Wednesday, 16 July 2008

പിള്ളേച്ചനും ഗ്ലാമറാകണം


ഏങ്ങനേലും കുറച്ച് ഗ്ലാമര്‍ ഉണ്ടാക്കിയെടുക്കുക എന്നത് പിള്ളേച്ചന്റെ ഒരു വലിയ സ്വപന്മാണ്.അതിനായി പിള്ളേച്ചന്‍ ഗ്ലാമരാശ്വാസ നിധിയായി കുറച്ച് പൈസ ഏല്ലാമാസവും മാറ്റിവയ്ക്കാറുണ്ട്.നാട്ടില്‍ കറുത്ത കുട്ടനായി ജീവിച്ച പിള്ളേച്ചന്‍ തിരിച്ചു പോകുമ്പൊളെങ്കിലും സ്വലപം വെളുക്കണം എന്നുള്ള ചിന്താഗതി വന്നു കയറിയതൊടെ പിള്ളേച്ചന്‍ ഫെയറാന്‍ ലൌലിയുടെ നാട്ടിലെ ഒരു റിട്ടേയില്‍ ബിസിനസ്സ് തുടങ്ങുവാനുള്ള അത്ര സ്റ്റോക്ക് വാങ്ങി വച്ചു.പിള്ളേച്ചന്‍ ഫെയറാന്‍ ലൌലി തേയ്ക്കുക എന്നു പറഞ്ഞാല്‍ അത് നല്ലൊരു മേസ്തിരി സിമന്റുവാരി പൊത്തൂന്നതു പോലെയാണ്.ഒരാഴച്ച ചുരുങ്ങിയത് രണ്ടു ട്യുബ് ഫെയറാന്‍ ലൌലി കൂടാതെ മുഖം കഴുകാനുള്ള വെജിറ്റെബിളിന്റെ പേസ്റ്റുമൊക്കെയായി പിള്ളേച്ചന്‍ വിലസുന്നതിനിടയിലാണ്.
രൂപമൃതിന്റെ ഒരു പരസ്യം കണ്ടത് ഏതു വെളുക്കാത്തവനും വെളുപ്പിക്കുന്ന
രൂപാമൃതം.

ഒരു ചെറിയ ട്യുബു വാങ്ങാന്‍ പിള്ളേച്ചന്‍ തീരുമാനിച്ചു.
വെളുക്കൂക എന്ന്ത് പിള്ളേച്ചന്റെ സ്വപനമാണല്ലോ.

ഒരു ദിവസം കാല്‍ ട്യുബ് ഫെയറാന്‍ ലൌലി.

രാവിലെയും വൈകിട്ടും കുങ്കുമപൂവിട്ട ഒരു ഗ്ലാസ് പാല്‍.

കൂടാതെ വൈകിട്ട് ഉറങ്ങാന്‍ നേരവും ഉച്ചക്കും ഓഫീസ്സില്‍ ഏല്ലാവരും
ഉറങ്ങുന്ന നേരവും ഫെയറ് വാഷിങ്ങ് ക്രീം ഉപയോഗിച്ച് അലപം
വാഷിങ്ങുമൊക്കെയായി വിലസുന്നതിനിടയിലാണ്.മില്ലണേയറിന്റെ
മണിനാദം പോലെ രൂപമൃതത്തിന്റെ പരസ്യം പിള്ളേച്ചന്റെ ബോധോദയത്തില്‍
വന്നു കയറിയത്. എന്തേലും ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് കിട്ടിയില്ലേല്‍ പിള്ളേച്ചന് ഉറക്കം വരില്ല.

കൈയ്യില്‍ കിട്ടിയ നമ്പറിലേക്ക് ഒരു ഉച്ചനേരത്ത് പിള്ളേച്ചന്‍ ഡയല്‍ ചെയ്തു.
“ഹലോ.”

അങ്ങെ തലക്കല്‍ ഒരു കിളിയുടെ ശബദം
“അലോ

ഏതോ അറബി സ്ത്രിയാണ്.
“മേഡം ദിസ് രൂപമൃത് “ഓഫീസ്
അവര്‍ അറബിയില്‍ ഏതാണ്ടൊക്കെ പറയണുണ്ട്.പിള്ളേച്ചനെ നട്ട കണ്ട വെയിലത്ത് വിളിച്ചതു കണ്ട് തെറി വിളിക്കുകയാവും.
“മേന്‍ അന്താ“
അറബിച്ചി എതാണ്ടൊക്കെയോ പുലമ്പുന്നുണ്ട്.
പിള്ളേച്ചന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു.
പിള്ളേച്ചന്‍ തന്റെ കൈയ്യിലുള്ള നമ്പറിലേക്ക് മാറിമാറി നോക്കി.

ഇത് രുപാമൃതത്തിന്റെ നമ്പര്‍ തന്നെ.മാറിയിട്ടില്ലാ.
വീണ്ടും ഒരിക്കല്‍ കൂടി ഡയല്‍ ചെയ്തു.
“ഹലൊ“

ഇത്തവണ വേറെ ഒരു സ്ത്രിയാണ്.അല്പം കൂടി പതിഞ്ഞ ഒരു കിളി നാദം.
“ഹു ആര്‍ യു. വാ‍ട്ട് ഡു യു വാണ്ട്”
“വാട്ട് കപ്പയല്ലാ പച്ച കപ്പയാ.“
പിള്ളേച്ചന്‍ ദേഷ്യത്തോടെ ഫോണ്‍ വച്ചു.
കുറുക്കന്‍ മുന്തിരി പറയ്കാന്‍ കുറെ ചാടി നോക്കിയിട്ട് കിട്ടാതെ വന്നപ്പോള്‍
മുന്തിരിക്ക് പുളിയാണെന്ന് പറഞ്ഞ പോലെ പിള്ളേച്ചന്‍ രൂപമൃതം കിട്ടാത്ത വിഷമത്തില്‍ കുറെ വെജിറ്റബിള്‍ പേസ്റ്റ് എടുത്ത് വാരി പൊത്തി ഓഫീസ് മുറിയില്‍ ഇരുന്ന് മയങ്ങി.
അലപം മയങ്ങി വന്നപ്പോളാണ് വാതില്‍ ആരോ മുട്ടൂന്നത് .

യെസ് പിള്ളേച്ചന്‍ പാതി ഉറക്കത്തിലായിരുന്നെങ്കിലും വെറുതെ പുറത്തേക്ക് ഒന്ന് നോക്കി.

വാതയ്ക്കല്‍ ഒരറബി.

പിള്ളേച്ചന്‍ പെട്ടേന്ന് അറിയാതെ പൊങ്ങി പോയി.
പെട്ടെന്ന് മുഖം പേസ്റ്റ് വാരി പൊത്തിയേക്കുവാന്നുള്ള കാര്യം പോലും മറന്നു.

അറബിയുടെ മുന്നില്‍ വാതില്‍ തുറന്നു കൊടുത്തിട്ട് വിഷ് ചെയ്തു.
“വെര്‍ ഇസ് യു വര്‍ പത്താക്ക?”

പിള്ളേച്ചന്‍ പെട്ടേന്ന് പോക്കറ്റില്‍ പരതി.
“പത്താക്ക
ഇന്നച്ചന്‍ ചമ്മുന്നതു പോലെ ഒന്ന് പരുങ്ങി നിലത്ത് കാലുകൊണ്ട് തടവി
മേശപ്പുറത്ത് ആകമാനം ഒന്ന് തപ്പി.
ഒഹ് ഭാഗ്യം കിട്ടി.
അറബിയുടെ കൈയ്യില്‍ പത്താക്ക കൊടുത്തപ്പോഴാണ് പിള്ളേച്ചന്‍ തന്റെ ശരിയായ രൂപത്തെ കുറിച്ച് ഓര്‍ത്തത്.
അറബി പത്താക്കയിലെ രുപവും പിള്ളേച്ചന്റെ രൂപവും മാറിമാറി നോക്കിട്ട്
പത്താക്ക് തിരികെ തന്നു.
പിന്നെ ട്രേഡ് ലൈസന്‍സും വാങ്ങി നോക്കിട്ട് ഇറങ്ങുമ്പോള്‍ അറബി ഒരു വഷളന്‍ ചിരി ചിരിച്ചു.
“ഇവനേതു കോന്തനാണ് എന്നാകും ചിന്തിച്ചത്.
വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെ പിള്ളേച്ചന്‍ അന്നേരം വെളുക്കനെ ചിരിച്ചു.

12 comments:

OAB/ഒഎബി said...

അനൂപെ.. ആ പിള്ളാച്ചനോട്
വെറുതെ കാശ് കളയണ്ടാന്ന് പറ.
വെളുക്കാന്‍ ഞാനൊരു ഐഡീയ
പറഞ്ഞു തരാം....കുറച്ച് ടൈറ്റാനിയംടോക്സൈഡ്
പോളിയേസ്റ്ററ് റസിനില്‍ മിക്സാക്കി
ഒറ്റ പ്രാവശ്യം തേച്ചാല്‍ മതി.

പ്രിയത്തില്‍ ഒഎബി.

കുറ്റ്യാടിക്കാരന്‍|Suhair said...

കുടുംബം വെളുക്കാതെ നോക്ക്...
:)

കാപ്പിലാന്‍ said...

:)

Velukkaan thechathu pandaayirunnu

പാമരന്‍ said...

പിള്ളേച്ചാ ഈ വെളുപ്പിലൊന്നും ഒരു കാര്യോമില്ലെന്ന്‌ എന്നോടു ചോദിച്ചാ ഞാന്‍ പറഞ്ഞു തരൂല്ലാരുന്നോ?

ഓ.ടോ. ആ രൂപാമൃതന്‍റെ നംബറെവടെ കിട്ടും?

ശ്രീ said...

എന്നിട്ട് പിള്ളേച്ചന്‍ വെളുത്തോ?
(കുടുംബമല്ല)
;)

ശ്രീലാല്‍ said...

എനിക്കും ഗ്ലാമറാകണം.. പിള്ളേച്ചോ.. ഒന്നാ നമ്പര്‍ താ :)

നവരുചിയന്‍ said...

മീര ജാസ്മിന്‍ പണ്ടു പാടിയത് നിങ്ങള്‍ കേട്ടിടു ഇല്ലെ ... കറുപ്പിനഴക് എന്ന് ..... സൊ വെറുതെ എന്തിനാ കുടുംബം വെളുപ്പികുന്നെ ..........

Ranjith chemmad / ചെമ്മാടൻ said...

അണ്ണാ അലക്കി!

ജിജ സുബ്രഹ്മണ്യൻ said...

നല്ല പോലെ വെളുത്തോ പിള്ളെച്ചാ..വല്ല കാര്യവും ഉണ്ടോ ?? ഇപ്പോളത്തെ പെണ്‍പിള്ളാരേ വെളുപ്പൊന്നും അല്ല നോക്കുന്നെ..അതു കൊണ്ട് വെളുക്കുന്നതിലും വെളുപ്പിക്കുന്നതിലും ഒരു അര്‍ഥവും ഇല്ല..ആ പടം കൊള്ളാം കേട്ടോ..

തണല്‍ said...

ടേയ്,
കന്നംതിര്വിവുകള് കാണിക്കാതെടേയ്..
നീയെന്തര് ശ്രീനിവാസണ്ണന് പഠിക്ക്വാണോ?
എന്തരായാലും പരിപാടി കൊള്ളാം കേട്ടാ..

ദിലീപ് വിശ്വനാഥ് said...

ഇതു പിള്ളേച്ചന് പറ്റിയതാണോ അതോ???

Unknown said...

ഈ പിള്ളേച്ചന്‍ കഥ വായ്ക്കാന്‍ വന്ന
ഏല്ലാം പ്രിയപ്പെട്ടവര്‍ക്കും നന്ദി
നന്ദി