Tuesday 29 July 2008

പിള്ളേച്ചന്റെ ലീലാവിലാസങ്ങള്

പിള്ളേച്ചനും ഒരു പട്ടാണിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുവാണ്.പിള്ളേച്ചന്‍ ഹിന്ദി
പഠിച്ചു വരുന്ന സമയമാണ്.
ഏതൊരു നാട്ടില്‍ ചെന്നാലും ആദ്യം പഠിക്കേണ്ടത് അവിടുത്തെ തെറി തന്നെ.
ആരേലും ഹിന്ദിലോ അറബിലോ തെറിവിളിച്ചാല്‍ തിരിച്ചു വിളിക്കാന്‍ അറിയില്ല്യേല്
ചുമ്മാ ചിരിച്ചു കൊണ്ട് നില്‍ക്കേണ്ടി വരും.അത് നമ്മൂടെ അഭിമാനത്തിന്റെ പ്രശ്നമാണല്ലോ?
പിള്ളേച്ചന്‍ പട്ടാണിയുമായി സംസാരിച്ചു കൊണ്ട് നിലക്കുമ്പോള്‍ പിള്ളേച്ചന്‍
പറഞ്ഞു.
“ധോടാ കച്ചറാ ബാത്ത് കരോ ഭായി.”
പട്ടാണി അതു കേള്‍ക്കണ്ട താമസം ഹിന്ദിയിലെയും ഉറുദുവിലെയും രണ്ട് അമണ്ടന്‍ തെറികള്‍ പിള്ളേച്ചനെ അവന്‍ പഠിപ്പിച്ചു.
ആദ്യം പിള്ളേച്ചന്‍ പരീക്ഷണാര്‍ഥം പരീക്ഷീച്ചത് അവനിട്ട് തന്നെ.
അങ്ങനെ ഹിന്ദി,ഉറുദു,അറബി തെറികളില്‍ പാണ്ഡ്യത്യം നേടിയ പിള്ളേച്ചന്‍ ഉപകാരാര്‍ഥം ഒന്നു രണ്ട് മലയാളം തെറികള്‍ പട്ടാണിക്കും പറഞ്ഞൂ കൊടൂത്തു.
പട്ടാണിക്ക് കലിപ്പുള്ള മലബാറികളെ കാണുമ്പോള്‍ പട്ടാണി ഒരു മലയാളം കിണ്ണപ്പനങ്ങ് കാച്ചി
വീരനായി വിലസികൊണ്ടിരിക്കെയാണ്
തൊട്ടടുത്തുള്ള സ്ഥാപനത്തില്‍ ഒരു ഡ്രൈവറുടെ വേക്കന്‍സിയുണ്ടെന്ന് അവിടൂത്തേ ജി.എം. പിള്ളേച്ചനോട് പറയുന്നത്.‘നല്ല പാക്കിസ്ഥാനികള്‍ ഉണ്ടെങ്കില്‍ നോക്കാം.”
പിള്ളേച്ചന്‍ നമ്മൂടെ പട്ടാണിയുടെ അടുത്ത് കാര്യം പറഞ്ഞൂ.
“ഭായി ആപകേ പാസ് ഡ്രൈവറെ.ഉദര്‍ ഏക് വേക്കന്‍സി ഹെ.”
“കിത്തനാ സാലറി ദെഗാ ഭായി?”
“മാലും നഗിം ഭായി.ആപ് പൂച്ചോ.”
പിള്ളേച്ചന്‍ അറിയാവുന്ന ഹിന്ദി വച്ച് അങ്ങ് കാച്ചി.
പട്ടാണി അവിടെ ചെന്ന് ചോദിച്ച് അവന്റെ ഒരാളെ അവിടെ ഡ്രൈവറായി കയറ്റി.
ഇടക്ക് പട്ടാണി വരുമ്പോള്‍ പറയും.
“ഉദര്‍ അഛാ കമ്പിനി ഭായി.അചാ സാലറി ഹെ.”
“ആപകാ ദോസ്ത് കാ ലക്ക്.”
അങ്ങനെയിരിക്കെ അവനു ഫസ്റ്റ് സാലറി കിട്ടി.
അതിനുശേഷം അവിടെ ഡ്രൈവര്‍ക്ക് ഒന്ന് റെസ്റ്റു ചെയ്യാന്‍ സമയം കിട്ടാത്തവിധം വര്‍ക്ക് .ഓട്ടത്തോട് ഓട്ടം.
(എസ്ബിഷന്റെ വര്‍ക്ക് നടക്കുന്ന കമ്പിനിയാണ് ഈ ഫേം)
നമ്മുടെ പട്ടാണിടെ ദോസ്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു രണ്ടാഴ്ച്ച
അങ്ങനെ പട്ടാണി ഓവര്‍ ടൈം ഒക്കെ പ്രതീക്ഷിച്ച് മാസാവസാനം സാലറി
വാങ്ങാന്‍ ചെന്നു.

“ങാ ഈ മാസം നിന്റെ സാലറിയില്‍ ഏഴുഫൈനുണ്ട്,പിന്നെ വിസ ചെയ്ഞ്ചു ചെയ്ത പൈസ വാങ്ങാന്‍ ചെന്ന പട്ടാണി ഞെട്ടി.
തൊട്ടടുത്ത് ദിവസം കഥാനായകനായ പട്ടാണി വന്നപ്പോള്‍ പിള്ളേച്ചന്‍ വാതിക്കല്‍ നിന്ന് സംസാരിച്ചു നിലക്കുവാണ്.
ഉടനെ ഡ്രൈവറു പട്ടാണി വന്ന് സംഭവമെല്ലാം പറഞ്ഞൂ കേള്‍പ്പിച്ചു.
ഇങ്ങനെയാണ് കാര്യങ്ങള്‍.
ആ സമയം പിള്ളേച്ചന്റെ സുഹൃത്തായ അപ്പുറത്തെ കമ്പിനിലേ ജി.എം, അവിടെ കാറില്‍ വന്നിറങ്ങി.
പിള്ളേച്ചന്‍ അയ്യാളെ കണ്ട് ഒന്ന് തലയാട്ടി കൈകൊണ്ട് ഒന്ന് വിഷ് ചെയ്ത് നില്‍ക്കുമ്പോള്‍ കഥാനായകനായ പട്ടാണി ഒരു കിണ്ണന്‍ അലക്ക്
കപൂറേഏഏഏഏഏഏഏഏഏഏഏഏ..........................................................................................
പിള്ളേച്ചന്‍ ആ സമയം അവിടെ നിന്നും ഒരൊറ്റവോട്ടമായിരുന്നു.
പിന്നെ ആ ദിവസം പുറത്തേക്ക് പിള്ളേച്ചനെ കണ്ടില്ലാ.
ഗുണപാഠം-നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിച്ചാല്‍ അത് നമ്മുക്കിട്ട് തന്നെ പാരയാകും.

Saturday 19 July 2008

പിള്ളേച്ചനു പറ്റിയ ഒരു പറ്റെ

സ്ഥലം തൊടുപുഴ ശ്രികൃഷണ സ്വാമി ക്ഷേത്രം.പിള്ളേച്ചന്‍ പത്താം ക്ലാസു പരീക്ഷാ കഴിഞ്ഞൂ

നിലക്കുന്ന സമയം.പിള്ളേച്ചനും ഒരു കൂട്ടുകാരനും കൂടി ബൈക്കിന് ടൌണില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്ന് പറഞ്ഞത് ഒരു ബിയറാണ് കേട്ടോ?. കൂട്ടുകാരന് ഒരു ബിയറടിക്കണം.

പിള്ളേച്ചനെ അമ്പലത്തിന്റെ മുന്നില്‍ ഇറക്കീ വിട്ടിട്ട് കൂട്ടുകാരന്‍ നേരെ ബാറിലോട്ട് വിട്ടു.

അമ്പലത്തില്‍ വൈകുന്നേരം സുന്ദര കുസുമങ്ങള്‍ തൊഴാന്‍ വരുന്ന സമയമായതു കൊണ്ട് പിള്ളേച്ചന്‍ കൂട്ടുകാരനോട് പറഞ്ഞൂ.

ഞാന്‍ ഇവിടെ ഇറങ്ങികൊള്ളാം നീ വാങ്ങി വാ.

ഓക്കെ പറഞ്ഞ് അവന്‍ പിരിഞ്ഞൂ..

തൊടുപുഴയാറിന്റെ ശാലീന സൌന്ദര്യം നോക്കി പിള്ളേച്ചന്‍ നിലക്കുമ്പോള്‍ ഒരു സുന്ദരിക്കുട്ടി വഴിയിലൂടെ ആനനട നടന്ന് വരുന്നു.

പിള്ളേച്ചനിലെ പഞ്ചാരമനസ്സ് പെട്ടെന്ന് ശ്രദ്ധ അങ്ങോട് മാറ്റി.

എകാന്താ ചന്ദ്രികെ തേടുന്നതെന്തിനൊ എന്നുള്ള മൂളിപ്പാട്ട് പാടി ഒരു മതിലിനിനു കാലോക്കെ ചാരി

പിള്ളേച്ചന്‍ അസ്വാദിച്ച് വായ് നോക്കുന്നതിനിടയിലാണ്

ആ ദാരുണ സംഭവം നടന്നത്.

ഒരു കക്ഷി തൊട്ടുമുന്നിലായി വന്ന് ആടി ആടി നിലക്കുന്നു.
‘ആരാടാ ഉവ്വെ നീ ‘
‘ഞാന്‍ ഒരാള്.”
‘ആളോ അപ്പോ ഞാനാരാടാ?”
‍ചേട്ടന്‍ ചേട്ടന്‍
എടാ #&*** ആ പോയത് ആരാന്നാ അറിയുവോടാ നിനക്ക് . എന്റെ മോളാ കേട്ടോടാ.
അയ്യോ എനിക്കറിയില്ലായിരുന്നു (പിള്ളേച്ചന്റെ മുഖം പെട്ടെന്ന് ഭയാശങ്കകള്‍ കൊണ്ട് നിറഞ്ഞു.)
നിന്നെയൊക്കെ ഞാന്‍ കാട്ടിതരാടാ.
മോളെ അവിടെ നിലക്ക് മോളെ ആയ്യാള്‍ ആടികൊണ്ട് ആ കുട്ടിടെ പിന്നാലെ പോകുന്നത് നോക്കി
ആ പാവം പിള്ളേച്ചന്‍ നിന്നു.
അപ്പോ കൂട്ടുകാരന്‍ പറഞ്ഞൂ.
‘എന്തു പറ്റി അളിയാ?”
“ഏയ് ഒന്നുമില്ലാ
നീയാകെ വിരണ്ടിരിക്കുന്നത് പോലുണ്ടല്ലോ
അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ സംഭവം പറഞ്ഞൂ.
“കഷ്ടം എടാ അതവന്റെ മോളൊന്നുമല്ല അവന്‍ കല്ല്യാണം പോലും കഴിച്ചിട്ടില്ല.ചുമ്മാ വഴിയിലൂടെ പോകുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ അവനൊരു പിരിയിളക്കമാ.”
അവനൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ ആ സംഭവം പറഞ്ഞ് അവന്‍ ആ പിള്ളേച്ചനെ കുറേ കളിയാക്കി
പാവം പിള്ളേച്ചന്‍ അല്ലെ

Wednesday 16 July 2008

പിള്ളേച്ചനും ഗ്ലാമറാകണം


ഏങ്ങനേലും കുറച്ച് ഗ്ലാമര്‍ ഉണ്ടാക്കിയെടുക്കുക എന്നത് പിള്ളേച്ചന്റെ ഒരു വലിയ സ്വപന്മാണ്.അതിനായി പിള്ളേച്ചന്‍ ഗ്ലാമരാശ്വാസ നിധിയായി കുറച്ച് പൈസ ഏല്ലാമാസവും മാറ്റിവയ്ക്കാറുണ്ട്.നാട്ടില്‍ കറുത്ത കുട്ടനായി ജീവിച്ച പിള്ളേച്ചന്‍ തിരിച്ചു പോകുമ്പൊളെങ്കിലും സ്വലപം വെളുക്കണം എന്നുള്ള ചിന്താഗതി വന്നു കയറിയതൊടെ പിള്ളേച്ചന്‍ ഫെയറാന്‍ ലൌലിയുടെ നാട്ടിലെ ഒരു റിട്ടേയില്‍ ബിസിനസ്സ് തുടങ്ങുവാനുള്ള അത്ര സ്റ്റോക്ക് വാങ്ങി വച്ചു.പിള്ളേച്ചന്‍ ഫെയറാന്‍ ലൌലി തേയ്ക്കുക എന്നു പറഞ്ഞാല്‍ അത് നല്ലൊരു മേസ്തിരി സിമന്റുവാരി പൊത്തൂന്നതു പോലെയാണ്.ഒരാഴച്ച ചുരുങ്ങിയത് രണ്ടു ട്യുബ് ഫെയറാന്‍ ലൌലി കൂടാതെ മുഖം കഴുകാനുള്ള വെജിറ്റെബിളിന്റെ പേസ്റ്റുമൊക്കെയായി പിള്ളേച്ചന്‍ വിലസുന്നതിനിടയിലാണ്.
രൂപമൃതിന്റെ ഒരു പരസ്യം കണ്ടത് ഏതു വെളുക്കാത്തവനും വെളുപ്പിക്കുന്ന
രൂപാമൃതം.

ഒരു ചെറിയ ട്യുബു വാങ്ങാന്‍ പിള്ളേച്ചന്‍ തീരുമാനിച്ചു.
വെളുക്കൂക എന്ന്ത് പിള്ളേച്ചന്റെ സ്വപനമാണല്ലോ.

ഒരു ദിവസം കാല്‍ ട്യുബ് ഫെയറാന്‍ ലൌലി.

രാവിലെയും വൈകിട്ടും കുങ്കുമപൂവിട്ട ഒരു ഗ്ലാസ് പാല്‍.

കൂടാതെ വൈകിട്ട് ഉറങ്ങാന്‍ നേരവും ഉച്ചക്കും ഓഫീസ്സില്‍ ഏല്ലാവരും
ഉറങ്ങുന്ന നേരവും ഫെയറ് വാഷിങ്ങ് ക്രീം ഉപയോഗിച്ച് അലപം
വാഷിങ്ങുമൊക്കെയായി വിലസുന്നതിനിടയിലാണ്.മില്ലണേയറിന്റെ
മണിനാദം പോലെ രൂപമൃതത്തിന്റെ പരസ്യം പിള്ളേച്ചന്റെ ബോധോദയത്തില്‍
വന്നു കയറിയത്. എന്തേലും ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് കിട്ടിയില്ലേല്‍ പിള്ളേച്ചന് ഉറക്കം വരില്ല.

കൈയ്യില്‍ കിട്ടിയ നമ്പറിലേക്ക് ഒരു ഉച്ചനേരത്ത് പിള്ളേച്ചന്‍ ഡയല്‍ ചെയ്തു.
“ഹലോ.”

അങ്ങെ തലക്കല്‍ ഒരു കിളിയുടെ ശബദം
“അലോ

ഏതോ അറബി സ്ത്രിയാണ്.
“മേഡം ദിസ് രൂപമൃത് “ഓഫീസ്
അവര്‍ അറബിയില്‍ ഏതാണ്ടൊക്കെ പറയണുണ്ട്.പിള്ളേച്ചനെ നട്ട കണ്ട വെയിലത്ത് വിളിച്ചതു കണ്ട് തെറി വിളിക്കുകയാവും.
“മേന്‍ അന്താ“
അറബിച്ചി എതാണ്ടൊക്കെയോ പുലമ്പുന്നുണ്ട്.
പിള്ളേച്ചന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.
പിള്ളേച്ചന്‍ തന്റെ കൈയ്യിലുള്ള നമ്പറിലേക്ക് മാറിമാറി നോക്കി.

ഇത് രുപാമൃതത്തിന്റെ നമ്പര്‍ തന്നെ.മാറിയിട്ടില്ലാ.
വീണ്ടും ഒരിക്കല്‍ കൂടി ഡയല്‍ ചെയ്തു.
“ഹലൊ“

ഇത്തവണ വേറെ ഒരു സ്ത്രിയാണ്.അല്പം കൂടി പതിഞ്ഞ ഒരു കിളി നാദം.
“ഹു ആര്‍ യു. വാ‍ട്ട് ഡു യു വാണ്ട്”
“വാട്ട് കപ്പയല്ലാ പച്ച കപ്പയാ.“
പിള്ളേച്ചന്‍ ദേഷ്യത്തോടെ ഫോണ്‍ വച്ചു.
കുറുക്കന്‍ മുന്തിരി പറയ്കാന്‍ കുറെ ചാടി നോക്കിയിട്ട് കിട്ടാതെ വന്നപ്പോള്‍
മുന്തിരിക്ക് പുളിയാണെന്ന് പറഞ്ഞ പോലെ പിള്ളേച്ചന്‍ രൂപമൃതം കിട്ടാത്ത വിഷമത്തില്‍ കുറെ വെജിറ്റബിള്‍ പേസ്റ്റ് എടുത്ത് വാരി പൊത്തി ഓഫീസ് മുറിയില്‍ ഇരുന്ന് മയങ്ങി.
അലപം മയങ്ങി വന്നപ്പോളാണ് വാതില്‍ ആരോ മുട്ടൂന്നത് .

യെസ് പിള്ളേച്ചന്‍ പാതി ഉറക്കത്തിലായിരുന്നെങ്കിലും വെറുതെ പുറത്തേക്ക് ഒന്ന് നോക്കി.

വാതയ്ക്കല്‍ ഒരറബി.

പിള്ളേച്ചന്‍ പെട്ടേന്ന് അറിയാതെ പൊങ്ങി പോയി.
പെട്ടെന്ന് മുഖം പേസ്റ്റ് വാരി പൊത്തിയേക്കുവാന്നുള്ള കാര്യം പോലും മറന്നു.

അറബിയുടെ മുന്നില്‍ വാതില്‍ തുറന്നു കൊടുത്തിട്ട് വിഷ് ചെയ്തു.
“വെര്‍ ഇസ് യു വര്‍ പത്താക്ക?”

പിള്ളേച്ചന്‍ പെട്ടേന്ന് പോക്കറ്റില്‍ പരതി.
“പത്താക്ക
ഇന്നച്ചന്‍ ചമ്മുന്നതു പോലെ ഒന്ന് പരുങ്ങി നിലത്ത് കാലുകൊണ്ട് തടവി
മേശപ്പുറത്ത് ആകമാനം ഒന്ന് തപ്പി.
ഒഹ് ഭാഗ്യം കിട്ടി.
അറബിയുടെ കൈയ്യില്‍ പത്താക്ക കൊടുത്തപ്പോഴാണ് പിള്ളേച്ചന്‍ തന്റെ ശരിയായ രൂപത്തെ കുറിച്ച് ഓര്‍ത്തത്.
അറബി പത്താക്കയിലെ രുപവും പിള്ളേച്ചന്റെ രൂപവും മാറിമാറി നോക്കിട്ട്
പത്താക്ക് തിരികെ തന്നു.
പിന്നെ ട്രേഡ് ലൈസന്‍സും വാങ്ങി നോക്കിട്ട് ഇറങ്ങുമ്പോള്‍ അറബി ഒരു വഷളന്‍ ചിരി ചിരിച്ചു.
“ഇവനേതു കോന്തനാണ് എന്നാകും ചിന്തിച്ചത്.
വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ പിള്ളേച്ചന്‍ അന്നേരം വെളുക്കനെ ചിരിച്ചു.

Tuesday 15 July 2008

പിള്ളേച്ചന്റെ കഥാപ്രസംഗം

നാട്ടിലെ അറിയപെടുന്ന കുടുംബത്തിലെ ഒരു പിള്ളേച്ചന്‍ വയസ്സ് അറുപത്.
അപ്പന്‍ പിള്ളേച്ചന്‍ ആറേഴ് ഏക്കറ് പുരയിടവും അത്രത്തോളം നിലവും കുടുംബ മുതലായി ഉണ്ടാക്കി വച്ചതു കൊണ്ട് പിള്ളേച്ചന്‍ ദേഹം അനങ്ങി പണിയെടുത്തില്ല.
പിള്ളേച്ചന് ആകെ ഉള്ള കൃഷി പിള്ളേര് കൃഷിയാണെന്ന് നാട്ടുകാരു പറയും.
മൂത്തമകള് ശാന്ത ഉണ്ടായപ്പോളാണ് പിള്ളേച്ചന് ഒരാണ്‍ തരി വേണം എന്നാഗ്രഹം ഉദിച്ചത്.പിള്ളേച്ചന്‍ രാത്രി പിള്ളേച്ചിയോട് പറഞ്ഞു.
“നമ്മൂക്ക് ഒരാണ്‍കുട്ടി വേണ്ടേടി?” അങ്ങനെ പിള്ളേച്ചന്‍ ആണ്‍ തരിക്കായി
ഒരു ശ്രമം നടത്തി.
ആ ശ്രമത്തില്‍ ഒരു പെണ്‍കുട്ടി കൂടി പിറന്നു.
പിള്ളേച്ചന്‍ അല്പം മദ്യപിക്കുന്ന കൂട്ടത്തിലാണ്.
രാത്രി കുടിച്ചിട്ട് പാട വരമ്പത്തൂടെ പാട്ടുപാടി ആടി വരുന്ന പിള്ളേച്ചന്‍ വീട്ടില്‍
എത്തിയാല്‍ ശ്രിമതി പിള്ളേച്ചി പിള്ളേച്ചന് ചമ്മന്തിയും കഞ്ഞിം വിളമ്പും.
പിള്ളേച്ചന്‍ അന്നേരം പറയും.
“നമ്മൂക്ക് ഒരാണ്‍ കുട്ടി വേണ്ടേടി?.”
പിള്ളേച്ചി അന്നേരം കാജോളിനെ പോലെ ഒന്നു ചിരിക്കും.
പിന്നെ പിള്ളേച്ചന്‍ ഊണു മതിയാക്കി പിള്ളേച്ചിക്കൊപ്പം കിടപ്പറയിലൊട്ട് കയറും.
അങ്ങനെ പിള്ളേച്ചന്റെ ലീലാവിലാസങ്ങളില്‍ പത്തു പെണ്മക്കള്‍ പിറന്നു.
പിള്ളേച്ചന്റെ വീട്ടില്‍ പത്തു പെണ്മക്കള്‍ ദശപുഷപങ്ങളെ പോലെ വിടര്‍ന്നു നിന്നു.
ഒരോപ്രാവശ്യവും പിള്ളേച്ചികള്‍ പിറന്നു വീഴുന്നതു കണ്ട് പിള്ളേച്ചന്‍ ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് കള്ളുഷാപ്പില്‍ തന്നെയായി.
അപ്പന്‍ പിള്ളേച്ചന്‍ മകന്‍ പിള്ളേച്ചന്റെ സല്‍ഭാവി സ്വപനം കണ്ട് നാട്ടുകാരെ പറ്റിച്ച് വാങ്ങി കൂട്ടിയ പറമ്പും പാടവുമൊക്കെ മകന്‍ പിള്ളേച്ചന്‍ കള്ളൂകുടിക്കാന്‍ കുറേശ്ശേ കുറേശ്ശേയായി വിറ്റുതീര്‍ത്തൂ.
അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി.
പെണ്മക്കള്‍ക്ക് കെട്ടുപ്രായമായപ്പോള്‍
പിള്ളേച്ചന്‍ പറഞ്ഞൂ.
“നിന്നെയൊന്നും കെട്ടിച്ചു വിടാന്‍ എന്റെ കൈയ്യില്‍ കാശില്ലാ.നീയൊക്കെ വല്ലവനെം പ്രേമിക്കാന്‍ നോക്ക്?.”
“പ്രേമിക്കാന്‍ നോക്ക് എന്നു പിള്ളേച്ചന്‍ പറഞ്ഞെങ്കിലും പിള്ളേച്ചന്‍ ഒരു ഡിമാന്‍ഡെ പറഞ്ഞുള്ളൂ.
“ചെക്കന്‍ നായരായിരിക്കണം”.
അപ്പന്‍ തങ്ങളെ കെട്ടിച്ചു വിടില്ലായെന്ന് മനസ്സിലാക്കിയ പിള്ളേച്ചകൊടികള്‍ സൈറ്റടിയും പാല്‍ പുഞ്ചരിയുമായി നാട്ടിലെ പൂവാ‍ലവഗ്ഗത്തിന് സകല പ്രോത്സാഹനവും നലകി.
പിള്ളേച്ചന്മാര്‍ വളരെ കുറവുള്ള നാട്ടില്‍ വേറേ ഏതേലും ഒരു വായ്നോക്കിയെ കേട്ടാമെന്നു വച്ചാല്‍ പിള്ളേച്ചന്‍ ഇടയും.
“കൊന്നുകളയും ഞാന്‍ ശവങ്ങള്‍ ചീത്തപേരുണ്ടാക്കാന്‍ “

ജോലിയും കൂലിയുമില്ലാതെ വിഷമിച്ചിരുന്ന പിള്ളേച്ചന്റെ പെണ്മക്കള്‍
പുരം നിറഞ്ഞൂ നിലക്കെ ഇടക്കീടെ നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറായ കേശവന്‍
ഏങ്ങു നിന്നേലും നായരെന്ന വാലുള്ള എതേലും ഒരു കോന്തനുമായി പിള്ളേച്ചന്റെ വീട്ടില്‍ പെണ്ണൂകാണാന്‍ വരും.
കേശവന്‍ കൊണ്ടു വരുന്ന കോന്തുണ്ണികള്‍ പിള്ളേച്ചന്റെ വീട്ടില്‍ ചായയും റെസ്ക്കും(പിള്ളേച്ചന്റെ കൈയ്യില്‍ കാശില്ലാ ലഡുവും ജിലേബിയൊന്നും കൊടൂക്കാന്‍)
കടിച്ചു അന്തം വിട്ടു നിലക്കുമ്പോള്‍ ഫാഷന്‍ പരേഡ് പോലെ ചേടത്തിയും അനിയത്തിമാരും വരിവരിയായി വന്ന് വാതിക്കല്‍ വന്ന് കോന്തുണ്ണിയെ നോക്കി പുഞ്ചരിയുമായി നിലക്കും.
മീരാ ജാസ്മിനും കാവ്യാമാധവനും ഗോപികയും ഭാമയും കാജോളും ഐശ്വര്യാ റാ‍യിയും കലപ്പനയും ഫിലോമിനായും ഒക്കെ വന്നു നിലക്കുമ്പോഴുള്ള അങ്കലാപ്പും പിടപെടപ്പൂം പാവം പൂവന്‍ കോഴിയെ പിടി കൂടും.
ഒന്നും പറയണ്ട ഒരു നല്ല തുണി കടേല്‍ കയറി ഒരു ഷര്‍ട്ട് തിരയുന്നാ അവസ്ഥ ഇതിലും ഭേദമായിരിക്കും.
അങ്ങനെ ഇടക്കിടെ പിള്ളേച്ചമാര്‍ വന്നും പോയിം ഇരിക്കുന്നതല്ലാതെ കല്ല്യാണം മൊന്നും നടന്നില്ല. ചെറുക്കന്‍ ഏതേലും ഒരു തരുണീയെ കെട്ടാമെന്നു വച്ചാല്‍ ചെക്കന്റെ അപ്പനോ അമ്മാവനോ എന്തിന് ഭാവിയിലെ അമ്മയായി അമ്മ പോരിന് കാത്തിരിക്കുന്ന അമ്മായിയോ കേറി ഒടക്കു.
സ്ത്രിധനം അത് പ്രശ്നമാണ്.
അങ്ങനെ തന്റെ പുരനിറഞ്ഞു നിലക്കുന്ന പെണ്മക്കളെ കൊണ്ട് പൊറുതി മുട്ടി
പിള്ളേച്ചന്‍ ഒരു ദിവസം ഒരു കുപ്പി കള്ളൂ വാങ്ങിട്ട് അതില്‍ അലപം എലിവിഷം കലക്കി അങ്ങ് തീര്‍ത്തേക്കാമെന്ന് വിചാരിച്ച് തൊട്ടടുത്തുള്ള കുന്നില്‍ മുകളിലേക്ക് കയറിയപ്പോഴാണ്
ഭഗവാന്റെ രൂപത്തില്‍ ആ നാട്ടിലെ നാലഞ്ചു ഷാപ്പുകളുടെ ഉടമ കൊച്ചു ഗോപാലന്‍
മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടത്.
കൊച്ചു ഗോപാലന്റെ പുതിയഷാപ്പില്‍ ഒരു മനേജരെ വേണം.
നാട്ടിലെ അറിയപ്പെടുന്ന ഒരു കാരണവര്‍ ആയതുകൊണ്ടും പിള്ളേച്ചന്റെ ബാധ്യതകള്‍ ഓര്‍ത്തൂം കൊച്ചു ഗോപാലന്‍ ഷാപ്പില്‍ പിള്ളേച്ചന് ഒരു ജോലി കൊടുത്തു.
അങ്ങനെ പിള്ളേച്ചന്‍ ഫ്രിയായി കള്ളടിച്ചും കള്ള് ഊറ്റിയും പതിയെ പതിയെ ഉയരാന്‍ തൂടങ്ങി
പിള്ളേച്ചന്റെ മക്കളുടെ കല്ല്യാണം ഒരോന്നായി
ശടെ ശടെന്ന് നടന്നു.
പിള്ളേച്ചന്റെ ഷാപ്പില്‍ കള്ളടിക്കാന്‍ വരുന്നവരെ പിള്ളേച്ചന്‍ തന്റെ ഉള്ളീല്‍ ഉറങ്ങി കിടക്കുന്ന ഗായകനെ കൊണ്ട് ഉണര്‍ത്തി.
കുടിയന്മാര്‍ പിള്ളേച്ചന്‍ എന്ന് കേട്ടാല്‍ ചങ്കും കരളും ഭാര്യടെ കെട്ടുതാലിയും വരെ കൊടുക്കുന്ന അവസ്ഥയിലായി.
അങ്ങനെ പിള്ളേച്ചന്‍ പണംകാരന്‍ പിള്ളേച്ചനായി. ഊറ്റു ഗോപാലന്റെ ഊറ്റു വിദ്യ പിള്ളേച്ചനും സ്വായാത്തമാക്കിയതൊടെ പിള്ളേച്ചന്റെ കാലം തെളിഞ്ഞൂ.

അങ്ങനെയിരിക്കെയാണ് നാട്ടിലെ കുടിയമാരെല്ലാം ചേര്‍ന്ന് നാട്ടിലെ ഒരു പള്ളീല് പിള്ളേച്ചന്റെ ഒരു കഥാപ്രസംഗം നടത്തിയത്.
കഥ
അങ്കണ തൈമാവ്.
അങ്കണ തൈമാവിന്‍ നിന്ന് ആദ്യത്തെ പഴം വീഴുകെ
ആ അമ്മയുടെ കണ്ണില്‍ നിന്നും പൊന്നോമന മകനെ ഓര്‍ത്ത്
ഒഴുകിയ കണ്ണൂനീര്‍ പിള്ളേച്ചന്‍ രണ്ടു കുപ്പീ കള്ളിന്റെയും നൂറുമില്ലി പട്ട ചാരായത്തിന്റെ
ബലത്തില്‍ ആഞ്ഞൂപിടിപ്പിച്ചപ്പോള്‍
സദസ്സിനു മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ട പിള്ളേച്ചന്റെ കഥാപ്രസംഗം കേട്ട്
കുടിയമാര്‍ അഹ്ലാദ ചിത്തരായി.
അവര്‍ പിള്ളേച്ചനെ നോ‍ട്ടുമാലകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
പിള്ളേച്ചന്‍ കഥാപ്രസംഗം
അവസാനിപ്പിച്ച് ആറേഴ് ഓട്ടോകളുടെ അകമ്പടിയോടെയാണ് വീട്ടില്‍ വന്നു കയറിയത്.
ഒന്നും പറയണ്ട
ആ ഒരു സംഭവത്തോടെ പിള്ളേച്ചന്‍ നാട്ടില്‍ സ്റ്റാറായി.
തൊട്ടടുത്തുള്ള കാവുകളിലും അമ്പലങ്ങളിലും പള്ളീകളിലും ഒക്കെ പിള്ളേച്ചന് തിരക്കോട് തിരക്ക്
പിള്ളേച്ചന്‍ തിരക്കായപ്പോള്‍ പിള്ളേച്ചിക്ക് ഒന്നു നേരെ ചൊവ്വെ കാണാന്‍ പോലും കിട്ടാതെയായി.
ഒരുപ്പാട് നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമെന്നോളം പിള്ളേച്ചി വീണ്ടും ഗര്‍ഭിണിയായി.
പിള്ളേച്ചന്റെ അഗ്രഹം പോലെ ഒരാണ്‍കുട്ടിയെ പത്തുമാസം തികയുന്നതിനു മുന്നെ
പിള്ളേച്ചി പ്രസവിച്ചു.
ആ കുട്ടിക്ക് പിള്ളേച്ചന്റെ ഷെയിപ്പാണോ എന്ന് ചോദിച്ചാല്‍ നാട്ടുകാരില്‍ ചിലര്‍ പറയും.
കണ്ടില്ലെ ആ മൂക്ക് നമ്മുടെ രാഘവന്റെതല്ലെ അവന്റെതു പോലെ മൂക്കേലൊരു ഒരു മറുക്.
അല്ലെന്നെ നിങ്ങളാ കളറു നോക്കിക്കെ നമ്മുടെ ജോസഫില്ലെ അവന്റെ കളറല്ലെ ഇടക്കിടെ വെളുപ്പേല്‍ ഒരോ കുത്തും വരെയൊക്കെയായിട്ട്.
ഇത് ആലയിലെ നാരായണന്റെയാ കണ്ടില്ലേ അവന്റെ നടത്തം ഒരു കൈ തളത്തിയിട്ട്
സംസാരം അങ്ങനെ പോയി.
കാര്യമെന്തായാലും ഒരു ഗുണം ആ കുട്ടിക്ക് കിട്ടി
പിള്ളേച്ചനെ പോലെ ചെറുപ്പത്തിലെ തന്നെ റോഡിന്റെ വീതിയളന്ന് നടക്കാനുള്ള
യോഗം അവനുണ്ടായി.
(മൂവ്വാറ്റുപുഴ പെരുമ്പാവൂര്‍,കോതമംഗലം ഭാഗത്ത് ഒരിടത്തുള്ളാ ആ പഴയ പിള്ളേച്ചന്റെ ഓര്‍മ്മക്ക്.1998നുശേഷം ഞാന്‍ മൂവ്വാറ്റുപുഴക്ക് പോയിട്ടില്ല.ഇപ്പോ ആ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടോ
എന്നുമറിയില്ല.എന്നാലും മനസ്സില്‍ ജീവിക്കുന്ന രസികനായ ഒരു കഥാപാത്രമാണ് എനിക്ക് ഈ പിള്ളേച്ചന്‍)

Sunday 13 July 2008

ഡബിള്‍സ് വേലായുധന്‍

നാട്ടിലെ അറിയപ്പെടുന്ന കുടിയനാണ് ഡബിള്‍സ് വേലായുധന്‍.രാത്രി കവലയില്‍ നിന്നും കുമ്പവയറില്‍ കൊള്ളാവുന്ന കള്ളു മുഴുവന്‍ അകത്താക്കി വേലായുധന്‍ തന്റെ അരുമ വാഹനമായ ഹെര്‍ക്കൂലിസ് സൈക്കിളില്‍ (പാട്ട സൈക്കിള്‍ എന്ന് പറഞ്ഞാലും തരക്കേടില്ല എഴുതപതു കഴിഞ്ഞ വേലായുധന്റെ അപ്പൂ‍പ്പന്‍ ഉപയോഗിച്ചിരുന്ന സൈക്കിളാണോ വേലായുധന്‍ ഉപയോഗിക്കുന്നതെന്ന് സംശയം ഇല്ലാതില്ല.) രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടക്കുള്ള സമയത്ത് വായില്‍ വരുന്ന കൊള്ളാവുന്ന സുവിശേഷങ്ങളൊക്കെ വിളിച്ച് റോഡിലൂടെ കിഴക്ക് കുന്നിന്‍ മുകളിലേക്ക് വേലായുധന്റെ സഞ്ചരിക്കുന്നത് നാട്ടിലെ ഉറക്കംകെടുത്തി കൊണ്ട് തന്നെയാണ് .ധാരാളം വീടുകള്‍ തിങ്ങിനിറഞ്ഞു നിലക്കുന്ന കോതനല്ലൂരിലെ കുന്നുമ്പുറം വഴിയിലൂടെ വേലായുധന്‍ നടന്നു പോകുമ്പോള്‍ ആളുകള്‍ പറയും.
“ദേ ഈ വേലായുധനെന്തിന്റെ കേടാ.“

രണ്ട് കെട്ട്യോളും അതില്‍ പത്തുപതിനാലു മക്കളുമുള്ള വേലായുധന് ഇരുട്ടിനെ ഭയങ്കര പേടിയാണ്.
ധാരാളം വീടുകള്‍ നിറഞ്ഞ മെയിന്‍ റോഡില്‍ നിന്നും കുന്നിന്‍ മുകളിലേക്ക് അടുക്കുന്തോറും വീടുകള്‍ കുറഞ്ഞു കുറഞ്ഞു വരും.
ചിലയിടത്ത് വീടുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.
ഇത്തരം സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വേലായുധന്‍ ഡബിളാകും.
അപ്പന്‍ വേലായുധനും സാക്ഷാല്‍ വേലായുധനും.
അല്ല്യേല്‍ സാക്ഷാല്‍ വേലായുധനും മകന്‍ വേലായുധനും.
ആ സംഭാഷണം കേള്‍ക്കണം.
അപ്പന്‍ വേലായുധന്‍:“വേലായുധാ ഇന്ന് ചന്തേന്ന് വരുമ്പോള്‍ ഒരു കെട്ട് വടക്കന്‍ പുകയില വാങ്ങണം.”
ഒറിജിനല്‍ വേലായുധന്‍;“ഇന്നലെയല്ലെ കൊണ്ട് തന്നത്.കിളവന്‍ അത് മൊത്തം തിന്നു തീര്‍ത്തോ?.”
അപ്പന്‍ വേലായുധന്‍:“എടാ മുടിഞ്ഞവനെ നീ ഗുണം പിടിക്കത്തില്ലടാ”
ഒറിജിനല്‍ വേലായുധന്‍;“എടാ കിളവാ തന്നെ ഞാന്‍ എലിവിഷം തന്ന് കൊല്ലും.”
(അടുത്ത വെളിച്ചം കാണുവോളം ആ സംഭാഷണം തുടരും.)
വേലായുധന്റെ അപ്പന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ ദശകങ്ങളായി കഴിഞ്ഞു.
വേലായുധന്റെ അപ്പന്റെ ഒറിജിനല്‍ സ്വരം തന്നെയാണ് വേലായുധന്‍ എടുക്കുന്നതെന്ന് പഴയകാരണവമാര്‍ പറയും.
ചിലപ്പോ വേലായുധന്‍ മകനും ഒറിജിനലും കളിക്കും.
ഒരേ സമയം ഭംഗിയായി രണ്ടു ശബ്ദത്തില്‍ വേലായുധന്‍ സംസാരിച്ചു വരണത് കേട്ടാല്‍ രണ്ടാളുകള്‍ സംസാരിച്ചു വരണതാണെന്നെ തോന്നു.
പക്ഷെ ഈ സംസാരം വെളിച്ചമുള്ളയിടത്ത് ഉണ്ടാവില്ല .
വെളിച്ചമുള്ളയിടത്ത് എത്തിയാല്‍ വേലായുധന്റെ സുവിശേഷം ആകും നാം കേള്‍ക്കുക.
അങ്ങനെ വേലായുധന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളും കുടിച്ചും തെറിം വിളിച്ചും
ഡബിളായി വിലസികൊണ്ടിരിക്കെയാണ്.

നാട്ടിലെ അറിയപ്പെടുന്ന സ്ത്രിലമ്പടനായ വാസുകുട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി കുറെ കാശുമായി നാട്ടില്‍ തിരിച്ചെത്തിയത്.
വാസുകുട്ടന്റെ ഭാര്യ ജാനകിയെ ഇടക്കിടെ അവളുടെ വീട്ടില്‍ കൊണ്ടു പോയി വാസുക്കുട്ടന്‍ നിറുത്തും.
ജാനകിയാകട്ടേ നാട്ടുകാരോടും മൊത്തം പറയും.
“ഭര്‍ത്താക്കമാരായാല്‍ എന്റെ ചേട്ടനെ പോലെയാകണം.ഞാന്‍ പറയുന്നതെല്ലാം വാങ്ങി തരും.എന്റെ വീട്ടില്‍ പോയി ഇടക്കിടെ നിലക്കുവാനുള്ള അനുവാദം തരും.”എന്റെ ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടാന്‍ പുണ്യം ചെയ്യണം.

ചെറുപ്പക്കാര്‍ അത് കേള്‍ക്കുമ്പോള്‍ അര്‍ത്ഥം വച്ചു ചിരിക്കും.
വാസുക്കുട്ടന്‍ ജാനകിയെ ഇടക്ക് വീട്ടില്‍ കൊണ്ടു പോയി നിറുത്തിയാല്‍
എവിടെ നിന്നേലും ഒരു നല്ല കിളിയെ കൊത്തിയെടുത്ത് കൊണ്ട് വീട്ടില്‍ വരും.

ഇങ്ങനെ കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നും തരുണിമണികള്‍ വാസുക്കുട്ടന്റെ
പഞ്ചാരവാക്കില്‍ മയങ്ങി അയ്യാളൊടൊപ്പം കാറില്‍ വിരുന്നെത്തും.

സാധാരണ വാസുക്കുട്ടന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാറ് വീടു വരെ കൊണ്ടു വരാറില്ല.
കവലയിലെ കൂട്ടുകാരന്റെ വീട്ടില്‍ കാറ് കൊണ്ടു വന്നിട്ടിട്ട് തരുണിമണികളെ നടത്തിയാണ് വീട്ടില്‍ വരാറ്.
ഇങ്ങനെ ഒരു ദിവസം വാസുക്കുട്ടന്‍ ഒരു തരുണിമണീയുമായി സംസാരിച്ചു വരുമ്പോഴാണ് വേലായുധന്‍ ഡബിള്‍സായി ഹെര്‍ക്കൂലിസും ഉന്തി വരണത്.
വേലായുധന്റെ ഡബിള്‍സ് സ്വരം കേട്ട് വാസുകുട്ടന് തരുണിയെ എവിടെലും ഒന്ന് ഒളിപ്പിക്കുക എന്നാ ചിന്തയായി.
വാസുക്കുട്ടന്‍ നോക്കിട്ട് ഇരിക്കാന്‍ പറ്റിയ ഒരിടം.
റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മാവാണ്.വേലായുധന്‍ ഇങ്ങ് അടുത്തെത്താറുമായി
വാസുക്കുട്ടന്‍ വേഗം തരുണിയോട് പറഞ്ഞു.
“നീ ഇവിടെ കയറി ഇരുന്നോ.”

അതു കേള്‍ക്കേണ്ട താമസം തരുണി ഒരഭ്യാസിനിയെ പോലെ മാവില്‍ കൊമ്പില്‍ വലിഞ്ഞു കയറി
കാലുകള്‍ താഴേക്ക് ഇട്ട് ഇരുപ്പുറപ്പിച്ചു.
വാസുകുട്ടന്‍ അടുത്തുള്ള പുരയിടത്തില്‍ കമഴ്ന്നു കിടന്നു.
വേലായുധന്‍ അന്ന് അപ്പനും മകനുമാണ് കളിക്കുന്നത്.

അപ്പന്‍ വേലായുധന്‍:“നിനക്ക് ഒരോ ഓട്ടൊ എടുത്ത് ജീവിച്ചു കൂടെ @#$$$?“
മകന്‍:“അതിനു കാശു വേണ്ടെ ‍?”
അപ്പന്‍:അതിന് ഒരു പെണ്ണ് കെട്ടടാ ------മോനെ?
മകന്‍:നിങ്ങളുടെ മകന് ആരാ പെണ്ണൂ തന്നേ?”

അപ്പന്‍:“എനിക്ക് എന്നാടാ…..മോനെ കുഴപ്പം?.”
മകന്‍:“കുഴപ്പമെയുള്ളു തന്തെനിങ്ങള്‍ക്ക്.”
(വാക്കുകളുടെ ഇടക്ക് സുവിശേഷങ്ങള്‍ നല്ലത് പോലെ ചേര്‍ക്കുന്നുണ്ട് വേലായുധന്‍)
നടന്നു വരുന്നതിനിടയില്‍ വേലായുധന്‍ വീണ്ടും മകനൊട്;“ആ പുഷപേടെ മോളെ ഞാന്‍ നിനക്ക് ആലോചിക്കട്ടേടാ?.”

മകന്‍ :“ഏതു പുഷപ?’
അപ്പന്‍ വേലായുധന്‍: പെട്ടെന്ന് മുകളിലിരിക്കുന്ന തരുണിടെ കാലുകള്‍ കാ‍ണുന്നു.ദേ ദേ അയ്യോ എന്നൊരലര്‍ച്ച
ഹെര്‍ക്കൂലിസ് സൈക്കിള്‍ പെട്ടേന്ന് ടപ്പെന്ന് വീഴണ ശബ്ദം കേട്ടു.

പിറ്റേന്ന് നാട്ടില്‍ മുഴുവന്‍ പാട്ടായി വേലായുധന്‍ പ്രേതത്തെ കണ്ടു.
എന്തായാലും അതി പിന്നെ വേലായുധന്റെ സഞ്ചാരം എട്ടുമണിക്കായി.
മുമ്പ് ഉള്ളതിനേക്കാള്‍ നല്ല കനത്ത ശബ്ദത്തില്‍ സംസാരിച്ചു വേലായുധന്‍ കുന്നിന്‍ മുകളിലേക്ക് നടന്നു.
ചിലപ്പോഴൊക്കെ വേലായുധന്‍ ഡബിളും ത്രിബിളുമായി മാറി.


Saturday 12 July 2008

കുഞ്ഞു വാവ പറ്റിച്ച പണി


പിള്ളേരെ കണ്ടാല്‍ പിള്ളേച്ചന്‍ അവരെ എടുത്തു പോകും.ഏതു വീട്ടില്‍ ചെന്നാലും കുഞ്ഞൂവാവകള്‍ പിള്ളേച്ചനെ നോക്കി ചിരിക്കും.അപ്പോ പിള്ളേച്ചനും ചിരിക്കും.
പിള്ളേച്ചന് പിള്ളേരെ കണ്ടാലൊന്ന് എടുത്തില്ലേല്‍ വല്ല്യ വിഷമാ.
അതു പോലെ പിള്ളേര്‍ക്കും പിള്ളേച്ചനെ കണ്ടാല്‍ ഓടി വന്ന് മടിലൊന്ന് കയറി ഇരുന്നില്ലേല്‍ വല്ല്യ
വിഷമം തന്നെ .ഏതു വീട്ടില്‍ ചെന്നാലും കുഞ്ഞൂവാവകള്‍ പിള്ളേച്ചനെ കണ്ടിട്ട് കൈയ്യും കാലും ഇട്ട് കാണിക്കും.
പാവം പിള്ളേച്ചന്‍ അതുങ്ങളെ കോരിയെടുത്ത് മടിലിരുത്തും.
അങ്ങനെയിരിക്കെയാണ് പിള്ളേച്ചന്റെ ഒരു സുഹൃത്ത് വിഷു സദ്യ ഉണ്ണാന്‍ ഷാര്‍ജ്ജയിലേ റോളയിലുള്ള അവന്റെ ഫ്ലാറ്റിലേക്ക് വിളീക്കുന്നത്.
എന്തായാലും നല്ലൊരു സദ്യ കിട്ടുന്നതല്ലെ?. മിസാക്കരുതല്ലോ.നേരെ ഒരു ടാക്സി വിളിച്ച് ഷാര്‍ജ്ജക്ക് വിട്ടു. കൂടെ അടുത്ത ഒരു കൂട്ടുകാരനും അവന്റെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു.
പൊതുവെ ശാപ്പാട്ടു രാമനായ പിള്ളേച്ചന്‍ എവിടെലും സദ്യ എന്നു കേട്ടാല്‍ കയറും പൊട്ടിച്ചു ചെല്ലുന്ന പതിവ് നാട്ടിലും ഉണ്ടായിരുന്നു.
അങ്ങനെ ഷാര്‍ജ്ജയിലെ വീട്ടില്‍ ഏത്തി (ശാപ്പാട്ട് ചിന്തകളുമായി)
ഷാര്‍ജ്ജയിലെ വീട്ടില്‍ ചെന്നപ്പോള്‍ പിള്ളേച്ചന്‍ നേരെ സുഹൃത്തിന്റെ അടുക്കളയിലോട്ടാണ്
ചെന്നത്.
“എന്താടാ അളിയാ സ്പെഷ്യല്?’
പിള്ളേച്ചന്‍ കിച്ചനില്‍ ഉണ്ടാക്കി വച്ചിരുന്ന ഒരോ വിഭവങ്ങള്‍ എടുത്ത് ടേസ്റ്റ് ചെയ്തിട്ട്
“ഇത് കൊള്ളാ“
“ഇത് കൊള്ളാം”
എന്ന് പറഞ്ഞു.
ഇത് കണ്ടിട്ട് സുഹൃത്തിന്റെ ഭാര്യയും സുഹൃത്തിന്റെ(കൂടെ വന്ന) സുഹൃത്തും കരുതിയിട്ടുണ്ടാകും ഇവനെതാപ്പാ.ഭക്ഷണം കാണാതെ കിടക്കുന്നതു പോലെ.
സുഹൃത്ത് പിള്ളേച്ചനെ കൊണ്ടു വന്ന് സെറ്റിയില്‍ ഇരുത്തി ഒരു ഒരു പെഗ്ഗും കൊടുത്ത് ഇരുത്തി.
പിള്ളേച്ചന് കാണാന്‍ ചാനലും വച്ചു കൊടൂത്തു.
പിള്ളേച്ചന്‍ റിമോര്‍ട്ട് മാറ്റി കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഹൃത്തിന്റെ കുഞ്ഞൂവാവ പിള്ളേച്ചനെ കണ്ട് ഇഴഞ്ഞൂ വന്ന് മുണ്ടെല്‍ പിടിച്ചത്( പറയാന്‍ വിട്ടു അന്ന് പിള്ളേച്ചന്‍ വിഷു വല്ലേന്ന് കരുതി
നല്ല സ്ട്രാച്ച് ചെയ്ത ഷര്‍ട്ടും കോട്ടന്‍ മൂണ്ടും ധരിച്ചാണ് പോയത്) വാവ നോക്കി ചിരിക്കുന്നത് കണ്ട്
പിള്ളേച്ചന്റെ മനസ്സ് പിടഞ്ഞു.
പിള്ളേച്ചന്‍ കുനിഞ്ഞ് വാവയെ എടൂത്തൂ മടിയില്‍ ഇരുത്തി
മോനു, ചക്കരെ മോന്റെ അഛനെന്തെ മോന്റെ അമ്മയെന്തെ?
പിള്ളേച്ചന്‍ വാവയെ മടിയിലിരുത്തി കുശലങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെയാണ് ആ മഹാസംഭവം നടന്നത്.
അവനത് സാധിച്ചു.
നല്ല സൂപ്പറ് ലൂസ് മോഷനായതു കൊണ്ട് സ്പ്രേ പോലെ ആയിരുന്നു.
പിള്ളേച്ചന്‍ വാവയെ മടിയിലിരുത്തി സുഹൃത്തിന്റെ മുഖത്തെക്ക് നോക്കി ഒരു വളിച്ച ചിരി പസ്സാ‍ക്കി
അളിയാ ഇവന്‍ പറ്റിച്ചു.
പെട്ടെന്നവിടെ ഒരു കൂട്ടചിരി പടര്‍ന്നു.
അത്രയും നേരം മുഖം വീര്‍പ്പിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയും പൊട്ടിചിരിക്കുന്നത് കണ്ടു.
ഏതായാലും പിന്നെ സുഹൃത്തുകള്‍ കൂടുന്നിടത്തൊക്കെ ഈ ഡയലോഗ് സ്ഥിരമായി കേട്ടു.
“മോനെ ചക്കരെ മോന്റെ അഛനെന്തെ അമ്മയെന്തേ?”
പിള്ളേച്ചനു പറ്റിയ ഒരു പറ്റെ.
ഇപ്പോ ഈ പിള്ളേരെ കാണുമ്പോള്‍ വളരെ സൂക്ഷിച്ചെ എടുക്കാറുള്ളു.

Wednesday 2 July 2008

ഭാര്യന്മാരെ ആവശ്യമുണ്ട്

ഇങ്ങനെ ഒരു പരസ്യം കാണുകയാണെങ്കില്‍ അത് വായിച്ച് അത്ഭുതപെടേണ്ടതില്ലാ.
ഈ കഴിഞ്ഞ ദിവസം ദുബായിയില്‍ എന്റെ ഒരു സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റില്‍ പോലീസ് റെയിഡ് നടത്തിയപ്പോള്‍ 15വോളം ഡൂപ്ലിക്കേറ്റ് ഭാര്യ- ഭര്‍ത്താക്കന്മാരെയാണ് കിട്ടിയത്.എന്റെ സുഹൃത്ത് ഫാമിലിയുമൊത്ത് താമസിച്ചിരുന്ന ആ ഫ്ലാറ്റ് മാറി. ഇത്തരം ഡ്യൂപ്ലിക്കേറ്റ് ദമ്പതിന്മാരില്‍ ഏറെയും ഫിലിപ്പൈന്‍സുകാ‍രാണ്. കൂടാതെ ശ്രിലങ്ക, ചൈന,ബംഗാള്‍, ഇന്ത്യ തുടങ്ങിയ പലരാജ്യങ്ങളില്‍ നിന്നും ഇവിടെ വന്ന് ജോലി ചെയ്യുന്നാ ഡ്യൂപ്ലിക്കേറ്റുകള്‍
നിരവധിയാണ്. നമ്മുടെ മലയാളികളും ഈ കൂട്ടത്തില്‍ ഉണ്ട് എന്ന് കൂട്ടിക്കോളു.
പണമുണ്ടെങ്കില്‍ അപ്പനെം അമ്മെം ഒഴിച്ച് വേറെ എന്തു വേണമെങ്കിലും കിട്ടുമെന്ന് പറയുന്നത് വെറുതെയല്ല.



കുറിപ്പ്.രാജാസ്ഥാനിലെ ഒരു ജന്മിക്കാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഭാര്യന്മാരുള്ളത് എന്ന് കേട്ടിട്ടുണ്ട്. മൂപ്പര്‍ക്ക് അന്‍പത്തിനാല്‍ ഭാര്യന്മാരുണ്ടെത്രേ.അതില്‍ നൂറിനടുത്ത് മക്കളും ഉണ്ട്.
ഒരോ ഭാര്യന്മാര്‍ക്കും പ്രത്യേകം വീടുകള്‍ ഉണ്ടാക്കി കൊടുത്ത് അവരെ പ്രത്യേകം താ‍മസിപ്പിച്ചിരിക്കുകയാണെത്രേ കക്ഷി.