Friday, 20 February 2009

ഗൾഫുകാരന്റെ കഷ്ടകാലം


ഗൾഫിൽ തൊഴിൽ മാന്ദ്യം ഉണ്ടായപ്പോഴാണ് കഷ്ടകാലത്തിനു നാട്ടിൽ പോയി ഒരു പെണ്ണൂകാണാൻ തോന്നിയത്. കല്ല്യാണം കഴിക്കാൻ കണ്ട സമയം കൊള്ളാം എന്തായാലും.കണ്ടകശനിയും ഗുളികനും
ചെകുത്താനും കൂടി ഒന്നിച്ചു തലേകയറി ഇരിക്കുന്നതു പോലുണ്ട്.കാണാൻ പൊകുന്ന വീട്ടിൽ പണിയെക്കുറിച്ചോക്കെ അലപം വിശാലമായി പറയുമ്പോൾ ഒരു ചോദ്യം,
ദുബായിലാണോ?
അവിടെന്നെല്ലാം ആളുകൾ കൂട്ടത്തോടെ പോരുകയാണെന്ന് കേട്ടല്ലോ?
പോരാത്താതിന് ചില പെണ്ണൂങ്ങൾക്ക് ഗൾഫുകാരെ വേണ്ട.
നാട്ടിലു വല്ല ജോലിയാണെൽ മതി തിന്നും കുടിച്ചു കിടാക്കാല്ലൊ?
പണ്ട് ഒരു പെണ്ണീനെ പ്രേമിച്ചിരുന്നു അവളേണെൽ പെങ്ങളെ പോലെ കാണാൻ പറഞ്ഞിട്ട് ഒരു ചിരി ചിരിച്ച് അങ്ങ് പോയി.
അവളെക്കാൾ ഒരു നല്ല ഒരു പെണ്ണിനെ കെട്ടി അവളുടെ വീടിനു മുന്നിലൂടെ ബൈക്കിലൊന്ന് കറങ്ങണം എന്നുണ്ടായിരുന്നു.
ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെ ഈ മാന്ദ്യം ഈയുള്ളവന്റെ കല്ല്യാണ മാന്ദ്യം ആയി.
ലണ്ടൻ,ഓസ്ടേലിയ സിംഗപ്പൂറ് എന്തേല്ല്ലാം മോഹങ്ങളായിരുന്നു.ഇനിയിപ്പോ ഒരു മണിപ്പൂരെങ്കിലും കിട്ടിയാൽ മതിയായിരുന്നു.
ഒരു നേഴ്സ്സു പെണ്ണിനെ കെട്ടാമെന്ന് വച്ചത് അവളെ വല്ലോ വിദേശ രാജ്യത്തൂം പറഞ്ഞ അയ്ച്ചു കിട്ടുന്ന കാശുകൊണ്ട് സ്മൊളും വാങ്ങി കുടിച്ച് ചാറ്റും ചെയ്ത് പിന്നെ ഇടയ്ക്കൊന്ന് ബ്ലോഗി.
വല്ലോ പിള്ളേരെ പഞ്ചാരയടിച്ചു നാട്ടിൽ കഴിയാന്നു വച്ചാ..
ഇനിയിപ്പോ എന്താ ചെയ്യുക
ശിവ ശിവ



18 comments:

അനില്‍@ബ്ലോഗ് // anil said...

ഹ ഹ, കൊള്ളം.
മാന്ദ്യത്തിന്റെ ഓരൊരോ ഫലങ്ങളേ !!!!

ചാണക്യന്‍ said...

മാഷ്,
ധൈര്യമായിരിക്ക്...ഇതൊക്കെ താല്‍ക്കാലിക പ്രശ്നങ്ങളല്ലെ.....
ഇതിനെയൊക്കെ അതിജീവിക്കാന്‍ ബുദ്ധിമാനായ മനുഷ്യര്‍ എന്തെങ്കിലും വഴി കണ്ടെത്തുമെന്നേ..:):)

നിരക്ഷരൻ said...

പിള്ളേച്ചാ...

കാണനില്ലെന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ടാലോന്ന് കരുതി ഇരിക്കുകയ്‍ായിരുന്നു ഞാന്‍ :)

എന്നിട്ടെന്തായി? ഒരില ചോറ് അടുത്ത കാലത്തെങ്ങ്‍ാനും കിട്ടുമോ ? :)

ഹരീഷ് തൊടുപുഴ said...

കൊച്ചു കള്ളന്‍!!!
പിള്ളേച്ചന്റെ ഒരോരോ പൂതികളേയ്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഒക്കെ ശര്യാവുംന്നെ

ചങ്കരന്‍ said...

ഈ മാദ്യം ഇങ്ങനെ നീണ്ടുപോയാല്‌ ഏതായാലും ജനസംഖ്യയില്‌ കുറവുണ്ടാകും.

പൊറാടത്ത് said...

അപ്പോ പിള്ളേച്ചൻ പെണ്ണുകാണാൻ പോയിരിയ്ക്ക്യാർന്നു അല്ലേ..

എന്നിട്ട്... ഇനീപ്പോ എന്താ ചെയ്യ്യാ..?

മുസാഫിര്‍ said...

ഒരു പാവം ഗള്‍ഫു കാരന്റെ സങ്കടം.

ഞാന്‍ ആചാര്യന്‍ said...

ധൈര്യായിട്ട് നോക്ക് മാഷേ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇനിയിപ്പോ എന്താ ചെയ്യുക
ശിവ ശിവ......എന്നാ ഇനി അടുത്ത പ്രാവശ്യം നോക്കാം!

Unknown said...

ellavarkkun nandi

Unknown said...

ഒക്കെ ശരിയാവും അനൂ :)

പകല്‍കിനാവന്‍ | daYdreaMer said...

സമാധാനമായിരിക്കൂ...
:)
ഓഫ്: ബൂലോക മീറ്റിനു കണ്ടില്ലല്ലോ... സബീല്‍ പാര്‍ക്കില്‍ ?

Thaikaden said...

Enthayaalum oru bike vangi vechekku. Pennu kettiyaal pinne kazhinjennuvarilla.

തണല്‍ said...

എടാ പഹയാ..എന്നാണ് വരുന്നത്..?

siva // ശിവ said...

ഇനി എന്തു ചെയ്യാനാ പ്ലാന്‍....എന്തായാലും അടുത്ത തവണ നോക്കാം...

ശ്രീ said...

സാരമില്ല മാഷേ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നല്ലേ? മാന്ദ്യമൊക്കെ മാറുമെന്നേ... ;)


അപ്പോ ഇത്രയും നാള്‍ നാട്ടില്‍ പെണ്ണു കണ്ട് നടക്കുകയായിരുന്നല്ലേ? വെറുതേയല്ല ബൂലോകത്ത് കാണാന്‍ കിട്ടാതിരുന്നത്...