Monday 5 May 2008

കാപ്പിലാന്റെ ഷാപ്പ്-4

“എന്റ്മ്മോ ഓടി വായോ ഈ നീരു വാളു വയ്ക്കുന്നെ“
തോന്ന്യാസി അടുക്കളെന്ന് ഇറങ്ങി മൊയലാളിടെ മുന്നില്‍ വന്നു നിന്ന് കാറി
“എന്തോന്നാടാ തൊള്ള കീറുന്നെ?”
കാപ്പു ദേഷ്യത്തോടെ അവ്ന്റെ ചെവിക്കു പിടിച്ചുയര്‍ത്തി
“മൊയലാളി നീരു വാളു വയ്ക്കുന്നു അവിടെ“
“ങേ എവിടെ?”
മൊയലാളി
തോന്ന്യാസിടെ പിന്നാലെ ചെന്നു
നീരു ഷാപ്പിനു പിന്നിലെ കയ്യാലെ കയ്യൂന്നി കൊടുവാളു വയ്ക്കുകയാണ്
“ചതിച്ചോ വല്ലഭോ“
ഒരൊന്നും മിക്സു ചേര്‍കുമ്പോള്‍ അദ്യം ടേസ്റ്റ് ചെയ്തു നോക്കുന്നത്
നീരുവാണ്
എന്നെന്തു പറ്റി ഇവന്
മൊയലാളി കുണ്ഠതപെട്ട് അയ്യാളുടെ അടുത്തേക്ക് ചെന്നു
“എന്നതാ നീ പതിവില്ലാത്തത് ചേര്‍ത്തത്“
“ഞാന്‍ വാല്‍മികിയില്‍ അല്പം തണലും പുടിയൂരും ചേര്‍ത്ത് ഇളക്കി
ഇത്രേ പ്രതിക്ഷിച്ചില്ല“
വാ‍ാ നീരു വീണ്ടും വാളു വച്ചു
“നീയാ പാമുവിനെ വിളി“
“അവന്റെ സഞ്ചാരി അവിടെങ്ങാന്‍ കാണും“
“ങാം വല്ലഭന്‍ ഡോകടര്‍ നാട്ടില്‍ വന്നത് നന്നായി
അങ്ങോട് തന്നെ പോകാ “
പാമു നിരുവിന്റെ വാളിന്റെ ശക്തി അറിഞ്ഞ് വളരെ വേഗത്തില്‍ പാഞ്ഞെത്തി
“എന്റെ ഓസീറു പുണ്യാളാ“
“ദാ പിടിച്ചോ “
മൊയലാളി നീരുവിനെ പൊക്കിയെടുത്ത് പാമുവിനു കൈമാറി
“നേരെ വല്ലഭന്റെ അടുത്തോട്ട് പോട്ടെ“
വണ്ടി വല്ലഭന്‍ ഡോകടറുടെ ആശുപത്രിക്കരുകില്‍ ടയറ് പഞ്ചറായി നിന്നു
“ഡോകടറകഠുണ്ടോ?”
റോസമ്മ നേഴ്സ് വാതിക്കല്‍ ചിരിച്ചു നില്‍ക്കുന്നത് കണ്ടിട്ട് പാമു അങ്ങോടു പോയി
“വാടോ ഇവിടെ“
കാപ്പു മൊയലാളി
ദേഷ്യത്തോടെ വിളിച്ചു
കാപ്പു നീരുവിനെ തൂക്കിയെടുത്ത് ഡോകടറുടെ മുന്നിലേക്ക് ചെന്നു
ഡോകടര്‍ നീരുവിനെ അടിമുടി പരിശോധിച്ചു (പാന്റിന്റെ പോക്കറ്റ്,ഷര്‍ട്ടിന്റെ പോക്കറ്റ്)
“ഇതു ഒരു പ്രത്യേകതരം രോഗമാണ്“
“കാപ്പിലോനീയാ പാമുവോയിസിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം ചില പ്രത്യേകതരം മദ്യം കഴിക്കുന്നവരില്‍ ആണ് ഈ രോഗം കുടുതലായി കണ്ടു വരുന്നത്‘
“ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും
കരികലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കരാകരാ ശബ്ദം കേള്‍ക്കും
വായ് തുറക്കാതെ മിണ്ടാന്‍ സാധിക്കില്ല
ബസ്റ്റോപ്പുക്കളില്‍ പോയി എങ്ങോടെലും നോക്കി നിലക്കുക തുടങ്ങിയവയൊക്കെയാണ്
ഇതിനു ഒരു പ്രത്യേക മരുന്ന് റോസ് മെഡിക്കത്സില്‍ കിട്ടും“
“കുളിരാണ്ടം എന്നാണ് ഇതിന്റെ പേര്“
“ഇതു വാങ്ങിച്ചു പതിവായി മൂന്നുമാസം കഴിക്കുക
ഡോകടര്‍ പറഞ്ഞു
“എങ്കില്‍ വരട്ടെ വല്ലഭൊ“
മൊയലാളി തലയാട്ടി കൊണ്ടു പറഞ്ഞു
“ഫീസ്“
“അതു കുപ്പിയായിട്ട് ഇങ്ങെത്തിക്കാം“
തുടരും

12 comments:

കാപ്പിലാന്‍ said...

ഞാന്‍ ഷാപ്പ് പൂട്ടി :)

ജിജ സുബ്രഹ്മണ്യൻ said...

അനൂപേ എല്ലാരും ഉണ്ടല്ലോ? ഹ..ഹ..ഹ..! പുതിയൊരു രോഗം കൊള്ളാം പേര്!!

തണല്‍ said...

ടേയ് അനിയോ,
വാത്മീകീല്‍ എന്തരു പാഷാണങ്ങളപ്പീ കലക്കി വച്ചിരിക്കണ്??എന്തരോ ആട്ട് ആ സൂക്കേടിന്റെ പ്വേര് സുഖിച്ച് തള്ളേ..പൊളപ്പന്‍!!

തോന്ന്യാസി said...

“ഇതിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും
കരികലയില്‍ മൂത്രമൊഴിക്കുമ്പോള്‍ കരാകരാ ശബ്ദം കേള്‍ക്കും
വായ് തുറക്കാതെ മിണ്ടാന്‍ സാധിക്കില്ല
ബസ്റ്റോപ്പുക്കളില്‍ പോയി എങ്ങോടെലും നോക്കി നിലക്കുക തുടങ്ങിയവയൊക്കെയാണ്


ഇനീം ചിരിപ്പിച്ചാല്‍ ഞാന്‍ കൊന്നുകളയും...

Unknown said...

കാപ്പു:ഞാനും ഈ ഷാപ്പുപൂട്ടുവാ വെരുതെ ഒരു രസത്തിന് തുടങ്ങിയാതാ കാപ്പുവിന്റെ ഷാപ്പ്
ഇപ്പോ കാപ്പു പറഞ്ഞു പിന്നെ ടീച്ചറ് പറഞ്ഞൂ നീരു പറഞ്ഞു എനിക്കും വേണ്ടാ നിങ്ങളില്ലാത്താ ഷാപ്പ്
എനിക്കും വേണ്ടാ
എന്നാലും ജിവിതത്തിലെ ചില യഥാര്‍ഥ കുടിയമ്മാരുമായി ഞാനെത്തും
ഞാന്‍ ഒരു കുടിയനല്ല തികഞ്ഞ ഒരു മദ്യപാന വിരുദ്ധനാണ്.ജിവിത്തില്‍ ഒരിക്കലെ മദ്യപിച്ചിട്ടുള്ളൂ
അന്നു വാളും വച്ചു.എന്റെ ദേവിയെ എനിക്ക് നഷടപെട്ട ആ ദിവസം അന്നായിരുന്നു ജിവിതത്തിലെ അദ്യത്തെയും അവസാനഠെയ്ം കള്ളുകുടി.കൂടെ താമസിക്കുന്നവര്‍ പറഞ്ഞു
നീയെന്തിനാടാ ആണാന്നുപറഞ്ഞിരിക്കുന്നെ മദ്യപിക്കില്ല പുകവലിക്കില്ല എന്തിനു കൊള്ളാ
ദേ ഇപ്പോ സേനഹിച്ച പെണ്ണൂം പോയി
കുടിടാ കുടി അങ്ങനെ കുടിച്ചു
ഇപ്പോ അതു വലിയ വേദനയാണ്
കാന്താരിക്കുട്ടി:മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്
തണല്‍:ചക്കരെ ഇത്തിരി തണലു കലക്കി തരും ഞാന്‍
തോന്ന്യാസി:ദേ ഈ ഓട്ടം നിറുത്തിട്ട് താന്‍ വാം
അന്നേരം ഞാന്‍ നല്ലോരു ബ്രാന്‍ഡ് തരാം

തണല്‍ said...

അനൂപേ,
എന്തു പറ്റി?വിഷമിക്കരുത് ചക്കരെ,ആകെ നനഞ്ഞാല്‍ പിന്നെ എന്തോന്നു കുളിരാ??
എന്നെങ്കിലും ഒന്നിച്ച് കൂടുമ്പോള്‍ രണ്ടെണ്ണവും വിട്ട് രാവു വെളുക്കും വരെ പാട്ടും പാടി ഇരിക്കാനുള്ള എന്റെ അത്യാഗ്രഹമാണല്ലോ ദുഷ്ടാ കുടിക്കില്ലാന്നുള്ള ഒറ്റ വാചകത്തില്‍ അവസാനിപ്പിച്ച് കളഞ്ഞത്.ദൈവം പോലും പൊറുക്കില്ലാ പറഞ്ഞേക്കാം.
ഞാനിനി ഇങ്ങോട്ടില്ലാ...( :) )

Unknown said...

എന്നെങ്കിലും ഒന്നിച്ച് കൂടുമ്പോള്‍ രണ്ടെണ്ണവും വിട്ട് രാവു വെളുക്കും വരെ പാട്ടും പാടി ഇരിക്കാനുള്ള എന്റെ അത്യാഗ്രഹമാണല്ലോ ദുഷ്ടാ കുടിക്കില്ലാന്നുള്ള ഒറ്റ വാചകത്തില്‍ അവസാനിപ്പിച്ച് കളഞ്ഞത്.ദൈവം പോലും പൊറുക്കില്ലാ പറഞ്ഞേക്കാം.
ഞാനിനി ഇങ്ങോട്ടില്ലാ...( :) )
ദേ ഇങ്ങോട് വരാതിരിക്കരുത് ഒരു നല്ല കുട്ടൂക്കാരനെ കിട്ടിതാ വന്നില്ലേ പിന്നെ മിണ്ടില്ല
ഞാന്‍ പറഞ്ഞേക്കാം.പിന്നെ വെള്ളമടി
വേണ്ടാ ആ‍രോഗത്തിന് ഹാനികരം

നിരക്ഷരൻ said...

ഇത് ഒന്നൊന്നര വാളാണല്ലോ ?

എനിക്കെങ്ങും വേണ്ട ആ പന്ന കുളിരാണ്ട്രം മരുന്ന്. ആ റോസമ്മ നേഴ്സിനെ ഇടയ്ക്കിടയ്ക്ക് കാണാന്‍ വേണ്ടി ഞാനൊരു കള്ളവാള് വെച്ചതല്ലേ അനൂപേ..

കാപ്പിലാന്‍ said...

അനൂപേ ..ഈ ഷാപ്പ് പൂട്ടാന്‍ പറ്റില്ല .നീ ഇല്ലാതെ എനിക്കെന്താ സന്തോഷം എന്നല്ലേ നമ്മുടെ അണ്ണന്‍ പറഞ്ഞത് .ഞാന്‍ എന്‍റെ ഷാപ്പ് പൂട്ടി എന്നല്ലേ പറഞ്ഞത് ..തുടരുക

Unknown said...

നീരു:അപ്പോ അതായിരുന്നു കാര്യം
എന്നിട്ട് റോസമ്മ വീണോ
കാപ്പു:പെരുത്ത സന്തോഷമായി മൊയലാളി എന്റെ കൂടെ ഉണ്ടെങ്കില്‍ ബാക്കി ഞാന്‍ നോക്കി കോള്ളാ

പാമരന്‍ said...

സ്വാറി.. ചാട്ടന്‍ ഇച്ചെരെ വൈകിപ്പായി.

ഇവിടങ്ങളില്‌ എന്തരപ്പീ നടക്കണ്‌? കാര്യങ്ങള്‌ എന്തരായാലും പ്വാമുവിന്‍രെ പ്യാരു്‌ രോഹത്തിനിടരുദ്‌. വല്ല വാറ്റിനും വേണേലിട്ടോ..

നീരൂ.. ഈ വാളിന്‍റെ അര്‍ത്ഥമെന്തരു്‌? മാര്‍ണിങ്ങ്‌ സിക്ക്‌നെസ്സാ മറ്റാ ആണോടെയ്? കെണിയാവുമോടെയ്?

പിള്ളേച്ചോ.. താനാണോ ആള്‌ ;)?

Rare Rose said...

ഈശ്വരാ..കുളിരാണ്ട്രത്തിന്റെ കൂടെ കുളിരാണ്ടവും വന്നോ....!!!..കൊള്ളാല്ലോ അനൂപ് ജി ഷാപ്പ് കഥകള്‍..കാപ്പില്‍ ഷാപ്പിനു‍ സമാന്തരമായി ഇവിടെ വേറൊരു ഷാപ്പുണ്ടെന്ന് ഞാനിപ്പോഴാ അറിഞ്ഞത്......വെറുതെയല്ല കാപ്പു മറ്റേത് ധൈര്യമായി പൂട്ടിയത് ..ഇവിടെ അടിപൊളിയായി ഒരെണ്ണം കൂടി നടക്കുന്നുണ്ടല്ലോ....:)