Saturday 19 July 2008

പിള്ളേച്ചനു പറ്റിയ ഒരു പറ്റെ

സ്ഥലം തൊടുപുഴ ശ്രികൃഷണ സ്വാമി ക്ഷേത്രം.പിള്ളേച്ചന്‍ പത്താം ക്ലാസു പരീക്ഷാ കഴിഞ്ഞൂ

നിലക്കുന്ന സമയം.പിള്ളേച്ചനും ഒരു കൂട്ടുകാരനും കൂടി ബൈക്കിന് ടൌണില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്ന് പറഞ്ഞത് ഒരു ബിയറാണ് കേട്ടോ?. കൂട്ടുകാരന് ഒരു ബിയറടിക്കണം.

പിള്ളേച്ചനെ അമ്പലത്തിന്റെ മുന്നില്‍ ഇറക്കീ വിട്ടിട്ട് കൂട്ടുകാരന്‍ നേരെ ബാറിലോട്ട് വിട്ടു.

അമ്പലത്തില്‍ വൈകുന്നേരം സുന്ദര കുസുമങ്ങള്‍ തൊഴാന്‍ വരുന്ന സമയമായതു കൊണ്ട് പിള്ളേച്ചന്‍ കൂട്ടുകാരനോട് പറഞ്ഞൂ.

ഞാന്‍ ഇവിടെ ഇറങ്ങികൊള്ളാം നീ വാങ്ങി വാ.

ഓക്കെ പറഞ്ഞ് അവന്‍ പിരിഞ്ഞൂ..

തൊടുപുഴയാറിന്റെ ശാലീന സൌന്ദര്യം നോക്കി പിള്ളേച്ചന്‍ നിലക്കുമ്പോള്‍ ഒരു സുന്ദരിക്കുട്ടി വഴിയിലൂടെ ആനനട നടന്ന് വരുന്നു.

പിള്ളേച്ചനിലെ പഞ്ചാരമനസ്സ് പെട്ടെന്ന് ശ്രദ്ധ അങ്ങോട് മാറ്റി.

എകാന്താ ചന്ദ്രികെ തേടുന്നതെന്തിനൊ എന്നുള്ള മൂളിപ്പാട്ട് പാടി ഒരു മതിലിനിനു കാലോക്കെ ചാരി

പിള്ളേച്ചന്‍ അസ്വാദിച്ച് വായ് നോക്കുന്നതിനിടയിലാണ്

ആ ദാരുണ സംഭവം നടന്നത്.

ഒരു കക്ഷി തൊട്ടുമുന്നിലായി വന്ന് ആടി ആടി നിലക്കുന്നു.
‘ആരാടാ ഉവ്വെ നീ ‘
‘ഞാന്‍ ഒരാള്.”
‘ആളോ അപ്പോ ഞാനാരാടാ?”
‍ചേട്ടന്‍ ചേട്ടന്‍
എടാ #&*** ആ പോയത് ആരാന്നാ അറിയുവോടാ നിനക്ക് . എന്റെ മോളാ കേട്ടോടാ.
അയ്യോ എനിക്കറിയില്ലായിരുന്നു (പിള്ളേച്ചന്റെ മുഖം പെട്ടെന്ന് ഭയാശങ്കകള്‍ കൊണ്ട് നിറഞ്ഞു.)
നിന്നെയൊക്കെ ഞാന്‍ കാട്ടിതരാടാ.
മോളെ അവിടെ നിലക്ക് മോളെ ആയ്യാള്‍ ആടികൊണ്ട് ആ കുട്ടിടെ പിന്നാലെ പോകുന്നത് നോക്കി
ആ പാവം പിള്ളേച്ചന്‍ നിന്നു.
അപ്പോ കൂട്ടുകാരന്‍ പറഞ്ഞൂ.
‘എന്തു പറ്റി അളിയാ?”
“ഏയ് ഒന്നുമില്ലാ
നീയാകെ വിരണ്ടിരിക്കുന്നത് പോലുണ്ടല്ലോ
അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ സംഭവം പറഞ്ഞൂ.
“കഷ്ടം എടാ അതവന്റെ മോളൊന്നുമല്ല അവന്‍ കല്ല്യാണം പോലും കഴിച്ചിട്ടില്ല.ചുമ്മാ വഴിയിലൂടെ പോകുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ അവനൊരു പിരിയിളക്കമാ.”
അവനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ ആ സംഭവം പറഞ്ഞ് അവന്‍ ആ പിള്ളേച്ചനെ കുറേ കളിയാക്കി
പാവം പിള്ളേച്ചന്‍ അല്ലെ

15 comments:

siva // ശിവ said...

ഹ ഹ അതെന്തായാലും കലക്കി...അങ്ങനെ പിള്ളേച്ചനും വിരണ്ടു അല്ലേ!!!

സസ്നേഹം,

ശിവ.

ഹരീഷ് തൊടുപുഴ said...

കള്ളുകുടിയനാണെങ്കില്‍ പോലും കണ്ടൊ പിള്ളേച്ചാ തൊടുപുഴക്കാരുടെ അന്യരോടുള്ള സ്നേഹം....

ഹരീഷ് തൊടുപുഴ said...

സംഭവം സത്യമാണെങ്കില്‍, ആ ഭാഗത്തുള്ള ടേണ്‍ പണിക്കാരാരെങ്കിലും ആയിരിന്നിരിക്കും....മിക്കവാറും ശങ്കരഞ്ചേട്ടന്‍ ആവാനാണു സാദ്ധ്യത...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ നന്നായിപ്പോയ്

തണല്‍ said...

ഇടക്കൊക്കെ നിനക്കിതു ആവശ്യമാണ് മോനേ..:)

Sojo Varughese said...

കടുവയെ കിടുവാ പിടിച്ചപോലെ അല്ലെ പിള്ളേച്ചാ?

Typist | എഴുത്തുകാരി said...

അപ്പോ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേ തുടങ്ങി അല്ലേ?

ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ തുടങ്ങിയ പണിയാ അല്ലേ.. വെള്ളമടീം വായില്‍ നോട്ടവും..
സ്ഥലം എം എല്‍ എ ആയിരുന്നു അല്ലേ..
(
MLA : mouth looking...)

ചന്ദ്രകാന്തം said...

ശ്ശേ.. ഇത്ര കാര്യായിട്ട്‌ പറഞ്ഞുവന്നപ്പോ വിചാരിച്ചൂ....
:)

Vishnuprasad R (Elf) said...

നന്നായി.കിട്ടേണ്ടതു കിട്ടി

അരൂപിക്കുട്ടന്‍/aroopikkuttan said...

:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അപ്പോള്‍ മമ്മൂഞ്ഞുമാര് എല്ലാനാട്ടിലും ഉണ്ട് എന്നു ചുരുക്കം

B Shihab said...

very nice

അരുണ്‍ കരിമുട്ടം said...

പാവം പിള്ളേച്ചന്‍
:)

ഗോപക്‌ യു ആര്‍ said...

ഇനി പിള്ളേച്ചനു പറ്റി
എന്നു മാത്രം പറഞ്ഞാല്‍ മതി കെട്ടൊ!