Saturday 8 May 2010

വെടിക്കെട്ട് രാമൻ നായർ


നല്ല ഉയരമുള്ള കറുത്തതടിച്ച പ്രകൃതമാണ് രാമൻ നായർക്ക്.കാവിലെ ഭഗവതിയ്ക്ക് കഥനവെടിവഴിപ്പാടാണ് രാമൻ നായരുടെ പണി.
അതുകൊണ്ടാകാം രാമൻ നായരെ വെടിനായരെ എന്ന് നാട്ടിലെ പിള്ളേര് വിളിക്കണെ.
നനഞ്ഞപടക്കമാണ് രാമൻ നായരുടെ വെടി.ചിലപ്പോ അതുപൊട്ടില്ല.
അമ്പലത്തിൽ നല്ല കാണാൻ ചന്തമുള്ള പെൺപിള്ളേരു വന്നാൽ (കാണാൻ കൊള്ളാവുന്ന മുത്തശ്ശിയായാലും) രാമൻ നായര് വെളുക്കനെ ചിരിച്ചു നില്ക്കും.നന്നായി മുറുക്കുന്ന ചുണ്ടുകളും കഴുത്തിന് ഒട്ടും യോജിക്കാത്ത വിധത്തിലുള്ള ഭീമൻ തലയും കണ്ടാൽ ഒരു സൂര്യ നമ്പൂതിരിപ്പാടാണെന്ന് തോന്നും.
നാട്ടിലെ പിള്ളെരെയെല്ലാം പിടിച്ചിരുത്തി കൊച്ചുകഥകൾ പറഞ്ഞ് രസിപ്പിക്കുന്ന ഒരരസികൻ കൂടിയാണ് രാമൻ നായര്.കൊച്ചുകഥകൾ എന്ന് പറയുമ്പോൾ നാട്ടിലെ ആകെയുള്ള പൊതുമുതൽ മീനാക്ഷിയേടത്തിയുടെയും നാട്ടിലെ പല ആളുകൾക്ക് സാമ്യം നല്കിയ ചരിത്രപുരുഷൻ വള്ളിനായരുടെയും ഒക്കെ കഥകൾ.
രാമൻ നായരുടെ കൂടെ കൂടിയ പിള്ളെര് നന്നായി വായ്നോക്കാനും കുളിപ്പൂരേല് കയറി ഉളിഞ്ഞൂനോക്കാനും പഠിച്ചത് ഒരു ചരിത്രം.
ചെറിയ കുട്ടികളെ കണ്ടാലും രാമൻ നായര് വെറുതെ വിടില്ല.അവരെ പിടിച്ച് ഇക്കിളിയിടും അങ്ങനെ രാമൻ നായർക്ക് ഇക്കിളിനായര് എന്നൊരു പേരു കൂടി ഇടക്കാലത്ത് വന്നു.
വെടിയ്ക്ക് തീകൊളുത്തുന്ന ലാഘവത്തോടെയാണ് രാമൻ നായര് നുണ പറയുന്നത്.
നാട്ടിൽ ഉണ്ടാകാത്ത കാര്യങ്ങൾ പോലും ഉണ്ടായി എന്നു പറയാൻ രാമൻ നായർക്ക് ഒരു മടിയുമില്ല.
പറഞ്ഞാൽ വിശ്വസിപ്പിച്ചു കളയുന്ന കഥകൾ.
അതാണ് രാമൻ നായര്.
ഒരിക്കൽ രാമൻ നായര് വെറ്റിലയുമായി തൊട്ടടുത്തുള്ള പട്ടണത്തിൽ പോകുവാണ്. ബസ്സിലാണ് യാത്ര.നാട്ടിലെ ചിലയിടങ്ങളിൽ വെറ്റില കൃഷിയുണ്ട് രാമൻ നായരാണ് അതു വാങ്ങുന്നത്.
രാമൻ നായര് വെറ്റില കെട്ടുമായി ബസ്സിന്റെ മുകളിലേയ്ക്ക് കയറുകയാണ്.ബസ്സിന്റെ മുകളിലും താഴയുമല്ലാത്ത ഒരു അവസ്ഥ എത്തിയപ്പോൾ രാമന്നായരുടെ ഉടുമുണ്ട് ഉരിഞ്ഞ് താഴെ വീണൂ.കവലയിൽ നല്ല ആളുള്ള സമയം പോരാത്തതിന് സുകൂൾ വിട്ട സമയവും.രാമൻ നായരുടെ നില്പ് കണ്ടിട്ട് കവലയിൽ നിന്ന സകലമാനം ജനങ്ങളും ആർത്തു ചിരിച്ചു.
രാമൻ നായർക്ക് ഉണ്ടോ കൂസല്.
ആയ്യാൾ നഗ്നനായി തന്നെ മുകളിൽ കയറി കെട്ടു വച്ചു. എന്നിട്ട് അവിടെ നിന്ന് പറഞ്ഞു എല്ലാവരും കാണാനുള്ളതു കണ്ടില്ലെ ഇനി ഈ കെട്ട് കെട്ടിട്ടേ ഞാൻ താഴെയിറങ്ങുന്നുള്ളൂ.
കുറിപ്പ്:പത്തുവർഷം മുമ്പ് മരിച്ച ഒരു മൂവ്വാറ്റുപുഴകാരന്റെ ഓർമ്മയ്ക്ക്

8 comments:

പട്ടേപ്പാടം റാംജി said...

രാമന്‍ നായര്‍ ആളു കൊള്ളാമല്ലോ. കാണാനുള്ളത് കണ്ടുകഴിഞ്ഞാല്‍ പിന്നെ പണി പൂര്‍ത്തിയാക്കി വരുന്നത് തന്നെ ഭംഗി.

അക്ഷരങ്ങള്‍ വായിക്കാന്‍ അല്പം പ്രയാസം തോന്നുന്നുണ്ട്.

രഘുനാഥന്‍ said...

ഹ ഹ ഹ

ഒഴാക്കന്‍. said...

കൊള്ളാം! എന്നാലും വായിക്കാന്‍ വളരെ പാടാ ഈ കളര്‍ കോംബ്

ramanika said...

രാമന്‍ നായര് കൊള്ളാം !

ശ്രീ said...

രാമന്‍ നായരു പറഞ്ഞതും ശരി തന്നെ :)

Anil cheleri kumaran said...

മൂപ്പരുടെ തൊലിക്കട്ടി കൊള്ളാം.

ഒരു യാത്രികന്‍ said...

ഊം......കൊള്ളാവല്ലോ...പുലിയായിരുന്നു അല്ലെ??...സസ്നേഹം

jyo.mds said...

ഹഹ-രാമന്‍ നായര്‍