Sunday, 13 July 2008

ഡബിള്‍സ് വേലായുധന്‍

നാട്ടിലെ അറിയപ്പെടുന്ന കുടിയനാണ് ഡബിള്‍സ് വേലായുധന്‍.രാത്രി കവലയില്‍ നിന്നും കുമ്പവയറില്‍ കൊള്ളാവുന്ന കള്ളു മുഴുവന്‍ അകത്താക്കി വേലായുധന്‍ തന്റെ അരുമ വാഹനമായ ഹെര്‍ക്കൂലിസ് സൈക്കിളില്‍ (പാട്ട സൈക്കിള്‍ എന്ന് പറഞ്ഞാലും തരക്കേടില്ല എഴുതപതു കഴിഞ്ഞ വേലായുധന്റെ അപ്പൂ‍പ്പന്‍ ഉപയോഗിച്ചിരുന്ന സൈക്കിളാണോ വേലായുധന്‍ ഉപയോഗിക്കുന്നതെന്ന് സംശയം ഇല്ലാതില്ല.) രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടക്കുള്ള സമയത്ത് വായില്‍ വരുന്ന കൊള്ളാവുന്ന സുവിശേഷങ്ങളൊക്കെ വിളിച്ച് റോഡിലൂടെ കിഴക്ക് കുന്നിന്‍ മുകളിലേക്ക് വേലായുധന്റെ സഞ്ചരിക്കുന്നത് നാട്ടിലെ ഉറക്കംകെടുത്തി കൊണ്ട് തന്നെയാണ് .ധാരാളം വീടുകള്‍ തിങ്ങിനിറഞ്ഞു നിലക്കുന്ന കോതനല്ലൂരിലെ കുന്നുമ്പുറം വഴിയിലൂടെ വേലായുധന്‍ നടന്നു പോകുമ്പോള്‍ ആളുകള്‍ പറയും.
“ദേ ഈ വേലായുധനെന്തിന്റെ കേടാ.“

രണ്ട് കെട്ട്യോളും അതില്‍ പത്തുപതിനാലു മക്കളുമുള്ള വേലായുധന് ഇരുട്ടിനെ ഭയങ്കര പേടിയാണ്.
ധാരാളം വീടുകള്‍ നിറഞ്ഞ മെയിന്‍ റോഡില്‍ നിന്നും കുന്നിന്‍ മുകളിലേക്ക് അടുക്കുന്തോറും വീടുകള്‍ കുറഞ്ഞു കുറഞ്ഞു വരും.
ചിലയിടത്ത് വീടുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.
ഇത്തരം സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വേലായുധന്‍ ഡബിളാകും.
അപ്പന്‍ വേലായുധനും സാക്ഷാല്‍ വേലായുധനും.
അല്ല്യേല്‍ സാക്ഷാല്‍ വേലായുധനും മകന്‍ വേലായുധനും.
ആ സംഭാഷണം കേള്‍ക്കണം.
അപ്പന്‍ വേലായുധന്‍:“വേലായുധാ ഇന്ന് ചന്തേന്ന് വരുമ്പോള്‍ ഒരു കെട്ട് വടക്കന്‍ പുകയില വാങ്ങണം.”
ഒറിജിനല്‍ വേലായുധന്‍;“ഇന്നലെയല്ലെ കൊണ്ട് തന്നത്.കിളവന്‍ അത് മൊത്തം തിന്നു തീര്‍ത്തോ?.”
അപ്പന്‍ വേലായുധന്‍:“എടാ മുടിഞ്ഞവനെ നീ ഗുണം പിടിക്കത്തില്ലടാ”
ഒറിജിനല്‍ വേലായുധന്‍;“എടാ കിളവാ തന്നെ ഞാന്‍ എലിവിഷം തന്ന് കൊല്ലും.”
(അടുത്ത വെളിച്ചം കാണുവോളം ആ സംഭാഷണം തുടരും.)
വേലായുധന്റെ അപ്പന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ ദശകങ്ങളായി കഴിഞ്ഞു.
വേലായുധന്റെ അപ്പന്റെ ഒറിജിനല്‍ സ്വരം തന്നെയാണ് വേലായുധന്‍ എടുക്കുന്നതെന്ന് പഴയകാരണവമാര്‍ പറയും.
ചിലപ്പോ വേലായുധന്‍ മകനും ഒറിജിനലും കളിക്കും.
ഒരേ സമയം ഭംഗിയായി രണ്ടു ശബ്ദത്തില്‍ വേലായുധന്‍ സംസാരിച്ചു വരണത് കേട്ടാല്‍ രണ്ടാളുകള്‍ സംസാരിച്ചു വരണതാണെന്നെ തോന്നു.
പക്ഷെ ഈ സംസാരം വെളിച്ചമുള്ളയിടത്ത് ഉണ്ടാവില്ല .
വെളിച്ചമുള്ളയിടത്ത് എത്തിയാല്‍ വേലായുധന്റെ സുവിശേഷം ആകും നാം കേള്‍ക്കുക.
അങ്ങനെ വേലായുധന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളും കുടിച്ചും തെറിം വിളിച്ചും
ഡബിളായി വിലസികൊണ്ടിരിക്കെയാണ്.

നാട്ടിലെ അറിയപ്പെടുന്ന സ്ത്രിലമ്പടനായ വാസുകുട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി കുറെ കാശുമായി നാട്ടില്‍ തിരിച്ചെത്തിയത്.
വാസുകുട്ടന്റെ ഭാര്യ ജാനകിയെ ഇടക്കിടെ അവളുടെ വീട്ടില്‍ കൊണ്ടു പോയി വാസുക്കുട്ടന്‍ നിറുത്തും.
ജാനകിയാകട്ടേ നാട്ടുകാരോടും മൊത്തം പറയും.
“ഭര്‍ത്താക്കമാരായാല്‍ എന്റെ ചേട്ടനെ പോലെയാകണം.ഞാന്‍ പറയുന്നതെല്ലാം വാങ്ങി തരും.എന്റെ വീട്ടില്‍ പോയി ഇടക്കിടെ നിലക്കുവാനുള്ള അനുവാദം തരും.”എന്റെ ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടാന്‍ പുണ്യം ചെയ്യണം.

ചെറുപ്പക്കാര്‍ അത് കേള്‍ക്കുമ്പോള്‍ അര്‍ത്ഥം വച്ചു ചിരിക്കും.
വാസുക്കുട്ടന്‍ ജാനകിയെ ഇടക്ക് വീട്ടില്‍ കൊണ്ടു പോയി നിറുത്തിയാല്‍
എവിടെ നിന്നേലും ഒരു നല്ല കിളിയെ കൊത്തിയെടുത്ത് കൊണ്ട് വീട്ടില്‍ വരും.

ഇങ്ങനെ കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നും തരുണിമണികള്‍ വാസുക്കുട്ടന്റെ
പഞ്ചാരവാക്കില്‍ മയങ്ങി അയ്യാളൊടൊപ്പം കാറില്‍ വിരുന്നെത്തും.

സാധാരണ വാസുക്കുട്ടന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാറ് വീടു വരെ കൊണ്ടു വരാറില്ല.
കവലയിലെ കൂട്ടുകാരന്റെ വീട്ടില്‍ കാറ് കൊണ്ടു വന്നിട്ടിട്ട് തരുണിമണികളെ നടത്തിയാണ് വീട്ടില്‍ വരാറ്.
ഇങ്ങനെ ഒരു ദിവസം വാസുക്കുട്ടന്‍ ഒരു തരുണിമണീയുമായി സംസാരിച്ചു വരുമ്പോഴാണ് വേലായുധന്‍ ഡബിള്‍സായി ഹെര്‍ക്കൂലിസും ഉന്തി വരണത്.
വേലായുധന്റെ ഡബിള്‍സ് സ്വരം കേട്ട് വാസുകുട്ടന് തരുണിയെ എവിടെലും ഒന്ന് ഒളിപ്പിക്കുക എന്നാ ചിന്തയായി.
വാസുക്കുട്ടന്‍ നോക്കിട്ട് ഇരിക്കാന്‍ പറ്റിയ ഒരിടം.
റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മാവാണ്.വേലായുധന്‍ ഇങ്ങ് അടുത്തെത്താറുമായി
വാസുക്കുട്ടന്‍ വേഗം തരുണിയോട് പറഞ്ഞു.
“നീ ഇവിടെ കയറി ഇരുന്നോ.”

അതു കേള്‍ക്കേണ്ട താമസം തരുണി ഒരഭ്യാസിനിയെ പോലെ മാവില്‍ കൊമ്പില്‍ വലിഞ്ഞു കയറി
കാലുകള്‍ താഴേക്ക് ഇട്ട് ഇരുപ്പുറപ്പിച്ചു.
വാസുകുട്ടന്‍ അടുത്തുള്ള പുരയിടത്തില്‍ കമഴ്ന്നു കിടന്നു.
വേലായുധന്‍ അന്ന് അപ്പനും മകനുമാണ് കളിക്കുന്നത്.

അപ്പന്‍ വേലായുധന്‍:“നിനക്ക് ഒരോ ഓട്ടൊ എടുത്ത് ജീവിച്ചു കൂടെ @#$$$?“
മകന്‍:“അതിനു കാശു വേണ്ടെ ‍?”
അപ്പന്‍:അതിന് ഒരു പെണ്ണ് കെട്ടടാ ------മോനെ?
മകന്‍:നിങ്ങളുടെ മകന് ആരാ പെണ്ണൂ തന്നേ?”

അപ്പന്‍:“എനിക്ക് എന്നാടാ…..മോനെ കുഴപ്പം?.”
മകന്‍:“കുഴപ്പമെയുള്ളു തന്തെനിങ്ങള്‍ക്ക്.”
(വാക്കുകളുടെ ഇടക്ക് സുവിശേഷങ്ങള്‍ നല്ലത് പോലെ ചേര്‍ക്കുന്നുണ്ട് വേലായുധന്‍)
നടന്നു വരുന്നതിനിടയില്‍ വേലായുധന്‍ വീണ്ടും മകനൊട്;“ആ പുഷപേടെ മോളെ ഞാന്‍ നിനക്ക് ആലോചിക്കട്ടേടാ?.”

മകന്‍ :“ഏതു പുഷപ?’
അപ്പന്‍ വേലായുധന്‍: പെട്ടെന്ന് മുകളിലിരിക്കുന്ന തരുണിടെ കാലുകള്‍ കാ‍ണുന്നു.ദേ ദേ അയ്യോ എന്നൊരലര്‍ച്ച
ഹെര്‍ക്കൂലിസ് സൈക്കിള്‍ പെട്ടേന്ന് ടപ്പെന്ന് വീഴണ ശബ്ദം കേട്ടു.

പിറ്റേന്ന് നാട്ടില്‍ മുഴുവന്‍ പാട്ടായി വേലായുധന്‍ പ്രേതത്തെ കണ്ടു.
എന്തായാലും അതി പിന്നെ വേലായുധന്റെ സഞ്ചാരം എട്ടുമണിക്കായി.
മുമ്പ് ഉള്ളതിനേക്കാള്‍ നല്ല കനത്ത ശബ്ദത്തില്‍ സംസാരിച്ചു വേലായുധന്‍ കുന്നിന്‍ മുകളിലേക്ക് നടന്നു.
ചിലപ്പോഴൊക്കെ വേലായുധന്‍ ഡബിളും ത്രിബിളുമായി മാറി.


17 comments:

പാമരന്‍ said...

നല്ലൊരു കഥാപാത്രം.

കാപ്പിലാന്‍ said...

ഇഷ്ടപ്പെട്ടൂ ..ഇങ്ങനെയുള്ള കുറെ കഥാപാത്രങ്ങളെ ഒരു ചരടില്‍ കൊര്‍ക്കരുതോ അനൂപ്

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ വേലായുധന്‍..

അനില്‍@ബ്ലോഗ് // anil said...

ഇരട്ട നായകരാണല്ലൊ.
വേലായുധന്‍ നായകന്‍,വേലായുധ ചരിതത്തിന്റെ മുഖ്യ കഥാപാത്രം.
അപ്പൊ പ്രേതമൊ?
അതൊരു അതൊരു സമൂഹിക വിമര്‍ശനം കൂടിയാണു.

ഗോപക്‌ യു ആര്‍ said...

അനൂപേ തകര്‍പ്പന്‍!!

തണല്‍ said...

എന്നാലുമെന്റെ പിള്ളേച്ചാ..
എത്രമാത്രം കഥാപാത്രങ്ങളാ നിന്റെ കയ്യില്‍!

ബിന്ദു കെ പി said...

ഹ..ഹ.. കൊള്ളാം നല്ല കഥാപാത്രം. വാസുക്കുട്ടന്‍ തിരിച്ചുപോകുമ്പോഴേക്കും വെലായുധന്‍ സ്വയം ഒരു ഗ്രൂപ്പ് തന്നെ ആയി മാറിയിരിക്കുമല്ലൊ

ശ്രീ said...

വേലായുധന്‍ ഒരു താരം തന്നെ.
:)

പ്രവീണ്‍ ചമ്പക്കര said...

പിള്ളേച്ചോ... അല്ല വേലായുധോ... ഉഗ്രന്‍ ആയിടുണ്ട്..

OAB/ഒഎബി said...

ഡബിള്‍സ് കലക്കന്‍...

കുഞ്ഞന്‍ said...

വേലായുധ കഥാപാത്രം കലക്കി.. എന്നാലും ഒരു സംശയം ഇല്ലാതില്ല.. ഇത്ര ക്ലിയറായി ഈ കഥ പറയാന്‍ മറ്റൊരു വാസുക്കുട്ടനായി പുള്ളേച്ചന്‍ അവിടെയുണ്ടായിരുന്നൊ

Unknown said...

പാമു:നന്ദി
കാപ്പു:നന്ദി ശ്രമിക്കാം
കാന്താരിക്കുട്ടി:നന്ദി
അനില്‍:ഒരഭിസാരികയാണ് പ്രേതം
ഗോപക്:നന്ദി
തണല്‍:ഇനിയും വരാന്‍ ഇരിക്കുന്നതെയുള്ളൂ.
ബിന്ദു:നന്ദി ഇനിയും രസികന്‍ കഥാപാത്രങ്ങള്‍ ഏറെ വരാനുണ്ട്.
ശ്രി:നന്ദി
പ്രവീണെ:നന്ദി
oab: നന്ദി
കുഞ്ഞാ:ഈ കമന്റുകളില്‍ എന്നെ ചിരിപ്പിച്ചത് നിങ്ങളാണ് നന്ദി

Sathees Makkoth | Asha Revamma said...

വേലായുധൻ വാഴ്ക!

കുറ്റ്യാടിക്കാരന്‍|Suhair said...

ഇതൊക്കെ എവിടന്ന് തപ്പിപ്പിടിച്ചെടുക്കുന്നു അനൂപേ...

കൊള്ളാം... വെരി ഗുഡ്..

നവരുചിയന്‍ said...

വേലായുധന്‍ കൊള്ളാം ഒരു കിടിലന്‍ താരം തന്നെ ....... കഥയും കൊള്ളാട്ടോ ...... ഇഷ്ടപ്പെട്ടു

സൂര്യോദയം said...

പുലി വേലായുധന്‍ :-)

Sunith Somasekharan said...

doubles velaayudhan kalakki