Tuesday 8 April 2008

ഏഷ്യാനെറ്റും കൈരളിയും എന്റെ ജിവിതത്തില്‍



ഏഷ്യാനെറ്റിലെ മെയില്‍ ബോക്സ് എന്ന പരിപ്പാടി ഇന്നു ഉണ്ടോ എന്നെനിക്കറിയില്ല।രണ്ടു വര്‍ഷം മുമ്പു വരെ എന്റെ ജിവിതത്തിലെ ഏറ്റവും വലിയ നേരം പോക്കുക്കളീല്‍ ഒന്നായിരുന്നു ।ഏഷ്യനെറ്റിനും കൈരളിക്കും കത്തുക്കളയക്കുക എന്നുള്ളത്।ഏല്ലാ ഞാറാഴച്ച്യും ഏഷ്യാനെറ്റിന്റെ മെയില്‍ ബൊക്സിന്റെ ഗോഡ്ണ്‍ തുറന്നു ഏല്ലാവര്‍ക്കും മെയില്‍ ബോക്സിലേക്കു സ്വാഗതം ആശംസിച്ച്

ശ്രികണ്ഠന്‍ നായരും ആര്യയും എട്ടുമണി സമ്മയത്ത് ടിവി സ്ക്രിനില്‍ പ്രത്യക്ഷപ്പെടും।ഒരോ ആഴ്ച്ച്യും അന്‍പതു പൈസാ കാര്‍ഡില്‍ ആ ആഴ്ച്ച കണ്ട വാര്‍ത്താധിഷിഠത പരിപാടിക്കളെ കുറിച്ചു ഒന്നു രണ്ടു കത്തുക്കള്‍ ഞാനെഴുതും।പലപ്പോഴും ശ്രി കണ്ഠ്ന്‍ നായര്‍സാറിന്റെ നമ്മള്‍ തമ്മീല്‍,ജനകീയ കോടതി, അതുപോലെ കണ്ണാടി,മോഹന്‍ സാറിന്റെ അഭിമുഖങ്ങള്‍ തൂടങ്ങിയവയില്‍ എതെങ്കിലിനെയും കുറിച്ചുള്ളാ വിലയിരുത്തലുക്കളും വിമര്‍ശനങ്ങുളും ആകും അധികവും। എനീക്ക് എഷ്യാനെറ്റില്‍ കത്തെഴുതുമ്പോള്‍ അധികം പാരകള്‍ ഒന്നും ഉണ്ടായിരുന്നില്ല।എന്നാല്‍ കൈരളിയിലെ സ്ഥിതി മറച്ചായിരുന്നു।സ്ഥിരം എഴുത്തുക്കാര്രുടെ ഒരു വേദി തന്നെയായിരുന്നു കൈരളിയുടെ വാരമുദ്ര।വക്കച്ചന്‍ തൂണ്ടില്‍ രാമചന്ദ്രന്‍,രാജമോഹന്‍ തുടങ്ങിയ കുറെ എഴുത്തുക്കാര്‍ വാരമുദ്രയില്‍ പതിവായി വരാറുണ്ടായിരുന്നു।ഏഷ്യാനെറ്റില്‍ ഏല്ലായെപ്പോഴും മെയില്‍ ബൊക്സില്‍ എത്താറുള്ള ഏക വ്യക്തി ഞാനായിരുന്നു।രണ്ടര വര്‍ഷത്തിനുള്ളില്‍ ഒന്നോ രണ്ടോ തവണയൊഴിച്ചാല്‍ മിക്കവാറും എന്റെ കത്തുകള്‍ മെയില്‍ ബോക്സില്‍ ഉണ്ടായിരുന്നു।ഒരിക്കല്‍

ഒരിക്കല്‍ ശ്രി കണ്ഠ്ന്‍ നായര്‍ സാര്‍ പറഞ്ഞൂ ഏഷ്യാനെറ്റിന്റെ പരിപ്പാടിക്കള്‍ കണ്ടു ഒരോ ആഴ്ച്ച്യും മുടങ്ങാതെ കത്തയ്കൂന്ന ഒരു വ്യക്തിയാണാ ആനൂപ്। ഞങ്ങള്‍ ഒരു പക്ഷേ കോതനല്ലൂരു ചെന്നാല്‍ അറിയൂന്ന രണ്ടു കാര്യങ്ങള്‍ ഒന്നു സുര്യനും മറ്റൊന്നു അനൂപുമായിരിക്കും।എനിക്ക് വളരെ സന്തോഷം തോന്നി അതു കേട്ടപ്പോള്‍ ഏല്ലാ ആഴ്ച്ച്യും നാലാളറിയുന്ന ഒരു മാധ്യമത്തിലൂടെ എന്റെ പേര്‍ കേള്‍ക്കുക।തന്നെയുമല്ല എന്നെ അറിയാത്ത എന്റെ നാട്ടുക്കാരില്‍ പലരും അറിഞ്ഞത് ഈ എഴുത്തിലൂടെയാണു। ദുബായില്‍ വന്നപ്പോല്‍ അദ്യമായി എഴുതിയ കത്ത് ഏഷ്യാനെറ്റിനായിരുന്നു।

ആ കത്തു വായിച്ചു ശ്രി കണ്ഠ്ന്‍ നായര്‍ അഭിന്ദിച്ചത് ഇപ്പൊഴും രസകരമായ ഒരോ ഓര്‍മ്മയാണു


കൈരളിയില്‍ വാരമുദ്രയില്‍ കത്തു വായിച്ചിരുന്നത് അദ്യം വേണു നാഗവള്ളി ചേട്ടനായിരുന്നു।അദേഹം വാരമുദ്ര അവസാനിപ്പിക്കുന്ന അവസരത്തിലാണു ഞാന്‍ എന്റെ കത്തു മായി എത്തുന്നത്।തൂടര്‍ന്ന് ബാബുവേട്ടന്‍ വന്നു(ബാബു ഭരദ്വാജ്) അദേഹം വാരമുദ്ര അവതരിപ്പിക്കുമ്പോള്‍ സ്ഥിരമായി എന്റെ മൂന്നോ നാലോ കത്തുക്കള്‍ ഉണ്ടാകുമായിരുന്നു।ഒരൊ കത്തു വായിച്ചു കഴിയുമ്പോഴും ആ കത്തിനെ കുറിച്ചു വലിയ ഒരു വിലയിരുത്തല്‍ അദേഹത്തിന്റെ വകയായി ഉണ്ടാകും।ഒരിക്കല്‍ അദേഹം പറഞ്ഞു അനൂപിന്റെ കത്തുക്കള്‍ കുടുതലായി ഉള്‍പ്പെടുത്തുന്നു എന്നതിനെ ചൊല്ലി പ്രെക്ഷകര്‍ പരാതി പറയുന്നുണ്ട്।എന്നാലും അനൂപ് മറ്റു പല മാധ്യമങ്ങളിലും എഴുതുന്ന ഒരാളായതു കോണ്ട് അനൂപിന്റെ കത്തുക്കള്‍ കുടുതലായി ഞങ്ങള്‍ വായിക്കുന്നത്।ഈ അടുത്ത് മാത്രൂഭൂമിയില്‍ അനൂപിന്റെ ഒരു ലേഖനം ഞാന്‍ വായിച്ചു।ആ ഇടക്കു മാത്രൂഭൂമി വിക്കലിയില്‍ സ്ഥിരമായി എന്റെ കത്തുക്കള്‍ വരുമായിരുന്നു।അതു കണ്ടീട്ടാണു അദേഹം അങ്ങനെ പറഞ്ഞത് ।അത് എനിക്കു സന്തോഷം നല്‍കി। വാ‍രമുദ്രയിലെ അവതാരിക സന്ധ്യാ ബാലസുമ്മയായിരുന്നു।കൂറച്ചു നാളുക്കള്‍ക്കു ശേഷം ബാബുവേട്ടന്‍ മാറിയപ്പോള്‍ സതീഷ് പയ്യന്നൂരും അതിനു ശേഷം സന്തോഷ് പാലിയും ഈ പരിപ്പാടുയുമ്മായി എത്തി ഞാന്‍ അപ്പോഴും എന്റെ എഴുത്തുക്കള്‍ തൂടര്‍ന്നു ഏതായാലും ഒരു കാര്യം സത്യം।എന്റെ നാട്ടുക്കാരുടെ ഇടയില്‍ എനിക്ക് ഒരു പേരു ഉണ്ടാക്കി തന്നതില്‍ ഈ രണ്ട് മാധ്യമങ്ങളും വളരെ സഹായിച്ചിട്ടുണ്ട്

6 comments:

ശ്രീ said...

“ഒരിക്കല്‍ ശ്രി കണ്ഠ്ന്‍ നായര്‍ സാര്‍ പറഞ്ഞൂ ഏഷ്യാനെറ്റിന്റെ പരിപ്പാടിക്കള്‍ കണ്ടു ഒരോ ആഴ്ച്ച്യും മുടങ്ങാതെ കത്തയ്കൂന്ന ഒരു വ്യക്തിയാണാ ആനൂപ്। ഞങ്ങള്‍ ഒരു പക്ഷേ കോതനല്ലൂരു ചെന്നാല്‍ അറിയൂന്ന രണ്ടു കാര്യങ്ങള്‍ ഒന്നു സുര്യനും മറ്റൊന്നു അനൂപുമായിരിക്കും”

ശരിയാണ്. ഇതൊരു ബഹുമതി തന്നെ, മാഷേ.
:)

ഏറനാടന്‍ said...

ജയന്‍ കഴിഞ്ഞാല്‍ മിമിക്രിക്കാരുടെ പ്രിയതാരം ശ്രീകണ്ഠന്‍ നാ‍യര്‍ ആണെന്ന് കേട്ടിട്ടുണ്ട്. നമ്മള്‍ തമ്മില്‍ അവതരിപ്പിക്കുന്ന വെറിപിടിച്ച ശൈലി ചിരിവരുത്തുന്നില്ലേ?

Unknown said...

ശ്രി,ഏറനാടാ നന്ദി

ഭൂമിപുത്രി said...

അനൂപിനെ പറ്റി രസമുള്ള ഒരറിവായിരുന്നു ഇതു.ഇനിയെപ്പോഴെങ്കിലും ചാന്‍ല്‍ സറ്ഫ് ചെയ്യുമ്പോള്‍ ഈ പരിപാടികള്‍ കണ്ണില്‍പ്പെട്ടാല്‍ ഞാന്‍ ശ്രദ്ധിയ്ക്കും

Gopan | ഗോപന്‍ said...

അനൂപേ, രസമായി കുറിപ്പ്.

Unknown said...

ശ്രി :എന്റെ ജിവിതത്തിലെ ഏറ്റവും രസകരമായ ഓര്‍മ്മക്കളാണു അതോക്കെ
ഏറനാടാ:താങ്കളുടെ അഭിപ്രായത്തോട് പുര്‍ണമ്മായും യോജിക്കുന്നു
ഭൂമിപുത്രി: ഇപ്പോ ഞാന്‍ എഴുതാറില്ല
ഇവിടെ ആ പരിപ്പാടിക്കള്‍ കാണാന്‍ സാധിക്കാറില്ല
ഗോപാ.നന്ദി