ഏടെ തോന്ന്യാസി നീയവിടെ എന്തെടുക്കാവാടെ കാപ്പു മൊയലാളി ഉച്ചത്തില്‍ അലറി
ദേ വന്നെ കുമ്പ കുലുക്കി തോന്ന്യാസി പാഞ്ഞു മൊയലാളിയുടെ മുന്നില്‍ വന്നൂ ബ്രേക്കിട്ടു നിന്നു।
ങാ ഞാന്‍ കോഴിക്കോടിനൊന്നു പോകുവാ അവിടെ ശില്പശാല നമ്മുടെ ഏറനാടന്‍ സാഹിബ് വിളിച്ചിരുന്നു।എങ്കില്‍ മൊയലാളി ഇത്തിരി ചമ്മന്തി പൊതിഞ്ഞു തരട്ടെ ഞാന്‍ ഉണ്ടാക്കിയ ചമന്തി ഏറനാടനു വല്ല്യ ഇഷടാ
എങ്കില്‍ ആയിക്കോട്ടെ അങ്ങനെലും ആയാളു വളയുമെങ്കില്‍ മലപ്പൂറത്തും കണ്ണൂരും വയനാട്ടിലും ഒക്കെ കാപ്പിലാന്‍ ഗ്രൂപ്പിന്റെ കള്ളുഷാപ്പുകള്‍ ഉയര്‍ന്നു വരും
ഹൊ ആ ദിവസം
മൊയാലാളി ഭാവനയില്‍ ആ രംഗം കണ്ടു
പെട്ടെന്നു വിന്‍സാച്ചായന്‍ പാമുവിനൊപ്പം കാറില്‍ വന്നിറങ്ങി
ആ ഇടിവാള്‍ സകലമാന ഷാപ്പിലും കയറിയിറണ്‍ഗി റെയിഡാണു।എന്റെ ഒസാറു പൂണ്യാളാ വിന്‍സാച്ചായന്‍ നെഞ്ചത്തു കൈ വച്ചു।
നിങ്ങളുടെ വലിയാ ആളല്ലെ ആ കണ്ണൂരാന്‍ അയ്യാളെ വിളിച്ചു കാര്യം പറ।ഇടിവാളിനെ എങ്ങ്നെലും കണ്ണൂര്‍ക്ക് സ്ഥലം മാറ്റണം
ങാ വഴി ഉണ്ടാക്കാം
ദേ പിന്നെ പുതിയ പ്രൈസു ലിസ്റ്റ് വന്നിട്ടുണ്ട് പുതിയ ചില ബ്രാന്‍ഡുകള്‍ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്
ദാ നോക്കിയാട്ടെ പാമു ഗോപന്‍ കൊടുത്തയ്ച്ച പുതിയ ലിസ്റ്റ മൊയലാളിക്കു നീട്ടി
- വാല്‍മീകി..................... ........അടിച്ചാല്‍ പോട്ടൊ പിടുത്തം
- തണല്‍..................................അടിച്ചാല്‍ തണലു ചാരി നടക്കും (പോസ്റ്റുചാരി എന്നു മറ്റൊരു പേര്)
- മിന്നാമിനുങ്ങ്--------------------കുടിച്ചാല്‍ ഏതവനും പ്രണയലേഖനം എഴുതും
- ഉപാസന ------------------------ഭയങ്കര ഭക്തിയായിരിക്കും
- ബാജി ഓടവേലി-------------------അടിച്ചാല്‍ ചിലപ്പൊ ഓടെലും വീഴും
- തറവാടി----------------------------തറവാട്ടുക്കാര്‍ മാത്രം ഉപയോഗിക്കുക
- കുഞ്ഞന്‍----------------------------അഹങ്കാരം തിരെ ഉണ്ടാവില്ല
- താരപഥം---------------------അകാശത്തൂടെ കറങ്ങി നടക്കാന്‍
- പുടിയൂര്‍-------------------------അടിച്ചാല്‍ നിലത്തൊന്നും നിലക്കത്തില്ല
കോള്ളാ മൊയലാളി അവന്റെ തോളില്‍ തട്ടി।ഇനിയും വരാനുണ്ട് ചില പുതിയ ബ്രാന്‍ഡുകള്‍
10 comments:
പുതിയ ബ്രാന്റുകള്‍ ഇഷ്ട്ടപ്പെട്ടു . അങ്ങനെ ഷാപ്പുകള്‍ ലോകം മൊത്തം ഉയരട്ടെ ..ദുഫായില്‍ വേണേല്‍ ഒരെണ്ണം തുടങ്ങ് .പിന്നെ ഈ അരയില്‍ കെട്ടി നടപ്പ് കുറയ്ക്കാമല്ലോ.ഷേക്കിനോട് പറഞ്ഞാല്‍ മതി കാപ്പിലാന്‍ പറഞ്ഞട്ടു തുടങ്ങിയതാണെന്നു .ഞങള്‍ തമ്മില്‍ വളരെ ക്ലോസ .
:):)
ഒരു മിന്നാമിനുങ്ങെടുത്തേ....
പ്രണയലേഖനം എഴുതാനറിയാതെ ഇരിക്കുകയായിരുന്നു ഞാന്‍......
അനൂപേ,
കള്ളോളം നല്ലൊരു വസ്തു
“ബൂലോക“ത്തില്ലെടി പെണ്ണേ
എള്ളോളം ഉള്ളില്‍ ചെന്നാല്‍
ഈ “ബൂലോകം “തരികിട തിത്തെയ്!
-പുതിയ ബ്രാന്‍ഡുകള്‍ക്കു ആയിരമായിരം വാളാശംസകള്‍!!!
കാപ്പു.ആങ്ങാണു ഈ കാര്യത്തില്‍ എന്റെ ഗുരു ഈ ഷാപ്പിനുള്ള പ്രചോദനവും അങ്ങു തന്നെ അപ്പോ ഷേയിക്കിനോട് ചോദിക്കാമല്ലേ
പാമു:ഏടേ രണ്ട് ആനമയക്കി വിട്ടേച്ചു പോ(നിരു എവിടെ)
തോന്ന്യാസി:മിന്നാമിനുങ്ങ് അടിച്ചു അങ്ങനെ പ്രണയലേഖനം എഴുതണ്ട(ദേ തോന്ന്യാസി ചമ്മന്തിക്ക് ആളു വന്നിരിക്കുന്നു.
തണല്‍;എന്തരെ ഇഷ്ടാ ഒന്നു കഴിക്കണില്ലെ ദെ ഒരു വാല്‍മീകി പീടി......
ദുഫായില്‍ ഷാപ്പ് തുടങ്ങുന്ന കാര്യം ഞങ്ങള്‍ തമ്മില്‍ സംസാരിക്കാം .അതെ..ഞാന്‍ ഒരു ഇന്വിറ്റെഷന്‍ അയച്ചിരുന്നു .എന്തേ കൈ പറ്റിയില്ല .ആ യാഹൂ മെയിലില്‍ നോക്കൂ .കിട്ടിയില്ലെങ്കില്‍ പറ .ഒന്ന് കൂടി അയക്കാം
കാപ്പു ഇന്നലെ മുഴുവന്‍ കുത്തിയിരുന്നു സേര്‍ച്ച് ചെയ്തു നോക്കി എവിടെ കണ്ടില്ല
അനൂപേ, ലേഡീസിനായി ഒന്നും ഇല്ലേ ?
ഞങ്ങള്‍ക്ക്, കുടിച്ചാല്‍ ഉടനെ ഒന്നാന്തരം സൊപ്പനങ്ങള്‍ കാണുന്നതരം വേണം....
ഓ.ടോ. 1.ഇനി ഈ വെരിഫി ഇട്ടാല്‍ കമന്റൂല്ലാ...
2. ഇത്രേം ബ്ലോഗുകള്‍ ഉള്ളതുകൊണ്ട് ഏതില്‍ ക്ലിക്കണം എന്നും അട്ടര്‍ ഗണ്‍ഫൂഷന്‍...
അതുകൊണ്ട് ഓരോന്നിലേയും contentsഎന്തെന്ന് ഒരു വിശദീകരണം പ്ലീസ്...
ഇതില്‍ ഏതാ അണ്ണാ അണ്ണന്റെ ബ്രാന്‍ഡ്?
:)
പറയാനുള്ളത് ഗീതാഗീതികള്‍ പറഞ്ഞു..അപ്പോള്‍,പറഞ്ഞതു പോലെ..മാഷേ..പ്ലീസ് അങ്ങനെ ചെയ്യൂ ട്ടോ.
Post a Comment