Saturday 12 April 2008

കാപ്പിലാന്റെ ഷാപ്പിലെ ചില വിശേഷങ്ങള്‍

എന്റ്മ്മൊ അതൊരലര്‍ച്ചയായിരുന്നു. പ്രേമാനൈരാശ്യത്താലു തൊള്ളക്കീറി കുടിക്കാനിറങ്ങിയ കരമേലപ്പന്‍ കൊടുവാളു വച്ചു ടപ്പേന്നു താഴേ വീണു.പാലക്കാട് നിന്നും പാമുവിന്റെ കള്ളവണ്ടില് വാറ്റു ഗോപാലന്റെ ചെത്തു കള്ള് കാപ്പിലു ഷാപ്പിലെത്തുമ്പോള്‍ ആനമയക്കിയെന്നു പറയും ചിലര്.ശരിക്കും അതൊരു ആനമയക്കി തന്നെയാണു.കാപ്പിലാന്‍ മുതലാളി അങ്ങു യൂറോപ്പിലുള്ള വല്ലഭന്‍ ഡോക്ട് ര്‍ക്ക് ചുള മണി കൊടുത്ത് ചില ഗുളിക കളൊക്കെ വരുത്തീ ഗോപാലന്റെ വാറ്റു കേന്ദ്രത്തില്‍ വച്ചു അട്ട തേരട്ട പഴുതാര തേള്‍ ഓന്ത് പല്ലി തുടങ്ങിയ ഫലമൂലാദിക്കള്‍ ഇട്ടു വാറ്റിയെടുക്കുന്ന പ്ഞ്ചാമ്രതത്തിനു ആവശ്യക്കാരെറെയുള്ളത് രണ്ടടിച്ചാല് ഭാര്യയെ തല്ലാം നാട്ടുക്കാരെ തെറിം വിളിക്കാം എന്നുള്ളതു കൊണ്ടാണു.നാട്ടിലു ചില തോന്ന്യാസിക്കളഴിഞ്ഞാടുന്നത് കാപ്പിലെ ഷാപ്പിലെ കള്ളിന്റെ ഗുണമാണെന്നാണു നാട്ടുക്കാരില്‍ ചീലര്‍ പറയുക.പക്ഷേ കരമേലപ്പന്‍ അങ്ങനെ പറയില്ല.ആയ്യാളു കാപ്പുവിന്റെ ഷാപ്പിലെ മണവാട്ടി അടിച്ചു പുല്ലു പറിച്ചു നടക്കും.അങ്ങനെ നൈരാശ്യം വരുമ്പോള്‍ എന്റെ ദേവീന്നു വിളിച്ചു കരമേലപ്പന്‍
ഷാപ്പിനു മുന്നിലിരുന്നു പുല്ലു പറി തൂടരും.ഈ മണവാട്ടി കാപ്പു മുതലാളിക്ക് ഒരനുഗ്രഹം തന്നെയാണു.
ഷാപ്പിനു മുന്നിലുള്ള ഒരു ഹരിതിനെ പോലും മണവാട്ടിമക്കള്‍ വച്ചേക്കില്ല. ഇങ്ങനെ മണവാട്ടിയടിച്ചു ഷാപ്പിനു മുന്നില്‍ പൂല്ലു പറയന്മാരുടെ ഒരു ബഹളം തന്നെയാണു.


ആനമയക്കി അടിച്ചാല്‍ മൂന്നാപക്കമാണു പൊങ്ങുക.പോസ്റ്റുചാരി മുണ്ടൂപറയന്‍ , കുടൂംബം കലക്കി
തുടങ്ങീയ പല ബ്രാന്‍ഡുക്കളും കാപ്പു മുതലാളി പാമുവിന്റെ കള്ളു വണ്ടില് ഗോപാലന്‍ മുതലാളിയുടെ വാറ്റു കേന്ദ്രത്തില്‍ നിന്നും എത്തിക്കുന്നു.അഞ്ചരക്കുള്ള പാമുവിന്റെ വണ്ടി കാപ്പില്‍ ഷാപ്പില്‍ എത്തിയാല് ലോകത്തുള്ള ഈച്ച കൊതുക്,പാറ്റ തുടങ്ങിയവയുടെ സെന്‍സ് എടുക്കുന്നതിനുള്ള സൌകര്യവും പാമുവിന്റെ സഞ്ഛാരിയില്‍ ഉണ്ടെന്നുള്ളതാണു സത്യം.പാമു കള്ളു വണ്ടി ഓടിക്കുന്നത് കാപ്പുവിന്റെ ഷാപ്പിലു തന്റെ പാമ്മോയില്‍ വിറ്റഴിക്കാന്‍ കൂടിയാണു.സിവില്‍ സപ്ലൈസുക്കാരുടെ ഗൊഡൌണില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ പാമോയില്‍ കാപ്പില്‍മുതലാളി എടുത്തോളും.
അങ്ങനെകള്ളു വണ്ടി ഓടിച്ചു നടന്ന പാമു കാപ്പു മുതലാളിയുടെ വലിയ ചങ്ങാതിയായി.എന്റമൊ കാപ്പുവിന്റെ വളര്‍ച്ചക്കൊപ്പം പാമൂവും വളര്‍ന്നു.പാമു സ്വന്തമായി ഒരു ശവപ്പെട്ടിക്കട വരെ തുടങ്ങി
കാപ്പുവീന്റെ ഷാപ്പിലെ കള്ളടിക്കുന്നവര്‍ക്കു വേണ്ടി നല്ല ശവപ്പെട്ടിക്കളുമായി പാമു കാത്തിരുന്നു.

തുടരും

5 comments:

ശ്രീവല്ലഭന്‍. said...

പൂയ്, കാപ്പു കണ്ടില്ലേ ഇത്?

മണിലാല്‍ said...

best

പാമരന്‍ said...

നായരേ.. ഇ പരസ്യം കണ്ടിട്ടു ശവപ്പെട്ടിക്കാളു വന്നാല്‍.. അവരു രണ്ടെണ്ണമെടുക്കുംപോള്‍ നിങ്ങക്കൊരെണ്ണം ഫ്രീ.. :)

കാപ്പിലാന്‍ said...

അനൂപേ ,
ദേവിയെ വിട്ട് ഇപ്പൊ കാപ്പിയെ എടുത്തോ.ഞാന്‍ കുറെ താമസിച്ചു എത്താന്‍.ഇന്ന് ഞായര്‍ അല്ലേ ..ഷാപ്പ്‌ അടച്ചു ,പള്ളിയില്‍ പോയി.അപ്പൊ നടക്കട്ടെ.ശവപ്പെട്ടി ഒരെണ്ണം എനിക്കും തരാന്‍ ആ പാമൂവിനോട് പറയണം .

തോന്ന്യാസി said...

കള്ളും കുടിച്ച് , ഷാപ്പ് മൊതലാളിയേം തല്ലി, പിന്നേം കുടിയന്‍ വാള് വയ്ക്കുന്നോ?