Sunday 22 June 2008

ഉത്തരം പറയാമോ.?

ഒരു ദിവസം ആകാശത്തു നിന്നും ഒരു വെളിവാട് കുഞ്ഞാടുകളെ ഈ ലോകം അവസാനിക്കാന്‍ പോകുവാണ് . ഇങ്ങനെയൊരു ദിവസം ഉണ്ടായാല്‍ എന്തു ചെയ്യും?.

...............................................................................................................................................................................................................

ദൈവമുണ്ടോ? എങ്കില്‍ പ്രേതവും ഉണ്ടാവുമല്ലോ സത്യത്തിനു മിഥ്യയില്ലെ രാത്രിക്ക് പകലില്ലെ

അപ്പോ ദൈവത്തിനും ഒരു ഓപ്പോസിറ്റ് ഉണ്ടാകാതെയിരിക്കുമോ?.

...................................................................................................................................................................................................................

മരിച്ചാല്‍ മനുഷ്യരൊക്കെ എങ്ങോടാണ് പോകുന്നത്?. സത്യത്തില്‍ ഈ നരകവും സ്വര്‍ഗ്ഗവും ഉണ്ടോ?. ഒരുപ്പാട് സംസാരിച്ച് കുറെ പേര്‍ ഒരുമ്മിച്ച് യാത്ര ചെയ്യുന്നു,പെട്ടേന്ന് ഒരാസിഡന്റ് ഒരാള്‍

മരിക്കുന്നു.ആയ്യാളുടെ ആ ജീവന്‍ എവിടേയ്ക്കാണ് പോകുന്നത്?.

............................................................................................................................................................................

13 comments:

മാന്മിഴി.... said...

ഇത്തരം ചോദ്യമുണ്ടാക്കിയ അനൂപ് തന്നെ ഉത്തരം കണ്ടെത്തുകയാണു നല്ലതെന്നെനിക്കു തോന്നുന്നു...............

ഗോപക്‌ യു ആര്‍ said...

ഷാപ്പിലേക്ക്‌ വാ
അപ്പൊള്‍ പറയാം...

Typist | എഴുത്തുകാരി said...

എന്തായാലും എനിക്കറിയില്ല ഉത്തരം.

വേണു venu said...

അനുപേ, ഈ സത്യം അറിയാവുന്ന അണ്ണന്മാരെല്ലാം ഇപ്പോ അകത്താണല്ലോ.:)

ജിജ സുബ്രഹ്മണ്യൻ said...

ഇതിന്റെ എല്ലാം ഉത്തരം എനിക്കറിയാല്ലോ...പക്ഷേ ഞാന്‍ പറയില്ലല്ലോ..

നന്ദു said...

ഉത്തരം: 1 ഏറ്റവും വേഗം അടുത്ത ഗ്രഹം പിടിക്കും.

2. തീർച്ചയായും ആ ഓപ്പൊസിറ്റാണ് ഭൂമിയിൽ അനൂപെന്ന പേരിൽ അക്ഷരപ്പിശാചിനെ കൂട്ടുപിടിച്ച് വിലസുന്നത് :(

3. പ്രപഞ്ചത്തിൽ വലിയൊരു ലോക്കറൂണ്ട്. അതിനുള്ളിൽ ഡെപ്പോസിറ്റ് ചെയ്യും. അത്യാവശ്യം വരുമ്പോൾ പിൻ വലിച്ച് ആവശ്യാനുസരണം വിതരണം ചെയ്യും!..

(ദൈവമെ ഈ കൊച്ചനു സ്ഥിരമായി “സാമി” കൊടുക്കുന്നവനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞെക്കി കൊല്ലാമായിരുന്നു.)

ശ്രീ said...

ഞാനീ വഴി വന്നിട്ടേയില്ല. എന്നോട് ചോദിയ്ക്കല്ലേ...
:)

കാവലാന്‍ said...

1,2000ല്‍ ഇങ്ങനെയൊരു ദിവസമുണ്ടായിരുന്നു അന്ന് ഉച്ചയ്ക്ക് ലോകമവസാനിക്കുമെന്നായിരുന്നു പ്രവചനം ഞങ്ങള്‍ കുട്ടോറക്കാവില്‍ പൂരം കാണുകയായിരുന്നു.

2,ഓപ്പോസിറ്റിനെ കണ്ടിരുന്നു ദൈവി.... ന്തേ വിളിക്കണോ?

3,തുറന്നുവച്ച കുപ്പീന്ന് കള്ളിന്റെ ആ ഒര് ഇത് ല്യേ.....ലവനെ മറ്റവനാക്കുന്ന ലത്, അതു പോവുന്ന അതേയിടത്തേയ്ക്കാ പോണത്‍


അപ്പൊ അട്ത്ത കൊനഷ്ടു ചോദ്യങ്ങളു കണ്ടു പിടിച്ചോളൂ വേഗം.
ഉദാ,
1,കുതര്യ്ക്കെന്താ കൊമ്പില്യാത്തെ?
2,കുര്ടിയ്ക്കെന്താ കണ്ണില്യാത്തെ
3,മത്തനെന്താ മരത്തില്‍ കായ്ക്കാത്തെ
4.അണ്ട്യാണോ മൂത്തത് മാങ്ങ്യാണോ മൂത്തത്

നാലാമത്തേതിന് ഉത്തരം കണ്ടെത്തുന്നതോടെ അങ്ങ് പരമപദം പൂകും.ആല്‍ത്തറകാവ് അനാഥമാകും.
കാപ്പിലാനില്ലാത്ത ഷാപ്പു പോലെ അലങ്കോല കൂശ്മാണ്ടമാകും ബൂലോകം.

Sharu (Ansha Muneer) said...

ഞാനിതെവിടെയാ.... എനിക്കൊന്നും കാണാന്‍ വയ്യല്ലോ. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബ്രാന്‍‌ഡ് മാറി അടിച്ചാ ഇങ്ങനിരിക്കും.

മച്ചുനന്‍/കണ്ണന്‍ said...

അനൂപ് വിലാസം ടീ ഷോപ്പ് ചന്ദ്രനിലൊ ചൊവ്വയിലൊ തുടങ്ങാനുള്ള എല്ല വിധ സ്ക്കോപ്പും ഉണ്ട്..

ചൊവ്വയില്‍ ഷാപ്പ് ലേലം ഇതു വരെ തുടങ്ങിയിട്ടില്ല എന്നാണറിവ്..അല്ലങ്കില്‍ അതു തരപ്പെടുത്താമായിരുന്നു..

(അനൂപേ..ഉത്തരം കിട്ടാത്തവരുടെ കൊഞ്ഞനമായി കണ്ടാല്‍ മതി ....)

siva // ശിവ said...

ചോദ്യം 1: ഒരു ദിവസം ആകാശത്തു നിന്നും ഒരു വെളിവാട് കുഞ്ഞാടുകളെ ഈ ലോകം അവസാനിക്കാന്‍ പോകുവാണ് . ഇങ്ങനെയൊരു ദിവസം ഉണ്ടായാല്‍ എന്തു ചെയ്യും?

ഉത്തരം: ഞാനാണെങ്കില്‍ നേരെ ചൊവ്വയിലേയ്ക്ക് പോകും...അവിടെ ഒരു ചേച്ചി കറങ്ങി നടക്കുന്നുവെന്ന് നാസ കുറച്ച് ദിവസം മുന്‍പ് പറഞ്ഞിരുന്നുവല്ലോ...അങ്ങനെ ചൊവ്വയിലെ ആദവും ഹൌവയുമായി ഞങ്ങള്‍ വിലസും...

ചോദ്യം 2: എങ്കില്‍ പ്രേതവും ഉണ്ടാവുമല്ലോ സത്യത്തിനു മിഥ്യയില്ലെ രാത്രിക്ക് പകലില്ലെഅപ്പോ ദൈവത്തിനും ഒരു ഓപ്പോസിറ്റ് ഉണ്ടാകാതെയിരിക്കുമോ?

ഉത്തരം: ദൈവത്തിന്റെ ഒപ്പോസിറ്റ് ഞാന്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ നോക്കിയിട്ട് പിന്നെ പറയാം.

ചോദ്യം 3: മനുഷ്യരൊക്കെ എങ്ങോടാണ് പോകുന്നത്?.

ഉത്തരം: ചിലര്‍ ഷാപ്പിലോട്ടും പിന്നെ ചിലര്‍ വീട്ടിലോട്ടും...ഇനിയും ചിലര്‍...ഹ ഹ അതു ഞാന്‍ പറയില്ല....പക്ഷെ ഞാനും അങ്ങൊട്ടേയ്ക്കാ....

ചോദ്യം 4: സത്യത്തില്‍ ഈ നരകവും സ്വര്‍ഗ്ഗവും ഉണ്ടോ?.

ഉത്തരം: നരകം തമ്പാനൂരിലെ കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റാന്‍ഡിന് തൊട്ടു പുറകുവശത്ത്....സ്വര്‍ഗം ഈസ്റ്റ് ഫോര്‍ട്ടിലെ ഗാന്ധിപാര്‍ക്കീനടുത്തായി വരും...

ചോദ്യം 5: ഒരുപ്പാട് സംസാരിച്ച് കുറെ പേര്‍ ഒരുമ്മിച്ച് യാത്ര ചെയ്യുന്നു,പെട്ടേന്ന് ഒരാസിഡന്റ് ഒരാള്‍മരിക്കുന്നു.ആയ്യാളുടെ ആ ജീവന്‍ എവിടേയ്ക്കാണ് പോകുന്നത്?

ഉത്തരം: കൂടെയുണ്ടായിരുന്നവരുടെ ഭാര്യമാരുടെ അടുത്തേയ്യ്ക്ക്...

സസ്നേഹം,
ശിവ.

Unknown said...

ഷെറി:എനിക്കറിയില്ല ഷാപ്പിലായിരുന്നെല്‍ പറയാമായിരുന്നു.
നിഗൂഡഭൂമി;ഞാന്‍ അവിടെ കാത്തിരിക്കാം
എഴുത്തുകാരി:നന്ദി
വേണുവേട്ടാ:ആ അണ്ണന്മാരില്‍ എനീക്ക് വിശ്വാസമില്ല ഒട്ടും.
കാന്താരികുട്ടി:ഒന്നു പറയു ചേച്ചി ഇല്ലെല്‍ നരകത്തില്‍ പോകു.
നന്ദേട്ടാ:തീർച്ചയായും ആ ഓപ്പൊസിറ്റാണ് ഭൂമിയിൽ അനൂപെന്ന പേരിൽ അക്ഷരപ്പിശാചിനെ കൂട്ടുപിടിച്ച് വിലസുന്നത് :(
കലക്കി കേട്ടോ
ശ്രി:നന്റ്രി
കാവാലന്‍:നിങ്ങളെ ആല്‍ത്തറയില്‍ ഒരൂ ഡ്രൈവറാക്കിമാറ്റിയിട്ടുണ്ട്.
1,കുതര്യ്ക്കെന്താ കൊമ്പില്യാത്തെ?
2,കുര്ടിയ്ക്കെന്താ കണ്ണില്യാത്തെ
3,മത്തനെന്താ മരത്തില്‍ കായ്ക്കാത്തെ
4.അണ്ട്യാണോ മൂത്തത് മാങ്ങ്യാണോ മൂത്തത്
ഹാവു കലക്കി മാഷെ
ഷാരു:നരകത്തില്‍ എത്തിയോ
പ്രിയേ;അതെ ഞാന്‍ ഇന്നലെ ആല്‍ത്തറയില്‍ വന്നപ്പോ പ്രായമ്മ കണ്ടു പേടിച്ചു.

മച്ചുനാ:ടിഷാപ്പ് മാറ്റി കള്ളൂഷാപ്പ് ആക്കി കൂടെ
ശിവ:ഇതിനു പ്രതികാരം ചെയ്യാന്‍ ഞാന്‍ ചേറനാടന്റെ അടുത്തു പോകുവാണ്.ഗീതാഗിനി അമ്മെ ഈ ശിവയെ ഒരു പൂച്ചയാക്കു