Tuesday, 10 June 2008

അഛാ ജാതി ഒരു മരമാണ്.


ഈ മുകളില്‍ കൊടുത്തിരിക്കുന്ന ടൈറ്റില്‍ ഒരു മകന്‍ അന്യ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു.
മകന്റെ ദിവ്യ പ്രേമം അറിഞ്ഞ അഛന്‍ ആദ്യം തിരക്കിയത്.

പെണ്‍കുട്ടിയുടെ ജാതി ഏതാണെന്നാണ്.
പെണ്‍കുട്ടി നല്ല ഒരു നസ്രാണികുട്ടി
ചെന്നെയില്‍ ഡോകടറ്
മകനും അതെ ഹോസ്പിറ്റലില്‍ ഡോകടറ്
അഛന് ബാക്കി എല്ലാം താലപര്യമായിരുന്നു.
പക്ഷെ ജാതി?.

അഛന്‍ മകനോട് ചോദിച്ചു.
“മോനെ അവളുടെ ജാതി ഏതാണ്?.“
പെട്ടെന്ന് മകന്റെ ഉത്തരം.

“ജാതി ഒരു മരമാണഛാ”
ഇതു പോലുള്ള ചെറുപ്പകാരെയാണ് നമ്മുടെ നാടിന് ഇന്നാവശ്യം
ഈ കല്ല്യാണം നടന്നപ്പോള്‍ പിള്ളേച്ചന്മാരുടെ സംഘടന കരുത്തുകാട്ടി
ആ ചെറുപ്പക്കാരനെ പിള്ളേച്ചന്‍ അസോസിശേഷനില്‍ നിന്നും പടി അടച്ച് പിണ്ടംവച്ചു.

ആ ചെറുപ്പകാരനും ആ പെണ്‍കുട്ടിയും ചെന്നെയില്‍ സുഖകരമായ ജീവിതം നയിക്കുന്നു.
ഇനി മറ്റൊരു കഥ പറയാം
നാട്ടിലെ അറിയപ്പെടുന്ന ഒരു പിള്ളേച്ചകുട്ടി
ആ നാട്ടിലെ തന്നെ വിദ്യാ സമ്പന്നയും ഉന്നത ബിരുദമുള്ളവളുമായ
ഒരു പുലയകുട്ടിയെ പ്രണയിച്ചു.

രണ്ടാളും കലശലായ പ്രേമം.
വീട്ടുകാര്‍ രണ്ടാളുടെയും കല്ല്യാണം നടത്തി തരില്ല എന്നുള്ളത് ഉറപ്പ്
അവസാനം രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചു.
താണ സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ അയ്യാള്‍
വിവാഹം കഴിച്ചതോടെ പിള്ളേച്ചന്മാര്‍ ഇടഞ്ഞു
നാടു നീളെ അനൌസമെന്റ് ഈ പിള്ളേച്ചനെ അസോസിയേഷനില്‍ നിന്നും
പുറത്താക്കുന്നു.

അങ്ങനെ ആ പാവം പടിക്ക് പുറത്ത്
ഒരു ചെറിയ സംഭവം കൂടി
നാട്ടില്‍ ഒരു ചെറിയ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ട്യുട്ടറായി ജോലി നോക്കിയിരുന്ന ഒരു പെണ്‍കുട്ടി
അവള്‍ ഒരു നസ്രാണി ചെറുക്കനെ പ്രേമിച്ചു.
അവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു.
ഉടന്‍ പിള്ളേച്ചന്മാരുടെ അസോസിശേഷന്റെ തീരുമാനം
ആ പെണ്‍കുട്ടിയെ അസോസിശേഷനില്‍ നിന്ന് പുറത്താക്കുന്നു. തന്നെയുമല്ല ആ സ്ഥാപനവുമായി എതെങ്കിലും തരത്തില്‍ പിള്ളേച്ചന്മാര്‍ ഇടപെട്ടാല്‍ ആ പിള്ളേച്ചന്മാരെയും പടിക്ക് പുറത്താക്കും
എന്നതായിരുന്നു പിള്ളേച്ചന്മാരുടെ തിരുമാനം
ഉന്നതവിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ഉള്ള ഒരു സംഘടന ഇങ്ങനെയൊക്കെ ആയി പോകുന്നത് ഏറെ വേദന ഉണ്ടാക്കുന്ന ഒന്നാണ്.

സവര്‍ണ്ണരില്‍ നിന്നും അവര്‍ണ്ണരെ രക്ഷിച്ച അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മന്നം എന്ന ആ വലിയ മനുഷ്യ സേനഹിയെ ഈ അവസരത്തില്‍ നമ്മുക്ക് വിസമരിക്കാം പിള്ളേച്ചന്മാര്‍ തന്നെ ജയിക്കട്ടേ

12 comments:

ജിജ സുബ്രഹ്മണ്യൻ said...

അല്ലാ നാട്ടിലെ പിള്ളേച്ചന്മാരെല്ലാം ഓരോ വഴിക്കായി അല്ല ആക്കി..ഈ പിള്ളേച്ചന്‍ എന്തു തീരുമാനിച്ചു ? ഏതു ജാതിയില്‍ നിന്നും കെട്ടും ???

പാമരന്‍ said...

അല്ല കാന്താരീ അതു പുടി കിട്ടിയില്ലേ.. പുള്ളേച്ചന്‍ പുതുതായി ലൈനിട്ടുകൊണ്ടിരിക്കുന്ന പെങ്കൊച്ചിന്‍റെ ജാതി ഏതാണെന്നു ഇതുവരെ പിടികിട്ടിയിട്ടില്ല. അപ്പോ ജാതി ഏതായാലും പ്രേമമുണ്ടായാല്‍ മതിയെന്നു ഒരു കാടടക്കിവെടി വെച്ചു നോക്കുവാ പിള്ളേച്ചന്‍.. :)

പിള്ളേച്ചാ ഡോണ്ടൂ ഡോണ്ടൂ..:)

ശ്രീവല്ലഭന്‍. said...

ജാതിയില്ല മതവുമില്ല മദ്യമെന്ന അളിയന് :-)

കുറ്റ്യാടിക്കാരന്‍|Suhair said...

പിള്ളേച്ചന്റെ മുന്‍കൂര്‍ ജാമ്യം!!

Vishnuprasad R (Elf) said...

ഒരു കാര്യം ഉറപ്പായി , പിള്ളേച്ചന്‍ അസോസിയേഷനില്‍ നിന്നും ഈ പിള്ളേച്ചന്‍ അടുത്തു തന്നെ പുറത്താക്കപ്പെടും.

ശ്രീ said...

എന്താകുമോ എന്തോ...

മാഷേ... എന്റെ സുഹൃത്ത് ഒരു പിള്ളേച്ചനുണ്ട്. പറയാന്‍ തുടങ്ങിയാല്‍ കുറേയുണ്ട്. ഒരു സംഭവം ദാ ഇവിടെ ഉണ്ട്.
:)

ശ്രീലാല്‍ said...

അനൂപേ, ഈ ജാതിക്കോമരം എന്നു പറയുന്നത് ഏത് മരമാണ് ? :)

Unknown said...

കാന്താരികുട്ടി:ഈ പിള്ളേച്ചന്റെ തിരുമാനം ഇതു വരെ ആയിട്ടില്ല
പാമു:അല്ല ഈ പറഞ്ഞത് ശരിയാ മനുഷ്യനെ നന്നാകാനും സമ്മതിക്കത്തില്ല അല്ലെ
ശ്രിവല്ലഭാ:എന്നെയാണൊ ഉദേശിച്ചത്
കുറ്റ്യാടി:നന്ദി
ഡോണ്‍:അയ്യോ പേടിപ്പിക്കല്ലെ ഇതു വരെ പെണ്ണൂകെട്ടിട്ടില്ല
ശ്രി:ഞാന്‍ പറഞ്ഞത് സത്യമാണ്.പിന്നെ ആ പിള്ളേച്ചനെ കുറിച്ചു വായിച്ചു ആ പിള്ളേച്ചന്‍ ഒരു ബുജിയല്ലെ
ശ്രിലാലേ:എനിക്ക് അറിയാത്തകാര്യം പറഞ്ഞ്
ഞാനെങ്ങനെ പറയാനാ

തണല്‍ said...

ന്റെ പിള്ളേച്ചാ,
കൂടെപ്പൊറുക്കാനൊരു പെണ്ണുവേണമെന്ന് തോന്നിയപ്പൊ ഞാനും പുള്ളേച്ചന്‍ ഫാമിലിയൊക്കെ തട്ടിന്‍പുറത്ത് വച്ച് ഒരെണ്ണത്തിനെ തട്ടിക്കൊണ്ടിങ്ങു പോന്നു..ജാതിയില്ലാ,,ജാതകമില്ലാ..ദേ ഈ നിമിഷം വരെ സംതൃപ്തി മാത്രം...അങ്ങനെ വല്ലോം നോക്ക് മോനെ..:)

ഹരീഷ് തൊടുപുഴ said...

“സവര്‍ണ്ണരില്‍ നിന്നും അവര്‍ണ്ണരെ രക്ഷിച്ച അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മന്നം എന്ന ആ വലിയ മനുഷ്യ സേനഹിയെ ഈ അവസരത്തില്‍ നമ്മുക്ക് വിസമരിക്കാം പിള്ളേച്ചന്മാര്‍ തന്നെ ജയിക്കട്ടേ“

കൊള്ളാം പിള്ളേച്ചാ........

സജി said...

കൂടപ്പിറപ്പേ,
എനിക്ക് ഏറ്റവും കൂടുതല്‍ കമന്റുകള്‍ ഇട്ടത് അനൂപാണ്. എനിക്കു മാത്രമല്ല ..പലര്‍ക്കും .........
ഒത്തി ഒത്തിരി ..നന്ദി..
http://thamassa.blogspot.com/

സജി

കാവ്യ said...

നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍