Monday 23 June 2008

കുട്ടികളെ ഇത് ശ്രദ്ധിക്കു

തല്ലു കൊള്ളാതെയിരിക്കാന്‍ പിള്ളേച്ചന്‍ ക്ലാസ്സില്‍ ചെയ്തു പോന്ന ചില കാര്യങ്ങള്‍
പുതിയ തലമുറക്കായി പറഞ്ഞു തരുകയാണ്
ഒന്ന് അടി കിട്ടാതെയിരിക്കാന്‍ കഴിവതും അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പഠിച്ചു കൊണ്ട് വരുക എന്നുള്ളതാണ്
ഇനി പഠിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കുട്ടികള്‍ താഴേ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം എഴുതി എടുക്കുക.
1മൂന്നിതളുള്ള തൊട്ടാവാടിയുടെ ഇല പോക്കറ്റില്‍ ഇട്ടുകൊണ്ട് പോയാല്‍ അടികിട്ടത്തില്ല.(രാവിലെ പഠിക്കുന്ന സമയത്ത് തൊട്ടാവാടിയുടെ ഇല തപ്പിയിറങ്ങാന്‍ മടിക്കണ്ട.)
2ചന്തിക്കിട്ട് അടിക്കുന്ന സാറുന്മാരുടെ ചൂരല്‍ പ്രയോഗത്തെ നേരിടാന്‍ പാന്‍സിനുള്ളില്‍ വലിയ കാര്‍ഡ് ബോഡ് കഷണങ്ങള്‍ തിരുകി വയ്ക്കുക
3ഒന്നും പഠിക്കാതെ ക്ലാസില്‍ വരുന്ന ദിവസം സാറു ചോദ്യം ചോദിക്കുമ്പോള്‍ കൈയ്യുയര്‍ത്തി ഞാന്‍ പറയാം എന്ന് കാണിക്കുക.നിങ്ങള്‍ പഠിച്ചിട്ടുണ്ട് എന്നു കരുതി സാറ് ചോദ്യം ചോദിക്കത്തില്ല.
4സാറ് തല്ലുമെന്നുറപ്പായാല്‍ നിര്‍ബന്ധമായും കൈയ്യില്‍ ഒരു കുരുമുളകോ കാന്താരിമുളകോ കരുതുക
സാറു തല്ലുമ്പോള്‍ മുളക് വായിലിട്ട് ചവച്ച് അരക്കുക.ഒരിക്കലും അടിയുടെ വേദന അറിയില്ല.
5കൈയ്യിലാണു തല്ലുകിട്ടുന്നതെങ്കില്‍ നല്ല കുഴപ്പോ ഓയിലോ ഇട്ട് കൈ തയ്യാറാക്കി വയ്ക്കുക.ടീച്ചറുന്മാര്‍ തല്ലിയാല്‍ ചൂരല്‍ തെന്നിപൊയ്കോളും.
6ചെറിയ ക്ലാസിലാണു പഠിക്കുന്നതെങ്കില്‍ പഠിക്കാത്ത കുട്ടികളെ പെണ്‍കുട്ടികളുടെ ഇടക്ക് കൊണ്ടുപോയി ഇരുത്തും ഇത് ക്ലാസ്സില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്ന കുട്ടികള്‍ക്കും ബാധകമാണ്.
7എമ്പോസിഷന്‍ എഴുതേണ്ടി വന്നാല്‍ അടുത്ത വീട്ടിലെ ചേച്ചിന്മാരെ കൊണ്ടും ചേട്ടന്മാരെ കൊണ്ടും എഴുതിപ്പിക്കൂക.
8ഹോവര്‍ക്കു ചെയ്യാനുണ്ടെങ്കില്‍ കഴിവതും അടുത്തിരിക്കുന്ന കുട്ടികളുടെ ബുക്കുകള്‍ രാവിലെ അതെ പടി പകര്‍ത്തൂക എന്നുള്ളതാണ്.ഈ പകര്‍ത്തിയെഴുത്തില്‍ നല്ല സ്പീഡ് ഉണ്ടാക്കി എടുക്കേണ്ടതാണ്
കുട്ടികള്‍ ശ്രദ്ധിച്ചു കാണുമല്ലോ
സസേനഹം തല്ലുകൊള്ളി പിള്ളേച്ചന്‍

16 comments:

പാമരന്‍ said...

ഹെന്‍റെ പിള്ളേച്ചാ.. ലേറ്റായിപ്പോയല്ലോ.. ഈ സാങ്കേതിക വിദ്യയൊന്നും വശമില്ലാതെ ഞാന്‍ എത്തറ അടി മേടിച്ചു കെട്ടി! ങ്ഹാ.. എന്‍റെ പിള്ളേര്‍ക്കെങ്കിലും ഉപകാരപ്പെടുമോന്നു നോക്കട്ടെ..

ഗോപക്‌ യു ആര്‍ said...

രഹസ്യം പുറത്തായി..
താങ്കളുടെ..ഉസ്കൂള്‍..
കഥ പുറത്തായി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്പടാ

സൂര്യോദയം said...

ആലിന്റെ ഇല നിലം തൊടാതെ പിടിച്ചാല്‍ തല്ല് കിട്ടില്ലെന്നായിരുന്നു ഞാന്‍ പഠിക്കുന്ന സമയത്തെ മെയിന്‍ ഐറ്റം... സ്കൂളിന്നടുത്തുള്ള അമ്പലത്തിലെ ആലിന്റെ ഇല ഉച്ച നേരത്ത്‌ നിന്ന് എറിഞ്ഞ്‌ പിടിക്കലായിരുന്നു പതിവ്‌... ;-)

ശ്രീ said...

അനൂപ് മാഷേ...

ഈ ബ്ലോഗ് വായിയ്ക്കുന്നവരില്‍ കുട്ടികള്‍ മാത്രമല്ല, ടീച്ചര്‍മാരുമൂണ്ട് എന്ന കാര്യം മറന്നോ... ഹ ഹ.

ഐഡിയ കൊള്ളാം.
;)

നന്ദു said...

“വണ്ടേ നീ തുലയുന്നു
കെടുത്തുന്നു വിളക്കിനെയും”
തല്ലുകൊള്ളി, പിള്ളെരെം തല്ല് മേടിപ്പിക്കും. :)

Areekkodan | അരീക്കോടന്‍ said...

ഹ ഹ.
ഹ ഹ.
ഹ ഹ.

Rare Rose said...

ഹി..ഹി..അതില്‍ 3ത്തെ വിദ്യയാണു ഏറെ ഇഷ്ടായതു....അതു ബുദ്ധിപൂര്‍വമായ ഒരു വിദ്യ തന്നെ....പിന്നെയൊരു കുഴപ്പം എന്താന്നു വെച്ചാല്‍ ശ്രീ പറഞ്ഞ പോലെ കുട്ട്യോളെ പോലെ ടീച്ചര്‍മാരും ഇതു വായിക്കുമെന്നുള്ളതാണു....:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ ഇസ്കൂള്‍ ജീവിതം പുറത്തുവന്നു അല്ലെ കൊച്ചു ഗള്ളാ..

രസികന്‍ said...

ഹ ഹ നല്ല വിദ്യകള്‍
ഇനി അദ്യാപകര്‍ക്കു കുട്ടികളിള്‍ നിന്നും രക്ഷപ്പെടാന്‍ വല്ല വിദ്യകളും ഉണ്ടൊ? ( കാരണം കാലത്തിന്റെ ഒരു പോക്കേ )
ആശംസകള്‍

ബഷീർ said...

അത്‌ കലക്കി.. ഒരു പ്രസ്ഥാനമാണല്ലോ..

ഒരു മാഷ്‌ ഇവിടെയെത്തി.. (അരീക്കോടന്‍ ).. ഇനി എന്താ ചെയ്ക ?

കുട്ടികളുടെ കഷ്ടകാലം

d said...

ഹ ഹ.. വിദ്യകള്‍ കൊള്ളാം..

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ഹ ഹ പോകുന്ന വഴിയില്‍ ചാണകം ചവിട്ടിയാല്‍ അന്നു അടി കിട്ടുമെന്നു ഉറപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു...ശ്യോ ഇത്രേം വിദ്യ അന്നറിയാന്‍ വയ്യാരുന്നു..യ്യോ ദേ മക്കള്‍ വരുന്നു അവരെ ഇതു കാണിച്ചു കൊടുക്കട്ടേ ..അവരുടെ അമ്മയോ നല്ല തല്ലു കൊണ്ട് വളറ്ന്നു.മക്കള്‍ എങ്കിലും തല്ലു കൊള്ളാതിരിക്കട്ടേ...

കുറ്റ്യാടിക്കാരന്‍|Suhair said...

ഹയ്... എന്തൊക്കെ ഐഡിയകളാ...

ഒരു സ്നേഹിതന്‍ said...

“”ഒന്നും പഠിക്കാതെ ക്ലാസില്‍ വരുന്ന ദിവസം സാറു ചോദ്യം ചോദിക്കുമ്പോള്‍ കൈയ്യുയര്‍ത്തി ഞാന്‍ പറയാം എന്ന് കാണിക്കുക.നിങ്ങള്‍ പഠിച്ചിട്ടുണ്ട് എന്നു കരുതി സാറ് ചോദ്യം ചോദിക്കത്തില്ല.“”

നല്ല ഉപദേഷം ഈ കുട്ടിക്കു നന്നേ ബോധിച്ചു...
ആശംസകൾ...

Praveen said...

nice. similar experience http://schoolanubhavangal.blogspot.com/