന്റെ നമ്പര്‍ തന്നെ.മാറിയിട്ടില്ലാ.
വീണ്ടും ഒരിക്കല്‍ കൂടി ഡയല്‍ ചെയ്തു.
“ഹലൊ“

ഇത്തവണ വേറെ ഒരു സ്ത്രിയാണ്.അല്പം കൂടി പതിഞ്ഞ ഒരു കിളി നാദം.
“ഹു ആര്‍ യു. വാ‍ട്ട് ഡു യു വാണ്ട്”
“വാട്ട് കപ്പയല്ലാ പച്ച കപ്പയാ.“
പിള്ളേച്ചന്‍ ദേഷ്യത്തോടെ ഫോണ്‍ വച്ചു.
കുറുക്കന്‍ മുന്തിരി പറയ്കാന്‍ കുറെ ചാടി നോക്കിയിട്ട് കിട്ടാതെ വന്നപ്പോള്‍
മുന്തിരിക്ക് പുളിയാണെന്ന് പറഞ്ഞ പോലെ പിള്ളേച്ചന്‍ രൂപമൃതം കിട്ടാത്ത വിഷമത്തില്‍ കുറെ വെജിറ്റബിള്‍ പേസ്റ്റ് എടുത്ത് വാരി പൊത്തി ഓഫീസ് മുറിയില്‍ ഇരുന്ന് മയങ്ങി.
അലപം മയങ്ങി വന്നപ്പോളാണ് വാതില്‍ ആരോ മുട്ടൂന്നത് .

യെസ് പിള്ളേച്ചന്‍ പാതി ഉറക്കത്തിലായിരുന്നെങ്കിലും വെറുതെ പുറത്തേക്ക് ഒന്ന് നോക്കി.

വാതയ്ക്കല്‍ ഒരറബി.

പിള്ളേച്ചന്‍ പെട്ടേന്ന് അറിയാതെ പൊങ്ങി പോയി.
പെട്ടെന്ന് മുഖം പേസ്റ്റ് വാരി പൊത്തിയേക്കുവാന്നുള്ള കാര്യം പോലും മറന്നു.

അറബിയുടെ മുന്നില്‍ വാതില്‍ തുറന്നു കൊടുത്തിട്ട് വിഷ് ചെയ്തു.
“വെര്‍ ഇസ് യു വര്‍ പത്താക്ക?”

പിള്ളേച്ചന്‍ പെട്ടേന്ന് പോക്കറ്റില്‍ പരതി.
“പത്താക്ക
ഇന്നച്ചന്‍ ചമ്മുന്നതു പോലെ ഒന്ന് പരുങ്ങി നിലത്ത് കാലുകൊണ്ട് തടവി
മേശപ്പുറത്ത് ആകമാനം ഒന്ന് തപ്പി.
ഒഹ് ഭാഗ്യം കിട്ടി.
അറബിയുടെ കൈയ്യില്‍ പത്താക്ക കൊടുത്തപ്പോഴാണ് പിള്ളേച്ചന്‍ തന്റെ ശരിയായ രൂപത്തെ കുറിച്ച് ഓര്‍ത്തത്.
അറബി പത്താക്കയിലെ രുപവും പിള്ളേച്ചന്റെ രൂപവും മാറിമാറി നോക്കിട്ട്
പത്താക്ക് തിരികെ തന്നു.
പിന്നെ ട്രേഡ് ലൈസന്‍സും വാങ്ങി നോക്കിട്ട് ഇറങ്ങുമ്പോള്‍ അറബി ഒരു വഷളന്‍ ചിരി ചിരിച്ചു.
“ഇവനേതു കോന്തനാണ് എന്നാകും ചിന്തിച്ചത്.
വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ പിള്ളേച്ചന്‍ അന്നേരം വെളുക്കനെ ചിരിച്ചു.

Tuesday 15 July 2008

പിള്ളേച്ചന്റെ കഥാപ്രസംഗം

നാട്ടിലെ അറിയപെടുന്ന കുടുംബത്തിലെ ഒരു പിള്ളേച്ചന്‍ വയസ്സ് അറുപത്.
അപ്പന്‍ പിള്ളേച്ചന്‍ ആറേഴ് ഏക്കറ് പുരയിടവും അത്രത്തോളം നിലവും കുടുംബ മുതലായി ഉണ്ടാക്കി വച്ചതു കൊണ്ട് പിള്ളേച്ചന്‍ ദേഹം അനങ്ങി പണിയെടുത്തില്ല.
പിള്ളേച്ചന് ആകെ ഉള്ള കൃഷി പിള്ളേര് കൃഷിയാണെന്ന് നാട്ടുകാരു പറയും.
മൂത്തമകള് ശാന്ത ഉണ്ടായപ്പോളാണ് പിള്ളേച്ചന് ഒരാണ്‍ തരി വേണം എന്നാഗ്രഹം ഉദിച്ചത്.പിള്ളേച്ചന്‍ രാത്രി പിള്ളേച്ചിയോട് പറഞ്ഞു.
“നമ്മൂക്ക് ഒരാണ്‍കുട്ടി വേണ്ടേടി?” അങ്ങനെ പിള്ളേച്ചന്‍ ആണ്‍ തരിക്കായി
ഒരു ശ്രമം നടത്തി.
ആ ശ്രമത്തില്‍ ഒരു പെണ്‍കുട്ടി കൂടി പിറന്നു.
പിള്ളേച്ചന്‍ അല്പം മദ്യപിക്കുന്ന കൂട്ടത്തിലാണ്.
രാത്രി കുടിച്ചിട്ട് പാട വരമ്പത്തൂടെ പാട്ടുപാടി ആടി വരുന്ന പിള്ളേച്ചന്‍ വീട്ടില്‍
എത്തിയാല്‍ ശ്രിമതി പിള്ളേച്ചി പിള്ളേച്ചന് ചമ്മന്തിയും കഞ്ഞിം വിളമ്പും.
പിള്ളേച്ചന്‍ അന്നേരം പറയും.
“നമ്മൂക്ക് ഒരാണ്‍ കുട്ടി വേണ്ടേടി?.”
പിള്ളേച്ചി അന്നേരം കാജോളിനെ പോലെ ഒന്നു ചിരിക്കും.
പിന്നെ പിള്ളേച്ചന്‍ ഊണു മതിയാക്കി പിള്ളേച്ചിക്കൊപ്പം കിടപ്പറയിലൊട്ട് കയറും.
അങ്ങനെ പിള്ളേച്ചന്റെ ലീലാവിലാസങ്ങളില്‍ പത്തു പെണ്മക്കള്‍ പിറന്നു.
പിള്ളേച്ചന്റെ വീട്ടില്‍ പത്തു പെണ്മക്കള്‍ ദശപുഷപങ്ങളെ പോലെ വിടര്‍ന്നു നിന്നു.
ഒരോപ്രാവശ്യവും പിള്ളേച്ചികള്‍ പിറന്നു വീഴുന്നതു കണ്ട് പിള്ളേച്ചന്‍ ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് കള്ളുഷാപ്പില്‍ തന്നെയായി.
അപ്പന്‍ പിള്ളേച്ചന്‍ മകന്‍ പിള്ളേച്ചന്റെ സല്‍ഭാവി സ്വപനം കണ്ട് നാട്ടുകാരെ പറ്റിച്ച് വാങ്ങി കൂട്ടിയ പറമ്പും പാടവുമൊക്കെ മകന്‍ പിള്ളേച്ചന്‍ കള്ളൂകുടിക്കാന്‍ കുറേശ്ശേ കുറേശ്ശേയായി വിറ്റുതീര്‍ത്തൂ.
അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി.
പെണ്മക്കള്‍ക്ക് കെട്ടുപ്രായമായപ്പോള്‍
പിള്ളേച്ചന്‍ പറഞ്ഞൂ.
“നിന്നെയൊന്നും കെട്ടിച്ചു വിടാന്‍ എന്റെ കൈയ്യില്‍ കാശില്ലാ.നീയൊക്കെ വല്ലവനെം പ്രേമിക്കാന്‍ നോക്ക്?.”
“പ്രേമിക്കാന്‍ നോക്ക് എന്നു പിള്ളേച്ചന്‍ പറഞ്ഞെങ്കിലും പിള്ളേച്ചന്‍ ഒരു ഡിമാന്‍ഡെ പറഞ്ഞുള്ളൂ.
“ചെക്കന്‍ നായരായിരിക്കണം”.
അപ്പന്‍ തങ്ങളെ കെട്ടിച്ചു വിടില്ലായെന്ന് മനസ്സിലാക്കിയ പിള്ളേച്ചകൊടികള്‍ സൈറ്റടിയും പാല്‍ പുഞ്ചരിയുമായി നാട്ടിലെ പൂവാ‍ലവഗ്ഗത്തിന് സകല പ്രോത്സാഹനവും നലകി.
പിള്ളേച്ചന്മാര്‍ വളരെ കുറവുള്ള നാട്ടില്‍ വേറേ ഏതേലും ഒരു വായ്നോക്കിയെ കേട്ടാമെന്നു വച്ചാല്‍ പിള്ളേച്ചന്‍ ഇടയും.
“കൊന്നുകളയും ഞാന്‍ ശവങ്ങള്‍ ചീത്തപേരുണ്ടാക്കാന്‍ “

ജോലിയും കൂലിയുമില്ലാതെ വിഷമിച്ചിരുന്ന പിള്ളേച്ചന്റെ പെണ്മക്കള്‍
പുരം നിറഞ്ഞൂ നിലക്കെ ഇടക്കീടെ നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറായ കേശവന്‍
ഏങ്ങു നിന്നേലും നായരെന്ന വാലുള്ള എതേലും ഒരു കോന്തനുമായി പിള്ളേച്ചന്റെ വീട്ടില്‍ പെണ്ണൂകാണാന്‍ വരും.
കേശവന്‍ കൊണ്ടു വരുന്ന കോന്തുണ്ണികള്‍ പിള്ളേച്ചന്റെ വീട്ടില്‍ ചായയും റെസ്ക്കും(പിള്ളേച്ചന്റെ കൈയ്യില്‍ കാശില്ലാ ലഡുവും ജിലേബിയൊന്നും കൊടൂക്കാന്‍)
കടിച്ചു അന്തം വിട്ടു നിലക്കുമ്പോള്‍ ഫാഷന്‍ പരേഡ് പോലെ ചേടത്തിയും അനിയത്തിമാരും വരിവരിയായി വന്ന് വാതിക്കല്‍ വന്ന് കോന്തുണ്ണിയെ നോക്കി പുഞ്ചരിയുമായി നിലക്കും.
മീരാ ജാസ്മിനും കാവ്യാമാധവനും ഗോപികയും ഭാമയും കാജോളും ഐശ്വര്യാ റാ‍യിയും കലപ്പനയും ഫിലോമിനായും ഒക്കെ വന്നു നിലക്കുമ്പോഴുള്ള അങ്കലാപ്പും പിടപെടപ്പൂം പാവം പൂവന്‍ കോഴിയെ പിടി കൂടും.
ഒന്നും പറയണ്ട ഒരു നല്ല തുണി കടേല്‍ കയറി ഒരു ഷര്‍ട്ട് തിരയുന്നാ അവസ്ഥ ഇതിലും ഭേദമായിരിക്കും.
അങ്ങനെ ഇടക്കിടെ പിള്ളേച്ചമാര്‍ വന്നും പോയിം ഇരിക്കുന്നതല്ലാതെ കല്ല്യാണം മൊന്നും നടന്നില്ല. ചെറുക്കന്‍ ഏതേലും ഒരു തരുണീയെ കെട്ടാമെന്നു വച്ചാല്‍ ചെക്കന്റെ അപ്പനോ അമ്മാവനോ എന്തിന് ഭാവിയിലെ അമ്മയായി അമ്മ പോരിന് കാത്തിരിക്കുന്ന അമ്മായിയോ കേറി ഒടക്കു.
സ്ത്രിധനം അത് പ്രശ്നമാണ്.
അങ്ങനെ തന്റെ പുരനിറഞ്ഞു നിലക്കുന്ന പെണ്മക്കളെ കൊണ്ട് പൊറുതി മുട്ടി
പിള്ളേച്ചന്‍ ഒരു ദിവസം ഒരു കുപ്പി കള്ളൂ വാങ്ങിട്ട് അതില്‍ അലപം എലിവിഷം കലക്കി അങ്ങ് തീര്‍ത്തേക്കാമെന്ന് വിചാരിച്ച് തൊട്ടടുത്തുള്ള കുന്നില്‍ മുകളിലേക്ക് കയറിയപ്പോഴാണ്
ഭഗവാന്റെ രൂപത്തില്‍ ആ നാട്ടിലെ നാലഞ്ചു ഷാപ്പുകളുടെ ഉടമ കൊച്ചു ഗോപാലന്‍
മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടത്.
കൊച്ചു ഗോപാലന്റെ പുതിയഷാപ്പില്‍ ഒരു മനേജരെ വേണം.
നാട്ടിലെ അറിയപ്പെടുന്ന ഒരു കാരണവര്‍ ആയതുകൊണ്ടും പിള്ളേച്ചന്റെ ബാധ്യതകള്‍ ഓര്‍ത്തൂം കൊച്ചു ഗോപാലന്‍ ഷാപ്പില്‍ പിള്ളേച്ചന് ഒരു ജോലി കൊടുത്തു.
അങ്ങനെ പിള്ളേച്ചന്‍ ഫ്രിയായി കള്ളടിച്ചും കള്ള് ഊറ്റിയും പതിയെ പതിയെ ഉയരാന്‍ തൂടങ്ങി
പിള്ളേച്ചന്റെ മക്കളുടെ കല്ല്യാണം ഒരോന്നായി
ശടെ ശടെന്ന് നടന്നു.
പിള്ളേച്ചന്റെ ഷാപ്പില്‍ കള്ളടിക്കാന്‍ വരുന്നവരെ പിള്ളേച്ചന്‍ തന്റെ ഉള്ളീല്‍ ഉറങ്ങി കിടക്കുന്ന ഗായകനെ കൊണ്ട് ഉണര്‍ത്തി.
കുടിയന്മാര്‍ പിള്ളേച്ചന്‍ എന്ന് കേട്ടാല്‍ ചങ്കും കരളും ഭാര്യടെ കെട്ടുതാലിയും വരെ കൊടുക്കുന്ന അവസ്ഥയിലായി.
അങ്ങനെ പിള്ളേച്ചന്‍ പണംകാരന്‍ പിള്ളേച്ചനായി. ഊറ്റു ഗോപാലന്റെ ഊറ്റു വിദ്യ പിള്ളേച്ചനും സ്വായാത്തമാക്കിയതൊടെ പിള്ളേച്ചന്റെ കാലം തെളിഞ്ഞൂ.

അങ്ങനെയിരിക്കെയാണ് നാട്ടിലെ കുടിയമാരെല്ലാം ചേര്‍ന്ന് നാട്ടിലെ ഒരു പള്ളീല് പിള്ളേച്ചന്റെ ഒരു കഥാപ്രസംഗം നടത്തിയത്.
കഥ
അങ്കണ തൈമാവ്.
അങ്കണ തൈമാവിന്‍ നിന്ന് ആദ്യത്തെ പഴം വീഴുകെ
ആ അമ്മയുടെ കണ്ണില്‍ നിന്നും പൊന്നോമന മകനെ ഓര്‍ത്ത്
ഒഴുകിയ കണ്ണൂനീര്‍ പിള്ളേച്ചന്‍ രണ്ടു കുപ്പീ കള്ളിന്റെയും നൂറുമില്ലി പട്ട ചാരായത്തിന്റെ
ബലത്തില്‍ ആഞ്ഞൂപിടിപ്പിച്ചപ്പോള്‍
സദസ്സിനു മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ട പിള്ളേച്ചന്റെ കഥാപ്രസംഗം കേട്ട്
കുടിയമാര്‍ അഹ്ലാദ ചിത്തരായി.
അവര്‍ പിള്ളേച്ചനെ നോ‍ട്ടുമാലകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
പിള്ളേച്ചന്‍ കഥാപ്രസംഗം
അവസാനിപ്പിച്ച് ആറേഴ് ഓട്ടോകളുടെ അകമ്പടിയോടെയാണ് വീട്ടില്‍ വന്നു കയറിയത്.
ഒന്നും പറയണ്ട
ആ ഒരു സംഭവത്തോടെ പിള്ളേച്ചന്‍ നാട്ടില്‍ സ്റ്റാറായി.
തൊട്ടടുത്തുള്ള കാവുകളിലും അമ്പലങ്ങളിലും പള്ളീകളിലും ഒക്കെ പിള്ളേച്ചന് തിരക്കോട് തിരക്ക്
പിള്ളേച്ചന്‍ തിരക്കായപ്പോള്‍ പിള്ളേച്ചിക്ക് ഒന്നു നേരെ ചൊവ്വെ കാണാന്‍ പോലും കിട്ടാതെയായി.
ഒരുപ്പാട് നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമെന്നോളം പിള്ളേച്ചി വീണ്ടും ഗര്‍ഭിണിയായി.
പിള്ളേച്ചന്റെ അഗ്രഹം പോലെ ഒരാണ്‍കുട്ടിയെ പത്തുമാസം തികയുന്നതിനു മുന്നെ
പിള്ളേച്ചി പ്രസവിച്ചു.
ആ കുട്ടിക്ക് പിള്ളേച്ചന്റെ ഷെയിപ്പാണോ എന്ന് ചോദിച്ചാല്‍ നാട്ടുകാരില്‍ ചിലര്‍ പറയും.
കണ്ടില്ലെ ആ മൂക്ക് നമ്മുടെ രാഘവന്റെതല്ലെ അവന്റെതു പോലെ മൂക്കേലൊരു ഒരു മറുക്.
അല്ലെന്നെ നിങ്ങളാ കളറു നോക്കിക്കെ നമ്മുടെ ജോസഫില്ലെ അവന്റെ കളറല്ലെ ഇടക്കിടെ വെളുപ്പേല്‍ ഒരോ കുത്തും വരെയൊക്കെയായിട്ട്.
ഇത് ആലയിലെ നാരായണന്റെയാ കണ്ടില്ലേ അവന്റെ നടത്തം ഒരു കൈ തളത്തിയിട്ട്
സംസാരം അങ്ങനെ പോയി.
കാര്യമെന്തായാലും ഒരു ഗുണം ആ കുട്ടിക്ക് കിട്ടി
പിള്ളേച്ചനെ പോലെ ചെറുപ്പത്തിലെ തന്നെ റോഡിന്റെ വീതിയളന്ന് നടക്കാനുള്ള
യോഗം അവനുണ്ടായി.
(മൂവ്വാറ്റുപുഴ പെരുമ്പാവൂര്‍,കോതമംഗലം ഭാഗത്ത് ഒരിടത്തുള്ളാ ആ പഴയ പിള്ളേച്ചന്റെ ഓര്‍മ്മക്ക്.1998നുശേഷം ഞാന്‍ മൂവ്വാറ്റുപുഴക്ക് പോയിട്ടില്ല.ഇപ്പോ ആ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടോ
എന്നുമറിയില്ല.എന്നാലും മനസ്സില്‍ ജീവിക്കുന്ന രസികനായ ഒരു കഥാപാത്രമാണ് എനിക്ക് ഈ പിള്ളേച്ചന്‍)

Sunday 13 July 2008

ഡബിള്‍സ് വേലായുധന്‍

നാട്ടിലെ അറിയപ്പെടുന്ന കുടിയനാണ് ഡബിള്‍സ് വേലായുധന്‍.രാത്രി കവലയില്‍ നിന്നും കുമ്പവയറില്‍ കൊള്ളാവുന്ന കള്ളു മുഴുവന്‍ അകത്താക്കി വേലായുധന്‍ തന്റെ അരുമ വാഹനമായ ഹെര്‍ക്കൂലിസ് സൈക്കിളില്‍ (പാട്ട സൈക്കിള്‍ എന്ന് പറഞ്ഞാലും തരക്കേടില്ല എഴുതപതു കഴിഞ്ഞ വേലായുധന്റെ അപ്പൂ‍പ്പന്‍ ഉപയോഗിച്ചിരുന്ന സൈക്കിളാണോ വേലായുധന്‍ ഉപയോഗിക്കുന്നതെന്ന് സംശയം ഇല്ലാതില്ല.) രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടക്കുള്ള സമയത്ത് വായില്‍ വരുന്ന കൊള്ളാവുന്ന സുവിശേഷങ്ങളൊക്കെ വിളിച്ച് റോഡിലൂടെ കിഴക്ക് കുന്നിന്‍ മുകളിലേക്ക് വേലായുധന്റെ സഞ്ചരിക്കുന്നത് നാട്ടിലെ ഉറക്കംകെടുത്തി കൊണ്ട് തന്നെയാണ് .ധാരാളം വീടുകള്‍ തിങ്ങിനിറഞ്ഞു നിലക്കുന്ന കോതനല്ലൂരിലെ കുന്നുമ്പുറം വഴിയിലൂടെ വേലായുധന്‍ നടന്നു പോകുമ്പോള്‍ ആളുകള്‍ പറയും.
“ദേ ഈ വേലായുധനെന്തിന്റെ കേടാ.“

രണ്ട് കെട്ട്യോളും അതില്‍ പത്തുപതിനാലു മക്കളുമുള്ള വേലായുധന് ഇരുട്ടിനെ ഭയങ്കര പേടിയാണ്.
ധാരാളം വീടുകള്‍ നിറഞ്ഞ മെയിന്‍ റോഡില്‍ നിന്നും കുന്നിന്‍ മുകളിലേക്ക് അടുക്കുന്തോറും വീടുകള്‍ കുറഞ്ഞു കുറഞ്ഞു വരും.
ചിലയിടത്ത് വീടുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.
ഇത്തരം സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വേലായുധന്‍ ഡബിളാകും.
അപ്പന്‍ വേലായുധനും സാക്ഷാല്‍ വേലായുധനും.
അല്ല്യേല്‍ സാക്ഷാല്‍ വേലായുധനും മകന്‍ വേലായുധനും.
ആ സംഭാഷണം കേള്‍ക്കണം.
അപ്പന്‍ വേലായുധന്‍:“വേലായുധാ ഇന്ന് ചന്തേന്ന് വരുമ്പോള്‍ ഒരു കെട്ട് വടക്കന്‍ പുകയില വാങ്ങണം.”
ഒറിജിനല്‍ വേലായുധന്‍;“ഇന്നലെയല്ലെ കൊണ്ട് തന്നത്.കിളവന്‍ അത് മൊത്തം തിന്നു തീര്‍ത്തോ?.”
അപ്പന്‍ വേലായുധന്‍:“എടാ മുടിഞ്ഞവനെ നീ ഗുണം പിടിക്കത്തില്ലടാ”
ഒറിജിനല്‍ വേലായുധന്‍;“എടാ കിളവാ തന്നെ ഞാന്‍ എലിവിഷം തന്ന് കൊല്ലും.”
(അടുത്ത വെളിച്ചം കാണുവോളം ആ സംഭാഷണം തുടരും.)
വേലായുധന്റെ അപ്പന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ ദശകങ്ങളായി കഴിഞ്ഞു.
വേലായുധന്റെ അപ്പന്റെ ഒറിജിനല്‍ സ്വരം തന്നെയാണ് വേലായുധന്‍ എടുക്കുന്നതെന്ന് പഴയകാരണവമാര്‍ പറയും.
ചിലപ്പോ വേലായുധന്‍ മകനും ഒറിജിനലും കളിക്കും.
ഒരേ സമയം ഭംഗിയായി രണ്ടു ശബ്ദത്തില്‍ വേലായുധന്‍ സംസാരിച്ചു വരണത് കേട്ടാല്‍ രണ്ടാളുകള്‍ സംസാരിച്ചു വരണതാണെന്നെ തോന്നു.
പക്ഷെ ഈ സംസാരം വെളിച്ചമുള്ളയിടത്ത് ഉണ്ടാവില്ല .
വെളിച്ചമുള്ളയിടത്ത് എത്തിയാല്‍ വേലായുധന്റെ സുവിശേഷം ആകും നാം കേള്‍ക്കുക.
അങ്ങനെ വേലായുധന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളും കുടിച്ചും തെറിം വിളിച്ചും
ഡബിളായി വിലസികൊണ്ടിരിക്കെയാണ്.

നാട്ടിലെ അറിയപ്പെടുന്ന സ്ത്രിലമ്പടനായ വാസുകുട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി കുറെ കാശുമായി നാട്ടില്‍ തിരിച്ചെത്തിയത്.
വാസുകുട്ടന്റെ ഭാര്യ ജാനകിയെ ഇടക്കിടെ അവളുടെ വീട്ടില്‍ കൊണ്ടു പോയി വാസുക്കുട്ടന്‍ നിറുത്തും.
ജാനകിയാകട്ടേ നാട്ടുകാരോടും മൊത്തം പറയും.
“ഭര്‍ത്താക്കമാരായാല്‍ എന്റെ ചേട്ടനെ പോലെയാകണം.ഞാന്‍ പറയുന്നതെല്ലാം വാങ്ങി തരും.എന്റെ വീട്ടില്‍ പോയി ഇടക്കിടെ നിലക്കുവാനുള്ള അനുവാദം തരും.”എന്റെ ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടാന്‍ പുണ്യം ചെയ്യണം.

ചെറുപ്പക്കാര്‍ അത് കേള്‍ക്കുമ്പോള്‍ അര്‍ത്ഥം വച്ചു ചിരിക്കും.
വാസുക്കുട്ടന്‍ ജാനകിയെ ഇടക്ക് വീട്ടില്‍ കൊണ്ടു പോയി നിറുത്തിയാല്‍
എവിടെ നിന്നേലും ഒരു നല്ല കിളിയെ കൊത്തിയെടുത്ത് കൊണ്ട് വീട്ടില്‍ വരും.

ഇങ്ങനെ കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നും തരുണിമണികള്‍ വാസുക്കുട്ടന്റെ
പഞ്ചാരവാക്കില്‍ മയങ്ങി അയ്യാളൊടൊപ്പം കാറില്‍ വിരുന്നെത്തും.

സാധാരണ വാസുക്കുട്ടന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാറ് വീടു വരെ കൊണ്ടു വരാറില്ല.
കവലയിലെ കൂട്ടുകാരന്റെ വീട്ടില്‍ കാറ് കൊണ്ടു വന്നിട്ടിട്ട് തരുണിമണികളെ നടത്തിയാണ് വീട്ടില്‍ വരാറ്.
ഇങ്ങനെ ഒരു ദിവസം വാസുക്കുട്ടന്‍ ഒരു തരുണിമണീയുമായി സംസാരിച്ചു വരുമ്പോഴാണ് വേലായുധന്‍ ഡബിള്‍സായി ഹെര്‍ക്കൂലിസും ഉന്തി വരണത്.
വേലായുധന്റെ ഡബിള്‍സ് സ്വരം കേട്ട് വാസുകുട്ടന് തരുണിയെ എവിടെലും ഒന്ന് ഒളിപ്പിക്കുക എന്നാ ചിന്തയായി.
വാസുക്കുട്ടന്‍ നോക്കിട്ട് ഇരിക്കാന്‍ പറ്റിയ ഒരിടം.
റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മാവാണ്.വേലായുധന്‍ ഇങ്ങ് അടുത്തെത്താറുമായി
വാസുക്കുട്ടന്‍ വേഗം തരുണിയോട് പറഞ്ഞു.
“നീ ഇവിടെ കയറി ഇരുന്നോ.”

അതു കേള്‍ക്കേണ്ട താമസം തരുണി ഒരഭ്യാസിനിയെ പോലെ മാവില്‍ കൊമ്പില്‍ വലിഞ്ഞു കയറി
കാലുകള്‍ താഴേക്ക് ഇട്ട് ഇരുപ്പുറപ്പിച്ചു.
വാസുകുട്ടന്‍ അടുത്തുള്ള പുരയിടത്തില്‍ കമഴ്ന്നു കിടന്നു.
വേലായുധന്‍ അന്ന് അപ്പനും മകനുമാണ് കളിക്കുന്നത്.

അപ്പന്‍ വേലായുധന്‍:“നിനക്ക് ഒരോ ഓട്ടൊ എടുത്ത് ജീവിച്ചു കൂടെ @#$$$?“
മകന്‍:“അതിനു കാശു വേണ്ടെ ‍?”
അപ്പന്‍:അതിന് ഒരു പെണ്ണ് കെട്ടടാ ------മോനെ?
മകന്‍:നിങ്ങളുടെ മകന് ആരാ പെണ്ണൂ തന്നേ?”

അപ്പന്‍:“എനിക്ക് എന്നാടാ…..മോനെ കുഴപ്പം?.”
മകന്‍:“കുഴപ്പമെയുള്ളു തന്തെനിങ്ങള്‍ക്ക്.”
(വാക്കുകളുടെ ഇടക്ക് സുവിശേഷങ്ങള്‍ നല്ലത് പോലെ ചേര്‍ക്കുന്നുണ്ട് വേലായുധന്‍)
നടന്നു വരുന്നതിനിടയില്‍ വേലായുധന്‍ വീണ്ടും മകനൊട്;“ആ പുഷപേടെ മോളെ ഞാന്‍ നിനക്ക് ആലോചിക്കട്ടേടാ?.”

മകന്‍ :“ഏതു പുഷപ?’
അപ്പന്‍ വേലായുധന്‍: പെട്ടെന്ന് മുകളിലിരിക്കുന്ന തരുണിടെ കാലുകള്‍ കാ‍ണുന്നു.ദേ ദേ അയ്യോ എന്നൊരലര്‍ച്ച
ഹെര്‍ക്കൂലിസ് സൈക്കിള്‍ പെട്ടേന്ന് ടപ്പെന്ന് വീഴണ ശബ്ദം കേട്ടു.

പിറ്റേന്ന് നാട്ടില്‍ മുഴുവന്‍ പാട്ടായി വേലായുധന്‍ പ്രേതത്തെ കണ്ടു.
എന്തായാലും അതി പിന്നെ വേലായുധന്റെ സഞ്ചാരം എട്ടുമണിക്കായി.
മുമ്പ് ഉള്ളതിനേക്കാള്‍ നല്ല കനത്ത ശബ്ദത്തില്‍ സംസാരിച്ചു വേലായുധന്‍ കുന്നിന്‍ മുകളിലേക്ക് നടന്നു.
ചിലപ്പോഴൊക്കെ വേലായുധന്‍ ഡബിളും ത്രിബിളുമായി മാറി.


Saturday 12 July 2008

കുഞ്ഞു വാവ പറ്റിച്ച പണി


പിള്ളേരെ കണ്ടാല്‍ പിള്ളേച്ചന്‍ അവരെ എടുത്തു പോകും.ഏതു വീട്ടില്‍ ചെന്നാലും കുഞ്ഞൂവാവകള്‍ പിള്ളേച്ചനെ നോക്കി ചിരിക്കും.അപ്പോ പിള്ളേച്ചനും ചിരിക്കും.
പിള്ളേച്ചന് പിള്ളേരെ കണ്ടാലൊന്ന് എടുത്തില്ലേല്‍ വല്ല്യ വിഷമാ.
അതു പോലെ പിള്ളേര്‍ക്കും പിള്ളേച്ചനെ കണ്ടാല്‍ ഓടി വന്ന് മടിലൊന്ന് കയറി ഇരുന്നില്ലേല്‍ വല്ല്യ
വിഷമം തന്നെ .ഏതു വീട്ടില്‍ ചെന്നാലും കുഞ്ഞൂവാവകള്‍ പിള്ളേച്ചനെ കണ്ടിട്ട് കൈയ്യും കാലും ഇട്ട് കാണിക്കും.
പാവം പിള്ളേച്ചന്‍ അതുങ്ങളെ കോരിയെടുത്ത് മടിലിരുത്തും.
അങ്ങനെയിരിക്കെയാണ് പിള്ളേച്ചന്റെ ഒരു സുഹൃത്ത് വിഷു സദ്യ ഉണ്ണാന്‍ ഷാര്‍ജ്ജയിലേ റോളയിലുള്ള അവന്റെ ഫ്ലാറ്റിലേക്ക് വിളീക്കുന്നത്.
എന്തായാലും നല്ലൊരു സദ്യ കിട്ടുന്നതല്ലെ?. മിസാക്കരുതല്ലോ.നേരെ ഒരു ടാക്സി വിളിച്ച് ഷാര്‍ജ്ജക്ക് വിട്ടു. കൂടെ അടുത്ത ഒരു കൂട്ടുകാരനും അവന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു.
പൊതുവെ ശാപ്പാട്ടു രാമനായ പിള്ളേച്ചന്‍ എവിടെലും സദ്യ എന്നു കേട്ടാല്‍ കയറും പൊട്ടിച്ചു ചെല്ലുന്ന പതിവ് നാട്ടിലും ഉണ്ടായിരുന്നു.
അങ്ങനെ ഷാര്‍ജ്ജയിലെ വീട്ടില്‍ ഏത്തി (ശാപ്പാട്ട് ചിന്തകളുമായി)
ഷാര്‍ജ്ജയിലെ വീട്ടില്‍ ചെന്നപ്പോള്‍ പിള്ളേച്ചന്‍ നേരെ സുഹൃത്തിന്റെ അടുക്കളയിലോട്ടാണ്
ചെന്നത്.
“എന്താടാ അളിയാ സ്പെഷ്യല്?’
പിള്ളേച്ചന്‍ കിച്ചനില്‍ ഉണ്ടാക്കി വച്ചിരുന്ന ഒരോ വിഭവങ്ങള്‍ എടുത്ത് ടേസ്റ്റ് ചെയ്തിട്ട്
“ഇത് കൊള്ളാ“
“ഇത് കൊള്ളാം”
എന്ന് പറഞ്ഞു.
ഇത് കണ്ടിട്ട് സുഹൃത്തിന്റെ ഭാര്യയും സുഹൃത്തിന്റെ(കൂടെ വന്ന) സുഹൃത്തും കരുതിയിട്ടുണ്ടാകും ഇവനെതാപ്പാ.ഭക്ഷണം കാണാതെ കിടക്കുന്നതു പോലെ.
സുഹൃത്ത് പിള്ളേച്ചനെ കൊണ്ടു വന്ന് സെറ്റിയില്‍ ഇരുത്തി ഒരു ഒരു പെഗ്ഗും കൊടുത്ത് ഇരുത്തി.
പിള്ളേച്ചന് കാണാന്‍ ചാനലും വച്ചു കൊടൂത്തു.
പിള്ളേച്ചന്‍ റിമോര്‍ട്ട് മാറ്റി കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഹൃത്തിന്റെ കുഞ്ഞൂവാവ പിള്ളേച്ചനെ കണ്ട് ഇഴഞ്ഞൂ വന്ന് മുണ്ടെല്‍ പിടിച്ചത്( പറയാന്‍ വിട്ടു അന്ന് പിള്ളേച്ചന്‍ വിഷു വല്ലേന്ന് കരുതി
നല്ല സ്ട്രാച്ച് ചെയ്ത ഷര്‍ട്ടും കോട്ടന്‍ മൂണ്ടും ധരിച്ചാണ് പോയത്) വാവ നോക്കി ചിരിക്കുന്നത് കണ്ട്
പിള്ളേച്ചന്റെ മനസ്സ് പിടഞ്ഞു.
പിള്ളേച്ചന്‍ കുനിഞ്ഞ് വാവയെ എടൂത്തൂ മടിയില്‍ ഇരുത്തി
മോനു, ചക്കരെ മോന്റെ അഛനെന്തെ മോന്റെ അമ്മയെന്തെ?
പിള്ളേച്ചന്‍ വാവയെ മടിയിലിരുത്തി കുശലങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെയാണ് ആ മഹാസംഭവം നടന്നത്.
അവനത് സാധിച്ചു.
നല്ല സൂപ്പറ് ലൂസ് മോഷനായതു കൊണ്ട് സ്പ്രേ പോലെ ആയിരുന്നു.
പിള്ളേച്ചന്‍ വാവയെ മടിയിലിരുത്തി സുഹൃത്തിന്റെ മുഖത്തെക്ക് നോക്കി ഒരു വളിച്ച ചിരി പസ്സാ‍ക്കി
അളിയാ ഇവന്‍ പറ്റിച്ചു.
പെട്ടെന്നവിടെ ഒരു കൂട്ടചിരി പടര്‍ന്നു.
അത്രയും നേരം മുഖം വീര്‍പ്പിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയും പൊട്ടിചിരിക്കുന്നത് കണ്ടു.
ഏതായാലും പിന്നെ സുഹൃത്തുകള്‍ കൂടുന്നിടത്തൊക്കെ ഈ ഡയലോഗ് സ്ഥിരമായി കേട്ടു.
“മോനെ ചക്കരെ മോന്റെ അഛനെന്തെ അമ്മയെന്തേ?”
പിള്ളേച്ചനു പറ്റിയ ഒരു പറ്റെ.
ഇപ്പോ ഈ പിള്ളേരെ കാണുമ്പോള്‍ വളരെ സൂക്ഷിച്ചെ എടുക്കാറുള്ളു.

Wednesday 2 July 2008

ഭാര്യന്മാരെ ആവശ്യമുണ്ട്

ഇങ്ങനെ ഒരു പരസ്യം കാണുകയാണെങ്കില്‍ അത് വായിച്ച് അത്ഭുതപെടേണ്ടതില്ലാ.
ഈ കഴിഞ്ഞ ദിവസം ദുബായിയില്‍ എന്റെ ഒരു സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റില്‍ പോലീസ് റെയിഡ് നടത്തിയപ്പോള്‍ 15വോളം ഡൂപ്ലിക്കേറ്റ് ഭാര്യ- ഭര്‍ത്താക്കന്മാരെയാണ് കിട്ടിയത്.എന്റെ സുഹൃത്ത് ഫാമിലിയുമൊത്ത് താമസിച്ചിരുന്ന ആ ഫ്ലാറ്റ് മാറി. ഇത്തരം ഡ്യൂപ്ലിക്കേറ്റ് ദമ്പതിന്മാരില്‍ ഏറെയും ഫിലിപ്പൈന്‍സുകാ‍രാണ്. കൂടാതെ ശ്രിലങ്ക, ചൈന,ബംഗാള്‍, ഇന്ത്യ തുടങ്ങിയ പലരാജ്യങ്ങളില്‍ നിന്നും ഇവിടെ വന്ന് ജോലി ചെയ്യുന്നാ ഡ്യൂപ്ലിക്കേറ്റുകള്‍
നിരവധിയാണ്. നമ്മുടെ മലയാളികളും ഈ കൂട്ടത്തില്‍ ഉണ്ട് എന്ന് കൂട്ടിക്കോളു.
പണമുണ്ടെങ്കില്‍ അപ്പനെം അമ്മെം ഒഴിച്ച് വേറെ എന്തു വേണമെങ്കിലും കിട്ടുമെന്ന് പറയുന്നത് വെറുതെയല്ല.



കുറിപ്പ്.രാജാസ്ഥാനിലെ ഒരു ജന്മിക്കാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഭാര്യന്മാരുള്ളത് എന്ന് കേട്ടിട്ടുണ്ട്. മൂപ്പര്‍ക്ക് അന്‍പത്തിനാല്‍ ഭാര്യന്മാരുണ്ടെത്രേ.അതില്‍ നൂറിനടുത്ത് മക്കളും ഉണ്ട്.
ഒരോ ഭാര്യന്മാര്‍ക്കും പ്രത്യേകം വീടുകള്‍ ഉണ്ടാക്കി കൊടുത്ത് അവരെ പ്രത്യേകം താ‍മസിപ്പിച്ചിരിക്കുകയാണെത്രേ കക്ഷി.

Saturday 28 June 2008

ഉത്തരം പറയാമോ?.

പക്ഷിക്കളുടെയും മൃഗങ്ങളുടെയും കാര്യമെടുത്താല്‍ ഏറ്റവും കുടുതല്‍ സൌന്ദര്യം ആണ്‍ വര്‍ഗ്ഗത്തിനാണ്.എന്നാല്‍ മനുഷ്യരില്‍ കൂടുതല്‍ സൌന്ദര്യം സ്ത്രികള്‍ക്കും. എന്താണ് ഇതിനു കാരണം?.
പില്‍ക്കാലത്ത് വായ്നോക്കികള്‍ ഉണ്ടാകുമെന്ന് ദൈവം മുന്‍ കൂട്ടി കണ്ടിട്ടാകുമോ ഇങ്ങനെയൊരു ക്രൂരത
നടപ്പാക്കിയത്?.

..................................................................................................................................................................................

ആനെമയ്ക്കാന്‍ കണ്ണില്‍ നോക്കിയാല്‍ മതി ഒരു പെണ്ണൂം ആനയും തമ്മില്‍ എന്തേലും ബന്ധമുണ്ടോ ചരിത്ര പരമായി?.

Monday 23 June 2008

കുട്ടികളെ ഇത് ശ്രദ്ധിക്കു

തല്ലു കൊള്ളാതെയിരിക്കാന്‍ പിള്ളേച്ചന്‍ ക്ലാസ്സില്‍ ചെയ്തു പോന്ന ചില കാര്യങ്ങള്‍
പുതിയ തലമുറക്കായി പറഞ്ഞു തരുകയാണ്
ഒന്ന് അടി കിട്ടാതെയിരിക്കാന്‍ കഴിവതും അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പഠിച്ചു കൊണ്ട് വരുക എന്നുള്ളതാണ്
ഇനി പഠിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കുട്ടികള്‍ താഴേ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം എഴുതി എടുക്കുക.
1മൂന്നിതളുള്ള തൊട്ടാവാടിയുടെ ഇല പോക്കറ്റില്‍ ഇട്ടുകൊണ്ട് പോയാല്‍ അടികിട്ടത്തില്ല.(രാവിലെ പഠിക്കുന്ന സമയത്ത് തൊട്ടാവാടിയുടെ ഇല തപ്പിയിറങ്ങാന്‍ മടിക്കണ്ട.)
2ചന്തിക്കിട്ട് അടിക്കുന്ന സാറുന്മാരുടെ ചൂരല്‍ പ്രയോഗത്തെ നേരിടാന്‍ പാന്‍സിനുള്ളില്‍ വലിയ കാര്‍ഡ് ബോഡ് കഷണങ്ങള്‍ തിരുകി വയ്ക്കുക
3ഒന്നും പഠിക്കാതെ ക്ലാസില്‍ വരുന്ന ദിവസം സാറു ചോദ്യം ചോദിക്കുമ്പോള്‍ കൈയ്യുയര്‍ത്തി ഞാന്‍ പറയാം എന്ന് കാണിക്കുക.നിങ്ങള്‍ പഠിച്ചിട്ടുണ്ട് എന്നു കരുതി സാറ് ചോദ്യം ചോദിക്കത്തില്ല.
4സാറ് തല്ലുമെന്നുറപ്പായാല്‍ നിര്‍ബന്ധമായും കൈയ്യില്‍ ഒരു കുരുമുളകോ കാന്താരിമുളകോ കരുതുക
സാറു തല്ലുമ്പോള്‍ മുളക് വായിലിട്ട് ചവച്ച് അരക്കുക.ഒരിക്കലും അടിയുടെ വേദന അറിയില്ല.
5കൈയ്യിലാണു തല്ലുകിട്ടുന്നതെങ്കില്‍ നല്ല കുഴപ്പോ ഓയിലോ ഇട്ട് കൈ തയ്യാറാക്കി വയ്ക്കുക.ടീച്ചറുന്മാര്‍ തല്ലിയാല്‍ ചൂരല്‍ തെന്നിപൊയ്കോളും.
6ചെറിയ ക്ലാസിലാണു പഠിക്കുന്നതെങ്കില്‍ പഠിക്കാത്ത കുട്ടികളെ പെണ്‍കുട്ടികളുടെ ഇടക്ക് കൊണ്ടുപോയി ഇരുത്തും ഇത് ക്ലാസ്സില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്ന കുട്ടികള്‍ക്കും ബാധകമാണ്.
7എമ്പോസിഷന്‍ എഴുതേണ്ടി വന്നാല്‍ അടുത്ത വീട്ടിലെ ചേച്ചിന്മാരെ കൊണ്ടും ചേട്ടന്മാരെ കൊണ്ടും എഴുതിപ്പിക്കൂക.
8ഹോവര്‍ക്കു ചെയ്യാനുണ്ടെങ്കില്‍ കഴിവതും അടുത്തിരിക്കുന്ന കുട്ടികളുടെ ബുക്കുകള്‍ രാവിലെ അതെ പടി പകര്‍ത്തൂക എന്നുള്ളതാണ്.ഈ പകര്‍ത്തിയെഴുത്തില്‍ നല്ല സ്പീഡ് ഉണ്ടാക്കി എടുക്കേണ്ടതാണ്
കുട്ടികള്‍ ശ്രദ്ധിച്ചു കാണുമല്ലോ
സസേനഹം തല്ലുകൊള്ളി പിള്ളേച്ചന്‍

Sunday 22 June 2008

ഉത്തരം പറയാമോ.?

ഒരു ദിവസം ആകാശത്തു നിന്നും ഒരു വെളിവാട് കുഞ്ഞാടുകളെ ഈ ലോകം അവസാനിക്കാന്‍ പോകുവാണ് . ഇങ്ങനെയൊരു ദിവസം ഉണ്ടായാല്‍ എന്തു ചെയ്യും?.

...............................................................................................................................................................................................................

ദൈവമുണ്ടോ? എങ്കില്‍ പ്രേതവും ഉണ്ടാവുമല്ലോ സത്യത്തിനു മിഥ്യയില്ലെ രാത്രിക്ക് പകലില്ലെ

അപ്പോ ദൈവത്തിനും ഒരു ഓപ്പോസിറ്റ് ഉണ്ടാകാതെയിരിക്കുമോ?.

...................................................................................................................................................................................................................

മരിച്ചാല്‍ മനുഷ്യരൊക്കെ എങ്ങോടാണ് പോകുന്നത്?. സത്യത്തില്‍ ഈ നരകവും സ്വര്‍ഗ്ഗവും ഉണ്ടോ?. ഒരുപ്പാട് സംസാരിച്ച് കുറെ പേര്‍ ഒരുമ്മിച്ച് യാത്ര ചെയ്യുന്നു,പെട്ടേന്ന് ഒരാസിഡന്റ് ഒരാള്‍

മരിക്കുന്നു.ആയ്യാളുടെ ആ ജീവന്‍ എവിടേയ്ക്കാണ് പോകുന്നത്?.

............................................................................................................................................................................

Tuesday 10 June 2008

അഛാ ജാതി ഒരു മരമാണ്.


ഈ മുകളില്‍ കൊടുത്തിരിക്കുന്ന ടൈറ്റില്‍ ഒരു മകന്‍ അന്യ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു.
മകന്റെ ദിവ്യ പ്രേമം അറിഞ്ഞ അഛന്‍ ആദ്യം തിരക്കിയത്.

പെണ്‍കുട്ടിയുടെ ജാതി ഏതാണെന്നാണ്.
പെണ്‍കുട്ടി നല്ല ഒരു നസ്രാണികുട്ടി
ചെന്നെയില്‍ ഡോകടറ്
മകനും അതെ ഹോസ്പിറ്റലില്‍ ഡോകടറ്
അഛന് ബാക്കി എല്ലാം താലപര്യമായിരുന്നു.
പക്ഷെ ജാതി?.

അഛന്‍ മകനോട് ചോദിച്ചു.
“മോനെ അവളുടെ ജാതി ഏതാണ്?.“
പെട്ടെന്ന് മകന്റെ ഉത്തരം.

“ജാതി ഒരു മരമാണഛാ”
ഇതു പോലുള്ള ചെറുപ്പകാരെയാണ് നമ്മുടെ നാടിന് ഇന്നാവശ്യം
ഈ കല്ല്യാണം നടന്നപ്പോള്‍ പിള്ളേച്ചന്മാരുടെ സംഘടന കരുത്തുകാട്ടി
ആ ചെറുപ്പക്കാരനെ പിള്ളേച്ചന്‍ അസോസിശേഷനില്‍ നിന്നും പടി അടച്ച് പിണ്ടംവച്ചു.

ആ ചെറുപ്പകാരനും ആ പെണ്‍കുട്ടിയും ചെന്നെയില്‍ സുഖകരമായ ജീവിതം നയിക്കുന്നു.
ഇനി മറ്റൊരു കഥ പറയാം
നാട്ടിലെ അറിയപ്പെടുന്ന ഒരു പിള്ളേച്ചകുട്ടി
ആ നാട്ടിലെ തന്നെ വിദ്യാ സമ്പന്നയും ഉന്നത ബിരുദമുള്ളവളുമായ
ഒരു പുലയകുട്ടിയെ പ്രണയിച്ചു.

രണ്ടാളും കലശലായ പ്രേമം.
വീട്ടുകാര്‍ രണ്ടാളുടെയും കല്ല്യാണം നടത്തി തരില്ല എന്നുള്ളത് ഉറപ്പ്
അവസാനം രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചു.
താണ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ അയ്യാള്‍
വിവാഹം കഴിച്ചതോടെ പിള്ളേച്ചന്മാര്‍ ഇടഞ്ഞു
നാടു നീളെ അനൌസമെന്റ് ഈ പിള്ളേച്ചനെ അസോസിയേഷനില്‍ നിന്നും
പുറത്താക്കുന്നു.

അങ്ങനെ ആ പാവം പടിക്ക് പുറത്ത്
ഒരു ചെറിയ സംഭവം കൂടി
നാട്ടില്‍ ഒരു ചെറിയ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ട്യുട്ടറായി ജോലി നോക്കിയിരുന്ന ഒരു പെണ്‍കുട്ടി
അവള്‍ ഒരു നസ്രാണി ചെറുക്കനെ പ്രേമിച്ചു.
അവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു.
ഉടന്‍ പിള്ളേച്ചന്മാരുടെ അസോസിശേഷന്റെ തീരുമാനം
ആ പെണ്‍കുട്ടിയെ അസോസിശേഷനില്‍ നിന്ന് പുറത്താക്കുന്നു. തന്നെയുമല്ല ആ സ്ഥാപനവുമായി എതെങ്കിലും തരത്തില്‍ പിള്ളേച്ചന്മാര്‍ ഇടപെട്ടാല്‍ ആ പിള്ളേച്ചന്മാരെയും പടിക്ക് പുറത്താക്കും
എന്നതായിരുന്നു പിള്ളേച്ചന്മാരുടെ തിരുമാനം
ഉന്നതവിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ഉള്ള ഒരു സംഘടന ഇങ്ങനെയൊക്കെ ആയി പോകുന്നത് ഏറെ വേദന ഉണ്ടാക്കുന്ന ഒന്നാണ്.

സവര്‍ണ്ണരില്‍ നിന്നും അവര്‍ണ്ണരെ രക്ഷിച്ച അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മന്നം എന്ന ആ വലിയ മനുഷ്യ സേനഹിയെ ഈ അവസരത്തില്‍ നമ്മുക്ക് വിസമരിക്കാം പിള്ളേച്ചന്മാര്‍ തന്നെ ജയിക്കട്ടേ

Tuesday 20 May 2008

പിള്ളേച്ചന്റെ സ്വന്തം കാമുകി



ഈ യിടെ പിള്ളേച്ചന്‍ പരിചയപ്പെട്ട ടിന്റുമോളുമായി വലിയ ലൈനായി.

എങ്കില്‍ ഒരു പോട്ടം പിടിച്ചേക്കാമെന്നു വച്ചു

Monday 19 May 2008

ഇതൊരു രോഗമാണോ ഡോകടര്.?

ഈയിടെയായി ഞാന് ക എന്നെഴുതിയാല്‍ അത് ക്ക ആയി പോകുന്നു
ഒരാളെ രണ്ടായി കാണുന്നു
ഉറക്കത്തില്‍ ആന ചവിട്ടി കൊല്ലുന്നെ സ്വപനം കാണുന്നു.
ചിലപ്പോ അമേരിക്കായിലോ ഫ്രാന്‍സിലോ ജപ്പാനിലോ ഒക്കെ ഇരിക്കുന്ന്തു പോലെ തോന്നുന്നു.
കുടിയന്മാരക്കുറിച്ച് നിരന്തരം കഥക്കളെഴുതാന തോന്നുന്നു.
ഭയങ്കര വിശപ്പാണ് എന്തു കഴിച്ചാലും വിശപ്പ് മാറുന്നില്ല
ഞാന്‍ മദ്യപിക്കാറില്ല് ,പുകവലിക്കാറില്ല
ഇത് എന്തു രോഗമാണ്‍ ഡോകടര്‍ .?

കുട്ടപ്പായി ചേട്ടന്


കുട്ടപ്പായി ചേട്ടന്‍ മധ്യ തിരുവിതാകൂറിലെ പേരുകേട്ട ഒരു നസ്രാണി കുടുംബത്തിലെ ഏക ആണ്‍ തരി. അപ്പന്‍ കൊച്ചു തോമായും അമ്മ മറിയാമ്മയും നാട്ടിലുള്ള പള്ളിക്കളില്‍ നോവേന കൂടിയും ധ്യാനം നടത്തിയും ഉണ്ടായ അരുമസന്തതി.മറിയാമ്മ എട്ട് പെറ്റതില്‍ ഏഴും പെണ്ണായിരുന്നു.
എങ്കിലെന്താ പെണ്ണൂങ്ങളെല്ലാം നേഴ്സിങ്ങ് പഠനം കഴിഞ്ഞൂ അമേരിക്കായിലും ഇംഗ്ഗണ്ടിലും ജര്‍മ്മനിയിലൊക്കെ പോയി ഇഷടം പോലെ കാശ് അയ്ച്ചു കൊടുക്കുന്നതു കൊണ്ട് തോമായും മറിയ
പെണ്ണൂം ഹാപ്പിയാണ്. ആകെപ്പാടെ ഒരു തലവേദന കുട്ടപ്പായിയാണ്
അപ്പന്‍ ഒരു കുപ്പി കാലിയാക്കിയാല്‍ കുട്ടപ്പായി നാലുകുപ്പി കാലിയാക്കും.
കുട്ടപ്പായിയെ കുറിച്ചു പറഞ്ഞാല്‍ മൂന്നുമാസം വെള്ളമടി.രാവിലെ മുതല്‍ നാട്ടിലെ മൂന്നുബാറുക്കളും രാത്രി പൂട്ടുന്നതു വരെ തുടര്‍ച്ചയായി അടിച്ചു കൊണ്ടിരിക്കും.
അടുത്ത മൂന്നു മാസം ഈ കുട്ടപ്പായി കുട്ടേട്ടനിലെ മമ്മുക്കയെ പോലെ ഒരു സിമ്പിളക്കുട്ടന്‍
ഇത്ര നിഷകളങ്കനായ ഒരു ചെറുപ്പക്കാരന്‍ നാട്ടില്‍ വേറെയില്ല എന്നു തോന്നി പോകും.
കുട്ടപ്പായി ബാറില്‍ വരുന്നത് ഒരു ബൈക്കിനാണ്.
ഒരു എന്‍ഫീല്‍ഡ് ബൈക്ക്
അതില്‍ നെഞ്ചൊക്കെ വിരിച്ച് കുട്ടപ്പായി ഇരിക്കണ കണ്ടാല്‍ സാക്ഷാല്‍ മഹാരാജാവാണെന്നു തോന്നും.
കുട്ടപ്പായി ബാറില്‍ വരുമ്പോള്‍ കൈയ്യില്‍ ഒരു കെട്ട് നൂറിന്റെ നോട്ടുണ്ടാകും.അതു തീരുന്നതു വരെ അടിക്കുക.ബോധം നശിക്കുവോളം അടിക്കുക.
അതു തീര്‍ന്നാല്‍ ആരോടെലും കടം വാങ്ങിച്ച് അടിക്കുക.ഒരു രുപ തരാമോ രണ്ട് രുപാ തരാമോയെന്നു
ചോദിച്ച് കുട്ടപ്പായി ഒരോരുത്തരോടും എരക്കും.
നീയൊന്നു പോടാ.
വീട്ടില്‍ അപ്പന്‍ ഇഷടം പോലെ സമ്പാദിച്ചിട്ടിട്ടില്ലെ കൊച്ചു മോനു കുടിച്ചു തീര്‍ക്കാന്‍
അറമാദിക്ക് അറമാദിക്ക്
മറ്റുള്ളവര്‍ അങ്ങനെ പറഞ്ഞാലും കുട്ടപ്പായിക്കു കുലക്കമില്ല
ഒരു രുപാ തരുവൊ, ഒരു സ്മോളെങ്കിലും.
കുട്ടപ്പായി പലരില്‍ നിന്നായി ഒരു രുപയും രണ്ടു രുപയുമോക്കെ എരന്നു വാങ്ങി ഒരു പെഗ്ഗിനുള്ള
വക ഉണ്ടാക്കും.അത് അകത്ത് ചെന്നു കഴിയുമ്പോള്‍ വീണ്ടും എരക്കും.
കാര്യമിതൊന്നുമല്ല .കുട്ടപ്പായി ഒരു കെട്ട് നോട്ടുമായി പതിവായി വരുന്നത് ചില കുടിയന്മാര്‍ക്ക് അറിയാം. അവര്‍ കുട്ടാപ്പായി നിന്ന നിലപില്‍ നാലോ അഞ്ചോ പെഗ് അകത്താക്കി കഴിയുമ്പോള്‍
ഉണ്ടാകുന്ന സ്ഥകാല വിഭ്രാന്തി മുതലായി എടുക്കും പറ്റാവുന്നിടത്തോളം അടിച്ചു മാറ്റും.
അടിച്ചു ഫിറ്റായാല്‍ കുട്ടപ്പായി ഏതേലും ഓട്ടോക്കാരനോട് പറയും വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍
മറിയ ചേടത്തി കുട്ടപ്പായിയെ കൊണ്ട് ചെല്ലുന്ന ഓട്ടോക്കാരന് നാട്ടുക്കാരു കേള്‍ക്കെ നല്ലോരു
തെറി അഭിഷേകം നടത്തും
കുട്ടപ്പായി നന്നായിക്കോട്ടെ എന്നു വച്ച് നല്ലവരായ പെങ്ങന്മാര്‍ കുട്ടപ്പായിക്ക് ഒരു ബസു വാങ്ങി കൊടുത്തു.
ഇപ്പോ കുട്ടപ്പായിക്ക് മുമ്പത്തെക്കാള്‍ സുഖമാണ്.
രാത്രി ടൌണില്‍ ട്രിപ്പ് അവസാനിക്കുന്ന ബസ് കുട്ടപ്പായിയെം കൊണ്ട് വീട്ടിലേക്ക് സര്‍വ്വിസ്
നടത്തും
ഇങ്ങനെ കുട്ടപ്പായി മൂന്നുമാസം കുടിച്ച് അറമാദിച്ചു നടക്കുന്നതിനിടയിലാണ്.പെങ്ങന്മാരെല്ലാം
അനിയനെ പെണ്ണൂക്കെട്ടിച്ച് നന്നാക്കാം എന്ന തീരുമാനത്തോടെ നാട്ടിലേക്ക് നാട്ടിലേക്ക് വന്നത്.
കുട്ടപ്പായിക്ക് നാട്ടിലെ കൊള്ളാവുന്ന നസ്രാണി കുടുബങ്ങളില്‍ നിന്നൊന്നും പെണ്ണുകിട്ടാത്ത കൊണ്ട്
പത്ത് നാല്പപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ് പെണ്ണാലൊചിച്ചത്
ഒന്നു പറയണ്ട കുട്ടപ്പായിക്ക് പെണ്ണിനെ കണ്ട് ബോധിച്ചു.
കുട്ടപ്പായി നല്ല കുട്ടിയാകാന്‍ തീരുമാനിച്ചു.
പെട്ടെന്ന് കുട്ടപ്പായി കള്ളുക്കുടി നിറുത്തി.
ബാറില്‍ കുട്ടപ്പായില്‍ നിന്നും ഡെയലി നല്ലൊരു വരുമാനം കിട്ടിയിരുന്ന ബാറു മുതലാളിയും ആയ്യാളുടെ ഓസില്‍ അടിച്ചിരുന്ന മറ്റു കുടിയന്മാരും ഒരു നിമിഷം ഞെട്ടി
കുട്ടപ്പായിക്കെന്തു പറ്റി.
സംഭവം നാട്ടില്‍ പാട്ടായി
കുട്ടപ്പായി കുടി നിറുത്തി
കുട്ടപ്പായി പോട്ടെ പോയി
എന്നൊക്കെ
എതായാലും മകനെ കൊണ്ട് പൊറുതി മുട്ടി നാട്ടുക്കാരുടെ മുഴുവന്‍ പരിഹാസവും ഏറ്റുവാങ്ങിയിരുന്ന
തോമായും മറിയാ ചേടത്തിയും പതുക്കെ പുറത്തിറങ്ങി
ഒരിക്കലും പള്ളില്‍ പോകാന്‍ ഇഷടമല്ലാതിരുന്ന കുട്ടപ്പായി പെണ്ണൂ കാണലിനു ശേഷം സ്ഥിരമായി
പള്ളി വന്നു കുറുബാന കൂടി,അച്ചനു മുന്നില്‍ ചെയ്തു പോയ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു.
അങ്ങനെ കുടിയന്‍ കുട്ടപ്പായി പുണ്യാളനാകാന്‍ തീരുമാനിച്ചത് നാട്ടില്‍ ചിലര്‍ക്കെങ്കിലും കണ്ണി കടി
ഉണ്ടാക്കി.
കുട്ടപ്പായിടെ ഒത്തൂ കല്ല്യാണം തലേന്ന് പെണ്ണിന്റെ അപ്പന്‍ കൊച്ചു തോമയെ വിളിച്ചു പറഞ്ഞു.
ഞങ്ങളുടെ മോള്‍ക്ക് ഈ ബന്ധം വേണ്ടാ
ഇത്ര തെമ്മാടിയും കള്ളുകുടിയന്മായ ഒരുവന് എന്റെ മോളെ കൊടുക്കുന്നതിലും ഭേദം അവളെ കഴുത്തു
ഞെരിച്ചു കൊല്ലുന്നതാണ്.
ഈ സംഭവം അറിഞ്ഞ കുട്ടപ്പായിയുടെ മനസിന്റെ താളം തെറ്റി.അയ്യാള്‍ വീണ്ടും മദ്യപാനത്തിലേക്ക്
മടങ്ങി വന്നു.
കള്ളൂ കുടിച്ചു ഉടുതുണിയില്ലാതെ അയ്യാള്‍ റോഡിലൂടെ നടന്നു.
ഒരു സുപ്രഭാതത്തില്‍ അയ്യാള്‍ ഒരു ബാറിനു മുന്നില്‍ രക്തം ശര്‍ദിച്ച് മരിച്ചു കിടക്കുന്നതു കണ്ടു
പാവം കുട്ടപ്പായി

Sunday 18 May 2008

നാരായണേട്ടന്റെ വിലാസിനി


നാരായണേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന കള്ളു കുടിയനാണ്. പറ്റാവുന്നിടത്തോളം ജോലി ചെയ്യുക
പൊള്ളവയറിനു കൊള്ളാവുന്നതില്‍ കൂടുതല്‍ കള്ളു കയറ്റുക എന്നതത്രേം നാരായണേട്ടന്റെ പോളിസി. നാരായണേട്ടന്‍ കുടിക്കാത്ത ഷാപ്പുക്കളില്ല്ല.നാട്ടിലെ അറിയപ്പെടുന്ന തെങ്ങു കയറ്റതൊഴിലാളിയായ നാരായണേട്ടന്‍ ഒരു തെങ്ങിന് ആറു രൂപയും പത്തുതെങ്ങിന് വച്ച് ഒരു നാളികേരവും കൈക്കിലാക്കും.അതു കൊടുക്കാത്തവന് അന്തികള്ളു മോന്തി ഷാപ്പില്‍ നിന്ന് നാലുകാലില്‍ ആടി വരുന്ന നാരായണേട്ടന്‍ ലോകത്തില്ലാത്ത സുവിശേഷങ്ങളോക്കെ പറഞ്ഞ്
കണ്ണൂ പൊട്ടിക്കും എന്നത് തീര്‍ച്ച.നാ‍രായണേട്ടന്റെ ആകെയുള്ള ദൌര്‍ബല്യം ഭാര്യ വിലാസിനിയാണ്
നാട്ടിലെ ഒരേ ഒരു പൊതു മുതലായ വിലാസിനിയെ നാരായണേട്ടന്‍ വന്നാല്‍ രണ്ട് കണ്ണന്‍ ചിരട്ടിയില്‍ ഇറക്കി നിറുത്തും.വിലാസിനി കിടന്ന് ലോകം മുഴുവന്‍ കേള്‍ക്കെ ഈ കാലമാടന്‍
എന്നെ കൊല്ലുന്നെ ഓടിവായോ എന്നു പറഞ്ഞ് അലറി നിലവിളിക്കും.
വിലാസിനിയെ തീറ്റി പോറ്റുന്ന നാട്ടിലെ ചില സുന്ദരക്കുട്ടപ്പന്മാര്‍ അതു കേട്ട് വിഷാദത്തോടെ വിലാസിനിടെ വീടിന്റെ പടിക്കല്‍ എത്തി നോക്കും.
വിലാസിനി വീണ്ടും വീണ്ടു കാറുന്നതു കേട്ട് കുട്ടപ്പന്മാര്‍ വെറും വായ്നോക്കികളായി പടിക്കെട്ടിനു
പുറത്തു .കാത്തു നിലക്കും.
നാരാ‍ായണേട്ടന് ഒരു സ്വാഭവമുണ്ട്.
കള്ളുകുടിച്ചാല്‍ എതു പോലീസുക്കാരനെയും തെറിപറയും.
ഒരിക്കല്‍ കവലേല് വച്ച് രാത്രി പോസ്റ്റിനു മുന്നില്‍ നിന്നു പുല്ല് പറക്കുകയായിരുന്ന നാരായണേട്ടനെ
എസ്.ഐ പിടിച്ചു
നാരായണേട്ടന്‍
ലോകത്ത് കേട്ടിട്ടുള്ള എല്ലാം ഷാപ്പ് സുവിശേഷങ്ങളും വിളിച്ചു
യേമാന്‍ പിന്നെ ഒന്നു നോക്കിയില്ല
നാരായണേട്ടനെ പൊക്കിയെടുത്ത് ജീപ്പിലിട്ട്.ജീപ്പ് മുന്നോട്ട് പോകുമ്പോള്‍ അയ്യോ അയ്യോ
അയ്യോ എന്നുള്ള നാരായണേട്ടന്റെ പാരഡിഗാനം കേട്ട് നാട്ടിലെ ചെറുപ്പക്കാര്‍ സന്തുഷ്ഠരായി

രണ്ട് ദിവസം ജയിലെ സുഖചികിത്സ കഴിഞ്ഞൂ പൂര്‍ണ ആരോഗ്യവാനായി പുറത്തിറങ്ങിയ നാരായണേട്ടന് തെങ്ങെ കയറിയാല്‍ ടൊയലറ്റ് ആണെന്നു കരുതി മൂത്രം ഒഴിക്കും
ഇതോടെ നാട്ടിലെ തെങ്ങുകള്‍ നാരായണേട്ടനെ ഒഴിവാക്കി
എന്തു പറയാം നാരായണേട്ടന്‍ വീട്ടില്‍ വന്നതോടെ വിലാസിനിടെ ബിസിനസ് മുരടിച്ചു.
അവസാനം നാട്ടിലെ ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് ഒരോ ദിവസം നാരായണേട്ടന് കള്ള് വാങ്ങി
കൊടുക്കാന്‍ തീരുമാനിച്ചു.
വിലാസിനിടെ ബിസിനസ് മുരടിക്കരുതല്ലോ
അങ്ങനെ നാരായണേട്ടന്‍ കള്ളുകുടിച്ചു അര്‍മാദിച്ചു
വിലാസിനി അറിയപ്പെടുന്ന ബിസിനസ് കാരിയായി.

anoopaweer@gamil.com

Saturday 17 May 2008

രണ്ട് ഗുണ്ടികള്


ഗുണ്ടകളൂടെ ചരിത്രം എവിടെയും പ്രശ്സ്തമാണ്.വടിവാള്‍ തൊമ്മന്‍, പോത്ത് ഗോപാലന്‍, ഇരട്ട വാസു,
ഷാപ്പ് സ്വാമി, കഞ്ചാവ് പിള്ളേച്ചന്‍ തുടങ്ങിയ പല പേരുക്കളിലും പല ദിക്കിലും വെട്ടാനും കുത്താനും
കത്തി കേറ്റാനും തയാറായി സല്‍ സ്വാഭാവിക്കളായ നിരവധി ചെറുപ്പക്കാര്‍ ഗുണ്ടകള്‍ എന്ന ഓമനപേരില്‍ നാട്ടില്‍ സര്‍വ്വ ഐശ്വര്യത്തോടെ കഴിഞ്ഞു കൂടുമ്പോഴാണ്.നാട്ടില്‍ എങ്ങു നിന്നോ
വന്ന് രണ്ട് ഗുണ്ടികള്‍ സ്ഥലം വാങ്ങി താമസം ആരംഭിച്ചത്.അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും രണ്ട് മകന്‍ ഗുണ്ടക്കളും ചേര്‍ന്ന് ചീട്ടും കളിച്ചും തെറി വിളിച്ചും നാട്ടില്‍ ആകെപ്പാടെ ഒരു ഉത്സവത്തിന്റെ ലഹരി സൃഷ്ടിക്കുന്നതിനിടയിലാണ് ഷാപ്പിലെ കറികച്ചവടക്കാരനും ഒന്നു രണ്ട് വെട്ടു കേസുക്കളില്‍
പ്രതിയുമായ കാലന്‍ എന്ന ഓമനപേരില്‍ വിഖ്യാതനായ മകള്‍ ഗുണ്ടിയുടെ അരുമസന്താനത്തെ
തേടി തെക്ക് നിന്ന് എങ്ങോ രണ്ട് വീരശൂര പരാക്രമികള്‍ പോത്തുങ്കര ഗ്രാമത്തില്‍ എത്തുന്നത്
“നിന്റെ മകനില്ലേടി ഇവിടെ എന്നു ചോദിച്ച് എന്‍ഫീല്‍ഡ് ബൈക്കില്‍ വന്നിറങ്ങിയ
മസിൽമാൻ മുറ്റത്തു നിന്ന് ചിന്നും വിളിക്കണ കണ്ട് അമ്മ ഗുണ്ടി അടുക്കള യില്‍ നിന്നു ചട്ടുകവുമായി പാഞ്ഞു വന്ന് പരാക്രമിയുടെ മൂക്കിനിട്ട് നോക്കി ഒരു കുത്തു കൊടുത്തു.
പരാക്രമി അമ്മ ഗുണ്ടയുടെ വയറിനിട്ട് ഒരു ചവിട്ട് കൊടുത്തതും അമ്മ ഠേ എന്നു കൂഴ ചക്ക പഴം
പോലെ വീണു
ഈ സമയം അടുക്കളയില്‍ തലേന്നത്തെ പഴം കഞ്ഞിയും പോത്ത് ഉലത്തിയതും കൂട്ടി ഒരു ഗുസ്തി പിടുത്തം നടത്തുകയായിരുന്ന മകള്‍ ഗുണ്ടി പാഞ്ഞു വന്ന് ലെവന്റെ നാഭി നോക്കി ഒരു ചവിട്ട് .കൊടുത്തു.
പിന്നെ അവിടെ ഒരു ത്യാഗരാജന്റെ പോലത്തെ ഒരു സംഘടനമാണ് നടന്നത്
അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും ചേര്‍ന്ന് രണ്ട് മസിലുമാന്മാരെയും അടിച്ചു പപ്പടമാക്കി
നാട്ടിലെ അറിയപ്പെടുന്ന രണ്ട് ഗുണ്ടക്കളെ അടിച്ചു ലെവലാക്കിയ രണ്ട് ഗുണ്ടിക്കളെ കാണാന്‍
കോടതി പരിസരം നിറയെ ആള്‍ക്കൂട്ടം ആയിരുന്നു എന്നത് ചരിത്രം

Monday 12 May 2008

പിള്ളേച്ചന്റെ ക്രൂരകൃത്യങ്ങള്‍


ചില പെണ്ണൂങ്ങളുണ്ട് എന്തുടുത്താലും ഉടുത്തില്ലേലും കണക്കാം.ഈ ഡയലോഗ് എന്റെ പ്രിയ സുഹൃത്ത് വിന്‍സ് ഒരു കമന്റായി പറഞ്ഞതാണ്.എന്നാല്‍ ആ ഡയലോഗ് പിള്ളേച്ചന് അത്ര നിസാരമായി കാണാന്‍ പറ്റില്ല.പിള്ളേച്ചന്റെ നാട്ടിലെ പെണ്‍ക്കുട്ടിക്കളെ കുറിച്ച് പിള്ളേച്ചന് ചില

കണക്ക് കൂട്ടലുക്കളൊക്കെയുണ്ട്.അത്തരത്തിലുള്ള സംഭവമാണ് ഈ കഥ.

ലോകത്തെ 120പരം രാഷ്ട്ങ്ങളീല്‍ നിന്നുള്ള അതി സുന്ദരിക്കളായ പെണ്‍ക്കുട്ടികള്‍ കണ്‍ വെട്ടത്ത്

ആടിയും പാടിയും നടക്കുന്നതു കണ്ട് അവീറീലെ ഓഫീസില്‍ എത്തുന്ന പിള്ളേച്ചനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് നമ്മടെ തെരുവനന്തപുരത്തെ ഒരു കോമളവല്ലിയാണ്.ഭര്‍ത്താവ് രാവിലെയും വൈകിട്ടും കോമളവല്ലിയെ ഈയുള്ളവന്റെ ഓഫിസിനു മുന്നില്‍ കൊണ്ട് വന്ന് ഇറക്കി വിടും.ആവീര്‍ എന്നു പറയുന്നത് വല്ലപ്പോഴും പെണ്ണൂങ്ങളെ കാണാന്‍ കിട്ടുന്ന ഒരു സ്ഥലമാണ്. സുന്ദരിയും സുശീലയും ഒരു നാടന്‍ മദാമ്മയുടെ ഏല്ലാവിധ പകിട്ടുമുള്ള കോമള വല്ലി ലോകത്തെ സകല വായ് നോക്കികളുടെയും കേന്ദ്ര കഥാപാത്രമായത് പെട്ടെന്നാണ് .കോമള വല്ലി പോകുമ്പോഴും വരുമ്പോഴും ആ ഗോഡൌണിനു സമീപത്തുള്ള സകല ഗോഡൌണിലെയും വായ് നോക്കികള്‍ കൃത്യമായി രാവിലെ വൈകിട്ടും പുറത്തിറങ്ങി കോമളവല്ലിയുടെ അംഗലാവണ്യം കണ്ട് ആസ്വാദിക്കും.

ഒന്നു പറയണ്ട കോമളവല്ലി പോകുന്ന സമയം പാക്കിസ്ഥാനിക്കളും ബംഗാളിക്കളും ഒറ്റ സ്വരത്തില്‍

പറയും

“അച്ചാ മലബാറി ലഡകി ഹെ“

സേനഹിച്ച പെണ്ണിനെ കോലു നാരായണന്‍ കട്ടോണ്ട് പോയ വിഷമത്തില്‍ സന്യാസി ജീവിതം

നയിക്കാന്‍ തീരുമാനിച്ചിരുന്ന പിള്ളേച്ചന് നമ്മുടെ നാട്ടുക്കാരിയായ ഒരു പെണ്‍കൊച്ച് ഇങ്ങനെ

നടക്കുന്നതു കണ്ട് മനമിളകി.

എല്ലാം ദിവസവും പിള്ളേച്ചന്‍ കൃത്യമായി ഓഫീസിനു മുന്നില്‍ സമയം തെറ്റാതെ വായ്-നോട്ടത്തിന്റെ

സകല ഓര്‍മ്മക്കളും അയ് വിറക്കി അങ്ങനെ നിലക്കും.

അവള്‍ക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയായിരുന്നതു കൊണ്ട് അവള്‍ പിള്ളേച്ചനെ മൈന്‍ഡ് പോലും ചെയ്തില്ല. പിള്ളേച്ചന്‍ ആകെപ്പാടെ ധര്‍മ്മ സങ്കടത്തിലായി .ഇനി ഇപ്പോ എന്താ വഴി.

അങ്ങനെ കുണഠിതപ്പെട്ട് നടക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ഗൌഡണിലുള്ള ഒരു ബംഗാളി പയ്യന്

ഒരു ബലമായ സംശയം ഉണ്ടായത്.

“ഭായി ഐ।ലൌ। കാ മലബാറി മീനിങ്ങ് ബോലോ ഭയ്യ .?“

എല്ലാവര്‍ക്കും എപ്പഴും സകല ഉപകാരങ്ങളും ചെയ്യാന്‍ ഇഷടപെടുന്ന ഈ പാവം പീള്ളെച്ചന്

ആ പാവത്തിന്റെ മലയാളം പഠിക്കാനുള്ള അഗ്രഹം വളരെ നല്ലതായി തോന്നി.

“ഭായി എനിക്ക് നിന്നെ ഇഷ്ട്മാണ്“

ഞാന്‍ പറഞ്ഞു.

“എക് ബാര്‍ ബോലൊ ഭയ്യ“

“എനിക്ക് നിന്നെ ഇഷടമാണ്.”

“അനക്ക് അന്നെ ഇഷ്ട്മാണ് “ ബംഗാളി അവന്റെ ശൈലിയില്‍ അങ്ങനെ പറഞ്ഞു പഠിച്ചു.

അവനെ ഒരു നല്ല മലയാളം വാക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍

ഞാന്‍ മതി മറന്നു സന്തോഷിച്ചു.

അന്ന് വൈകിട്ട് അഞ്ചരയായിട്ടുണ്ടാകും. പുറത്ത് നിന്ന് അനക്ക് നിന്നെ ഇഷ്ട്മാണ് എന്നുള്ള വിളിക്കേട്ടിട്ടാണ് ഓടി ചെന്നത് .നമ്മുടെ കോമള വല്ലി പുറത്തൂടെ പോകുന്നുണ്ട് തൊട്ടപ്പുറെ ടൊയിലറ്റിന്റെ ഉള്ളീല്‍ നിന്ന് നമ്മുടെ ബംഗാളി മുഖം കൊടുക്കാതെ ഉറക്കെ വിളിച്ച് കൂവുന്നുണ്ട്.“അനക്ക് അന്നെ ഇഷടമാണ്“

ഞാന്‍ പെട്ടെന്ന് ചുറ്റുപ്പാടും നോക്കിയിട്ട് ഉള്‍ വലിഞ്ഞു.

എന്റമ്മൊ എന്റെ ശരീരമാസകലം ഒരു വിറയല്.

ഇനി ഇപ്പോ എന്തേലും ഒരു കമ്പ്ലയിന്റ് ഉണ്ടായാല്‍ അവന്‍ പിള്ളേച്ചന്‍ പറഞ്ഞു തന്നിട്ടാണെന്നു പറയും.

അലോചിച്ചപ്പോള്‍ തലയില്‍ ഒരു മൊരക്കം.

ഏതായാലും അന്ന് അങ്ങനെ കഴിച്ചു കൂട്ടി.

പിറ്റേന്ന് ഇത്തിരി ധൃതിയില്‍ തീര്‍ക്കേണ്ട വര്‍ക്ക് തീര്‍ക്കാന്‍ രാവിലെ ഇത്തിരി നേരത്തെ എത്തി

കമ്പ്യൂട്ടറില്‍ ടാലിയുമായി ഒരു വാള്‍ പയറ്റ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കോമളവല്ലി

ഓഫീസിലേക്ക് കയറി വന്നത്.।

പെട്ടെന്ന് ഞാന്‍ കസേരയില്‍ നീന്നും ചാടിയെഴുനേറ്റു.।

(ഭവ്യതയോടെ ) “ഇരിക്കു.”

“തനിക്ക് ഒരു കള്‍ച്ചരുമില്ലേടോ ഇങ്ങനെയാണൊ ഒരു പെണ്‍ക്കുട്ടിയോട് പെരുമാറണ്ടെ.?”

“എന്താ ഇപ്പോ സംഭവിച്ചെ.?“

“ആ ബംഗാളി ഞാന്‍ വഴിലൂടെ പോകുമ്പോള്‍ എനിക്ക് നിന്നെ ഇഷടമാണെന്നു വിളിച്ചു

കൂവുന്നത് താനും കേട്ടതല്ലെ.?”

“അതാണൊ കാര്യം .താന്‍ ഒരു മലയാളിയല്ലെ ?ഇങ്ങനെ വളരെ വള്‍ഗറായിട്ടുള്ള ഡ്രെസും ധരിച്ച് നടക്കാന്‍ തനിക്ക് നാണമില്ലേ?.താന്‍ രാവിലെ വരുമ്പോഴും പോകുമ്പോഴും തന്നെ കാണാന്‍ എല്ലാം

വാതിക്കലും വായും പൊളിച്ച് ഒരോരുത്തരും നിലക്കണത്.താന്‍ നാളെ ഒരു മലയാളി പെണ്‍ക്കുട്ടിയായ് മടങ്ങി വാ തന്നെക്കുറിച്ച് ഒരാളും ഒന്നും പറയില്ല.ഞാനാ ബംഗാളിക്കത് പറഞ്ഞു

കൊടുത്തത് അത് തന്നെ വിളിക്കാനാണെന്ന് ഞാന്‍ അറിഞ്ഞില്ല.അങ്ങനെ ചെയ്തതില്‍ സോറി.”

ഞാന്‍ പറയുന്നു.

എന്തായാലും അന്ന് എന്നോട് വേറെ എന്തോക്കെ പറഞ്ഞ് അല്പം ചൂടായിട്ട് പോയ കോമള വല്ലി

പിറ്റേന്ന് നല്ല അച്ചടക്കമുള്ള കുട്ടിയായി ഓഫീസില്‍ എത്തി.

അതിനു മുമ്പെ ഞാന്‍ ബംഗാളിയെ ഓഫീസിലേക്ക് വിളിച്ച്

ഒരു താക്കിത് കൊടുത്തു.

“തൂമാരാ ദിമാഗ് കരാബെ .യെ ലഡകി ബോലെഗാ തുമാരാ അര്‍ബാബ് കോ കമ്പ്ലയിന്റ് കരാഗാ.

എക് ബാര്‍ ബോലെഗാ ബഹുത് മുഷ്കിലെ ഭായി

അറിയാവുന്ന പൊട്ട ഹിന്ദി വച്ച് അവനെ പറഞ്ഞു മനസിലാക്കി.

എതായാലും പിന്നെ അവന്‍ അനക്ക് അന്നെ ഇഷ്ട്മാണെന്ന് പറഞ്ഞിട്ടില്ല.

തന്നെയുമല്ല നമ്മുടെ കോമളവല്ലി നല്ല ഡ്രെസും ധരിച്ചു.


Wednesday 7 May 2008

അയ്യോ ഞാന്‍ കള്ളനല്ലേ ഒരു പാവം പിള്ളേച്ചനാണെ



പിള്ളേച്ചന് അതികാലത്ത് ഓടാന്‍ പോകുന്ന പതിവുണ്ട് ।അതികാലത്തെന്നു പറയുമ്പോള്‍

നാലുനാലര മണിയാകുമ്പോള്‍ ഏഴെട്ട് കിലോമീറ്റര്‍ പിള്ളേച്ചന്‍ ഓടും

അങ്ങനെ പിള്ളേച്ചന്‍ ഒരു ദിവസം രാവിലെ നാലരമണിക്ക് കോട്ടയം-ഏറണാകുളം റോഡിലൂടെ

അതിശിഖ്രം പാഞ്ഞൂ പോകുകയാണ്।പിള്ളേച്ചന്റെ ഓട്ടം എന്നു പറയുമ്പോള്‍ ഷര്‍ട്ടൊന്നും ഉണ്ടാകില്ല ഒരു ബര്‍മുഡ മാത്രമായിരിക്കും വേഷം।അങ്ങനെ ബര്‍മൂഡയും ഇട്ട് പിള്ളേച്ചന്‍ അതിവേഗത്തില്‍ കുതിച്ചത് ഒരു ഇറച്ചി വെട്ടുക്കാരന്റെ കടയുടെ മുന്നിലൂടെയാണ്।ഈ സമയം ഇറച്ചി

കടയില്‍ കൈയ്യില്‍ വലിയോരു കൂടവുമായി ഇറച്ചിക്കാരനായ കാലന്‍ ഒരു പോത്തിനു മരണമൊഴി നലകാന്‍ കാത്ത് നിലക്കുകയായിരുന്നു।കൂടും ഉയര്‍ത്താന്‍ തുടങ്ങുമ്പോഴാണു പിള്ളേച്ചന്‍ വാണം വിട്ടപോലെ ഇറച്ചിക്കാരന്റെ മുന്നിലൂടെ പാഞ്ഞത് ഇറച്ചിക്കാരന്റെ സകല നിയന്ത്രണവും വിട്ടുപോയി

സ്വതവെ അല്പം കറുപ്പ് നിറമുള്ള പിള്ളേച്ചന്‍ ഷര്‍ട്ട് കൂടി ഊരി വിയര്‍ത്തൊലിച്ച് പാഞ്ഞു പോയപ്പോള്‍

ഇറച്ചീക്കാരനായ ആ കാലന്‍ വിചാരിച്ചത് കള്ളന്‍ എതാണ്ട് മോഷടിച്ചിട്ട് ഓടുന്നതാണെന്നാണ്।

ആയ്യാള്‍ പെട്ടെന്ന് അവിടെ നിന്നു തൊണ്ട പൊട്ടി വിളിച്ചു കൂവി

കള്ളന്‍ കള്ളന്‍

രാവിലെ കുട്ടിക്കളൊക്കെ പഠിക്കാന്‍ എഴുനേല്‍ക്കുന്ന സമയമായതു കൊണ്ട് മിക്ക വീട്ടുക്കാരും ഉണര്‍ന്നിട്ടുണ്ടായിരുന്നു।

പിള്ളേച്ചന്റെ പുറകെ ഇറച്ചിക്കാരനും ആരാണ്ടൊക്കെയൊ ഓടി

പിള്ളേച്ചന്‍ പുറകിലെ ബഹളം കണ്ടിട്ട് പോത്ത് വിരണ്ടതാണെന്നാണ് വിചാരിച്ചത്

ഒന്നു പറയണ്ട പുറകെ വരുന്നവര്‍ എത്തുന്നതിനു മുമ്പെ പിള്ളേച്ചന്‍ കപ്പ കണ്ടവും റബര്‍ തോട്ടവും ഒക്കെ കിടന്ന് എങ്ങനെയൊക്കെയോ വിട്ടില്‍ എത്തി

പാവം ഇറച്ചികടകാരന്‍

അയ്യാളുടെ മുന്നിലെങ്ങാന്‍ പെട്ടിരുന്നേല്‍ ഇങ്ങനെ ഇവിടെ ഇരിക്കാന്‍ കഴിയില്ലായിരുന്നു

Monday 5 May 2008

കാപ്പിലാന്റെ ഷാപ്പ്-4

“എന്റ്മ്മോ ഓടി വായോ ഈ നീരു വാളു വയ്ക്കുന്നെ“
തോന്ന്യാസി അടുക്കളെന്ന് ഇറങ്ങി മൊയലാളിടെ മുന്നില്‍ വന്നു നിന്ന് കാറി
“എന്തോന്നാടാ തൊള്ള കീറുന്നെ?”
കാപ്പു ദേഷ്യത്തോടെ അവ്ന്റെ ചെവിക്കു പിടിച്ചുയര്‍ത്തി
“മൊയലാളി നീരു വാളു വയ്ക്കുന്നു അവിടെ“
“ങേ എവിടെ?”
മൊയലാളി
തോന്ന്യാസിടെ പിന്നാലെ ചെന്നു
നീരു ഷാപ്പിനു പിന്നിലെ കയ്യാലെ കയ്യൂന്നി കൊടുവാളു വയ്ക്കുകയാണ്
“ചതിച്ചോ വല്ലഭോ“
ഒരൊന്നും മിക്സു ചേര്‍കുമ്പോള്‍ അദ്യം ടേസ്റ്റ് ചെയ്തു നോക്കുന്നത്
നീരുവാണ്
എന്നെന്തു പറ്റി ഇവന്
മൊയലാളി കുണ്ഠതപെട്ട് അയ്യാളുടെ അടുത്തേക്ക് ചെന്നു
“എന്നതാ നീ പതിവില്ലാത്തത് ചേര്‍ത്തത്“
“ഞാന്‍ വാല്‍മികിയില്‍ അല്പം തണലും പുടിയൂരും ചേര്‍ത്ത് ഇളക്കി
ഇത്രേ പ്രതിക്ഷിച്ചില്ല“
വാ‍ാ നീരു വീണ്ടും വാളു വച്ചു
“നീയാ പാമുവിനെ വിളി“
“അവന്റെ സഞ്ചാരി അവിടെങ്ങാന്‍ കാണും“
“ങാം വല്ലഭന്‍ ഡോകടര്‍ നാട്ടില്‍ വന്നത് നന്നായി
അങ്ങോട് തന്നെ പോകാ “
പാമു നിരുവിന്റെ വാളിന്റെ ശക്തി അറിഞ്ഞ് വളരെ വേഗത്തില്‍ പാഞ്ഞെത്തി
“എന്റെ ഓസീറു പുണ്യാളാ“
“ദാ പിടിച്ചോ “
മൊയലാളി നീരുവിനെ പൊക്കിയെടുത്ത് പാമുവിനു കൈമാറി
“നേരെ വല്ലഭന്റെ അടുത്തോട്ട് പോട്ടെ“
വണ്ടി വല്ലഭന്‍ ഡോകടറുടെ ആശുപത്രിക്കരുകില്‍ ടയറ് പഞ്ചറായി നിന്നു
“ഡോകടറകഠുണ്ടോ?”
റോസമ്മ നേഴ്സ് വാതിക്കല്‍ ചിരിച്ചു നില്‍ക്കുന്നത് കണ്ടിട്ട് പാമു അങ്ങോടു പോയി
“വാടോ ഇവിടെ“
കാപ്പു മൊയലാളി
ദേഷ്യത്തോടെ വിളിച്ചു
കാപ്പു നീരുവിനെ തൂക്കിയെടുത്ത് ഡോകടറുടെ മുന്നിലേക്ക് ചെന്നു
ഡോകടര്‍ നീരുവിനെ അടിമുടി പരിശോധിച്ചു (പാന്റിന്റെ പോക്കറ്റ്,ഷര്‍ട്ടിന്റെ പോക്കറ്റ്)
“ഇതു ഒരു പ്രത്യേകതരം രോഗമാണ്“
“കാപ്പിലോനീയാ പാമുവോയിസിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം ചില പ്രത്യേകതരം മദ്യം കഴിക്കുന്നവരില്‍ ആണ് ഈ രോഗം കുടുതലായി കണ്ടു വരുന്നത്‘
“ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും
കരികലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കരാകരാ ശബ്ദം കേള്‍ക്കും
വായ് തുറക്കാതെ മിണ്ടാന്‍ സാധിക്കില്ല
ബസ്റ്റോപ്പുക്കളില്‍ പോയി എങ്ങോടെലും നോക്കി നിലക്കുക തുടങ്ങിയവയൊക്കെയാണ്
ഇതിനു ഒരു പ്രത്യേക മരുന്ന് റോസ് മെഡിക്കത്സില്‍ കിട്ടും“
“കുളിരാണ്ടം എന്നാണ് ഇതിന്റെ പേര്“
“ഇതു വാങ്ങിച്ചു പതിവായി മൂന്നുമാസം കഴിക്കുക
ഡോകടര്‍ പറഞ്ഞു
“എങ്കില്‍ വരട്ടെ വല്ലഭൊ“
മൊയലാളി തലയാട്ടി കൊണ്ടു പറഞ്ഞു
“ഫീസ്“
“അതു കുപ്പിയായിട്ട് ഇങ്ങെത്തിക്കാം“
തുടരും

Saturday 3 May 2008

പിള്ളേച്ചനു പറ്റിയ ഒരക്കിടി



1998ല്‍ നടന്ന ചരിത്ര പ്രശ്സ്തമായ ഒരു വായനോട്ടത്തിന്റെ കഥയാണിത്

പിള്ളേച്ചന്‍ ബികോമിനു പഠിക്കുന്ന കാലം ഉച്ചക്ക് പ്രശ്സ്തമായ തവളകുഴി ഷാപ്പില്‍ ഊണു കഴിക്കാന്‍

പോകുന്ന പതിവുണ്ട് ।നാ‍ട്ടില്‍ നിന്നും വളരെ ദൂരെ ദേശങ്ങളില്‍ നിന്നുപോലും പ്രശ്സ്തരായ കുടിയമാര്‍

അനുദിനം വന്നു പോകുന്ന ഷാപ്പാണിത്।

പിള്ളേച്ചന്‍ ഒരു ഞണ്ടു കറിം കപ്പേ കഴിച്ച് കിറി തൊടച്ച് ഷാപ്പിന്റെ പിന്‍ വാതലിലൂടെ

പുറത്തേക്കു വന്നു

ഉച്ചക്ക് ഷാപ്പിനു മുന്നിലുള്ള ബസ്സ്റ്റോപ്പില്‍ കിളിക്കളുടെ ബഹളമാണു കോട്ടയത്തെ പല ദിക്കുക്കളില്‍

നിന്നുമുള്ള കിളികളെ ഈ ബസ് സ്റ്റോപ്പില്‍ കാണാം

അവരെ നോക്കി കൊണ്ട് പിള്ളേച്ചന്‍ നടന്നു

അപ്പോഴാണ് ഒരു ചെറിയ ട്രാഫിക്ക് ബ്ലോക്ക്

പിള്ളേച്ചന്റെ കണ്ണുകള്‍ യാദ്രച്ചികമായി സംയുക്ത വര്‍മ്മയെ കണ്ടു

അന്ന് പാലായിലും പരിസരപ്രദേശങ്ങളിലും നാടന്‍ പെണ്ണും നാട്ടു പ്രാമാണിയുടെം ഷൂട്ടിങ്ങ് നടക്കുന്ന

സമയം

സംയുക്തയെ കണ്ട് അങ്ങോട് നോക്കി നടന്ന പിള്ളേച്ചന്‍ ഠേ എന്ന് ഒരൊറ്റയിടി

എന്റ്മ്മൊ

അതൊരലര്‍ച്ചയായിരുന്നു

നോക്കുമ്പോള്‍

കോളേജിനടുത്തുള്ള ഒരു വല്ല്യമ്മ റോഡില്‍ വീണു കിടക്കുന്ന്

ഫ് &&&** ####*** ആ വല്ല്യമ്മ പിള്ളേച്ചനെ അങ്ങനെ വിളിച്ചു

ജിവിതത്തില്‍ ഒരിക്കലും അത്ര നല്ല സുവിശേഷം പിള്ളേച്ചന്‍ കേട്ടിട്ടുണ്ടാവില്ല

എന്റമ്മൊ അതാലോചിച്ചാല്

ഇപ്പഴും ചിരി വരും


Tuesday 22 April 2008

കാപ്പിലാന്റെ ഷാപ്പ്-4


ഏടെ തോന്ന്യാസി നീയവിടെ എന്തെടുക്കാവാടെ കാപ്പു മൊയലാളി ഉച്ചത്തില്‍ അലറി
ദേ വന്നെ കുമ്പ കുലുക്കി തോന്ന്യാസി പാഞ്ഞു മൊയലാളിയുടെ മുന്നില്‍ വന്നൂ ബ്രേക്കിട്ടു നിന്നു।
ങാ ഞാന്‍ കോഴിക്കോടിനൊന്നു പോകുവാ അവിടെ ശില്പശാല നമ്മുടെ ഏറനാടന്‍ സാഹിബ് വിളിച്ചിരുന്നു।എങ്കില്‍ മൊയലാളി ഇത്തിരി ചമ്മന്തി പൊതിഞ്ഞു തരട്ടെ ഞാന്‍ ഉണ്ടാക്കിയ ചമന്തി ഏറനാടനു വല്ല്യ ഇഷടാ
എങ്കില്‍ ആയിക്കോട്ടെ അങ്ങനെലും ആയാളു വളയുമെങ്കില്‍ മലപ്പൂറത്തും കണ്ണൂരും വയനാട്ടിലും ഒക്കെ കാപ്പിലാന്‍ ഗ്രൂപ്പിന്റെ കള്ളുഷാപ്പുകള്‍ ഉയര്‍ന്നു വരും
ഹൊ ആ ദിവസം
മൊയാലാളി ഭാവനയില്‍ ആ രംഗം കണ്ടു
പെട്ടെന്നു വിന്‍സാച്ചായന്‍ പാമുവിനൊപ്പം കാറില്‍ വന്നിറങ്ങി
ആ ഇടിവാള്‍ സകലമാന ഷാപ്പിലും കയറിയിറണ്‍ഗി റെയിഡാണു।എന്റെ ഒസാറു പൂണ്യാളാ വിന്‍സാച്ചായന്‍ നെഞ്ചത്തു കൈ വച്ചു।
നിങ്ങളുടെ വലിയാ ആളല്ലെ ആ കണ്ണൂ‍രാന്‍ അയ്യാളെ വിളിച്ചു കാര്യം പറ।ഇടിവാളിനെ എങ്ങ്നെലും കണ്ണൂര്‍ക്ക് സ്ഥലം മാറ്റണം
ങാ വഴി ഉണ്ടാക്കാം
ദേ പിന്നെ പുതിയ പ്രൈസു ലിസ്റ്റ് വന്നിട്ടുണ്ട് പുതിയ ചില ബ്രാന്‍ഡുകള്‍ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്
ദാ നോക്കിയാട്ടെ പാമു ഗോപന്‍ കൊടുത്തയ്ച്ച പുതിയ ലിസ്റ്റ മൊയലാളിക്കു നീട്ടി
  1. വാല്‍മീകി..................... ........അടിച്ചാല്‍ പോട്ടൊ പിടുത്തം
  2. തണല്‍..................................അടിച്ചാല്‍ തണലു ചാരി നടക്കും (പോസ്റ്റുചാരി എന്നു മറ്റൊരു പേര്)
  3. മിന്നാമിനുങ്ങ്--------------------കുടിച്ചാല്‍ ഏതവനും പ്രണയലേഖനം എഴുതും
  4. ഉപാസന ------------------------ഭയങ്കര ഭക്തിയായിരിക്കും
  5. ബാജി ഓടവേലി-------------------അടിച്ചാല്‍ ചിലപ്പൊ ഓടെലും വീഴും
  6. തറവാടി----------------------------തറവാട്ടുക്കാര്‍ മാത്രം ഉപയോഗിക്കുക
  7. കുഞ്ഞന്‍----------------------------അഹങ്കാരം തിരെ ഉണ്ടാവില്ല
  8. താരപഥം---------------------അകാശത്തൂടെ കറങ്ങി നടക്കാന്‍
  9. പുടിയൂര്‍-------------------------അടിച്ചാല്‍ നിലത്തൊന്നും നിലക്കത്തില്ല

കോള്ളാ മൊയലാളി അവന്റെ തോളില്‍ തട്ടി।ഇനിയും വരാനുണ്ട് ചില പുതിയ ബ്രാന്‍ഡുകള്‍

Saturday 19 April 2008

കാപ്പിലാന്റെ ഷാപ്പ്-3

“പാമു ഗോപുവെന്തെടൊ“ .....?
കാപ്പു മുതലാളി കസേലായിലെക്കു ചാഞ്ഞു കൊണ്ടു തിരക്കി।
ഗോപു സാമ്പിളു ടേസ്റ്റു ചെയ്തു നോക്കാന്‍ ഒരു വാല്‍മീകി യെടുത്ത് കാച്ചി ।ഇപ്പോ
ഭയങ്കര പോട്ടോ പിടുത്താം
ദെ ഇന്ന്ലെ മുബൈയില്‍ നിന്നും കുറെ പിള്ളെരുടെ പോട്ടം എനിക്കയിച്ചിട്ടുണ്ടായിരുന്നു।
ലെവനു ഞാന്‍ കാശു കൊടുക്കുന്നത് വെറുതെ ആവൊ പാമ്മു
മൊയലാളി വെറളി പിടിക്കാതെ।ഗോപു എവിടെ പോകാനാ
അതല്ലടോ എനിക്കിപ്പോ സംശയം ആ ഏറനാടനങ്ങാന്‍ അവ്നെ പൊക്കിയൊന്നാ
കാപ്പുവിന്റെ ഷാപ്പിലെ കൂട്ടിന്റെ രഹ്സ്യം അറിയാവുന്ന ഏക വ്യക്തിയാണു ഗോപു
ആ അതു ശരിയാ।ആ ഏറനാടനു നമ്മുടെ എരിയാലില്‍ നല്ല നോട്ടമുണ്ട്
“എന്റെ വല്ലഭോ“
കാപ്പു മുതലാളി നെഞ്ചത്തു കൈ വച്ചു।
ഏറാനാടന്റെ വലം കൈയാണു ആ കാലമാടന്‍, ഇവിടെ ചില ഏരിയായിലു തസ്ക്കരവിരന്‍
എന്ന പേരില്‍ അവന്‍ വെട്ടാനിറങ്ങിയിട്ടുണ്ട് അതു കൊണ്ടു സൂക്ഷിക്കണം
പനം കള്ളീല്‍ തുരിശിടുന്ന വിദ്യാ അവനറിയുമോടോ
ആര്‍ക്ക്
ആ തോന്നാസ്യക്ക്
അവനു കള്ളിന്റെ വിദ്യയൊന്നും അറിയില്ല മൊയലാളി।അതിനു പറ്റിയ ഒരാളുണ്ട് ।।നീരു.നമ്മള്‍
ചെയ്യാപറഞ്ഞാല്‍ അതു ചെയ്യും അവനാണെല് അക്ഷരാഭ്യാസവും ഇല്ലാ।എഴുത്തും വായനയും അറിയാത്ത കൊണ്ട് പേടിക്കാനില്ല
എങ്കില്‍ അവന്‍ തന്നെ മതി
മൊയാലാളി പറഞില്ലെ ഒരു ബോര്‍ഡ് വേണമെന്നു।ആ ബലിതാവിചാരം എഴുതി തന്നാതാ
സര്‍ഗ മാര്‍ജാരന്റെ തോളത്തു ഒരു ബോര്‍ഡ് തൂക്കി ഷാപ്പിലോട്ടു കയറിട്ടു പറഞ്ഞു।
അവിടെ വച്ചെ ഞാന്‍ ഒന്നു നോക്കട്ടെ
കാപ്പുവിന്റെ ഷാപ്പിലെ പത്തു കല്പനകള്‍
१ കുടിച്ചാല്‍ വാളു വയ്ക്കണം. വാളു വച്ചാല്‍ ഒരു വാളിനു പത്തു രുപ വച്ചു ചാര്‍ജു ചെയ്യുന്നതായിരിക്കും।
കോടുവാള്‍, ഇടിവാള്‍,കൊട്ടുവാള്‍ എന്നിങ്ങനെ വാളുക്കളെ പലതായി തിരിച്ചു ചാര്‍ജ്ജ് ഇടാക്കും
२ ഷാപ്പില്‍ കഴിവതും അടി ഉണ്ടാകുമ്പൊള്‍ കുപ്പി പൊട്ടുന്ന ചീളുകള്‍ വിതറി ഇടുക(അടുത്ത മാസം വല്ലഭന്‍ ഡോക്ടര്‍ നാട്ടില്‍ വരുന്നുണ്ട്)
३ കൊടുങ്ങല്ലുര്‍ മോഡല്‍ പൂരപാട്ട് പാടാം
४ എത്രവേണമെങ്കിലും കുടിക്കാം(അധാരം ഇവിടെ ഡിപ്പൊസിറ്റു ചെയ്യാം)
५ ഒരു ദിവസം ഒരു വാളെങ്കിലും വയക്കാത്തവനെ ഷാപ്പില്‍ പ്രവേശനമുണ്ടായിരിക്കുകയില്ല
६ ഭാര്യമാരുടെ കെട്ടുതാലി കൊണ്ടുവരണവര്‍ക്കു ഷാപ്പില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നതായിരിക്കും
७ ഷാപ്പില്‍ പ്രവേശിക്കുന്നവര്‍ തീര്‍ച്ചയായും മുതലാളിയുടെ ഒരു വരി കവിതയെങ്കിലും ചൊല്ലിയിരിക്കണം
८ ഒരു ദിവസം നാലു കുപ്പിയിലധികം അടിക്കുന്നവന് മൊയലാളിയുടെ അക്ഷര ശ്ലോക സദസ്സില്‍ പങ്കെടുക്കാം
10കള്ളനോട്ടുകള്‍ മാത്രമെ എടുക്കുകയുള്ളു
സര്‍ഗെ ഈ ബലിതാന്‍ ആളു തരക്കേടില്ലാല്ലെ
പാമു ഓന്‍ ഒരു കുപ്പി ആനമയക്കി കൊടുത്തെക്കു
മൊയലാളി ഇല്ലെ ഇവിടെ പെട്ടെന്ന് പുറത്തു വന്നു നിന്ന കാറില്‍ നിന്നും ലാലിന്റെ പടമുള്ള ഒരു ടി ഷര്‍ട്ടിട്ട് പുറത്തിറങ്ങിയ വിന്‍സാച്ചായന്‍ തിരക്കി।
ഇതാര് വിന്‍സാച്ചായനോ എന്നാതാ കര്‍ത്താവെ ഇപ്പോ ആനമയക്കി ഒന്നും കയറ്റാന്‍ വരണില്ലായോ
വാരാടോ കാപ്പു
പിന്നെ തന്നോട് ഒരു കാര്യം പറയാനാ ഞാന്‍ വന്നത്।ഇങ്ങോടേക്ക് സഥലം മാറി വരുന്ന പുതിയ
सी ഇടിവാളാനെന്നാ കേട്ടത്।തനിക്കറിയാല്ലോ നമ്മല് പങ്കു കച്ചവടം തുടങ്ങിയ കാലത്തെ അയ്യാല്‍
നമ്മുക്കൊരു തലവേദനയായിരുന്നു
എന്റെ വല്ലഭോ
ഇനി ഇപ്പോ എന്തു ചെയ്യും പാമു
മുതലാളി തലക്കു കൈ കൊടുത്തു വിഷണ്ണനായി ഇരുന്നു

Thursday 17 April 2008

ദേ പിള്ളേച്ചന്‍ സിനിമേല് അഭിനയിച്ചു



പിള്ളേച്ചന്റെ രണ്ടു സിനിമകള്‍







മാക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ മരമാക്രി നിര്‍മ്മിച്ച് കഥ തിരക്കഥ എഴുതി സംവിധാ‍നം ചെയ്യുന്ന





മാക്രി ഒരു പോക്രി എന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പിള്ളേച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു





മുണ്ടക്കയം രമണി യാണു ഈ ചിത്രത്തില്‍ പിള്ളേച്ചന്റെ നായിക।കോട്ടയം വത്സല, തോന്ന്യാസി,നിരക്ഷരന്‍, വല്ലഭന്‍, പാമ്മു തുടങ്ങിയ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ഉഗാണ്ട ഗലിയായിരിക്കും।





സംഗീതം-കാപ്പിലാന്‍


വസ്താലങ്കാരം-ബലിതാവിചാരം


സങ്കടനം-നാടന്‍


ക്യാമറ-ഏറനാടന്‍


ഈ ചിത്രം അടുത്ത എപ്രില്‍ ഫൂളിലിനു പ്രദര്‍ശനത്തിനെത്തും


അതെ സമയം കാപ്പില്‍ മുതലാളിയുടെ പുതിയ ചിത്രമായ കരളെ നീയാണെന്റെ കുളിര് എന്ന ചിത്രത്തില്‍ കരാമേലപ്പന്‍ എന്ന പ്രശസ്താ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പിള്ളേച്ചന്‍ ഒരു കേസ് ആനമയക്കി കടം ചോദിച്ചതായി അറിയുന്നു.








Wednesday 16 April 2008

കാപ്പിലാന്റെ ഷാപ്പ്



“എന്റെ വല്ലഭൊ“
മൊയലാളിയുടെ വിളി കേട്ടാല്‍ കേള്‍ക്കുന്നവര്‍ വിചാരിക്കും സാക്ഷാല്‍ വല്ലഭ സ്വാമിയെ തന്നെയാണെന്നു।കള്ളിലിത്തിരി വീര്യം കുറഞ്ഞാല്‍ മൊയലാളി വെറളിപിടിക്കും ।ചില കുടിയമാര്‍ ഉണ്ട് എത്ര കുടിച്ചാലും അവര്‍ക്ക് പറ്റടിക്കില്ല।അതോ കാണുംപ്പോള്‍ മൊയലാളിക്കു വിരളിയാണു
വല്ലഭോ എന്ന വിളി അതിന്റെ ലക്ഷണമാണു।ദേഷ്യം വന്നാല്‍ മൊയാലാളി അപ്പോ പേനയെടുത്തും
എന്തേലും കുത്തികുറിക്കും।നൂറുമില്ലി അകത്തു ചെന്നാല്‍ പിന്നെ പറയുകയും വേണ്ടാ
ലോകത്തു കാണുന്ന ഏതു വിഷയത്തെക്കുറിച്ചും എഴുതി പോകൂം।
പ്രശസ്ത പാചകശിരോമണിയും ചമ്മന്തി ഉണ്ടാക്കുന്നതില്‍ ഡോക്ട്രറേറ്റ് നേടുകയും ചെയത് ക്യാന്റിന്‍ തോന്ന്യാസി മൊയാലാളിയുടെ ഷാപ്പില്‍ പാചകക്കാരനായി എത്തിയത്।ഒരു മഴയത്താണു
അന്നേരം മൊയാലാളി
കലക്കവെള്ളം എന്നൊരു കവിത എഴുതകയായിരുന്നു
എന്തൊരു വെള്ളം കലക്കവെള്ളം
കുടുകുടു ഒഴുകുന്ന മണ്ണുവെള്ളം
ചവിട്ടിയാല്‍ വളം കടിiക്കും
കുടിക്കുന്നവന്റെ വയറു കലക്കും
ഷാപ്പിലേക്കു പാമുവിന്റെ വണ്ടിലു വന്നിറങ്ങിയ തോന്ന്യാസി ഒന്നു പൊട്ടിചിരിച്ചു
അപ്പോ മുതലാളി
അവന്റ്റെ നേരെ നോക്കിട്ടു പറഞ്ഞു
കള്ളടിക്കുന്നവന്റെ കണ്ണു കലങ്ങണം
വയറു കുലങ്ങണം
ശ്ശി ശ്ശി ഏണ്ണി എണ്ണി ചീറ്റണം
ഈ പറഞ്ഞതോക്കെ സത്യമെങ്കില്‍ കാപ്പുവിന്‍ ഷാപ്പില്‍ പട്ടിണിയില്ലാതെ
കഴിഞ്ഞിടാം നിനക്കെന്നും।
തോന്ന്യാസി
തലകുലുക്കി
പാമു തന്റെ മുണ്ടിന്റെ മടികുത്തഴിച്ചു
ഞാന്‍ ഒരു പുതിയ സാധനം കൊണ്ടു വന്നിട്ടുണ്ട്
ഗോപു കൊടുത്തയച്ചതാ
കാണട്ടെ
കാപ്പു എഴുന്നെറ്റു ചെന്നു
എന്തോന്നാ പാമുവെ
ഇതിന്റെ പേരു വാല്‍മീകിന്നാ
നല്ല ഉശിരന്‍ സാധനമാ
പിള്ളേരെ ആകര്‍ഷിക്കും
ങാ നോക്കട്ടെ
കാപ്പു പാമുവിന്റെ കൈയ്യില്‍ നിന്നും കുപ്പി വാങ്ങി മണത്തു നോക്കി
ഹാവു ഏക്കും ഏക്കും
എന്റെ വല്ലഭോओ
എന്നിട്ട് നീ‍ട്ടി ഒരേമ്പക്കം
തോന്ന്യാസി താന്‍ അടുപ്പിലോട്ട് കയറിയാട്ടെ
ഇവനെങ്ങ്നെ ഉണ്ടടോ
മിടുക്കനാ
ഒരേ സമയത്തു മൂന്ന് കറി വയക്കൂം
അതെങ്ങനെ
കാപ്പു ആശ് ചര്യത്തൊടെ പാമുവിനെ നോക്കി
ഇപ്പോ സാമ്പാറ് ആണു വയ്യ്ക്കുന്നതെന്നിരിക്ക്ട്ടെ
സാമ്പാറിന്റെ മുകളിലുള്ള വെള്ളം എളക്കാണ്ട് എടുത്ത് അല്പം പുളി പിഴിഞ്ഞൊഴിച്ചാല്‍ രസമായില്ലെ
താഴെ തട്ടിലുള്ള പരീപ്പ് കോരിയെടുത്താല്‍ ഒരു പരിപ്പുക്കറി ഉണ്ടാക്കി കൂടെ
കൊള്ളാമല്ലോടാ
തനിക്കിവിടെ നിന്നു കിട്ടി ഇവനെ
നമ്മുടെ ശര്‍മ്മാ കോളെജിലെ കാന്റിന്‍ ഇവനല്ലെ നടത്തിയിരുന്നത്।ഇവനെ കൊണ്ട് വന്നാല്‍ പിള്ളെരുടെ കുറച്ചു കച്ചവടം കിട്ടും
കോള്ളാംമ്മ്ടോ
കാപ്പു പാമുവിന്റെ തോളത്തു തട്ടിട്ട് പറഞു
തുടരും

Tuesday 15 April 2008

ഈ പിള്ളേച്ചന്റെ ഒരു കാര്യമെ

അമ്മ പറഞ്ഞൂ മോനെ കൊച്ചു പിള്ളേച്ചാ നിനക്ക് കെട്ടാന്‍ സമയമായി ഒരു
പോട്ടോ അയച്ചു തരു।ഏതായാലും ഒരു പറ്റം പോട്ടാം അങ്ങയിച്ചു।ഇതു കണ്ടീട്ട്Tഏതേലും ശൂര്‍പ്പണകമ്മാര്‍ ഇഷ്ടപ്പെട്ടാല്‍ കെട്ടിയേക്കാമെന്നു വച്ചു.

അലപ്ം ഗ്ലാമര്‍ ആകാം(ഇല്ലേലും)




ഇവിടെ നിന്നിട്ടും കാര്യമില്ല നാടിനെക്കാള്‍ ഭേദം കാട് തന്നെ




ഈ വേഷം കെട്ടിയത് ദാ ഉതസവപറമ്പല്ലേ വല്ലോ കിളിയും കൊത്താതിരിക്കില്ല

ഷര്‍ട്ട് ഇഷ്ട്താരത്തിന്റെ തലമാത്രമെ പിള്ളേച്ചന്റെ ഉള്ളു



ഈ പിള്ളേച്ചനു ചിലപ്പോ ഇതും ചേരും..................................

ഈ അറബി കൊള്ളാമോ.............ഇവിടെ നിന്നും ഒരു പെണ്ണാവാമല്ലേ

എങ്ങനെയുണ്ടാശാനെ അല്പം പഴമ ആയിക്കോട്ടെ












കാപ്പുവിന്റെ ഷാപ്പിലെ വിശേഷങ്ങള്‍-2

“എന്റെ വല്ലഭൊ“

മൊയലാളിയുടെ വിളി കേട്ടാല്‍ കേള്‍ക്കുന്നവര്‍ വിചാരിക്കും സാക്ഷാല്‍ വല്ലഭ സ്വാമിയെ തന്നെയാണെന്നു।കള്ളിലിത്തിരി വീര്യം കുറഞ്ഞാല്‍ മൊയലാളി വെറളിപിടിക്കും ।ചില കുടിയമാര്‍ ഉണ്ട് എത്ര കുടിച്ചാലും അവര്‍ക്ക് പറ്റടിക്കില്ല।അതോ കാണുംപ്പോള്‍ മൊയലാളിക്കു വിരളിയാണു

വല്ലഭോ എന്ന വിളി അതിന്റെ ലക്ഷണമാണു।ദേഷ്യം വന്നാല്‍ മൊയാലാളി അപ്പോ പേനയെടുത്തും

എന്തേലും കുത്തികുറിക്കും।നൂറുമില്ലി അകത്തു ചെന്നാല്‍ പിന്നെ പറയുകയും വേണ്ടാ

ലോകത്തു കാണുന്ന ഏതു വിഷയത്തെക്കുറിച്ചും എഴുതി പോകൂം।

പ്രശസ്ത പാചകശിരോമണിയും ചമ്മന്തി ഉണ്ടാക്കുന്നതില്‍ ഡോക്ട്രറേറ്റ് നേടുകയും ചെയത് ക്യാന്റിന്‍ തോന്ന്യാസി മൊയാലാളിയുടെ ഷാപ്പില്‍ പാചകക്കാരനായി എത്തിയത്।ഒരു മഴയത്താണു

അന്നേരം മൊയാലാളി

കലക്കവെള്ളം എന്നൊരു കവിത എഴുതകയായിരുന്നു

എന്തൊരു വെള്ളം കലക്കവെള്ളം

കുടുകുടു ഒഴുകുന്ന മണ്ണുവെള്ളം

ചവിട്ടിയാല്‍ വളം കടിiക്കും

കുടിക്കുന്നവന്റെ വയറു കലക്കും

ഷാപ്പിലേക്കു പാമുവിന്റെ വണ്ടിലു വന്നിറങ്ങിയ തോന്ന്യാസി ഒന്നു പൊട്ടിചിരിച്ചു

അപ്പോ മുതലാളി

അവന്റ്റെ നേരെ നോക്കിട്ടു പറഞ്ഞു

കള്ളടിക്കുന്നവന്റെ കണ്ണു കലങ്ങണം

വയറു കുലങ്ങണം

ശ്ശി ശ്ശി ഏണ്ണി എണ്ണി ചീറ്റണം

ഈ പറഞ്ഞതോക്കെ സത്യമെങ്കില്‍ കാപ്പുവിന്‍ ഷാപ്പില്‍ പട്ടിണിയില്ലാതെ

കഴിഞ്ഞിടാം നിനക്കെന്നും।

തോന്ന്യാസി

തലകുലുക്കി

പാമു തന്റെ മുണ്ടിന്റെ മടികുത്തഴിച്ചു

ഞാന്‍ ഒരു പുതിയ സാധനം കൊണ്ടു വന്നിട്ടുണ്ട്

ഗോപു കൊടുത്തയച്ചതാ

കാണട്ടെ

കാപ്പു എഴുന്നെറ്റു ചെന്നു

എന്തോന്നാ പാമുവെ

ഇതിന്റെ പേരു വാല്‍മീകിന്നാ

നല്ല ഉശിരന്‍ സാധനമാ

പിള്ളേരെ ആകര്‍ഷിക്കും

ങാ നോക്കട്ടെ

കാപ്പു പാമുവിന്റെ കൈയ്യില്‍ നിന്നും കുപ്പി വാങ്ങി മണത്തു നോക്കി

ഹാവു ഏക്കും ഏക്കും

എന്റെ വല്ലഭോओ

എന്നിട്ട് നീ‍ട്ടി ഒരേമ്പക്കം

തോന്ന്യാസി താന്‍ അടുപ്പിലോട്ട് കയറിയാട്ടെ

ഇവനെങ്ങ്നെ ഉണ്ടടോ

മിടുക്കനാ

ഒരേ സമയത്തു മൂന്ന് കറി വയക്കൂം

അതെങ്ങനെ

കാപ്പു ആശ് ചര്യത്തൊടെ പാമുവിനെ നോക്കി

ഇപ്പോ സാമ്പാറ് ആണു വയ്യ്ക്കുന്നതെന്നിരിക്ക്ട്ടെ

സാമ്പാറിന്റെ മുകളിലുള്ള വെള്ളം എളക്കാണ്ട് എടുത്ത് അല്പം പുളി പിഴിഞ്ഞൊഴിച്ചാല്‍ രസമായില്ലെ

താഴെ തട്ടിലുള്ള പരീപ്പ് കോരിയെടുത്താല്‍ ഒരു പരിപ്പുക്കറി ഉണ്ടാക്കി കൂടെ

കൊള്ളാമല്ലോടാ

തനിക്കിവിടെ നിന്നു കിട്ടി ഇവനെ

നമ്മുടെ ശര്‍മ്മാ കോളെജിലെ കാന്റിന്‍ ഇവനല്ലെ നടത്തിയിരുന്നത്।ഇവനെ കൊണ്ട് വന്നാല്‍ പിള്ളെരുടെ കുറച്ചു കച്ചവടം കിട്ടും

കോള്ളാംമ്മ്ടോ

കാപ്പു പാമുവിന്റെ തോളത്തു തട്ടിട്ട് പറഞു

തുടരും

Saturday 12 April 2008

കാപ്പിലാന്റെ ഷാപ്പിലെ ചില വിശേഷങ്ങള്‍

എന്റ്മ്മൊ അതൊരലര്‍ച്ചയായിരുന്നു. പ്രേമാനൈരാശ്യത്താലു തൊള്ളക്കീറി കുടിക്കാനിറങ്ങിയ കരമേലപ്പന്‍ കൊടുവാളു വച്ചു ടപ്പേന്നു താഴേ വീണു.പാലക്കാട് നിന്നും പാമുവിന്റെ കള്ളവണ്ടില് വാറ്റു ഗോപാലന്റെ ചെത്തു കള്ള് കാപ്പിലു ഷാപ്പിലെത്തുമ്പോള്‍ ആനമയക്കിയെന്നു പറയും ചിലര്.ശരിക്കും അതൊരു ആനമയക്കി തന്നെയാണു.കാപ്പിലാന്‍ മുതലാളി അങ്ങു യൂറോപ്പിലുള്ള വല്ലഭന്‍ ഡോക്ട് ര്‍ക്ക് ചുള മണി കൊടുത്ത് ചില ഗുളിക കളൊക്കെ വരുത്തീ ഗോപാലന്റെ വാറ്റു കേന്ദ്രത്തില്‍ വച്ചു അട്ട തേരട്ട പഴുതാര തേള്‍ ഓന്ത് പല്ലി തുടങ്ങിയ ഫലമൂലാദിക്കള്‍ ഇട്ടു വാറ്റിയെടുക്കുന്ന പ്ഞ്ചാമ്രതത്തിനു ആവശ്യക്കാരെറെയുള്ളത് രണ്ടടിച്ചാല് ഭാര്യയെ തല്ലാം നാട്ടുക്കാരെ തെറിം വിളിക്കാം എന്നുള്ളതു കൊണ്ടാണു.നാട്ടിലു ചില തോന്ന്യാസിക്കളഴിഞ്ഞാടുന്നത് കാപ്പിലെ ഷാപ്പിലെ കള്ളിന്റെ ഗുണമാണെന്നാണു നാട്ടുക്കാരില്‍ ചീലര്‍ പറയുക.പക്ഷേ കരമേലപ്പന്‍ അങ്ങനെ പറയില്ല.ആയ്യാളു കാപ്പുവിന്റെ ഷാപ്പിലെ മണവാട്ടി അടിച്ചു പുല്ലു പറിച്ചു നടക്കും.അങ്ങനെ നൈരാശ്യം വരുമ്പോള്‍ എന്റെ ദേവീന്നു വിളിച്ചു കരമേലപ്പന്‍
ഷാപ്പിനു മുന്നിലിരുന്നു പുല്ലു പറി തൂടരും.ഈ മണവാട്ടി കാപ്പു മുതലാളിക്ക് ഒരനുഗ്രഹം തന്നെയാണു.
ഷാപ്പിനു മുന്നിലുള്ള ഒരു ഹരിതിനെ പോലും മണവാട്ടിമക്കള്‍ വച്ചേക്കില്ല. ഇങ്ങനെ മണവാട്ടിയടിച്ചു ഷാപ്പിനു മുന്നില്‍ പൂല്ലു പറയന്മാരുടെ ഒരു ബഹളം തന്നെയാണു.


ആനമയക്കി അടിച്ചാല്‍ മൂന്നാപക്കമാണു പൊങ്ങുക.പോസ്റ്റുചാരി മുണ്ടൂപറയന്‍ , കുടൂംബം കലക്കി
തുടങ്ങീയ പല ബ്രാന്‍ഡുക്കളും കാപ്പു മുതലാളി പാമുവിന്റെ കള്ളു വണ്ടില് ഗോപാലന്‍ മുതലാളിയുടെ വാറ്റു കേന്ദ്രത്തില്‍ നിന്നും എത്തിക്കുന്നു.അഞ്ചരക്കുള്ള പാമുവിന്റെ വണ്ടി കാപ്പില്‍ ഷാപ്പില്‍ എത്തിയാല് ലോകത്തുള്ള ഈച്ച കൊതുക്,പാറ്റ തുടങ്ങിയവയുടെ സെന്‍സ് എടുക്കുന്നതിനുള്ള സൌകര്യവും പാമുവിന്റെ സഞ്ഛാരിയില്‍ ഉണ്ടെന്നുള്ളതാണു സത്യം.പാമു കള്ളു വണ്ടി ഓടിക്കുന്നത് കാപ്പുവിന്റെ ഷാപ്പിലു തന്റെ പാമ്മോയില്‍ വിറ്റഴിക്കാന്‍ കൂടിയാണു.സിവില്‍ സപ്ലൈസുക്കാരുടെ ഗൊഡൌണില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ പാമോയില്‍ കാപ്പില്‍മുതലാളി എടുത്തോളും.
അങ്ങനെകള്ളു വണ്ടി ഓടിച്ചു നടന്ന പാമു കാപ്പു മുതലാളിയുടെ വലിയ ചങ്ങാതിയായി.എന്റമൊ കാപ്പുവിന്റെ വളര്‍ച്ചക്കൊപ്പം പാമൂവും വളര്‍ന്നു.പാമു സ്വന്തമായി ഒരു ശവപ്പെട്ടിക്കട വരെ തുടങ്ങി
കാപ്പുവീന്റെ ഷാപ്പിലെ കള്ളടിക്കുന്നവര്‍ക്കു വേണ്ടി നല്ല ശവപ്പെട്ടിക്കളുമായി പാമു കാത്തിരുന്നു.

തുടരും

Friday 11 April 2008

അരകിലോ ഒരു കിലോ ..... ഒരു കിലോ വേണോ

അരകിലോ ഒരു കിലോ ..... ഒരു കിലോ വേണോ
ആറാം ക്ലാസില്‍ ഐസക്ക് എന്നു പേരുള്ള ഒരു സാറുണ്ടായിരുന്നു.സാറു കുട്ടിക്കളെ തല്ലുന്നതിനു മുമ്പ് ചോദിക്കും.അരകിലോയുടെ രണ്ടു വേണോ അതോ ഒരു കിലോയുടെ ഒന്നു മതിയോ
ഒരു കിലോയുടെ അടി കൊണ്ടാല്‍ അവന്‍ നിന്ന നിലപില്‍ മൂത്രമൊഴിക്കും.എന്റമ്മൊ അതോര്‍ക്കാം
വയ്യ.ഈ സാറാണെങ്കില്‍ കണക്കു മാഷാണു .പുള്ളിയെ കുറിച്ചു പറഞ്ഞാ‍ല്‍ സ്പടികത്തിലെ കടുവാ മാഷെ ഓര്‍മ്മ വരും.സാറാണെങ്കില്‍ ഏല്ലാ ദിവസവും ഹോവര്‍ക്ക് തരും ആറോ എഴോ കണക്കുണ്ടാകും.എനിക്കാണെങ്കില്‍ വലിയ മടിയുള്ള വിഷയമാണ്. ക്ലാസില്‍ രാവിലെ വന്നാല്‍ ആരുടെയെങ്കിലും നോക്കി എഴുതുന്ന പരിപ്പാടിയാണു.ഒരു ദിവസം രാവിലെ സാറു വിളിച്ചു ബോര്‍ഡില്‍ കണക്കു ചെയിപ്പിക്കാന്‍ തൂടങ്ങി.ഞാന്‍ കടുവയുടെ മുന്നില്‍ അകപെട്ട മാന്‍ക്കുട്ടിയെ പോലെ നിന്നു വിറക്കാന്‍ തുടങ്ങി.
നോക്കി നിലക്കാതെ ചെയ്യടാ
എനിക്കറിയില്ല
അറിയില്ലെന്നോ നീയപ്പോ ഹോവര്‍ക്കു ചെയതെങ്ങ്നെയാ
ഞാന്‍ പ്രശാന്തിന്റെ നോക്കി
ഇവിടെ വാടാ നിയിവനെ കാണിച്ചു കോടുത്തോ
ഉവ്വ് സാറെ
എങ്കില്‍ നിനക്ക് അരകിലോ യുടെ ഒന്നു(അവന്‍ നാന്നായിട്ട് പഠിക്കുന്ന കുട്ടിയാണു)
കണ്ടെഴുതിയ ഇവനു ഒരു കിലൊയുടെ രണ്ട്
വേണ്ടാ സാറെ
നിയോക്കെ തല്ലു കോണ്ടാലെ പഠിക്കുകയുള്ളു
സാറ് ചൂരലെടുത്ത് രണ്ടു വീശ്
സകല ക്ലാസു മുറിയിലും കേള്‍ക്കുന്ന ഉച്ചത്തില്‍ ഞാന്‍ കാറി
അയ്യോ.........
മീണ്ടാണ്ടിരിക്കടാ അല്ലേല്‍
ഇനി അതിനാകും നിനക്കിട്ട് കിട്ടുക
വാ പൊത്തി ബഞ്ചില്‍ വന്നിരുന്നു.
വല്ലാത്ത നീറ്റലു
ഹൊ ഹു
വീട്ടില്‍ ചെന്നപ്പോള്‍ കുളിക്കാന്‍ വെള്ളം ദേഹത്തൊഴിച്ചപ്പോള്‍ നീറിയിട്ട്
ഞാന്‍ കാറി
സാറിനു മറ്റൊരു സ്വാഭാവമുണ്ട്.
സാറിന്റെ ക്ലാസില്‍ ആരും ഉറക്കെ സംസാരിക്കാന്‍ പാടില്ല അങ്ങനെ സാറു ചോദിക്കുന്ന ചോദ്യത്തിനു ഉറക്കെയെണ്‍ഗാന്‍ ഉത്തരം പറഞാല്‍ അപ്പോ കിട്ടും
ചൂരലിനു അടി
എന്നാല്‍ പതുക്കെ പറഞാല്‍
സാറു പറയും എന്റെ ചെവി പൊട്ടയല്ല
ഇവിടെ വാടാ
അതിനും രണ്ടടി
ക്ലാസ്സില്‍ പ്ലാസ്റ്റിക്ക് കവറില്‍ പുസ്തകവുമായി വരുന്ന കുട്ടിക്കളുണ്ട് അവര്‍ പുസ്തകം എടുക്കാന്‍ കുടെടുത്താല്‍ ആ ശബദം കേട്ടാല്‍ അപ്പോ കിട്ടും അടി
ഒരിക്കള്‍
ക്ലാസില്‍ സന്മാര്‍ ഗ പാഠത്തിനു എറ്റവും അധികം മാര്‍ക്കു കിട്ടിയത് എനിക്കാണു
സാറു ഹാജര്‍ ബുക്കില്‍ ഒരൊരുത്തരുടെയും മാര്‍ക്കു പകര്‍ത്തുകയാണു
നിനക്കെത്രയാടാ മാര്‍ക്ക്
4൬
ഇവിടെ വാടാ
ശബദം കൂറഞ്ഞു പോയതിനു
ഒരു കിലോയുടെ ഒരടീ
മറ്റൊരു ദിവസം ഉച്ചക്കൂ
വെറൊരു ക്ലാസില്‍ നിന്നു ഞാന്‍ ഐസ്ക്ക് എന്നെ തല്ലിയ ചരിത്രം പറയുകയാണു
പുള്ളി എന്നെ ചുമ്മാ പിടിച്ചു തല്ലു വാണു എന്നെ(അന്നേരം സാര്‍ അവിടെ ഇരുന്നു എന്തോ എഴുതുന്നുണ്ടായിരുന്നു ഞാന്‍ അതു കണ്ടില്ല എന്റെ സംസാരം കെട്ടിട്ട് മറ്റു കുട്ടിക്കളൊടു മിണ്ടരുതെന്നു പുള്ളീ പറഞെന്നു എന്റെ കൂട്ടുക്കാരന്‍ അയ്യപ്പന്‍ പിന്നീട് എന്നോട് പറഞിട്ടുണ്ട്) ഞാന്‍ എന്‍െ അച്ചമ്മെം കൂട്ടി വരുന്നുണ്ട് ആയ്യാക്കിട്ട് കാണിച്ചു കൊടുക്കുന്നുണ്ട്. പെട്ടെന്നാണു തല ഉയര്‍ത്തി മറു വശത്തെക്കു നോക്കിയത്.ജഗതിയുടെ പോലെ മുഖം വളിച്ചു പോയി
ഞാന്‍ പതുക്കെ മുങ്ങാന്‍ തുടങ്ങിയപ്പോള്‍
ഒരു വിളി ഇവിടെ വാടാ
നി ആ ഓഫിസില്‍ പോയി ഒരു നല്ല ചൂരലെടുത്തു വാ
അടി കിട്ടാന്‍ നിനക്ക് പൊട്ടണം അങ്ങനെ പ്രതെക്യം പറയണം
ഞാന്‍ ഓഫിസില്‍ അങ്ങനെ തന്നെ പറഞ്ഞു
എന്റ്മ്മൊ
കണ്ണില്‍ പൊന്നീച്ച പറക്കുന്ന ഒരടിയായിരുന്നു അത്
ഒരു കിലോയുടെ രണ്ടെണ്ണം

Tuesday 8 April 2008

ഏഷ്യാനെറ്റും കൈരളിയും എന്റെ ജിവിതത്തില്‍



ഏഷ്യാനെറ്റിലെ മെയില്‍ ബോക്സ് എന്ന പരിപ്പാടി ഇന്നു ഉണ്ടോ എന്നെനിക്കറിയില്ല।രണ്ടു വര്‍ഷം മുമ്പു വരെ എന്റെ ജിവിതത്തിലെ ഏറ്റവും വലിയ നേരം പോക്കുക്കളീല്‍ ഒന്നായിരുന്നു ।ഏഷ്യനെറ്റിനും കൈരളിക്കും കത്തുക്കളയക്കുക എന്നുള്ളത്।ഏല്ലാ ഞാറാഴച്ച്യും ഏഷ്യാനെറ്റിന്റെ മെയില്‍ ബൊക്സിന്റെ ഗോഡ്ണ്‍ തുറന്നു ഏല്ലാവര്‍ക്കും മെയില്‍ ബോക്സിലേക്കു സ്വാഗതം ആശംസിച്ച്

ശ്രികണ്ഠന്‍ നായരും ആര്യയും എട്ടുമണി സമ്മയത്ത് ടിവി സ്ക്രിനില്‍ പ്രത്യക്ഷപ്പെടും।ഒരോ ആഴ്ച്ച്യും അന്‍പതു പൈസാ കാര്‍ഡില്‍ ആ ആഴ്ച്ച കണ്ട വാര്‍ത്താധിഷിഠത പരിപാടിക്കളെ കുറിച്ചു ഒന്നു രണ്ടു കത്തുക്കള്‍ ഞാനെഴുതും।പലപ്പോഴും ശ്രി കണ്ഠ്ന്‍ നായര്‍സാറിന്റെ നമ്മള്‍ തമ്മീല്‍,ജനകീയ കോടതി, അതുപോലെ കണ്ണാടി,മോഹന്‍ സാറിന്റെ അഭിമുഖങ്ങള്‍ തൂടങ്ങിയവയില്‍ എതെങ്കിലിനെയും കുറിച്ചുള്ളാ വിലയിരുത്തലുക്കളും വിമര്‍ശനങ്ങുളും ആകും അധികവും। എനീക്ക് എഷ്യാനെറ്റില്‍ കത്തെഴുതുമ്പോള്‍ അധികം പാരകള്‍ ഒന്നും ഉണ്ടായിരുന്നില്ല।എന്നാല്‍ കൈരളിയിലെ സ്ഥിതി മറച്ചായിരുന്നു।സ്ഥിരം എഴുത്തുക്കാര്രുടെ ഒരു വേദി തന്നെയായിരുന്നു കൈരളിയുടെ വാരമുദ്ര।വക്കച്ചന്‍ തൂണ്ടില്‍ രാമചന്ദ്രന്‍,രാജമോഹന്‍ തുടങ്ങിയ കുറെ എഴുത്തുക്കാര്‍ വാരമുദ്രയില്‍ പതിവായി വരാറുണ്ടായിരുന്നു।ഏഷ്യാനെറ്റില്‍ ഏല്ലായെപ്പോഴും മെയില്‍ ബൊക്സില്‍ എത്താറുള്ള ഏക വ്യക്തി ഞാനായിരുന്നു।രണ്ടര വര്‍ഷത്തിനുള്ളില്‍ ഒന്നോ രണ്ടോ തവണയൊഴിച്ചാല്‍ മിക്കവാറും എന്റെ കത്തുകള്‍ മെയില്‍ ബോക്സില്‍ ഉണ്ടായിരുന്നു।ഒരിക്കല്‍

ഒരിക്കല്‍ ശ്രി കണ്ഠ്ന്‍ നായര്‍ സാര്‍ പറഞ്ഞൂ ഏഷ്യാനെറ്റിന്റെ പരിപ്പാടിക്കള്‍ കണ്ടു ഒരോ ആഴ്ച്ച്യും മുടങ്ങാതെ കത്തയ്കൂന്ന ഒരു വ്യക്തിയാണാ ആനൂപ്। ഞങ്ങള്‍ ഒരു പക്ഷേ കോതനല്ലൂരു ചെന്നാല്‍ അറിയൂന്ന രണ്ടു കാര്യങ്ങള്‍ ഒന്നു സുര്യനും മറ്റൊന്നു അനൂപുമായിരിക്കും।എനിക്ക് വളരെ സന്തോഷം തോന്നി അതു കേട്ടപ്പോള്‍ ഏല്ലാ ആഴ്ച്ച്യും നാലാളറിയുന്ന ഒരു മാധ്യമത്തിലൂടെ എന്റെ പേര്‍ കേള്‍ക്കുക।തന്നെയുമല്ല എന്നെ അറിയാത്ത എന്റെ നാട്ടുക്കാരില്‍ പലരും അറിഞ്ഞത് ഈ എഴുത്തിലൂടെയാണു। ദുബായില്‍ വന്നപ്പോല്‍ അദ്യമായി എഴുതിയ കത്ത് ഏഷ്യാനെറ്റിനായിരുന്നു।

ആ കത്തു വായിച്ചു ശ്രി കണ്ഠ്ന്‍ നായര്‍ അഭിന്ദിച്ചത് ഇപ്പൊഴും രസകരമായ ഒരോ ഓര്‍മ്മയാണു


കൈരളിയില്‍ വാരമുദ്രയില്‍ കത്തു വായിച്ചിരുന്നത് അദ്യം വേണു നാഗവള്ളി ചേട്ടനായിരുന്നു।അദേഹം വാരമുദ്ര അവസാനിപ്പിക്കുന്ന അവസരത്തിലാണു ഞാന്‍ എന്റെ കത്തു മായി എത്തുന്നത്।തൂടര്‍ന്ന് ബാബുവേട്ടന്‍ വന്നു(ബാബു ഭരദ്വാജ്) അദേഹം വാരമുദ്ര അവതരിപ്പിക്കുമ്പോള്‍ സ്ഥിരമായി എന്റെ മൂന്നോ നാലോ കത്തുക്കള്‍ ഉണ്ടാകുമായിരുന്നു।ഒരൊ കത്തു വായിച്ചു കഴിയുമ്പോഴും ആ കത്തിനെ കുറിച്ചു വലിയ ഒരു വിലയിരുത്തല്‍ അദേഹത്തിന്റെ വകയായി ഉണ്ടാകും।ഒരിക്കല്‍ അദേഹം പറഞ്ഞു അനൂപിന്റെ കത്തുക്കള്‍ കുടുതലായി ഉള്‍പ്പെടുത്തുന്നു എന്നതിനെ ചൊല്ലി പ്രെക്ഷകര്‍ പരാതി പറയുന്നുണ്ട്।എന്നാലും അനൂപ് മറ്റു പല മാധ്യമങ്ങളിലും എഴുതുന്ന ഒരാളായതു കോണ്ട് അനൂപിന്റെ കത്തുക്കള്‍ കുടുതലായി ഞങ്ങള്‍ വായിക്കുന്നത്।ഈ അടുത്ത് മാത്രൂഭൂമിയില്‍ അനൂപിന്റെ ഒരു ലേഖനം ഞാന്‍ വായിച്ചു।ആ ഇടക്കു മാത്രൂഭൂമി വിക്കലിയില്‍ സ്ഥിരമായി എന്റെ കത്തുക്കള്‍ വരുമായിരുന്നു।അതു കണ്ടീട്ടാണു അദേഹം അങ്ങനെ പറഞ്ഞത് ।അത് എനിക്കു സന്തോഷം നല്‍കി। വാ‍രമുദ്രയിലെ അവതാരിക സന്ധ്യാ ബാലസുമ്മയായിരുന്നു।കൂറച്ചു നാളുക്കള്‍ക്കു ശേഷം ബാബുവേട്ടന്‍ മാറിയപ്പോള്‍ സതീഷ് പയ്യന്നൂരും അതിനു ശേഷം സന്തോഷ് പാലിയും ഈ പരിപ്പാടുയുമ്മായി എത്തി ഞാന്‍ അപ്പോഴും എന്റെ എഴുത്തുക്കള്‍ തൂടര്‍ന്നു ഏതായാലും ഒരു കാര്യം സത്യം।എന്റെ നാട്ടുക്കാരുടെ ഇടയില്‍ എനിക്ക് ഒരു പേരു ഉണ്ടാക്കി തന്നതില്‍ ഈ രണ്ട് മാധ്യമങ്ങളും വളരെ സഹായിച്ചിട്ടുണ്ട്

Wednesday 13 February 2008

ചൂരല്‍ കഷായം-1-തൊട്ടാവാടി മഹാത്മ്യം



അരക്കുഴ സെന്റ്‌ മേരിസ്‌ ബോയിസ്‌ സൂകൂളിലെ പഠന നാളുക്കളില്‍ ഭീതിയോടെ ഓര്‍ക്കുന്ന ഒരു അധ്യാപകനുണ്ട്‌ പുല്‍പറമ്പില്‍ ജോസ്‌ സാര്‍।ഇംഗ്ലിഷ്‌ ക്ലാസാണു സാറിന്റെ പിള്ളെരെ തല്ലുന്നതില്‍ ഈ സാറിനു ഡോക്ടറേറ്റു കിട്ടിയിട്ടുണ്ടോ എന്നു സംശയിച്ചു പോകും.c...a॥t-cat r..a..t --rat c...a...t cat കാറ്റ്‌-പുച്ച റാറ്റ്‌-എലി(ഭീതി നിറഞ്ഞ ആ പഴയ ക്ലാസുറൂമിലുടെ ഒന്നു പോയതാണു).abcd-.................z വരെ മുന്നോട്ടും അതെ രീതിയില്‍ പിന്നോട്ടും ചൊല്ലിക്കും എവിടെലും വച്ചൊന്നു നിന്നു പോയാല്‍ നിക്കറു വലിച്ചു പിടിച്ചിട്ടു ചന്തിക്കിട്ടു ടപ്പെ ടപ്പെ എന്നു കിട്ടും. കൂടാതെ എമ്പോസിഷനും.എന്റെ ദൈവമെ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ടും ഇടവേളക്കു പുറത്തു പോകാതെ അടിയെ പേടിച്ചു ക്ലാസുമുറിയില്‍ ഇരിക്കും.സുക്കളടച്ചാല്‍ ഏല്ലാവരും ജയിച്ച കുട്ടിക്കളുടെ പുസ്തകങ്ങള്‍ വാങ്ങും.അങ്ങനെ ഒരു പഴയ പുസ്തകവുമായിട്ടാണു ക്ലാസില്‍ വന്നത്‌.പുസ്തകത്തിന്റെ പേജുക്കളുടെ സൈഡിലെല്ലാം എലികാര്‍ന്നു തിന്നതു പോലെയുള്ള കീറലുക്കളും മുഷിച്ചിലും ഒടിച്ചിലുമൊക്കെ.ഇംഗ്ലീഷ്‌ പുസ്തകം പിടിച്ചു ഉയര്‍ത്തി നിറുത്തിട്ടു സാര്‍ വായിപ്പിക്കും.എന്റെ പുസ്തകം കാണുമ്പോള്‍ ചോദിക്കും.വിശക്കുമ്പോള്‍ നീയിതാണോടാ തിന്നുന്നെ.സാര്‍ അന്നു തമാശ പറഞ്ഞാല്‍ പോലും ചിരിക്കാന്‍ പേടിയായിരുന്നു.പഠിക്കാത്ത കുട്ടിക്കളെ ക്ലാസിനു പുറത്തു നിരുത്തും.ചിലപ്പോ നാലുമണിക്കു സുകുള്‍ വിട്ടതിനു ശേഷവും ഞങ്ങളില്‍ ചില കുട്ടിക്കള്‍ abcdപഠിക്കുന്നുണ്ടാകും. ABCD പഠിക്കുന്നതു വരെ ഇതായിരുന്നു ശിക്ഷ.സാറിന്റെ അടി കിട്ടാതിരിക്കാന്‍ ഉള്ള അമ്പലങ്ങളില്‍ മുഴുവന്‍ വഴിപ്പാടാണു എന്റെ ദൈവമെ എന്നേന്നൊടിന്നു സാറു ചോദ്യം ചോദിക്കല്ലേ.കാവുകളിലെ ദേവിമാരും അമ്പലങ്ങളിലെ ദേവന്‍മാരും കുറെ പരിവേദനകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ കൂറു മാറി അവര്‍ സാറിന്റെ കൂടെ കൂടി.



അങ്ങനെ വിഷമിച്ചിരുന്നപ്പോഴാണു ആറാം ക്ലാസില്‍ പഠിക്കുന്ന കോലന്‍ ഒര ഐഡിയയുമായി വരുന്നത്‌।എടാ അന്തപേ(എന്റെ വിളിപേരു)നീ ഒരു കാര്യം ചെയ്യു.നിന്റെ വീട്ടില്‍ തൊട്ടാവാടിയുണ്ടോ.ഉണ്ടല്ലോ ഇഷ്ടം പോലേ.എങ്കില്‍ നീയതിന്റെ മുന്നുതളുള്ള ഒരു ഇല പറിച്ചു പോക്കറ്റിലിടുക ഒരിക്കലും നിനക്കടി കിട്ടില്ല.എടാ ഞങ്ങളൊക്കെ അങ്ങനെയല്ലെ രക്ഷപെട്ടത്‌.ഏതായാലും കോലെന്റെ വാക്കുകള്‍ ദൈവത്തിന്റെ വെളിപാടായി തോന്നി.പിറ്റെന്നു രാവിലെതന്നെ മുന്നിതളുള്ള തൊട്ടാവാടി തപ്പിയിറങ്ങി ഭയങ്കര പരിക്ഷണം തന്നെ എവിടെ നോക്കിയാലും രണ്ടിതളും നാലിതളും മാത്രമുള്ള ഇലകള്‍ അങ്ങനെ പത്തുപതിനചു മിനിറ്റത്തെ പരിശ്രമഫലമായി ഒരണ്ണെം കിട്ടി.അതു കൈയില്‍ കിട്ടിയപ്പോള്‍.നമ്മുടെ കോലന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഞാനവനെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തേനെ.ലൊട്ടറി അടിച്ചപോലുള്ള സന്തോഷം.ഏതായാലും തൊട്ടവാടി പോക്കറ്റിലിട്ടു സുകൂളില്‍ എത്തി.പതിനൊന്നരക്കു വെളിക്കു വിട്ടു കുട്ടിക്കളെല്ലാം പോയി.അവിടെ ഇരുന്നു ഉതസാഹിച്ചുള്ള പഠനമ്മാണു.ഇങ്ങനെ നീ പഠിച്ചാല്‍ പത്താം ക്ലാസില്‍ നിനക്കു റാങ്കു വാങ്ങാം.നീ പോടാ മാക്രി.ക്ലാസില്‍ ഏറ്റവു അധികം പഠിക്കുന്ന കേവിച്ചനെ കളിയാക്കി.പതിനൊന്നര കഴിഞ്ഞു പത്തു മിനിറ്റു കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ ശ്വസം മുട്ടി ഇപ്പ വരു കുട്ടിക്കളെല്ലാം തലേന്നു പഠിപ്പിച്ചതു ആഞ്ഞു പഠിക്കുകയാണു.എന്റെ ദൈവമെ എന്റെ കാര്യം പോക്കാ എന്റെ കാവിലമ്മെ കൃഷ്ണാ നരസിംഹ മര്‍ട്ഠ്തി കാത്തോണെ.പിന്നെ പൊക്കറ്റില്‍ തൊട്ടവാടിയുണ്ടോയെന്നറിയാന്‍ ഇടക്കിടെ തപ്പി നോക്കും.നിനക്കെന്താടാ നെഞ്ചു വേദനയാണോ അടുത്തിരുന്ന ആനയുടെ കമന്റു കേട്ടു അവനെ തെറി വിളിച്ചു.നീ പോടാ ആനപാപ്പാനെ.ഓഫിസു മുറിയില്‍ നിന്നും നിളമുള്ള ചുരലുമായി പുല്‍പറമ്പില്‍ സാര്‍ വരാന്തയിലുടെ നടന്നു വരണ കണ്ടു.ഏടാ വരുന്നുണ്ട്‌ സന്തപ്പന്‍ വാതിക്കല്‍ എത്തിനോക്കിയിട്ടു പറഞ്ഞു വന്നു പരഞ്ഞു.ക്ലാസില്‍ മൊട്ടു സുചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്തത.സാര്‍ ക്ലാസിലേകു വന്നു good morning sir ങ good morning sit down.ഇന്നലെ പഠിപ്പിച്ചത്‌ ഏല്ലാവരും പഠിച്ചോ.സന്തോഷെ(സന്തപ്പന്‍) നി abcd പഠിച്ചോ.നമ്മുടെ പാവം സന്തപ്പന്‍ മാത്രംabcd ഇതുവരെ പഠിച്ചില്ല.നീയിങ്ങു ഏറ്റു വന്നെ സന്തപ്പന്‍ വിറക്കുന്ന കാലടിക്കളോടെ എഴുന്നേറ്റു സാറിന്റെ അടുത്തേക്കു ചെന്നു.ഒന്നു തിരിച്ചു ചൊല്ലിക്കേടാ.എന്റെ അമ്മോ തിരിച്ചു ചൊല്ലാന്‍ അറിയാമെങ്കിലും സാറിന്റെ അടുത്തുപോയിനിന്നാല്‍ തിര്‍ച്ചയായും തെറ്റും.മൂത്രമൊഴിക്കാന്‍ മുട്ടുന്നതുപോലെ സാറിപ്പോ എന്നോടു ചൊദ്യം ചോദിച്ചാല്‍ ഞാന്‍ ചിലപ്പോ ഒന്നും രണ്ടും ഇവ്വിടെ തന്നെ നടത്തും.സന്തപ്പന്‍ സാറിന്റെ മുന്നിലില്‍ നിന്നു z y x----- ..................................................zyx സാറവനെ കളിയാക്കികൊണ്ടു മേശയുടെ മുകളില്‍ ഇരുന്ന ചുരലെടുത്തിട്ടു ടപ്പേ ടപ്പെയെന്നു നാലെണ്ണം പൊട്ടിച്ചു.പുറത്തു പോ പഠിച്ചിട്ടു ക്ലാസ്സില്‍ കയറിയാല്‍ മതി ഇനി നീ.സന്തപ്പന്‍ ലോകം മുഴുവന്‍ കേള്‍ക്കുന്ന ഉച്ചത്തില്‍ കരഞ്ഞു കൊണ്ടു പുറത്തേക്കിറങ്ങി.സാറിന്റെ കണ്ണുകള്‍ ക്ലാസിലുടെ സഞ്ചരിച്ചു.ചിലരൊക്കെ തല ഉയര്‍ത്തി നോക്കാതെ കുനിഞ്ഞിരിക്കുകയാണു.സാറിനു പലരുടെയും പേരറിയത്തില്ല.ആ നേരങ്ങളില്‍ സാറു കള്ളത്തരം കാണിക്കുന്നവന്റെ തലക്കിട്ടു നോക്കി ചോക്കുവച്ച്‌ ഒരേറാണ്‍ ചിലപോ ഡെസ്റ്ററുമാകം.തലയിലേറു കൊള്ളുന്നവന്‍ പതിയെ തലയുയര്‍ത്തി നോക്കും .BEAUTIFULന്റെ സ്പെല്ലിങ്ങെന്താടാ.അടുത്തയടി അവനിട്ടാകും.അന്നു കുരുത്തംകൊണ്ടു പലരെയും പൊട്ടിചെങ്കിലും എന്നെ എഴുന്നേല്‍പ്പിച്ചില്ല.പിന്നെ പലപ്പോഴും ഈ തോട്ടവാടി ഒരനുഗ്രഹമായിട്ടുണ്ട്‌.ഒന്നെങ്കില്‍ സാറു ചോദിക്കില്ല അല്ലേയല്‍ അറിയാവുന്നതാകും ചോദിക്കുക അങ്ങനെ എപ്പോഴൊക്കെയൊ തൊട്ടവാടി രക്ഷകനായിട്ടുണ്ട്‌



ചില കുട്ടിക്കളുണ്ട്‌ സാറിന്റെ അടികിട്ടതെയിരിക്കാന്‍ നിക്കറിനുള്ളില്‍ കാര്‍ഡ്‌-ബോര്‍ഡു തിരുകും।സാറടിക്കുമ്പോള്‍ ടപ്പെയെന്നു വെടിപൊട്ടുന്ന സ്വരമാണു. സാറിന്റെ ബുദ്ധി കണ്ടു പിടിക്കും അവമാര്‍ക്കിട്ടു മുട്ടിനു പിന്നിലാണു അടി കിട്ടുക.കറിയാച്ചന്‍ എന്നൊരു കൂട്ടുക്കാരനുണ്ടായിരുന്നു ക്ലാസില്‍ അവനാണു പുതിയപുതിയ ഐഡിയക്കളുമായി വരുന്നത്‌.ഒരു ദിവസം കറിയാച്ചന്‍ കുരുമുളകു,കന്താരി തുടങ്ങിയവ ഉപയോഗിക്കുന്ന രിതികള്‍ പഠിപ്പിച്ചു അത്യവശ്യ സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്താം.എന്തെന്നാല്‍ കറിയാച്ചന്‍ പറയുന്നു.സാറ അടിക്കാന്‍ തുടങ്ങുമ്പോള്‍ കൈയില്‍ കരുതിയിരിക്കുന്ന കുരുമുളക്‌ കന്താരി തുടങ്ങിയവ വായിലിടുക.കന്താരിയുടെ എരുവുകൊണ്ടു അടിയുടെ വേദന അറിയില്ല.നല്ല ഇയഡിയ ഒരു ദിവസം നമ്മുടെ സന്തപ്പന്‍ ഒന്നു പരിക്ഷിച്ചു.നല്ല ഒരു മുട്ടന്‍ കന്താരി സാറിന്റെ അടി കിട്ടോം സന്തപ്പന്‍ ഒരു കടി അടിം കൊണ്ടു തിരികെ ബഞ്ചില്‍ വന്നിരുന്ന സന്തപ്പനു കണ്ണിക്കൂടെയും മൂക്കിലൂടെയും ഒക്കെ വെള്ളം വരുകയാണു.എന്താടാ. സാറെ വെള്ളം.ഇപ്പഴല്ലേടാ വെളിക്കു വിട്ടത്‌ നീയെന്തടുക്കുവായിരുന്നു.സന്തപ്പന്‍ വീണ്ടും പറഞ്ഞു സാറെ വെള്ളം.പോയി കുടിച്ചിട്ടു വാടാസന്തപ്പന്‍ സാറിന്റെ വാക്കുകള്‍ വായിന്നു മുഴുവന്‍ വീഴും മുമ്പെ ഒരൊറ്റ ഒട്ടാമായിരുന്നു റോഡരുകിലെ പൈപ്പിന്റെ ചുവട്ടിലേക്ക്‌.


ഒരു ദിവസം കറിയയെ സാറു പൊക്കി i have two eyes അര്‍ത്ഥം പറയടാ।സാറെ ഞാന്‍ രണ്ടു ഐസു തിന്നു.ക്ലാസ്സില്‍ പിള്ളേരെല്ലാം കൂട്ട ചിരി ചിരിച്ചു.പിന്നിടൊരു ഓണ പരിക്ഷ കറിയാചന്‍ ഭയങ്കര കോപിയടി വീരനാണു.(എഴാം ക്ലാസിലാണു) കറിയാച്ചന്‍ മടിയിലെന്തോ പരതുന്നതു കണ്ടു.സാര്‍ അടുത്തു വന്നു എന്താടാ അത്‌ എടുക്കടാ.കറിയാച്ചന്‍ പോക്കറ്റില്‍ നിന്നും ചെരിയൊരു കത്തി പുറത്തെടുത്തു.കത്തിയായിട്ടണോടാ ക്ലാസില്‍ വരുന്നത്‌.സാറെ നഖം വെട്ടാനാ.പരിക്ഷ ഹാളിലിരുന്നു എല്ലാവരും ചിരിച്ചു.സാര്‍ കത്തി വാങ്ങികൊണ്ടു പോയതല്ലാതെ ഒന്നും പറഞ്ഞില്ല.ശരിക്കും പറഞ്ഞാല്‍ ഈ ചുരലൊരു ആസാമാന്യ സാധനമ പിള്ളേരെ തല്ലാന്‍ വെണ്ടി മാത്രമാണു ഇതു ഭൂമിയില്‍ ഉണ്ടായിരിക്കുന്നത്‌ എന്നു തോന്നുന്നു.ചില സാറുമാരുണ്ട്‌ അവര്‍ക്കു കുട്ടുക്കാരെപോലെയാണു ചൂരല്‍.ഞങ്ങളുടെ സുകുളിലെ ഒരു സാര്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു.എടാ നിങ്ങളെ തല്ലാന്‍ വേണ്ടി രണ്ടുക്കെട്ടു ചൂരല്‍ വാങ്ങി കൊണ്ടു വന്നു വച്ചിട്ടുണ്ട്‌.ഇനിയത്‌ നന്നായിട്ടു പുഴുങ്ങി എണ്ണയൊക്കെയിട്ടു മിനുക്കി എടുക്കണം അടികിട്ടുമ്പോള്‍ നിന്റെയൊക്കെ തുട പൊട്ടണം.പെണ്‍ ടീച്ചര്‍മാര്‍ക്കു വലിപമുള്ള ചുരലുക്കളാണിഷ്ടം.എന്നാല്‍ ചില സാറുമാരുണ്ട്‌ വള്ളി ചുരലുമായിട്ടാണു വരുക.എന്റമ്മോ ഓര്‍ക്കാന്‍ വയ്യ.


ജോസാറു മരിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു.അഞ്ചാം ക്ലാസില്‍ സാറിന്റെ തല്ലു വങ്ങാത്ത കുട്ടികള്‍ വളരെ അപൂര്‍വമായിരിക്കും.സാറിന്റെ ആ നല്ല ശിക്ഷണം പില്‍ക്കാലത്ത്‌ ഒരോ കുട്ടിയും ഓര്‍ക്കാറുണ്ട്‌.ജിവിതത്തെ നല്ല വഴിക്കു നയിക്കാന്‍ ഞങ്ങളെ പ്രാപ്തനാക്കിയ ഞങ്ങളുടെ സാറിന്റെ വേര്‍പ്പാടു മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഒരു വലിയ വേദന തന്നെയാണു