Friday, 10 October 2008

ബംഗാളി മലയാളം പഠിച്ചു

പിള്ളേച്ചൻ ദുബായിൽ എത്തീയപ്പോൾ ഉള്ള രാജ്യത്തെ സകല കീടങ്ങളുമായി നല്ല സൌഹൃദം ഉണ്ടാക്കിയെടുക്കാൻ ഒരു ശ്രമം നടത്തി.ആരെ കണ്ടാലും പിള്ളേച്ചൻ കൈസെ ഭായി എന്ന് ചോദിച്ചു കൊണ്ട് കയറി മുട്ടും.ശരിക്കും ഇത് പിള്ളേച്ചന് ഗുണത്തെ കാളെറെ ദോഷമാണ് ചെയ്തിട്ടുള്ളത്.

എങ്കിലും പിള്ളേച്ചൻ വിടാൻ മട്ടില്ല.

അങ്ങനെയിരിക്കെയാണ് അടുത്ത ഗൌഡണിലെ ഒരു ബംഗാളി പയ്യനു മലയാളം പഠിക്കാൻ അതിയായ മോഹം തോന്നിയത്.

മലയാളം പഠിക്കുക എന്ന് പറഞ്ഞാൽ നല്ല മലയാളമല്ല വേണ്ടത് കഷിക്ക് നല്ല കൊനഷ്ടു മലയാളം.

അങ്ങനെ പിള്ളേച്ചനോട് ചോദിച്ച് നല്ല കുറെ മലയാളം പഠിച്ചു.

ബംഗാളി എപ്പോഴും മലയാളം മലയാളം ബോലോ ഭായി എന്ന് പറഞ്ഞ് ശല്ല്യമായപ്പോൾ

പിള്ളേച്ചൻ ചോദിച്ചു

തുംകോ ക്യാ ചാഹിയെ?

ഭായി കൈസെബായിക്കോ മലയാളം ബോലോ?

ഇത് ഇതിനകം നാലഞ്ചുവട്ടം ബംഗാളിക്ക് ഞാൻ പറഞ്ഞു കൊടുത്തിട്ടൂള്ളതാണ് തന്നെയുമല്ല പണ്ട് iloveyouഎന്നതിന്റെ മലയാളം ബംഗാളീക്ക് പഠിപ്പിച്ചു കൊടുത്ത ക്ഷീണം ഇതുവരെ തീർന്നിട്ടില്ല.

അങ്ങനെ ബംഗാളി പിള്ളേച്ചനെ ശല്ല്യം ചെയതപ്പോൾ ബംഗാളിക്ക് രണ്ട് അടികിട്ടട്ടേന്ന് പിള്ളേച്ചനും

തീരുമാനിച്ചു.

എനിക്ക് ഒരുമ്മ തരുമോ? ഞാൻ പറഞ്ഞൂ കൊടുത്തൂ.

എന്തായാലും ബംഗാളി മലബാറിടെ അടുത്ത് കൈസെബായി നിറുത്തി പകരം

അങ്ങനെ പറഞ്ഞൂ.

ബംഗാളിടെ നാടകം ആദ്യം അരങ്ങേറിയത് തൊട്ടടുത്ത മലബാറിടെ ഗ്രോസറിയിൽ ആണ്.

കൈസെ ഭായി എന്നതിന്

ബംഗാളി അവിടെ ചോദിച്ചു.

ഭായി എനിക്ക് ഒരുമ്മ തരുമോ?

മലബാരി അതു കേൾക്കേണ്ട താമസം ഹിന്ദിയിൽ രണ്ട് അമണ്ടൻ കാച്ചി.

എന്തായാലും ബംഗാളീ ഇപ്പോ മലബാറി പറയാറില്ല

10 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാലോ പിള്ളേച്ചാ, മലയാളത്തില്‍ പഠിപ്പിക്കലൊക്കെ... അവസാനം തല്ലുകൊള്ളാതെ സൂക്ഷിച്ചോണെ...

Sarija NS said...

:)

Soha Shameel said...

'എനിക്ക് ഒരുമ്മ തരുമോ? ഞാൻ പറഞ്ഞൂ കൊടുത്തൂ'

- ഇവിടെ എത്തുമ്പോഴേക്കും പിള്ളേച്ചന്‍ പോയി 'ഞാന്‍' ആയല്ലോ അണ്ണാ :)

Unknown said...

കൊള്ളാലോ ഗഡീ മലയാളം പഠനം......

Ranjith chemmad / ചെമ്മാടൻ said...

രസകരം..... നേരനുഭവങ്ങള്‍

krish | കൃഷ് said...

പിള്ളേച്ചന്റെടുത്ത് ഉമ്മ ചോയിച്ചില്ലേ?

രസികന്‍ said...

പിള്ളേച്ചാ........... ഉം..

വിജയലക്ഷ്മി said...

ഏതായാലും ഈപോസ്റ്റ് വളരെ രസകരമായിരിക്കുന്നുമോനെ വീണ്ടും വരാം.

smitha adharsh said...

പാര വച്ചപ്പോ സമാധാനം ആയല്ലോ..!

കല|kala said...

:) um.. kollaam.