Friday 3 April 2009

കുഞ്ഞപ്പേട്ടന്റെ സ്വന്തം ശവപ്പെട്ടി കട

ശവപ്പെട്ടി വാങ്ങുകയാണെങ്കിൽ അത് നല്ല ലക്ഷണമൊത്തതായിരിക്കണം.ഏതായാലും പരലോകത്തേക്കുള്ള യാത്രയാണ്.അലപം സ്മാർട്ടായിട്ട് തന്നെ പോണം.കുഞ്ഞപ്പേട്ടന്റെ ശവപ്പെട്ടി പീടികയിൽ ശവപ്പെട്ടി വാങ്ങാൻ ആരേലും ചെന്നാൽ കുഞ്ഞപ്പേട്ടൻ പറയും.
കുഞ്ഞപ്പേട്ടന്റെ ശവപ്പെട്ടി പീടിക ആ നാട്ടിലെ ആദ്യത്തെ ശവപ്പെട്ടി കടയാ.ഇന്ന് മൂന്നോ നാലോ ശവപ്പെട്ടി കട കുഞ്ഞപ്പേട്ടനു തന്നെയുണ്ട് ആ നാട്ടിൽ.വേറെ ചില ആസൂയാലുകള് കുഞ്ഞപ്പേട്ടന്റെ വളർച്ചയിൽ അസൂയപൂണ്ട് ചില ശവപ്പെട്ടി കടകൾ നാട്ടിൽ തുടങ്ങിയപ്പോൾ നാടിന്റെ പേര് തന്നെ മാറി പോയി.ഇപ്പോ ശവപ്പെട്ടി എന്ന അപരനാമത്തിലാണ് ആ ഗ്രാമം അറിയപ്പെടുന്നതു പോലും.
ശവപ്പെട്ടി എന്നു പറഞ്ഞാല് ഇന്ന് ഒരു തുണി കടേല് കയറി പെണ്ണുങ്ങള് ട്രെസ് സെലക്ട് ചെയ്യുന്നതിലും കഷ്ടാ.എന്തെല്ലാം ഫാഷനിലാ.
സിനിമാകാരുടെ പടമുള്ളത്.ദൈവങ്ങളുടെ പടമുള്ളത്.സ്വർണ്ണതകിടു പൊതിഞ്ഞത്,വെള്ളികെട്ടിയത്.എന്തെല്ലാം ഡിസൈനിലാ.ശവപ്പെട്ടിയ്ക്ക് നാട്ടിൽ നല്ല ചിലവു വന്നപ്പോൾ കുഞ്ഞപ്പേട്ടൻ രണ്ടാൺ മക്കളെയും ബാംഗ്ലൂരിൽ വിട്ട് ഡിസൈനിങ്ങ് പഠിപ്പിച്ചു.പിള്ളേരു മിടുക്കരാ എന്തെല്ലാം ഡിസൈനിങ്ങാ ശവപ്പെട്ടില് നടത്തണെ.
നാട്ടില് ചിക്കൻ ഗുനിയാ പടർന്നു പിടിച്ചപ്പോൾ കുഞ്ഞപ്പേട്ടനു ചാകരയായിരുന്നു.എവിടെ നിന്നെല്ലാം ആളുകൾ വന്ന് പെട്ടികൾ വാങ്ങി പോയത്. കുഞ്ഞപ്പേട്ടൻ പെട്ടി നിറയെ പണം വന്നപ്പോൾ ബാങ്കിലേക്ക് ഓട്ടം തന്നെയായിരുന്നു.
എന്തായാലും ഒരു സീസൺ അടുത്ത് വരുന്ന മണം അറിഞ്ഞ് കുഞ്ഞപ്പേട്ടൻ കഴിഞ്ഞ വർഷവും കുറെ പെട്ടികൾ കൂടുതൽ ഉണ്ടാക്കി.എന്തു ഫലം.
പെട്ടികൾ പണയില്ലാത്ത സമയത്ത് കുഞ്ഞപ്പേട്ടനും മക്കൾക്കും ഉറങ്ങാനുള്ള വകയായി. ഉച്ചയ്ക്ക് പണിയില്ലാത്തപ്പോൾ നല്ലൊരു ശവപ്പെട്ടിയിൽ കിടന്ന് കുഞ്ഞപ്പേട്ടൻ ഉറങ്ങും.ആ ഉറക്കം കണ്ടാല് മക്കളാണെലും കൊതിച്ചു പോകും. എന്തായാലും കഴിഞ്ഞ മഴകാലത്ത് ഒരു നല്ല പനി വന്നപ്പോൾ മക്കള് വിചാരിച്ചു അപ്പന്റെ വെടി തീരുമെന്ന് എവിടെ നീയൊക്കെ ചത്താലും ഞാനിവിടെ ഉണ്ടാകുമെന്ന് മക്കളെ മോഹിപ്പിച്ചാ കുഞ്ഞപ്പേട്ടൻ എഴുന്നേറ്റ് വന്നെ.

10 comments:

ജിജ സുബ്രഹ്മണ്യൻ said...

കുഞ്ഞപ്പേട്ടന്റെ ഒരു ഭാഗ്യം.മരിച്ചാ ശവപ്പെട്ടി വാങ്ങാൻ വേറെ കാശന്വേഷിക്കണ്ടാല്ലോ !!

ശ്രീ said...

പണ്ട് ആരോ ശവപ്പെട്ടിയെ പട്ടി പറഞ്ഞത് ഓര്മ വന്നു

"ഉണ്ടാക്കുന്നവന്‍ ഉപയോഗിക്കുന്നില്ല... ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല"

:)

രസികന്‍ said...

ഹഹ അപ്പോ സില്‍മാക്കാരുടെ പോട്ടോ പറ്റിച്ചുവെച്ച പെട്ടിയുമുണ്ടല്ലേ... കൊല്ല്.....ഹഹ

തണല്‍ said...

ആവശ്യക്കാരന്‍ വാങ്ങിക്കുന്നുമില്ല.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം കച്ചവടം.
ശവപ്പെട്ടിക്കെന്താ ഒരു കുറവ്? എത്ര ഡിസൈനിലാ അല്ലെ?

കഥ പെട്ടന്നു നിന്നുപോയോ?

ഓഫ്ഫ്:
നാട്ടില്‍ തന്നെ ആണോ?

പകല്‍കിനാവന്‍ | daYdreaMer said...

:D

Typist | എഴുത്തുകാരി said...

കുഞ്ഞപ്പേട്ടനു മാത്രം അതില്‍ കിടന്നുറങ്ങിയാല്‍ എഴുന്നേറ്റുവരാന്‍ പറ്റും. മറ്റുള്ളവര്‍ക്കോ?

ബഷീർ said...

എല്ലാവർക്കും അവരുടെ ഒരു ദിനം വരും.. അന്ന് എഴുന്നേൽക്കാൻ വിചാരിച്ചാൽ മസിലു പിടിച്ചാലും പറ്റില്ല.

ശവപ്പെട്ടി കുംബകോണവുമായി കുഞപ്പേട്ടനു വല്ല കണക്ഷനുമുണ്ടോ പിള്ളേച്ചാ..

വിജയലക്ഷ്മി said...

ഏതുജോലിക്കും മാന്യത ഉണ്ടല്ലോ :(

akshara malayalam said...

anoop,
e kadha anuvaadham chotikkathe thanne njaan njangal nadathunna neelima communittiyil vayanakkayi cherthirikkunnu.
alppam swaathanthryam koodi poyathaayi thonnam,
athrakku ishtam aayi atha.

link
http://www.orkut.co.in/Main#CommMsgs?cmm=91461949&tid=5415908461323998279