Monday 19 May 2008

ഇതൊരു രോഗമാണോ ഡോകടര്.?

ഈയിടെയായി ഞാന് ക എന്നെഴുതിയാല്‍ അത് ക്ക ആയി പോകുന്നു
ഒരാളെ രണ്ടായി കാണുന്നു
ഉറക്കത്തില്‍ ആന ചവിട്ടി കൊല്ലുന്നെ സ്വപനം കാണുന്നു.
ചിലപ്പോ അമേരിക്കായിലോ ഫ്രാന്‍സിലോ ജപ്പാനിലോ ഒക്കെ ഇരിക്കുന്ന്തു പോലെ തോന്നുന്നു.
കുടിയന്മാരക്കുറിച്ച് നിരന്തരം കഥക്കളെഴുതാന തോന്നുന്നു.
ഭയങ്കര വിശപ്പാണ് എന്തു കഴിച്ചാലും വിശപ്പ് മാറുന്നില്ല
ഞാന്‍ മദ്യപിക്കാറില്ല് ,പുകവലിക്കാറില്ല
ഇത് എന്തു രോഗമാണ്‍ ഡോകടര്‍ .?

10 comments:

കാവലാന്‍ said...

ഇതിനു നല്ലത് സ്വാമി അസംബന്ധാനന്ദതീര്‍ത്തപാദരുടെ പാദസേവയാണ് അനൂപേ മരുന്നു ഫലിക്കില്ല.

ബഷീർ said...

വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല എന്നല്ലേ.. എന്നാലും ..
നിന്‍ ആസന്ന വട്ടില്‍ നിനക്കാത്മ ശാന്തി...

നന്ദു said...

ങും..ഇതിനു“ഡബ്ലോമാനി“യാന്നു പറയും!.

കാപ്പിലാനെ, മെയ് ഇരുപത്തിയെട്ടു കഴിഞ്ഞാൽ ഈ അനൂപിനെ ഞാൻ കൊല്ലും!.. വേണേ നാട്ടിപ്പോകുമ്പോ കൂടെ കൂട്ടിയ്ക്കോ!.

കാപ്പിലാന്‍ said...

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടതില്‍ ഉണ്ടായ ശങ്ക ഇനി വര്‍ണീപ്പതല്ല -ഇങ്ങനെയല്ലേ അതു പാടുന്നത് .
ആ രോഗമാണ് നിനക്ക് ..നാട്ടില്‍ പോയാല്‍ ചിലപ്പോള്‍ മാറിക്കിട്ടും

പ്രവീണ്‍ ചമ്പക്കര said...

ആ പെണ്ണ് പറ്റിച്ചതീല്‍ പിന്നെ മരുന്നടി കൂടുതലാ..അല്ലേ അനൂപേ..

ഹരീഷ് തൊടുപുഴ said...

പ്രിയപ്പെട്ട കൂട്ടുകാരാ,
നിന്റെ എഴുത്ത് വളരെയേറെ നല്ലതാണ്. പക്ഷെ നീ ഒരിക്കല്‍ പോലും ഒന്നു കൂടി വായിച്ച് എഡിറ്റ് ചെയ്യാന്‍ പോലും മിനക്കെടാതെ,ചൂടോടെ വിളമ്പാന്‍ വെമ്പല്‍ കൊണ്ടു പോസ്റ്റുവാണു ചെയ്യുന്നത്. അതൊന്നു ശ്രദ്ധിച്ചാല്‍ നിന്റെ ഈ രോഗം മാറും.

Vishnuprasad R (Elf) said...

ഇന്നെന്തേ ഷാപ്പ് കഥകള്‍ ഒന്നുമില്ലേ ?


ഇതൊരൊറ്റ രോഗമല്ല .കൂറേ രോഗം ഒരുമിച്ചു പിടികൂടിയതാണ് .

1.കുടിയന്മാരക്കുറിച്ച് നിരന്തരം കഥക്കളെഴുതാന തോന്നുന്നു = (കുടിയോമാനിയ)

2.ഉറക്കത്തില്‍ ആന ചവിട്ടി കൊല്ലുന്നെ സ്വപനം കാണുന്നു.= ( ഒരു തടിച്ചിയെ വിവാഹം കഴിക്കാന്‍ യോഗം കാണുന്നു)

3.ഭയങ്കര വിശപ്പാണ് എന്തു കഴിച്ചാലും വിശപ്പ് മാറുന്നില്ല =(കണ്ടാമൃഗതിന് വിശപ്പ് ജന്മനാ ഉള്ളതാണ് .ഭയപ്പെടേണ്ട കാര്യമൊന്നുമില്ല)

4.ഈയിടെയായി ഞാന് ക എന്നെഴുതിയാല്‍ അത് ക്ക ആയി പോകുന്നു =(ഒന്നാം ക്ലാസില്‍ മര്യദയ്ക്കു പഠിക്കാതിരുന്നതിന്റെ കേടാ, എഞ്ചുവടി വാങ്ങി പഠിക്ക് )

5.ഒരാളെ രണ്ടായി കാണുന്നു = (കഞ്ചാവടിച്ചതുകൊണ്ടാ , കുരച്ചു കഴിഞ്ഞാല്‍ നേരെയാകും)

6.ഞാന്‍ മദ്യപിക്കാറില്ല് ,പുകവലിക്കാറില്ല
ഇത് എന്തു രോഗമാണ്‍ ഡോകടര്‍ .?
=(മുഖത്തുനോക്കി കള്ളത്തരം പറയുന്നത് ഒരു മരുന്നില്ലാത്ത രോഗമാണ്)

ഈ രോഗങ്ങള്‍ക്കെല്ലാം മരുന്നിനായി സമീപിക്കുക :- ഡോ.ഡോണ്‍ ,ബൂലോകം

ജിജ സുബ്രഹ്മണ്യൻ said...

ഈശ്വരാ ഈ മഹാരോഗം മാറണമെങ്കില്‍ വല്ല ലാടന്മാരും വിചാരിക്കണല്ലോ..ലാടന്മാരെ മഷി ഇട്ടു നോക്കിയാല്‍ കാണാനും ഇല്ലാ..അപ്പോള്‍ ഈ അസുഖം മാറില്ല അല്ലെ ?

ഏറനാടന്‍ said...

ഒരൊറ്റമൂലിയേ ഉള്ളൂ. കാപ്പിലാന്‍ മൊയലാളീടെ ഷാപ്പീപോയി അടിക്കുക. എന്നിട്ട് നേരെ തട്ടേക്കേറി നാടകം കണ്ട് കൊളം കുത്തുക. മാറിക്കിട്ടും. ഏത് ഷേയിപ്പില് തിരിച്ചെത്തും എന്നൊന്നും പറയാമ്പറ്റൂല.

Unknown said...

ഇവിടെ വന്ന എല്ലാം ഡോകടറുമ്മാര്‍ക്കും നന്ദി
ഡോണെ ഇയ്യാള്‍ക്ക് പ്രത്യേകിച്ച്
വായിച്ചു ചിരിചു മണ്ണൂ കപ്പി