Tuesday 7 September 2010

ഏങ്ങനെയുണ്ട് മൊയലാളീ

കുട്ടപ്പൻ മുതലാളി ടൌണിലെ അറിയപ്പെടുന്ന ജൌളി വ്യാപാരിയാണ്.ആറര ഏഴടി പൊക്കം ആനപോലുള്ള ശരീരം. ഒരു ഭീമാകാരനായ മനുഷ്യൻ.സ്റ്റാഫിനെ എന്തുമാത്രം കഷ്ടപെടുത്താമോ അത്രമാത്രം കഷ്ടപെടുത്തി അവരുടെ അണ്ഡം വരെ കീറിക്കുക എന്നതാണ് കുട്ടപ്പൻ മുതലാളിയുടെ ഒരു സ്റ്റൈല്. മൊയലാളിടെ നോട്ടം പോലും ജീവനകാരെ ഭയപ്പെടുത്തും. പെൺപിള്ളാരെ കണ്ടാല് ഒരു വഷളൻ ചിരി ചിരിച്ച് അടിമുടി ഒരു നോട്ടം പിള്ളേരാണേല്ല ആ നോട്ടത്തിനിടേല് പീഡിപ്പിക്കപ്പെടാതെ പീഡിപ്പിക്കപ്പെടും.

മൊയലാളിടെ കാലുതിരുമി കൊടുക്കാനും വരുമ്പോഴും പോകുമ്പോഴും പാത്രം തൂക്കാനും വരെ ആളുകളുണ്ട്.മൊയലാളി ചിരിക്കുമ്പോൾ കൂടെ ചിരിക്കണം.മിണ്ടരുതെന്ന് പറയുമ്പോൾ മിണ്ടരുത്.അങ്ങനെ കുട്ടപ്പൻ മൊയലാളി പറയുന്നതെന്തും അനുസരിക്കുന്ന പ്രജകൾ. കുട്ടപ്പൻ മൊയലാളി ഭക്ഷണം കഴിക്കുന്നതിന് ഒരു ശൈലിയുണ്ട് രാവിലെ മുപ്പത്-മുപ്പത്തഞ്ച് ഇഡ്ഡലി നാല് ഏത്തപ്പഴം. ഒരു ദിവസം മൊയലാളി കൊണ്ടു വന്ന ഭക്ഷണം മുഴുവൻ കഴിച്ചിട്ടും മൊയലാളിടെ വിശപ്പ് തീർന്നില്ല.മൊയലാളി വിശ്വസ്തനെ നോക്കി ഗർജ്ജിച്ചു.എനിക്ക് വിശപ്പ് മാറണില്ല എന്തേലും കൊണ്ടുവാടോ?വിശ്വസ്തൻ ഓടി അടുത്ത ചായപിടികയിൽ നിന്നും അഞ്ചു കഷ്ണം പുട്ടുമായി വന്നു.വിശപ്പൻ മൊയലാളി അതും അകത്താക്കി.പിള്ളേര് മൊയലാളിയ്ക്ക് പേരിട്ടു.റപ്പായി മൊയലാളി.

മൊയലാളിടെ കണ്മുന്നിൽ ആരേലും ഇത്തിരി വിശ്രമിച്ചാൽ അവന്റെ അടപ്പൂ‍രി മാറ്റും മൊയലാളി. ജീവനക്കാരെ കഷ്ടപെടുത്തുന്നതിൽ മൊയലാളി കണ്ടെത്തുന്ന ആനന്ദം ചില്ലറയല്ല. ഒരു ദിവസം മൊയലാളിടെ മകൻ ആമേരിക്കായിൽ നിന്നും കൊണ്ടുവന്നു കൊടുത്ത വിലപിടിപ്പുള്ള കണ്ണട കാണാതെ പോയി.മൊയലാളി കടേലെ പത്തുപെൺ പിള്ളേരെ വിളിച്ച് എന്റെ കണ്ണട എവിടെന്ന് തപ്പി വരാൻ അജ്ഞാപിക്കുന്നു. പാവം കുട്ടികൾ തങ്ങളുടെ മൊയലാളിടെ കണ്ണട കിട്ടിയില്ലേല് പണി പോകുമെന്ന് പേടിച്ച് സകല ഈശ്വരന്മാരെയും വിളിച്ച് നേർച്ചകളും നേർന്ന് തപ്പാവുന്ന ഇടങ്ങളെല്ലാം അരിച്ചുപെറുക്കി വിഷമിച്ചു വരുമ്പോൾ മൊയലാളി നല്ല ഉണ്ടമ്പൊരിയും കഴിച്ച് കണ്ണടയും വച്ച് ഇരിക്കുന്നു.സാർ സാറിന്റെ കണ്ണട കിട്ടിയില്ല.ങാ അതു നോക്കേണ്ടവരു നോക്കിയാല് കിട്ടും.ഏങ്ങനെയുണ്ട് മൊയലാളീ

Sunday 1 August 2010

സുന്ദരി സാറാമ്മ

സാറാമ്മോ, ചാണത്തലയുള്ള തൊമ്മികുഞ്ഞ് ഊണം കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് അല്പം ഒന്നുറങ്ങിയേക്കാമെന്ന് കരുതി കട്ടിലോട്ട് ചായുന്നതിനിടയിലാണ് സാറാമ്മോയെന്നു നീട്ടി വിളിച്ചത്.

അടുക്കളയിൽ ഭർത്താവിന് കൊടുക്കാണ്ട് നാലുതാറാവുമുട്ട പുഴുങ്ങിയത് ബ്ലും ബ്ലും എന്നകത്താക്കി കൊണ്ടിരിക്കുന്നതിനിടയിൽ ഭർത്താവ് വിളിച്ചാലുണ്ടോ സാറാമ്മ കേൾക്കുന്നു.കേട്ടാലുണ്ടോ മറുപ്പടി കൊടുക്കുന്നു.

സാറാമ്മയെ തൊമ്മികുഞ്ഞ് കെട്ടിയത് വെള്ളത്തിലാ.കള്ളവാറ്റുകാരൻ പൈലിച്ചന്റെ പത്തുപെണ്മക്കൾ പുരനിറഞ്ഞൂ നിന്നപ്പോൾ അതിലൊരെണ്ണത്തിനെ കെട്ടിയത് കള്ളുകുടിച്ചു വരുത്തിയ കടം തീർത്തുകൊണ്ടായിരുന്നു. ആ കെട്ടിൽ തൊമ്മി സാറാമ്മയിൽ നല്ലൊരു വിളവിറക്കി.പത്തുപിള്ളേര് അമ്മായപ്പനുമാത്രം പോരല്ലോ തൊമ്മിച്ചനും ഇതൊക്കെ കഴിയുമെന്ന് സാറാമ്മയിലൂടെ തൊമ്മിച്ചൻ തെളിയിച്ചു.

താറാവ് മൊട്ടയും ആട്ടും പാലും കുടിച്ച് ആ പഞ്ചായത്തിലെ പെണ്ണൂങ്ങളെ കടത്തിവെട്ടി പൂവ്വമ്പഴം പോലെ നിന്ന സാറാമ്മയെ ഓർത്ത് സ്വപ്നം കാണാത്ത ചെറുപ്പക്കാർ ആ നാട്ടിൽ കുറവാ. കറവക്കാരൻ രാഘവന്റെ മകൻ ഗോപാലനും ആ കാര്യത്തിൽ ഒരു കണ്ണുണ്ടായിരുന്നു.

ഏങ്ങനേലും സാറാമ്മയെ വശത്താക്കുക. കോഴിത്തലയിലും നഖത്തിലും തവളയിലും വരെ കൂടോത്രം ചെയ്യുന്ന ഗോപാലന്റെ പൂതി മനസ്സിൽ ക്ലാവ് പിടിച്ചു കിടന്നത് തേച്ചുമിനുക്കിയെടുക്കാൻ കഴിഞ്ഞത് ഒരു പെരുന്നാളിനാണ്.ആരുവാങ്ങി കൊടുത്താലും ഓസിലടിക്കുന്ന തൊമ്മികുഞ്ഞിന് ഒരു നല്ല ആനമയക്കി വാങ്ങി കൊടുത്തിട്ട് ഗോപാലൻ പുഴുകുത്തുവീണ തന്റെ പല്ലു മുഴുവൻ കാട്ടി ഒരു ചിരി ചിരിച്ചു.

“തൊമ്മിയേട്ടാ ഇനിയെന്താ എന്റെ തൊമ്മിയേട്ടനു വേണ്ടേ?”തൊമ്മിയേട്ടൻ എന്തുപറഞ്ഞാലും അതി

ഗോപാലൻ വാങ്ങിതരും. ആനമയക്കിടെ മണം അടിച്ച് ഭ്രമരം ബാധിച്ച ഗോപാലൻ തൊമ്മിയുടെ ചട്ടിത്തലയിൽ ഒരുമ്മ വച്ചുകൊണ്ട് പറഞ്ഞു.

“എടാ ഗോപാലാ നീയെന്റെ മോനാടാ, പുന്നാരാമോനാ‍ടാ .##$@@@ നിനക്ക് വേണേൽ എന്റെ ഭാര്യ സാറാമ്മെ വരെ ഞാൻ തരും.തൊമ്മി ആനമയക്കി കാലിയാക്കികൊണ്ട് പറഞ്ഞു.

“തൊമ്മിയേട്ടാ എനിക്ക് സാറാമ്മിച്ചിടെ കൂടെ ഒന്ന് കിടക്കണം.”

“നീയെടുത്തോടാ മോനെ, സാറാമ്മയെ ഞാൻ നിനക്ക് മുഴുവനായി തന്നിരിക്കുന്നു.”

തൊമ്മികുഞ്ഞിന്റെ വാക്കുകൾ കേട്ട് ലോട്ടറി അടിച്ച സന്തോഷത്തോടെ ഗോപാലൻ സാറാമ്മിച്ചിടെ അടുത്തേയ്ക്ക് റോക്കറ്റ് വിട്ടപ്പോലെ കുതിച്ചു.

പൂമുഖപ്പടിയിലിരുന്ന് താറാവ് മുട്ടപൊളിച്ച് അണ്ണാക്കിലോട്ട് തള്ളുന്നതിനിടയിൽ പാഞ്ഞു വന്ന ഗോപാലനെ കണ്ട് സാറാമ്മ ഒരേമ്പക്കം വിട്ടു.

“ന്റെ സാറാമ്മിച്ചിയെയെന്നു വിളിച്ചു കൊണ്ട് ഗോപാലൻ പൂമുഖപ്പടി കടന്ന് അകത്തേയ്ക്ക് ഓടി.

ഭർത്താവില്ലാത്ത നേരത്ത് കടന്നു വന്ന മാരണത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ സാറാമ്മ പിന്നാലെ കുതിച്ചു.

സാറാമ്മേടെ മൂത്തമകൻ സണ്ണിക്കുട്ടി അങ്ങ് ഗൾഫീന്ന് വന്നപ്പോൾ വാങ്ങി കൊടുത്ത സെറ്റിമേലിരുന്ന് ഗോപാലൻ സാറാമ്മിച്ചിയെ നോക്കി വെള്ളമിറക്കീ.

“ഫ നീയാളുകൊള്ളാല്ലോടാ, എന്റെ കെട്ട്യോനില്ലാത്ത നേരത്ത് എന്റെ പുരയ്കത്ത് കയറി പേരു ദോഷം കേൾപ്പിച്ചാലുണ്ടല്ലോ?’

“സാറാമ്മിച്ചി ദോഷം പറയരുതല്ലോ തൊമ്മിച്ചൻ നല്ല മനസ്സുള്ളയാളാ,രണ്ട് കുപ്പി ആനമയക്കി അടിച്ചു ഫ്ലാറ്റായപ്പോൾ സാറാമ്മിച്ചിയ്ക്ക് കൂട്ടിരിയ്ക്കാൻ ആയ്യാളെന്നെ വിട്ടതാ.സാറാമ്മിച്ചി നമ്മുക്ക് ചുമ്മാ തൊട്ടും മിണ്ടിം ഇരിയ്ക്കാമെന്നെ.?’

“ഫ എരണക്കേടു പറയുന്നോടാ,“ സാറാമ്മിച്ചി അതു പറഞ്ഞെങ്കിലും ഗോപാലന്റെ പൃഥിരാജ് മീശയും സൽമാൻ ഖാന്റെ ശരീരവും (പോത്തിനെ കുളിപ്പിച്ച് ഉണ്ടായത്) ഭീമൻ രഘുവിന്റെ പോലുള്ള ശബ്ദവും കേട്ടപ്പോൾ സാറാമ്മിച്ചിയ്ക്ക് ആകെപ്പാടെ ഒരു കുളിര്.

സാറാമ്മിച്ചി ഒളികണ്ണിട്ട് ഗോപാലനെ നോക്കണ കണ്ട് ഗോപാലൻ ലജ്ജാവദനായി കാലുകൊണ്ട് തറയിൽ വട്ടം വരച്ചു.

നാട്ടിലെ ചെക്കന്മാരുടെ മോഹവല്ലിയായ സാറാമ്മ പ്രായം 48ആയെങ്കിലും ചുട്ടിയിട്ടു വെളുപ്പിച്ച ഷക്കീലയാണ്.അവരുടെ തലോടലേറ്റാൽ ആർക്കാണ് വൈദ്യൂതഘാതമുണ്ടാകാതെയിരിക്കുക.

ഗോപാലന്റെ വെപ്രാളം കണ്ട് സാറാമ്മ അവനെ വാരിപുണർന്നു.

നല്ലൊരു ഷക്കീല പടത്തിലെ നായകനെയും നായികയെയും പോലെ അവരങ്ങനെ വാതിലുപ്പോലും കുറ്റിയിടാതെയിരിക്കുമ്പോഴാണ് സാറാമ്മയുടെ രണ്ടാമത്തെ പുന്നാര മോൻ ജിമ്മിക്കുട്ടിയുടെ വരവ്.

വന്നപ്പാടെ അമ്മച്ചിടെ വേഷം കണ്ട് ജിമ്മിക്കുട്ടി അന്ധാളിച്ചു പോയി.

“നിന്നെ ഞാൻ കൊല്ലുമെടാ പട്ടി.”

പിന്നെ പഴയ സിനിമയിലെ ബാലൻ കെ.നായരും ജയനും തമ്മിലുള്ള ഒരടിപ്പൊളി സ്റ്റണ്ടായിരുന്നു ജിമ്മിക്കുട്ടിയും ഗോപാലനും തമ്മിൽ.

ദിവസവും പോത്തിറച്ചിമാത്രം കഴിച്ചു പൊണ്ണത്തടിയനായ ജിമ്മിക്കുട്ടിയുടെ അടികൊണ്ട് ഗോപാലന്റെ സകലമർമ്മവും കലങ്ങി.

കാറ്റുപ്പോയ ബലൂൺപ്പോലെ അടികൊണ്ട് വീണ ഗോപാലനെ താങ്ങിയെടുത്ത് ജിമ്മിക്കുട്ടി റോഡിലേയ്ക്ക് ഒരേറ്.

റോഡിൽ വീണു തലയും മൂക്കും പൊട്ടിയ ഗോപാലൻ പഴയകാലവില്ലന്മാരെപ്പൊലെ എഴുന്നേറ്റ് നിന്ന് ജിമ്മിക്കുട്ടിയെ നോക്കി ഒരലക്ക്.

“എന്റെ കൈയ്യിന്ന് നിന്റെ അപ്പൻ കള്ളുവാങ്ങി കുടിച്ചിട്ടുണ്ടെങ്കിൽ ആ കള്ള് ഈ ഗോപാലൻ മുതലാക്കിടാ.നിന്നെപ്പൊലെ ഒന്ന് ഈ മുറ്റത്ത് ഓടികളിക്കുമെടാ. നോക്കിക്കോ?.”

അടുത്ത വീടുകളിൽ നിന്നും ആളുകൾ എത്തിനോക്കുന്നതു കണ്ട് ഗോപാലൻ വിജയശ്രി ലാളിതനായി വായ്പൊട്ടിയൊലിക്കുന്ന ചോരയും ഒപ്പി നടന്നു.

പാവം ജിമ്മിക്കുട്ടി ആരും കൈയ്യെറുന്ന ആ പുറമ്പോക്ക് ഭൂമിയിലേയ്ക്ക് നോക്കി നിർവ്വികാരനായി നിന്നു.

Tuesday 11 May 2010

സുകുമാരമേനോന്റെ ഭാര്യന്മാർ.


നാല്പത്താറു വയസ്സു കഴിഞ്ഞെങ്കിലും സുകുമാരമേനോനെ കണ്ടാൽ മുപ്പതെ പറയു.അത്രയ്ക്കാണ് മൂപ്പരുടെ ഗ്ലാമറ്.വെളുത്ത് ചുകന്ന സുന്ദരകുട്ടൻ .സംസാരത്തിലാണെൽ ഏതു പെൺകൊച്ചിനെയും കറക്കി വീഴ്ത്തി വളച്ചൊടിച്ച് കുപ്പിലാക്കാൻ കഴിയുന്ന നർമ്മബോധം.സുകുമാരമേനോൻ ചെല്ലുന്നിടത്തെല്ലാം നല്ല മണിമണി പോലുള്ള സുന്ദരിക്കുട്ടികൾ വട്ടമിട്ട് പറക്കുന്നതും ഈ രസികത്വംവും ഗ്ലാമറും കൊണ്ടാകണം.ആകെയുള്ള ഭാര്യ കമലാക്ഷി മൂത്ത മകൾ ഡിഗ്രി യ്ക്ക് പഠിയ്ക്കുമ്പോൾ തന്റെ ഗ്ലാമറൊക്കെ മാറ്റി വച്ച് തന്റെ മകളെയും കെട്ടിച്ച് അവൾക്ക് കുഞ്ഞികാലു ഉണ്ടാകുന്നതും സ്വപനം കണ്ട് ഒരു അടുക്കളവാ‍സിയായി മാറുന്നത് കണ്ട് സുകുമാരമേനോൻ വീടുവിട്ടിറങ്ങി.പട്ടാളത്തിൽ ജോലിയുണ്ടായിരുന്ന സുകുമാരമേനോൻ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇന്ത്യയിലെ പലനഗരങ്ങളും കറങ്ങുകയുണ്ടായി.ഭാര്യയുമായി പിണങ്ങി വീടുവിട്ടറങ്ങിയപ്പോഴാണ് കൽക്കട്ടയിൽ ഉള്ള പഴയ ചങ്ങാതി ഒരു മുഖർജിയുടെ കുടുംബത്തിൽ അയ്യാൾ എത്തുന്നതും.അവിടെയുള്ള അയ്യാളുടെ സഹോദരിയുമായി പ്രണയത്തിലാകുന്നതും.ആയ്യാളുടെ സൌന്ദര്യവും വാക്കുകളും ആ ബംഗാളി പെൺകുട്ടിയുടെ മനസ്സിൽ ആയ്യാളെ തന്റെ ഏല്ലാമായി പ്രതിഷ്ഠിച്ചു. അങ്ങനെ അവർ വിവാഹിതരായി.സുകുമാരമേനോന്റെ രണ്ടാം വിവാഹം.അന്ന് ഞാൻ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. വകേലൊരു ബന്ധുവായ മേനോൻ വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഞങ്ങളുടെ വീട്ടിലും വന്നു.

“ഇതാണ് നിന്റെ പേരമ്മ” മേനോൻ ആ ബംഗാളി പെണ്ണിനെ എനിക്ക് പരിചയപ്പെടുത്തി.
ഭാഷപോലും അറിയാതെ നാലാം ക്ലാസ്സുകാരനായ ഞാനും ആ ബംഗാളി പെണ്ണും പരസ്പരം നോക്കി നിന്നു. പോകാൻ നേരം അവർ എനിക്ക് മിഠായി വാങ്ങാൻ നൂറുരൂപ തന്നു.
അവർ പോയി അടുത്ത ഓണത്തിന് മേനൊൻ വീണ്ടും വന്നു.അന്ന് മേനോന്റെ കൂടെ ഒരു ബാഗ്ല്ലുരുകാരിയായിരുന്നു ഉണ്ടായിരുന്നത്.
അന്നും മേനോൻ എന്നോട് പറഞ്ഞു
മോനെ നിന്റെ പേരമ്മയാ.”
അങ്ങനെ ഒരോ വർഷവും മേനോൻ ഒരോ പേരമ്മന്മാരുമായി തറവാട്ടിൽ എത്തി.
“മോനെ ഇത് നിന്റെ പേരമ്മയാ.”
പത്താക്ലാസ്സ് പരിക്ഷ കഴിഞ്ഞ് സുകളടച്ചപ്പോഴാണ് മോനോന്റെ അടുത്ത വരവ്.
അന്ന് കോട്ടയത്തുള്ള ഒരു നസ്രാണി പെൺകുട്ടിയായിരുന്നു മോനോന്റെ ഭാര്യ. അതിസുന്ദരിയായ ഒരു പെൺകുട്ടി.മേനോൻ ഗുജാറാത്തിൽ വച്ച് പരിചയപ്പെട്ടതാണെത്രേ?.
ആ പെൺകുട്ടിയെ വശത്താക്കി മേനോൻ വിവാഹം കഴിച്ചു.

ഒരു റിട്ടേർഡ് സുകൂൾ വാദ്ധ്യാരുടെ മോള്.മേനോന്റെ വാചകത്തിൽ ആ വാദ്ധ്യാരും കുടുംബവും വീണുപോയി.പട്ടാളത്തിൽ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് നാട്ടിലെ കുറച്ചു ചെറുപ്പകാരെയും അയ്യാൾ വശത്താക്കി.
അവരിൽ നിന്നും കുറച്ചു പൈസയും വാങ്ങി.
ആ പെൺകുട്ടിയുമൊത്ത് കുറച്ചുനാൾ ജീവിച്ച മേനോൻ അവൾ ഗർഭണിയായപ്പോൾ അവിടെ നിന്നും മുങ്ങി.
ജീവിതത്തിൽ ഇങ്ങനെ കുറേ ഭാര്യന്മാരെ ഉണ്ടാക്കിയ മേനോനെ പിന്നെ ഞങ്ങളാരും കണ്ടിട്ടില്ല.പുതിയ മേച്ചിൽ പുറങ്ങൾ തേടി മേനോൻ പോയിട്ടുണ്ടാകാം.അല്ല്യ്യേൽ ആ പെൺകുട്ടികളുടെയെല്ലാം ശാപം ആയ്യാളെ…?

Saturday 8 May 2010

വെടിക്കെട്ട് രാമൻ നായർ


നല്ല ഉയരമുള്ള കറുത്തതടിച്ച പ്രകൃതമാണ് രാമൻ നായർക്ക്.കാവിലെ ഭഗവതിയ്ക്ക് കഥനവെടിവഴിപ്പാടാണ് രാമൻ നായരുടെ പണി.
അതുകൊണ്ടാകാം രാമൻ നായരെ വെടിനായരെ എന്ന് നാട്ടിലെ പിള്ളേര് വിളിക്കണെ.
നനഞ്ഞപടക്കമാണ് രാമൻ നായരുടെ വെടി.ചിലപ്പോ അതുപൊട്ടില്ല.
അമ്പലത്തിൽ നല്ല കാണാൻ ചന്തമുള്ള പെൺപിള്ളേരു വന്നാൽ (കാണാൻ കൊള്ളാവുന്ന മുത്തശ്ശിയായാലും) രാമൻ നായര് വെളുക്കനെ ചിരിച്ചു നില്ക്കും.നന്നായി മുറുക്കുന്ന ചുണ്ടുകളും കഴുത്തിന് ഒട്ടും യോജിക്കാത്ത വിധത്തിലുള്ള ഭീമൻ തലയും കണ്ടാൽ ഒരു സൂര്യ നമ്പൂതിരിപ്പാടാണെന്ന് തോന്നും.
നാട്ടിലെ പിള്ളെരെയെല്ലാം പിടിച്ചിരുത്തി കൊച്ചുകഥകൾ പറഞ്ഞ് രസിപ്പിക്കുന്ന ഒരരസികൻ കൂടിയാണ് രാമൻ നായര്.കൊച്ചുകഥകൾ എന്ന് പറയുമ്പോൾ നാട്ടിലെ ആകെയുള്ള പൊതുമുതൽ മീനാക്ഷിയേടത്തിയുടെയും നാട്ടിലെ പല ആളുകൾക്ക് സാമ്യം നല്കിയ ചരിത്രപുരുഷൻ വള്ളിനായരുടെയും ഒക്കെ കഥകൾ.
രാമൻ നായരുടെ കൂടെ കൂടിയ പിള്ളെര് നന്നായി വായ്നോക്കാനും കുളിപ്പൂരേല് കയറി ഉളിഞ്ഞൂനോക്കാനും പഠിച്ചത് ഒരു ചരിത്രം.
ചെറിയ കുട്ടികളെ കണ്ടാലും രാമൻ നായര് വെറുതെ വിടില്ല.അവരെ പിടിച്ച് ഇക്കിളിയിടും അങ്ങനെ രാമൻ നായർക്ക് ഇക്കിളിനായര് എന്നൊരു പേരു കൂടി ഇടക്കാലത്ത് വന്നു.
വെടിയ്ക്ക് തീകൊളുത്തുന്ന ലാഘവത്തോടെയാണ് രാമൻ നായര് നുണ പറയുന്നത്.
നാട്ടിൽ ഉണ്ടാകാത്ത കാര്യങ്ങൾ പോലും ഉണ്ടായി എന്നു പറയാൻ രാമൻ നായർക്ക് ഒരു മടിയുമില്ല.
പറഞ്ഞാൽ വിശ്വസിപ്പിച്ചു കളയുന്ന കഥകൾ.
അതാണ് രാമൻ നായര്.
ഒരിക്കൽ രാമൻ നായര് വെറ്റിലയുമായി തൊട്ടടുത്തുള്ള പട്ടണത്തിൽ പോകുവാണ്. ബസ്സിലാണ് യാത്ര.നാട്ടിലെ ചിലയിടങ്ങളിൽ വെറ്റില കൃഷിയുണ്ട് രാമൻ നായരാണ് അതു വാങ്ങുന്നത്.
രാമൻ നായര് വെറ്റില കെട്ടുമായി ബസ്സിന്റെ മുകളിലേയ്ക്ക് കയറുകയാണ്.ബസ്സിന്റെ മുകളിലും താഴയുമല്ലാത്ത ഒരു അവസ്ഥ എത്തിയപ്പോൾ രാമന്നായരുടെ ഉടുമുണ്ട് ഉരിഞ്ഞ് താഴെ വീണൂ.കവലയിൽ നല്ല ആളുള്ള സമയം പോരാത്തതിന് സുകൂൾ വിട്ട സമയവും.രാമൻ നായരുടെ നില്പ് കണ്ടിട്ട് കവലയിൽ നിന്ന സകലമാനം ജനങ്ങളും ആർത്തു ചിരിച്ചു.
രാമൻ നായർക്ക് ഉണ്ടോ കൂസല്.
ആയ്യാൾ നഗ്നനായി തന്നെ മുകളിൽ കയറി കെട്ടു വച്ചു. എന്നിട്ട് അവിടെ നിന്ന് പറഞ്ഞു എല്ലാവരും കാണാനുള്ളതു കണ്ടില്ലെ ഇനി ഈ കെട്ട് കെട്ടിട്ടേ ഞാൻ താഴെയിറങ്ങുന്നുള്ളൂ.
കുറിപ്പ്:പത്തുവർഷം മുമ്പ് മരിച്ച ഒരു മൂവ്വാറ്റുപുഴകാരന്റെ ഓർമ്മയ്ക്ക്

Tuesday 5 January 2010

കുഞ്ഞൂപൈലി അഥവാ മഹാനായ പൈലി

ഗ്രാമത്തിൽ സുഖിച്ചു കഴിയാൻ കൊതിച്ച മഹാനായിരുന്നു കുഞ്ഞു പൈലി.ചെറുപ്പത്തിലെ കൂട്ടായി കിട്ടിയ ബുദ്ധി മാന്ദ്യം അയ്യാൾക്ക് ഒരു കുറവായി തോന്നിയില്ല.നല്ല ഭക്ഷണം,നല്ല കള്ള്,നല്ല പെണ്ണ് ഇതൊക്കെ എവിടെയുണ്ടോ ആ പരിസരത്ത് നല്ല മണം പിടിക്കാൻ കഴിവുള്ള നായ പോലെ കുഞ്ഞൂപൈലി വെളുക്കനെ ചിരിച്ച് നില്ക്കും.ഗ്രാമത്തിലെ ഒരേയൊരു പെൺപള്ളികുടത്തിനു മുന്നിൽ,ഇറച്ചിവെട്ട് പീടികയ്ക്കു മുന്നിൽ,ഷാപ്പിനു മുന്നിൽ കവലയിൽ എന്നുവേണ്ട പ്രധാന സങ്കേതങ്ങളിലെല്ലാം കുഞ്ഞൂപൈലിയെ കാണാം.മുഷിഞ്ഞൂനാറിയ ഷർട്ടും മുണ്ടുമാണ് കുഞ്ഞൂപൈലിയുടെ വേഷം.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണേലും കുഞ്ഞൂപൈലിയെ നാട്ടുകാർക്ക് വല്ല്യകാര്യമാ.അവരൊക്കെ തങ്ങളാൽ കഴിയുന്ന സഹായം കുഞ്ഞൂപൈലിയ്ക്ക് ചെയ്യും.കുട്ടികൾ കുരങ്ങനു കടലകൊടുക്കുന്നതുപോലെ ചെറിയനാണയതുട്ടുകളും മിഠായിയുമൊക്കെ പൈലിയ്ക്കു മുന്നിൽ വലിച്ചെറിയും.ഷാപ്പിൽ പോകുന്ന ചില കാർന്നോന്മാര് കുടിക്കുന്ന കള്ളിൽ ഒരു ഗ്ലാസ്സ് കുഞ്ഞൂപൈലിയ്ക്ക് വേണ്ടി മാറ്റി വയ്ക്കും.കുഞ്ഞൂപൈലിയ്ക്ക് ഭക്ഷണം ഗ്രാമത്തിലെ ഏതേലും വീടുകളിൽ നിന്നാകും.പരിചയമുള്ള ആരേലും ഇറച്ചി വാങ്ങുന്നതു കണ്ടാൽ അന്ന് ആ വീട്ടിൽ ഊണ് കഴിക്കുന്ന സമയത്ത് കുഞ്ഞൂ പൈലിയുണ്ടാകും.
ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് അയ്യാൾ ഭ്രാന്തൻ പൈലിയാണ്.അയ്യാളെ കാണുമ്പോൾ ആയ്യോ ഭ്രാന്തൻ വരുന്നെ എന്ന് പറഞ്ഞ് കുട്ടികൾ ഓടുന്നതു കാണാം.
അങ്ങനെ വായ്നോട്ടവും വിശാലമായ തീറ്റയും കള്ളൂകുടിയുമൊക്കെ ജോറാക്കി സുഖിമാനായി നടക്കുന്നതിനിടയിലാണ് നാട്ടുകാരായ ചില ചെറുപ്പകാർ പൈലിയെ ഒന്ന് കളിയാക്കാൻ തീരുമാനിച്ചത്.
കൂട്ടത്തിൽ സുമുഖനായ ജോണിച്ചൻ വായ് നോക്കി വെള്ളം ഒലിപ്പിച്ച് നടന്നിട്ടും വീഴാത്ത നാട്ടിലെ ബ്യൂട്ടി ആനിയമ്മയ്ക്കിട്ട് താങ്ങാൻ അവൻ കണ്ടെത്തിയ ഒരു വഴിയായിരുന്നു കുഞ്ഞൂപൈലി.അതിനുകാരണമുണ്ട്.ഒരു ഞാറാഴ്ച്ച പള്ളില് വച്ച് ആനിയമ്മയെ കണ്ട് ജോണിക്കുട്ടി കേറി തന്റെ ഇഷ്ടം അങ്ങ് പറഞ്ഞു.
ആനിയമ്മ അതുകേട്ടിട്ട് ജോണികുട്ടിടെ നേരെ കയർത്തൂ.
“നിന്റെ ആട്ടോം എളക്കുമായിട്ട് എന്റെ മുന്നില് ഇനി വന്നാൽ ഞാൻ അപ്പച്ചനോട് പറയും.
ആനിയമ്മേടെ അപ്പച്ചൻ പണ്ടേ ക്രൂരനാ‍യ ഒരു നിക്കറു പോലീസാ.ആയ്യാളേണേല്
ഇപ്പോ ഇടിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് വൈകിട്ട് കുടികഴിഞ്ഞ് വന്ന് കലിപ്പ് മൊത്തം തീർക്കണെ ആകെയുള്ള ഭാര്യ മേരികുട്ടിടെ ദേഹത്താന്നാ നാട്ടുകാരു പറയണേ?

എന്തായാലും ആനിയമ്മ തന്നെ പള്ളില് വച്ച് അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ കുഞ്ഞൂപൈലിയെ പോലെ ഒരു ഇരയില്ലാന്ന് ജോണിക്കുട്ടിയ്ക്ക് തോന്നി.കൂട്ടുകാർ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

“എടാ പൈലി നീയിങ്ങനെ തിന്നും കുടിച്ചും നടന്നാൽ മതിയോ? ഒരു പെണ്ണ് കെട്ടണ്ടായോ?.
പെണ്ണെന്ന് കേൾക്കൂമ്പോൾ കുഞ്ഞൂപൈലിയ്ക്ക് ഇക്കിളി കൊള്ളുന്നതുപോലെയാ.അയ്യാൾ തലകുനിച്ചിരുന്ന് ചിരിയ്ക്കും.
“ആ ആനിയമ്മെ നീ കണ്ടിട്ടോ?നല്ല ഒരു ചരക്ക്.അവൾക്ക് നിന്നെ വല്ല്യ ഇഷ്ടാ.
ഇന്നാള് പള്ളീല് വച്ച് അവളു പറയുവാ നിന്നെ കണ്ടാൽ അമിതാഭ് ബച്ചനെപോലുണ്ടെന്ന്.“
“എടാ ഞങ്ങളൊക്കെ നല്ല ഷർട്ടും മുണ്ടൊക്കെ ഉടുത്ത് നടന്നിട്ടും അവൾക്ക് നിന്നെയാ ഇഷ്ടം.ഞങ്ങള് നിനക്ക് നല്ല ഷർട്ടും മുണ്ടും തരാം അതൊക്കെ ഇട്ട് ചെന്ന് നീ പെണ്ണ് ചോദീര്.”
കുഞ്ഞുപൈലി ഒന്നും പറയാതെ നിന്നു.
കൂട്ടത്തിൽ തലമുതിർന്ന് ലൂക്കോച്ചൻ പറഞ്ഞൂ.
“അളിയാ അവളുടെ ചുണ്ട് കണ്ടിട്ടോ ജയമാലിനിടെ പോലുണ്ട്.ങാ ഇവനെ പറഞ്ഞിട്ട് കാര്യമില്ല.”
“വാ നമ്മുക്ക് പോകാം അവരുടെ കൂടെ വന്ന മോനായി പറഞ്ഞു.
“ചാറെ ആ മുണ്ടും ചർട്ടും എനിക്കു തര്വോ?
“നീ പോയാൽ തരാ.”
“ഞാൻ പോവ്വാന്നേ?.”
അവർ മുണ്ടും ഷർട്ടും കുഞ്ഞു പൈലിയ്ക്ക് കൊടുത്തു. പൈലിയത് വാങ്ങി ഉടുത്തു.അവർ അടുത്ത് വീട്ടിൽ നിന്ന് കുറച്ച് പൌഡറൊക്കെ വാങ്ങി കുഞ്ഞൂപൈലിയെ പോസ്റ്റമ്മോർട്ടം കഴിഞ്ഞ് ബോഡിയ്ക്ക് മേയ്ക്കപ്പ് ഇടുന്നതു പോലെ വാരിപൊത്തി.
പോരാത്തത്തിന് ഒരു റോസാപൂവ്വ് ഇടത്തെ ചെവില് തിരുകി കൊടുത്തു.
“ഇതവൾക്ക് കൊടുക്കണം നീ
“ങാ”
എന്നാൽ പോക്കോ വേഗം.”
ജോണിക്കുട്ടി പറഞ്ഞു.
കുഞ്ഞു പൈലി പുതിയ മുണ്ടും ഷർട്ടൊക്കെ ഇട്ട് വേച്ച് വേച്ച് നടന്നു.
കുഞ്ഞൂ പൈലി പോയ പിന്നാലെ ജോണിക്കുട്ടിയും സംഘവും അനുഗമിച്ചു.
പൈലി ചെന്ന് കയറുമ്പോൾ നിക്കറുപോലീസ് പട്ട ചാരായവും നല്ല കപ്പേം മത്തികറിയും അകത്താക്കി കൊണ്ട് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
“ങാ പൈലി നീ ആകെ സുന്ദരനായിട്ടുണ്ടല്ലോ?ങാ ഞാൻ മീൻ വാങ്ങി വരണേ നീ കണ്ടായിരുന്നല്ലേ? വാടാ, “ എടി മേരിക്കുട്ടിയെ ഒരുമ്പെട്ടോളെ ഇത്തിരി കപ്പെ മീനും ഇങ്ങ് എടുത്തേടി.“
കുഞ്ഞൂപൈലി വരാന്തയിൽ ഇരുന്നു അകത്തെയ്ക്ക് നോക്കി.
പാത്രത്തിൽ മീൻ കറിം കപ്പ പുഴുങ്ങിയതുകൊണ്ട് ആനിയമ്മയാ അന്നേരം ഉമ്മറത്തോട്ട് വന്നത്.
ആനിയമ്മെ കണ്ടതും കുഞ്ഞൂപൈലിടെ വായിൽ നിന്നും ഒരു വായ് തുപ്പല് ഉമ്മറത്തു വീണൂ.
“ഹോ അവിടെ മൊത്തം അഴുക്കാക്കിയോ.നിന്റെ വിശപ്പ് മാറുവോളം കഴിച്ചോ?
നിക്കറ് പോലീസ് പറഞ്ഞു.
ആനിയമ്മെ നോക്കി വെള്ളം ഊറികൊണ്ട് കുഞ്ഞൂപൈലി മുക്കു മുട്ടേ തിന്നു.
ആയ്യാള് കൊടുത്ത ചാരായവും കഴിച്ചു.
പിന്നെ ഒരു ഏമ്പക്കവും വിട്ടു.
“എടാ നിനക്ക് മതിയായോടാ പൈലിയെ ?” ഇനി വല്ലോ വേണോ?
എനിച്ച് സാരിന്റെ മോളെ വേണം.അവളുടെ കൂടെ കെട്ടിപിടിച്ചു കിടന്നുറങ്ങനം.വളെ എനിച്ചു കെട്ടിച്ചു തര്വൊ?”
“ഫ് നായിന്റെ മോനെ”നിക്കറു പോലീസ് മീങ്കറി വാരി പൈലിടെ മുഖത്ത് പൊത്തിട്ട് അവനെ നിലത്തിട്ട് ചവിട്ടി കൂട്ടി. മേരികുട്ടിയ്ക്ക് കൊടുക്കേണ്ട അറിമുഴുവനും പിന്നെ അതിൽ കൂടുതലും അന്ന് പൈലിയ്ക്കിട്ട് കിട്ടി.
അന്ന് അടിയും വാങ്ങി ചോരയും ഒലിപ്പിച്ച് പോയ പൈലിയെ പിന്നെ ആരും ആ ഗ്രാമത്തിൽ കണ്ടിട്ടില്ല.