Monday, 19 May 2008
കുട്ടപ്പായി ചേട്ടന്
കുട്ടപ്പായി ചേട്ടന്‍ മധ്യ തിരുവിതാകൂറിലെ പേരുകേട്ട ഒരു നസ്രാണി കുടുംബത്തിലെ ഏക ആണ്‍ തരി. അപ്പന്‍ കൊച്ചു തോമായും അമ്മ മറിയാമ്മയും നാട്ടിലുള്ള പള്ളിക്കളില്‍ നോവേന കൂടിയും ധ്യാനം നടത്തിയും ഉണ്ടായ അരുമസന്തതി.മറിയാമ്മ എട്ട് പെറ്റതില്‍ ഏഴും പെണ്ണായിരുന്നു.
എങ്കിലെന്താ പെണ്ണൂങ്ങളെല്ലാം നേഴ്സിങ്ങ് പഠനം കഴിഞ്ഞൂ അമേരിക്കായിലും ഇംഗ്ഗണ്ടിലും ജര്‍മ്മനിയിലൊക്കെ പോയി ഇഷടം പോലെ കാശ് അയ്ച്ചു കൊടുക്കുന്നതു കൊണ്ട് തോമായും മറിയ
പെണ്ണൂം ഹാപ്പിയാണ്. ആകെപ്പാടെ ഒരു തലവേദന കുട്ടപ്പായിയാണ്
അപ്പന്‍ ഒരു കുപ്പി കാലിയാക്കിയാല്‍ കുട്ടപ്പായി നാലുകുപ്പി കാലിയാക്കും.
കുട്ടപ്പായിയെ കുറിച്ചു പറഞ്ഞാല്‍ മൂന്നുമാസം വെള്ളമടി.രാവിലെ മുതല്‍ നാട്ടിലെ മൂന്നുബാറുക്കളും രാത്രി പൂട്ടുന്നതു വരെ തുടര്‍ച്ചയായി അടിച്ചു കൊണ്ടിരിക്കും.
അടുത്ത മൂന്നു മാസം ഈ കുട്ടപ്പായി കുട്ടേട്ടനിലെ മമ്മുക്കയെ പോലെ ഒരു സിമ്പിളക്കുട്ടന്‍
ഇത്ര നിഷകളങ്കനായ ഒരു ചെറുപ്പക്കാരന്‍ നാട്ടില്‍ വേറെയില്ല എന്നു തോന്നി പോകും.
കുട്ടപ്പായി ബാറില്‍ വരുന്നത് ഒരു ബൈക്കിനാണ്.
ഒരു എന്‍ഫീല്‍ഡ് ബൈക്ക്
അതില്‍ നെഞ്ചൊക്കെ വിരിച്ച് കുട്ടപ്പായി ഇരിക്കണ കണ്ടാല്‍ സാക്ഷാല്‍ മഹാരാജാവാണെന്നു തോന്നും.
കുട്ടപ്പായി ബാറില്‍ വരുമ്പോള്‍ കൈയ്യില്‍ ഒരു കെട്ട് നൂറിന്റെ നോട്ടുണ്ടാകും.അതു തീരുന്നതു വരെ അടിക്കുക.ബോധം നശിക്കുവോളം അടിക്കുക.
അതു തീര്‍ന്നാല്‍ ആരോടെലും കടം വാങ്ങിച്ച് അടിക്കുക.ഒരു രുപ തരാമോ രണ്ട് രുപാ തരാമോയെന്നു
ചോദിച്ച് കുട്ടപ്പായി ഒരോരുത്തരോടും എരക്കും.
നീയൊന്നു പോടാ.
വീട്ടില്‍ അപ്പന്‍ ഇഷടം പോലെ സമ്പാദിച്ചിട്ടിട്ടില്ലെ കൊച്ചു മോനു കുടിച്ചു തീര്‍ക്കാന്‍
അറമാദിക്ക് അറമാദിക്ക്
മറ്റുള്ളവര്‍ അങ്ങനെ പറഞ്ഞാലും കുട്ടപ്പായിക്കു കുലക്കമില്ല
ഒരു രുപാ തരുവൊ, ഒരു സ്മോളെങ്കിലും.
കുട്ടപ്പായി പലരില്‍ നിന്നായി ഒരു രുപയും രണ്ടു രുപയുമോക്കെ എരന്നു വാങ്ങി ഒരു പെഗ്ഗിനുള്ള
വക ഉണ്ടാക്കും.അത് അകത്ത് ചെന്നു കഴിയുമ്പോള്‍ വീണ്ടും എരക്കും.
കാര്യമിതൊന്നുമല്ല .കുട്ടപ്പായി ഒരു കെട്ട് നോട്ടുമായി പതിവായി വരുന്നത് ചില കുടിയന്മാര്‍ക്ക് അറിയാം. അവര്‍ കുട്ടാപ്പായി നിന്ന നിലപില്‍ നാലോ അഞ്ചോ പെഗ് അകത്താക്കി കഴിയുമ്പോള്‍
ഉണ്ടാകുന്ന സ്ഥകാല വിഭ്രാന്തി മുതലായി എടുക്കും പറ്റാവുന്നിടത്തോളം അടിച്ചു മാറ്റും.
അടിച്ചു ഫിറ്റായാല്‍ കുട്ടപ്പായി ഏതേലും ഓട്ടോക്കാരനോട് പറയും വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍
മറിയ ചേടത്തി കുട്ടപ്പായിയെ കൊണ്ട് ചെല്ലുന്ന ഓട്ടോക്കാരന് നാട്ടുക്കാരു കേള്‍ക്കെ നല്ലോരു
തെറി അഭിഷേകം നടത്തും
കുട്ടപ്പായി നന്നായിക്കോട്ടെ എന്നു വച്ച് നല്ലവരായ പെങ്ങന്മാര്‍ കുട്ടപ്പായിക്ക് ഒരു ബസു വാങ്ങി കൊടുത്തു.
ഇപ്പോ കുട്ടപ്പായിക്ക് മുമ്പത്തെക്കാള്‍ സുഖമാണ്.
രാത്രി ടൌണില്‍ ട്രിപ്പ് അവസാനിക്കുന്ന ബസ് കുട്ടപ്പായിയെം കൊണ്ട് വീട്ടിലേക്ക് സര്‍വ്വിസ്
നടത്തും
ഇങ്ങനെ കുട്ടപ്പായി മൂന്നുമാസം കുടിച്ച് അറമാദിച്ചു നടക്കുന്നതിനിടയിലാണ്.പെങ്ങന്മാരെല്ലാം
അനിയനെ പെണ്ണൂക്കെട്ടിച്ച് നന്നാക്കാം എന്ന തീരുമാനത്തോടെ നാട്ടിലേക്ക് നാട്ടിലേക്ക് വന്നത്.
കുട്ടപ്പായിക്ക് നാട്ടിലെ കൊള്ളാവുന്ന നസ്രാണി കുടുബങ്ങളില്‍ നിന്നൊന്നും പെണ്ണുകിട്ടാത്ത കൊണ്ട്
പത്ത് നാല്പപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ് പെണ്ണാലൊചിച്ചത്
ഒന്നു പറയണ്ട കുട്ടപ്പായിക്ക് പെണ്ണിനെ കണ്ട് ബോധിച്ചു.
കുട്ടപ്പായി നല്ല കുട്ടിയാകാന്‍ തീരുമാനിച്ചു.
പെട്ടെന്ന് കുട്ടപ്പായി കള്ളുക്കുടി നിറുത്തി.
ബാറില്‍ കുട്ടപ്പായില്‍ നിന്നും ഡെയലി നല്ലൊരു വരുമാനം കിട്ടിയിരുന്ന ബാറു മുതലാളിയും ആയ്യാളുടെ ഓസില്‍ അടിച്ചിരുന്ന മറ്റു കുടിയന്മാരും ഒരു നിമിഷം ഞെട്ടി
കുട്ടപ്പായിക്കെന്തു പറ്റി.
സംഭവം നാട്ടില്‍ പാട്ടായി
കുട്ടപ്പായി കുടി നിറുത്തി
കുട്ടപ്പായി പോട്ടെ പോയി
എന്നൊക്കെ
എതായാലും മകനെ കൊണ്ട് പൊറുതി മുട്ടി നാട്ടുക്കാരുടെ മുഴുവന്‍ പരിഹാസവും ഏറ്റുവാങ്ങിയിരുന്ന
തോമായും മറിയാ ചേടത്തിയും പതുക്കെ പുറത്തിറങ്ങി
ഒരിക്കലും പള്ളില്‍ പോകാന്‍ ഇഷടമല്ലാതിരുന്ന കുട്ടപ്പായി പെണ്ണൂ കാണലിനു ശേഷം സ്ഥിരമായി
പള്ളി വന്നു കുറുബാന കൂടി,അച്ചനു മുന്നില്‍ ചെയ്തു പോയ തെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിച്ചു.
അങ്ങനെ കുടിയന്‍ കുട്ടപ്പായി പുണ്യാളനാകാന്‍ തീരുമാനിച്ചത് നാട്ടില്‍ ചിലര്‍ക്കെങ്കിലും കണ്ണി കടി
ഉണ്ടാക്കി.
കുട്ടപ്പായിടെ ഒത്തൂ കല്ല്യാണം തലേന്ന് പെണ്ണിന്റെ അപ്പന്‍ കൊച്ചു തോമയെ വിളിച്ചു പറഞ്ഞു.
ഞങ്ങളുടെ മോള്‍ക്ക് ഈ ബന്ധം വേണ്ടാ
ഇത്ര തെമ്മാടിയും കള്ളുകുടിയന്മായ ഒരുവന് എന്റെ മോളെ കൊടുക്കുന്നതിലും ഭേദം അവളെ കഴുത്തു
ഞെരിച്ചു കൊല്ലുന്നതാണ്.
ഈ സംഭവം അറിഞ്ഞ കുട്ടപ്പായിയുടെ മനസിന്റെ താളം തെറ്റി.അയ്യാള്‍ വീണ്ടും മദ്യപാനത്തിലേക്ക്
മടങ്ങി വന്നു.
കള്ളൂ കുടിച്ചു ഉടുതുണിയില്ലാതെ അയ്യാള്‍ റോഡിലൂടെ നടന്നു.
ഒരു സുപ്രഭാതത്തില്‍ അയ്യാള്‍ ഒരു ബാറിനു മുന്നില്‍ രക്തം ശര്‍ദിച്ച് മരിച്ചു കിടക്കുന്നതു കണ്ടു
പാവം കുട്ടപ്പായി
Subscribe to:
Post Comments (Atom)
2 comments:
ഇതാണ് പറഞ്ഞത് ഒരുത്തനെ നന്നാവാന്‍ ജനം സമ്മതിക്കില്ല എന്ന്.
ഗുണപാഠം :- കല്യാണം തീരുമാനിച്ചാല്‍ കള്ളുകുടി നിര്‍ത്തുകയോ പള്ളിയില്‍ പോകുകയോ ചെയ്യരുത് .
ഇനി മുതല്‍ എല്ലാ കഥകള്‍ക്കും ഗുണപാഠം എന്‍റെ വക ഫ്രീ .
പാവം കുട്ടപ്പായി ................
ആ എന്തായാലും വെള്ളം കുടിച്ചാ മരിച്ചത്...................
ഭാഗ്യം
Post a Comment