നാട്ടിലെ അറിയപെടുന്ന കുടുംബത്തിലെ ഒരു പിള്ളേച്ചന്‍ വയസ്സ് അറുപത്.
അപ്പന്‍ പിള്ളേച്ചന്‍ ആറേഴ് ഏക്കറ് പുരയിടവും അത്രത്തോളം നിലവും കുടുംബ മുതലായി ഉണ്ടാക്കി വച്ചതു കൊണ്ട് പിള്ളേച്ചന്‍ ദേഹം അനങ്ങി പണിയെടുത്തില്ല.
പിള്ളേച്ചന് ആകെ ഉള്ള കൃഷി പിള്ളേര് കൃഷിയാണെന്ന് നാട്ടുകാരു പറയും.
മൂത്തമകള് ശാന്ത ഉണ്ടായപ്പോളാണ് പിള്ളേച്ചന് ഒരാണ്‍ തരി വേണം എന്നാഗ്രഹം ഉദിച്ചത്.പിള്ളേച്ചന്‍ രാത്രി പിള്ളേച്ചിയോട് പറഞ്ഞു.
“നമ്മൂക്ക് ഒരാണ്‍കുട്ടി വേണ്ടേടി?” അങ്ങനെ പിള്ളേച്ചന്‍ ആണ്‍ തരിക്കായി
ഒരു ശ്രമം നടത്തി.
ആ ശ്രമത്തില്‍ ഒരു പെണ്‍കുട്ടി കൂടി പിറന്നു.
പിള്ളേച്ചന്‍ അല്പം മദ്യപിക്കുന്ന കൂട്ടത്തിലാണ്.
രാത്രി കുടിച്ചിട്ട് പാട വരമ്പത്തൂടെ പാട്ടുപാടി ആടി വരുന്ന പിള്ളേച്ചന്‍ വീട്ടില്‍
എത്തിയാല്‍ ശ്രിമതി പിള്ളേച്ചി പിള്ളേച്ചന് ചമ്മന്തിയും കഞ്ഞിം വിളമ്പും.
പിള്ളേച്ചന്‍ അന്നേരം പറയും.
“നമ്മൂക്ക് ഒരാണ്‍ കുട്ടി വേണ്ടേടി?.”
പിള്ളേച്ചി അന്നേരം കാജോളിനെ പോലെ ഒന്നു ചിരിക്കും.
പിന്നെ പിള്ളേച്ചന്‍ ഊണു മതിയാക്കി പിള്ളേച്ചിക്കൊപ്പം കിടപ്പറയിലൊട്ട് കയറും.
അങ്ങനെ പിള്ളേച്ചന്റെ ലീലാവിലാസങ്ങളില്‍ പത്തു പെണ്മക്കള്‍ പിറന്നു.
പിള്ളേച്ചന്റെ വീട്ടില്‍ പത്തു പെണ്മക്കള്‍ ദശപുഷപങ്ങളെ പോലെ വിടര്‍ന്നു നിന്നു.
ഒരോപ്രാവശ്യവും പിള്ളേച്ചികള്‍ പിറന്നു വീഴുന്നതു കണ്ട് പിള്ളേച്ചന്‍ ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് കള്ളുഷാപ്പില്‍ തന്നെയായി.
അപ്പന്‍ പിള്ളേച്ചന്‍ മകന്‍ പിള്ളേച്ചന്റെ സല്‍ഭാവി സ്വപനം കണ്ട് നാട്ടുകാരെ പറ്റിച്ച് വാങ്ങി കൂട്ടിയ പറമ്പും പാടവുമൊക്കെ മകന്‍ പിള്ളേച്ചന്‍ കള്ളൂകുടിക്കാന്‍ കുറേശ്ശേ കുറേശ്ശേയായി വിറ്റുതീര്‍ത്തൂ.
അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി.
പെണ്മക്കള്‍ക്ക് കെട്ടുപ്രായമായപ്പോള്‍
പിള്ളേച്ചന്‍ പറഞ്ഞൂ.
“നിന്നെയൊന്നും കെട്ടിച്ചു വിടാന്‍ എന്റെ കൈയ്യില്‍ കാശില്ലാ.നീയൊക്കെ വല്ലവനെം പ്രേമിക്കാന്‍ നോക്ക്?.”
“പ്രേമിക്കാന്‍ നോക്ക് എന്നു പിള്ളേച്ചന്‍ പറഞ്ഞെങ്കിലും പിള്ളേച്ചന്‍ ഒരു ഡിമാന്‍ഡെ പറഞ്ഞുള്ളൂ.
“ചെക്കന്‍ നായരായിരിക്കണം”.
അപ്പന്‍ തങ്ങളെ കെട്ടിച്ചു വിടില്ലായെന്ന് മനസ്സിലാക്കിയ പിള്ളേച്ചകൊടികള്‍ സൈറ്റടിയും പാല്‍ പുഞ്ചരിയുമായി നാട്ടിലെ പൂവാലവഗ്ഗത്തിന് സകല പ്രോത്സാഹനവും നലകി.
പിള്ളേച്ചന്മാര്‍ വളരെ കുറവുള്ള നാട്ടില്‍ വേറേ ഏതേലും ഒരു വായ്നോക്കിയെ കേട്ടാമെന്നു വച്ചാല്‍ പിള്ളേച്ചന്‍ ഇടയും.
“കൊന്നുകളയും ഞാന്‍ ശവങ്ങള്‍ ചീത്തപേരുണ്ടാക്കാന്‍ “
ജോലിയും കൂലിയുമില്ലാതെ വിഷമിച്ചിരുന്ന പിള്ളേച്ചന്റെ പെണ്മക്കള്‍
പുരം നിറഞ്ഞൂ നിലക്കെ ഇടക്കീടെ നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറായ കേശവന്‍
ഏങ്ങു നിന്നേലും നായരെന്ന വാലുള്ള എതേലും ഒരു കോന്തനുമായി പിള്ളേച്ചന്റെ വീട്ടില്‍ പെണ്ണൂകാണാന്‍ വരും.
കേശവന്‍ കൊണ്ടു വരുന്ന കോന്തുണ്ണികള്‍ പിള്ളേച്ചന്റെ വീട്ടില്‍ ചായയും റെസ്ക്കും(പിള്ളേച്ചന്റെ കൈയ്യില്‍ കാശില്ലാ ലഡുവും ജിലേബിയൊന്നും കൊടൂക്കാന്‍)
കടിച്ചു അന്തം വിട്ടു നിലക്കുമ്പോള്‍ ഫാഷന്‍ പരേഡ് പോലെ ചേടത്തിയും അനിയത്തിമാരും വരിവരിയായി വന്ന് വാതിക്കല്‍ വന്ന് കോന്തുണ്ണിയെ നോക്കി പുഞ്ചരിയുമായി നിലക്കും.
മീരാ ജാസ്മിനും കാവ്യാമാധവനും ഗോപികയും ഭാമയും കാജോളും ഐശ്വര്യാ റായിയും കലപ്പനയും ഫിലോമിനായും ഒക്കെ വന്നു നിലക്കുമ്പോഴുള്ള അങ്കലാപ്പും പിടപെടപ്പൂം പാവം പൂവന്‍ കോഴിയെ പിടി കൂടും.
ഒന്നും പറയണ്ട ഒരു നല്ല തുണി കടേല്‍ കയറി ഒരു ഷര്‍ട്ട് തിരയുന്നാ അവസ്ഥ ഇതിലും ഭേദമായിരിക്കും.
അങ്ങനെ ഇടക്കിടെ പിള്ളേച്ചമാര്‍ വന്നും പോയിം ഇരിക്കുന്നതല്ലാതെ കല്ല്യാണം മൊന്നും നടന്നില്ല. ചെറുക്കന്‍ ഏതേലും ഒരു തരുണീയെ കെട്ടാമെന്നു വച്ചാല്‍ ചെക്കന്റെ അപ്പനോ അമ്മാവനോ എന്തിന് ഭാവിയിലെ അമ്മയായി അമ്മ പോരിന് കാത്തിരിക്കുന്ന അമ്മായിയോ കേറി ഒടക്കു.
സ്ത്രിധനം അത് പ്രശ്നമാണ്.
അങ്ങനെ തന്റെ പുരനിറഞ്ഞു നിലക്കുന്ന പെണ്മക്കളെ കൊണ്ട് പൊറുതി മുട്ടി
പിള്ളേച്ചന്‍ ഒരു ദിവസം ഒരു കുപ്പി കള്ളൂ വാങ്ങിട്ട് അതില്‍ അലപം എലിവിഷം കലക്കി അങ്ങ് തീര്‍ത്തേക്കാമെന്ന് വിചാരിച്ച് തൊട്ടടുത്തുള്ള കുന്നില്‍ മുകളിലേക്ക് കയറിയപ്പോഴാണ്
ഭഗവാന്റെ രൂപത്തില്‍ ആ നാട്ടിലെ നാലഞ്ചു ഷാപ്പുകളുടെ ഉടമ കൊച്ചു ഗോപാലന്‍
മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടത്.
കൊച്ചു ഗോപാലന്റെ പുതിയഷാപ്പില്‍ ഒരു മനേജരെ വേണം.
നാട്ടിലെ അറിയപ്പെടുന്ന ഒരു കാരണവര്‍ ആയതുകൊണ്ടും പിള്ളേച്ചന്റെ ബാധ്യതകള്‍ ഓര്‍ത്തൂം കൊച്ചു ഗോപാലന്‍ ഷാപ്പില്‍ പിള്ളേച്ചന് ഒരു ജോലി കൊടുത്തു.
അങ്ങനെ പിള്ളേച്ചന്‍ ഫ്രിയായി കള്ളടിച്ചും കള്ള് ഊറ്റിയും പതിയെ പതിയെ ഉയരാന്‍ തൂടങ്ങി
പിള്ളേച്ചന്റെ മക്കളുടെ കല്ല്യാണം ഒരോന്നായി
ശടെ ശടെന്ന് നടന്നു.
പിള്ളേച്ചന്റെ ഷാപ്പില്‍ കള്ളടിക്കാന്‍ വരുന്നവരെ പിള്ളേച്ചന്‍ തന്റെ ഉള്ളീല്‍ ഉറങ്ങി കിടക്കുന്ന ഗായകനെ കൊണ്ട് ഉണര്‍ത്തി.
കുടിയന്മാര്‍ പിള്ളേച്ചന്‍ എന്ന് കേട്ടാല്‍ ചങ്കും കരളും ഭാര്യടെ കെട്ടുതാലിയും വരെ കൊടുക്കുന്ന അവസ്ഥയിലായി.
അങ്ങനെ പിള്ളേച്ചന്‍ പണംകാരന്‍ പിള്ളേച്ചനായി. ഊറ്റു ഗോപാലന്റെ ഊറ്റു വിദ്യ പിള്ളേച്ചനും സ്വായാത്തമാക്കിയതൊടെ പിള്ളേച്ചന്റെ കാലം തെളിഞ്ഞൂ.
അങ്ങനെയിരിക്കെയാണ് നാട്ടിലെ കുടിയമാരെല്ലാം ചേര്‍ന്ന് നാട്ടിലെ ഒരു പള്ളീല് പിള്ളേച്ചന്റെ ഒരു കഥാപ്രസംഗം നടത്തിയത്.
കഥ
അങ്കണ തൈമാവ്.
അങ്കണ തൈമാവിന്‍ നിന്ന് ആദ്യത്തെ പഴം വീഴുകെ
ആ അമ്മയുടെ കണ്ണില്‍ നിന്നും പൊന്നോമന മകനെ ഓര്‍ത്ത്
ഒഴുകിയ കണ്ണൂനീര്‍ പിള്ളേച്ചന്‍ രണ്ടു കുപ്പീ കള്ളിന്റെയും നൂറുമില്ലി പട്ട ചാരായത്തിന്റെ
ബലത്തില്‍ ആഞ്ഞൂപിടിപ്പിച്ചപ്പോള്‍
സദസ്സിനു മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ട പിള്ളേച്ചന്റെ കഥാപ്രസംഗം കേട്ട്
കുടിയമാര്‍ അഹ്ലാദ ചിത്തരായി.
അവര്‍ പിള്ളേച്ചനെ നോട്ടുമാലകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
പിള്ളേച്ചന്‍ കഥാപ്രസംഗം
അവസാനിപ്പിച്ച് ആറേഴ് ഓട്ടോകളുടെ അകമ്പടിയോടെയാണ് വീട്ടില്‍ വന്നു കയറിയത്.
ഒന്നും പറയണ്ട
ആ ഒരു സംഭവത്തോടെ പിള്ളേച്ചന്‍ നാട്ടില്‍ സ്റ്റാറായി.
തൊട്ടടുത്തുള്ള കാവുകളിലും അമ്പലങ്ങളിലും പള്ളീകളിലും ഒക്കെ പിള്ളേച്ചന് തിരക്കോട് തിരക്ക്
പിള്ളേച്ചന്‍ തിരക്കായപ്പോള്‍ പിള്ളേച്ചിക്ക് ഒന്നു നേരെ ചൊവ്വെ കാണാന്‍ പോലും കിട്ടാതെയായി.
ഒരുപ്പാട് നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമെന്നോളം പിള്ളേച്ചി വീണ്ടും ഗര്‍ഭിണിയായി.
പിള്ളേച്ചന്റെ അഗ്രഹം പോലെ ഒരാണ്‍കുട്ടിയെ പത്തുമാസം തികയുന്നതിനു മുന്നെ
പിള്ളേച്ചി പ്രസവിച്ചു.
ആ കുട്ടിക്ക് പിള്ളേച്ചന്റെ ഷെയിപ്പാണോ എന്ന് ചോദിച്ചാല്‍ നാട്ടുകാരില്‍ ചിലര്‍ പറയും.
കണ്ടില്ലെ ആ മൂക്ക് നമ്മുടെ രാഘവന്റെതല്ലെ അവന്റെതു പോലെ മൂക്കേലൊരു ഒരു മറുക്.
അല്ലെന്നെ നിങ്ങളാ കളറു നോക്കിക്കെ നമ്മുടെ ജോസഫില്ലെ അവന്റെ കളറല്ലെ ഇടക്കിടെ വെളുപ്പേല്‍ ഒരോ കുത്തും വരെയൊക്കെയായിട്ട്.
ഇത് ആലയിലെ നാരായണന്റെയാ കണ്ടില്ലേ അവന്റെ നടത്തം ഒരു കൈ തളത്തിയിട്ട്
സംസാരം അങ്ങനെ പോയി.
കാര്യമെന്തായാലും ഒരു ഗുണം ആ കുട്ടിക്ക് കിട്ടി
പിള്ളേച്ചനെ പോലെ ചെറുപ്പത്തിലെ തന്നെ റോഡിന്റെ വീതിയളന്ന് നടക്കാനുള്ള
യോഗം അവനുണ്ടായി.
(മൂവ്വാറ്റുപുഴ പെരുമ്പാവൂര്‍,കോതമംഗലം ഭാഗത്ത് ഒരിടത്തുള്ളാ ആ പഴയ പിള്ളേച്ചന്റെ ഓര്‍മ്മക്ക്.1998നുശേഷം ഞാന്‍ മൂവ്വാറ്റുപുഴക്ക് പോയിട്ടില്ല.ഇപ്പോ ആ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടോ
എന്നുമറിയില്ല.എന്നാലും മനസ്സില്‍ ജീവിക്കുന്ന രസികനായ ഒരു കഥാപാത്രമാണ് എനിക്ക് ഈ പിള്ളേച്ചന്)
13 comments:
നല്ല പ്രത്യുല്പാദനശേഷി കൂടിയ പുള്ളാച്ചന്‍.
ഇത്രയധികം കള്ള് മോന്തി നടത്തിയ ആ കഥാ
പ്രസംഗം ഞാനെന്റെ ഭാവനയില്‍ കണ്ട്, പോസ്റ്റ് വായിച്ച് ചിരിച്ചതിലേറെ ചിരിച്ചു.
ഹെന്റെ പിള്ളേച്ചാ...ഇന്നിനി വയ്യ..
പ്രിയത്തില്‍ ഒഎബി.
കൊള്ളാം തെറ്റില്ലാ :)
എനിക്കു ചിരിക്കാന്‍ വയ്യേ..
ഓ.ടോ..ഞാന്‍ ഒരു ലീവ് ആപ്ലിക്കേഷന്‍ ഇവിടെ വെച്ചിട്ട് അതൊന്നും പരിഗണിച്ചും കൂടി ഇല്ലല്ലോ..ബൂലോക കാരണവര്‍ ഇങ്ങനെ ആയാല്‍ ശരിയാവില്ലാ...
പിള്ളേച്ചന് മൊത്തത്തില്‍ ഒരു സംഭവം ആയിരുന്നുവല്ലേ?
ഹ..ഹ ഇനിയും പോരട്ടെ കഥാപാത്രങ്ങള്‍ ഓര്‍മ്മയുടെ കൂട് തുറന്ന്..
പിള്ളേച്ചാ,
ഈ പിള്ളേച്ചനെ ബോധിച്ചു കേട്ടോ!
എരിവും പുളീമൊക്കെ പാകാപാകം:)
കള്ളുകുടിയന്‍ കഥാപാത്രങ്ങളുടെ ഇടയിലേക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ കൂടി ....... "പിള്ളേച്ചന് "
നന്നായി അവതരിപ്പിച്ചു
ഈ പിള്ളേച്ചനു ഷാപ്പിൾ പണീകിട്ടിയപ്പോൾ റിലീസാവുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു
അവസാനം റിലീസായവനെ കണ്ടപ്പോൾ നാട്ടുകാർക്കു കണ്ണുകടിയും സഹിച്ചില്ല
അതുകൊണ്ടല്ലെ അവൻ കമ്പനി സിസ്റ്റമല്ല , അസംബിൾഡാണെന്നു പറഞ്ഞു നടക്കുന്നത്
ആശംസകൾ
കഥാപാത്രങ്ങള്‍ ഒരോന്നായി വരട്ടെ, കഥകള്‍ കൊഴുക്കട്ടെ.ആശംസകള്‍
മൂവ്വാറ്റുപുഴ പെരുമ്പാവൂര്‍,കോതമംഗലം ഭാഗത്ത് ഒരിടത്തുള്ളാ ആ പഴയ പിള്ളേച്ചന്റെ ഓര്‍മ്മക്ക്.1998നുശേഷം ഞാന്‍ മൂവ്വാറ്റുപുഴക്ക് പോയിട്ടില്ല!
---
- നീണ്ട പത്ത് കൊല്ലംസ് ആയി അല്ലേ, പുള്ളേച്ചാ?
എന്തായാലും പിന്നീട് മൂവാടുപുഴയില്‍ പോകാതിരുന്നത് നന്നായി ..കഥ ഇഷ്ടപ്പെട്ടു
പിള്ളേച്ചന്‍ കഥകള്‍ വായിക്കുന്ന
ഏല്ലാവര്‍ക്കും നന്ദി
ഈ പിള്ളേച്ചന്റെ ഒരു കാര്യം...മനുഷ്യനെ ചിരിപ്പിച്ച് ഒരു വശത്താക്കി.
Post a Comment