ഇങ്ങനെ ഒരു പരസ്യം കാണുകയാണെങ്കില്‍ അത് വായിച്ച് അത്ഭുതപെടേണ്ടതില്ലാ.
ഈ കഴിഞ്ഞ ദിവസം ദുബായിയില്‍ എന്റെ ഒരു സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റില്‍ പോലീസ് റെയിഡ് നടത്തിയപ്പോള്‍ 15വോളം ഡൂപ്ലിക്കേറ്റ് ഭാര്യ- ഭര്ത്താക്കന്മാരെയാണ് കിട്ടിയത്.എന്റെ സുഹൃത്ത് ഫാമിലിയുമൊത്ത് താമസിച്ചിരുന്ന ആ ഫ്ലാറ്റ് മാറി. ഇത്തരം ഡ്യൂപ്ലിക്കേറ്റ് ദമ്പതിന്മാരില്‍ ഏറെയും ഫിലിപ്പൈന്സുകാരാണ്. കൂടാതെ ശ്രിലങ്ക, ചൈന,ബംഗാള്‍, ഇന്ത്യ തുടങ്ങിയ പലരാജ്യങ്ങളില്‍ നിന്നും ഇവിടെ വന്ന് ജോലി ചെയ്യുന്നാ ഡ്യൂപ്ലിക്കേറ്റുകള്‍
നിരവധിയാണ്. നമ്മുടെ മലയാളികളും ഈ കൂട്ടത്തില്‍ ഉണ്ട് എന്ന് കൂട്ടിക്കോളു.
പണമുണ്ടെങ്കില്‍ അപ്പനെം അമ്മെം ഒഴിച്ച് വേറെ എന്തു വേണമെങ്കിലും കിട്ടുമെന്ന് പറയുന്നത് വെറുതെയല്ല.
കുറിപ്പ്.രാജാസ്ഥാനിലെ ഒരു ജന്മിക്കാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഭാര്യന്മാരുള്ളത് എന്ന് കേട്ടിട്ടുണ്ട്. മൂപ്പര്‍ക്ക് അന്‍പത്തിനാല് ഭാര്യന്മാരുണ്ടെത്രേ.അതില്‍ നൂറിനടുത്ത് മക്കളും ഉണ്ട്.
ഒരോ ഭാര്യന്മാര്‍ക്കും പ്രത്യേകം വീടുകള്‍ ഉണ്ടാക്കി കൊടുത്ത് അവരെ പ്രത്യേകം താമസിപ്പിച്ചിരിക്കുകയാണെത്രേ കക്ഷി.
11 comments:
ഹെന്റമ്മച്ചി! അങ്ങേര്‍ക്കു സമധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണമല്ലോ..
അനൂപേ ,ദുഫായില് എങ്ങാനും നല്ല കൊഴുത്ത അറബിച്ചി ഉണ്ടെങ്കില്‍ ഒരെണ്ണം നോക്ക് , അയ്യേ ..എനിക്കല്ല നമ്മുടെ ഒരു പാര്‍ട്ടിക്ക.പുള്ളിക്ക് ഒന്ന് മാറ്റി സ്റ്റേഷന് പിടിക്കാന
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലെ പോലെയാണോ? ഫ്ലാറ്റ് കിട്ടാന്‍ വേണ്ടി? :-)
കഷ്ടം.....ഇങ്ങനേം മനുഷ്യരോ?
ഓ.ടോ.പിള്ളേച്ചാ സീക്രട്ടായിട്ട് ആ കമ്പനീടെ അഡ്രസ്സൊന്ന് തന്നേ.....
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍....
[ഞാനും വരട്ടെയൊ നിന്റെ കൂടെ?]
-നിഗൂഡഭൂമി--
കൊള്ളാം. ഇനി ആ ഒരു കുറവേയുള്ളൂ
:)
54 ഭാര്യമാര്‍ ഉണ്ടായിട്ടു് 100 കുട്ടികളേ ഉള്ളുവെങ്കില്‍,അതു വളരെ കുറഞ്ഞുപോയില്ലേ?
“ഭാര്യന്മാര്‍” മന:പൂര്‍വ്വമാണോ, അതോ തെറ്റു
പറ്റിയതോ?
ആഹാ ആ 54 ഭാര്യമാരുടെയും കാര്യം ബഹു കഷ്ടം !!!
എനിക്ക് അത്രയ്ക്കൊന്നും വേണ്ടാ....ഒരെണ്ണമെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു...അതെങ്ങനെ കിട്ടാന്‍...
സസ്നേഹം,
ശിവ
രാജസ്ഥാനില്‍ വല്ലോം മൂപ്പനായി ജനിച്ചിരുന്നെങ്കില്‍.....
(ഗിന്നസ്സ് ബുക്കില്‍ പേര് വരാന്‍ വേണ്ടി മാത്രം)
ഭയങ്കരന്‍!!!!
അന്പതിനാല് ഭാര്യമാരുള്ള ജന്മിയെ കുറിച്ചുള്ള വാര്‍ത്ത പുതിയ അറിവാണ് ,
ഇതെല്ലാം എങ്ങിനെ ദൈവമേ???
Post a Comment