Saturday 12 July 2008

കുഞ്ഞു വാവ പറ്റിച്ച പണി


പിള്ളേരെ കണ്ടാല്‍ പിള്ളേച്ചന്‍ അവരെ എടുത്തു പോകും.ഏതു വീട്ടില്‍ ചെന്നാലും കുഞ്ഞൂവാവകള്‍ പിള്ളേച്ചനെ നോക്കി ചിരിക്കും.അപ്പോ പിള്ളേച്ചനും ചിരിക്കും.
പിള്ളേച്ചന് പിള്ളേരെ കണ്ടാലൊന്ന് എടുത്തില്ലേല്‍ വല്ല്യ വിഷമാ.
അതു പോലെ പിള്ളേര്‍ക്കും പിള്ളേച്ചനെ കണ്ടാല്‍ ഓടി വന്ന് മടിലൊന്ന് കയറി ഇരുന്നില്ലേല്‍ വല്ല്യ
വിഷമം തന്നെ .ഏതു വീട്ടില്‍ ചെന്നാലും കുഞ്ഞൂവാവകള്‍ പിള്ളേച്ചനെ കണ്ടിട്ട് കൈയ്യും കാലും ഇട്ട് കാണിക്കും.
പാവം പിള്ളേച്ചന്‍ അതുങ്ങളെ കോരിയെടുത്ത് മടിലിരുത്തും.
അങ്ങനെയിരിക്കെയാണ് പിള്ളേച്ചന്റെ ഒരു സുഹൃത്ത് വിഷു സദ്യ ഉണ്ണാന്‍ ഷാര്‍ജ്ജയിലേ റോളയിലുള്ള അവന്റെ ഫ്ലാറ്റിലേക്ക് വിളീക്കുന്നത്.
എന്തായാലും നല്ലൊരു സദ്യ കിട്ടുന്നതല്ലെ?. മിസാക്കരുതല്ലോ.നേരെ ഒരു ടാക്സി വിളിച്ച് ഷാര്‍ജ്ജക്ക് വിട്ടു. കൂടെ അടുത്ത ഒരു കൂട്ടുകാരനും അവന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു.
പൊതുവെ ശാപ്പാട്ടു രാമനായ പിള്ളേച്ചന്‍ എവിടെലും സദ്യ എന്നു കേട്ടാല്‍ കയറും പൊട്ടിച്ചു ചെല്ലുന്ന പതിവ് നാട്ടിലും ഉണ്ടായിരുന്നു.
അങ്ങനെ ഷാര്‍ജ്ജയിലെ വീട്ടില്‍ ഏത്തി (ശാപ്പാട്ട് ചിന്തകളുമായി)
ഷാര്‍ജ്ജയിലെ വീട്ടില്‍ ചെന്നപ്പോള്‍ പിള്ളേച്ചന്‍ നേരെ സുഹൃത്തിന്റെ അടുക്കളയിലോട്ടാണ്
ചെന്നത്.
“എന്താടാ അളിയാ സ്പെഷ്യല്?’
പിള്ളേച്ചന്‍ കിച്ചനില്‍ ഉണ്ടാക്കി വച്ചിരുന്ന ഒരോ വിഭവങ്ങള്‍ എടുത്ത് ടേസ്റ്റ് ചെയ്തിട്ട്
“ഇത് കൊള്ളാ“
“ഇത് കൊള്ളാം”
എന്ന് പറഞ്ഞു.
ഇത് കണ്ടിട്ട് സുഹൃത്തിന്റെ ഭാര്യയും സുഹൃത്തിന്റെ(കൂടെ വന്ന) സുഹൃത്തും കരുതിയിട്ടുണ്ടാകും ഇവനെതാപ്പാ.ഭക്ഷണം കാണാതെ കിടക്കുന്നതു പോലെ.
സുഹൃത്ത് പിള്ളേച്ചനെ കൊണ്ടു വന്ന് സെറ്റിയില്‍ ഇരുത്തി ഒരു ഒരു പെഗ്ഗും കൊടുത്ത് ഇരുത്തി.
പിള്ളേച്ചന് കാണാന്‍ ചാനലും വച്ചു കൊടൂത്തു.
പിള്ളേച്ചന്‍ റിമോര്‍ട്ട് മാറ്റി കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഹൃത്തിന്റെ കുഞ്ഞൂവാവ പിള്ളേച്ചനെ കണ്ട് ഇഴഞ്ഞൂ വന്ന് മുണ്ടെല്‍ പിടിച്ചത്( പറയാന്‍ വിട്ടു അന്ന് പിള്ളേച്ചന്‍ വിഷു വല്ലേന്ന് കരുതി
നല്ല സ്ട്രാച്ച് ചെയ്ത ഷര്‍ട്ടും കോട്ടന്‍ മൂണ്ടും ധരിച്ചാണ് പോയത്) വാവ നോക്കി ചിരിക്കുന്നത് കണ്ട്
പിള്ളേച്ചന്റെ മനസ്സ് പിടഞ്ഞു.
പിള്ളേച്ചന്‍ കുനിഞ്ഞ് വാവയെ എടൂത്തൂ മടിയില്‍ ഇരുത്തി
മോനു, ചക്കരെ മോന്റെ അഛനെന്തെ മോന്റെ അമ്മയെന്തെ?
പിള്ളേച്ചന്‍ വാവയെ മടിയിലിരുത്തി കുശലങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെയാണ് ആ മഹാസംഭവം നടന്നത്.
അവനത് സാധിച്ചു.
നല്ല സൂപ്പറ് ലൂസ് മോഷനായതു കൊണ്ട് സ്പ്രേ പോലെ ആയിരുന്നു.
പിള്ളേച്ചന്‍ വാവയെ മടിയിലിരുത്തി സുഹൃത്തിന്റെ മുഖത്തെക്ക് നോക്കി ഒരു വളിച്ച ചിരി പസ്സാ‍ക്കി
അളിയാ ഇവന്‍ പറ്റിച്ചു.
പെട്ടെന്നവിടെ ഒരു കൂട്ടചിരി പടര്‍ന്നു.
അത്രയും നേരം മുഖം വീര്‍പ്പിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയും പൊട്ടിചിരിക്കുന്നത് കണ്ടു.
ഏതായാലും പിന്നെ സുഹൃത്തുകള്‍ കൂടുന്നിടത്തൊക്കെ ഈ ഡയലോഗ് സ്ഥിരമായി കേട്ടു.
“മോനെ ചക്കരെ മോന്റെ അഛനെന്തെ അമ്മയെന്തേ?”
പിള്ളേച്ചനു പറ്റിയ ഒരു പറ്റെ.
ഇപ്പോ ഈ പിള്ളേരെ കാണുമ്പോള്‍ വളരെ സൂക്ഷിച്ചെ എടുക്കാറുള്ളു.

22 comments:

കാപ്പിലാന്‍ said...

good..nannaayi..iniyum sookshikkuka

പാമരന്‍ said...

ha ha! this is how people get 'experienced' :)

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം അനൂപ്, അവിവാഹിതനാണെന്നു തൊന്നുന്നല്ലൊ. ഉണ്ണി മൂത്രം പുണ്ണ്യാഹം എന്നൊരു പ്രയോഗം കേട്ടിട്ടുണ്ടല്ലൊ, അതുപൊലെ ഇതു ചന്ദനമാണെന്നു കരുതിയാൽ മതി

ജിജ സുബ്രഹ്മണ്യൻ said...

അല്ല ഒരു സംശയം ..ലൂസ് മോഷന്‍ പോലെ വന്നത് അപ്പിയാണോ ആതോ പുണ്യാഹമാണോ ..എന്തായാലും ഇതൊരു അനുഭവമല്ലേ..ഇനി എത്ര വീഴാ‍ന്‍ ഇരിക്കുന്നു.എന്റെ മോന്‍ അവന്റെ അച്ഛന്റെ മടിയില്‍ ആദ്യാമായി മൂത്രം ഒഴിച്ചപ്പോള്‍ ആ മുഖം ഒന്നു കാണണ്ട കാഴ്ചയായിരുന്നു..ആ ചമ്മല്‍ കണ്ട് ഞാന്‍ അന്നു ചിരിച്ച ചിരി.. ഇതൊന്നും സാരമില്ല പിള്ളേച്ചാ.. കുഞ്ഞുങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ഇതൊക്കെയല്ലേ മാര്‍ഗ്ഗമുള്ളൂ..പില്ലേച്ചനോടുള്ള ഇഷടം പ്രകടിപ്പിച്ചതാ ..ഹി ഹി ഹി..

അല്ല മാറിയുടുക്കാന്‍ തേച്ചു വടി പോലെ ആക്കിയ മുണ്ട് വേറെ കിട്ടിയില്ലേ അന്നു ??

മഴവില്ല് said...

good narration!

കുഞ്ഞന്‍ said...

പിള്ളേച്ചാ...

അങ്ങിനെ പുള്ളേച്ചനും കെട്ടാന്‍ പോകുന്നു അതിന്റെ മുന്നോടിയായിട്ടാണ് ഈ കഥകള്‍. വിഷുവിന്റെ അന്ന് കുഞ്ഞുങ്ങളുടെ അപ്പി ശരീരത്ത് പതിച്ചാല്‍ ആ കൊല്ലം വളരെയധികം നേട്ടം ഉണ്ടാകും എന്ന് ശാസ്ത്രം..!

കാപ്പിലാന്‍ ഭായി പറഞ്ഞത് ശ്രദ്ധിച്ചൊ ഇനിയും സൂക്ഷിക്കണമെന്ന്..അത് കുഞ്ഞുങ്ങളെയല്ല സുഹൃത്തുക്കളുടെ ഭാര്യമാരെ സൂക്ഷിക്കണമെന്നാണ്..!

Sathees Makkoth | Asha Revamma said...

ഹഹ്ഹ രസിച്ചു.

Sharu (Ansha Muneer) said...

കൊള്ളാം. രസിച്ചു വായിച്ചു :)

ശ്രീവല്ലഭന്‍. said...

:-)

smitha adharsh said...

ഹി..ഹി.. അത് കൊള്ളാം..വിഷു..നന്നായി അല്ലെ?കാ‍ന്താരി ചേച്ചി ചോദിച്ചതുപോലെ മാറി ഉടുക്കാന്‍ മുണ്ട് കിട്ടിയോ ?

Rare Rose said...

ഹി..ഹി...നല്ലയൊരു അനുഭവമായിരുന്നല്ലേ......ഉണ്ണിമൂത്രം പുണ്യാഹല്ലേ...പാവം കുഞ്ഞാവ സ്നേഹക്കൂടുതലോണ്ടല്ലേ അങ്ങനെ ചെയ്തത്..:)

മറ്റൊരാള്‍ | GG said...

:)

രസികന്‍ said...

ഹ ഹ കുഞ്ഞുവാവ പറ്റിച്ചല്ലോ പിള്ളേച്ചാ ...

ഭൂമിപുത്രി said...

നായകകഥപാത്രം അനൂപ് തന്നെയാണെന്നാ‍ണോ അപ്പൊ എല്ലാരും പറയണേ?

ഹരീഷ് തൊടുപുഴ said...

പാവം കുഞ്ഞാവ, അങ്ങനെ ഒക്കെ കിട്ടാന്‍ തന്നെ ഭാഗ്യം ചെയ്യണം പിള്ളേച്ചാ‍....

പ്രവീണ്‍ ചമ്പക്കര said...

അല്ല പിള്ളേച്ചാ..ഇപ്പോ‍ളും പിള്ളാരെ കണ്ടാല്‍ എടൂക്കുമോ?? അതോ കഴിഞ്ഞ വിഷുകൊണ്ടു നിര്‍ത്തിയോ..?

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

ബഷീർ said...

ഹ..ഹാ..


കുഞ്ഞുങ്ങള്‍ക്കറിയാം എവിടെയാണതിനുള്ള (അപ്പിയിടാനുള്ള )സ്ഥലം എന്ന്..: )

വിഷു സമ്മാനം കലക്കി

Unknown said...
This comment has been removed by the author.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഒരബദ്ധം ഏതു പിള്ളെച്ചനും പറ്റും , അല്ലേ?

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല വാവ...

കറക്റ്റായി പണികൊടുത്തു.

Unknown said...

പിള്ളേച്ചനു പറ്റിയ ഈ അപത്തം വായിച്ച് ചെറുതായെങ്കിലും ചിരിച്ച എന്റെ പ്രിയ സുഹൃത്തുകള്‍ക്ക് നന്ദി നന്ദി