Tuesday, 29 July 2008

പിള്ളേച്ചന്റെ ലീലാവിലാസങ്ങള്

പിള്ളേച്ചനും ഒരു പട്ടാണിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുവാണ്.പിള്ളേച്ചന്‍ ഹിന്ദി
പഠിച്ചു വരുന്ന സമയമാണ്.
ഏതൊരു നാട്ടില്‍ ചെന്നാലും ആദ്യം പഠിക്കേണ്ടത് അവിടുത്തെ തെറി തന്നെ.
ആരേലും ഹിന്ദിലോ അറബിലോ തെറിവിളിച്ചാല്‍ തിരിച്ചു വിളിക്കാന്‍ അറിയില്ല്യേല്
ചുമ്മാ ചിരിച്ചു കൊണ്ട് നില്‍ക്കേണ്ടി വരും.അത് നമ്മൂടെ അഭിമാനത്തിന്റെ പ്രശ്നമാണല്ലോ?
പിള്ളേച്ചന്‍ പട്ടാണിയുമായി സംസാരിച്ചു കൊണ്ട് നിലക്കുമ്പോള്‍ പിള്ളേച്ചന്‍
പറഞ്ഞു.
“ധോടാ കച്ചറാ ബാത്ത് കരോ ഭായി.”
പട്ടാണി അതു കേള്‍ക്കണ്ട താമസം ഹിന്ദിയിലെയും ഉറുദുവിലെയും രണ്ട് അമണ്ടന്‍ തെറികള്‍ പിള്ളേച്ചനെ അവന്‍ പഠിപ്പിച്ചു.
ആദ്യം പിള്ളേച്ചന്‍ പരീക്ഷണാര്‍ഥം പരീക്ഷീച്ചത് അവനിട്ട് തന്നെ.
അങ്ങനെ ഹിന്ദി,ഉറുദു,അറബി തെറികളില്‍ പാണ്ഡ്യത്യം നേടിയ പിള്ളേച്ചന്‍ ഉപകാരാര്‍ഥം ഒന്നു രണ്ട് മലയാളം തെറികള്‍ പട്ടാണിക്കും പറഞ്ഞൂ കൊടൂത്തു.
പട്ടാണിക്ക് കലിപ്പുള്ള മലബാറികളെ കാണുമ്പോള്‍ പട്ടാണി ഒരു മലയാളം കിണ്ണപ്പനങ്ങ് കാച്ചി
വീരനായി വിലസികൊണ്ടിരിക്കെയാണ്
തൊട്ടടുത്തുള്ള സ്ഥാപനത്തില്‍ ഒരു ഡ്രൈവറുടെ വേക്കന്‍സിയുണ്ടെന്ന് അവിടൂത്തേ ജി.എം. പിള്ളേച്ചനോട് പറയുന്നത്.‘നല്ല പാക്കിസ്ഥാനികള്‍ ഉണ്ടെങ്കില്‍ നോക്കാം.”
പിള്ളേച്ചന്‍ നമ്മൂടെ പട്ടാണിയുടെ അടുത്ത് കാര്യം പറഞ്ഞൂ.
“ഭായി ആപകേ പാസ് ഡ്രൈവറെ.ഉദര്‍ ഏക് വേക്കന്‍സി ഹെ.”
“കിത്തനാ സാലറി ദെഗാ ഭായി?”
“മാലും നഗിം ഭായി.ആപ് പൂച്ചോ.”
പിള്ളേച്ചന്‍ അറിയാവുന്ന ഹിന്ദി വച്ച് അങ്ങ് കാച്ചി.
പട്ടാണി അവിടെ ചെന്ന് ചോദിച്ച് അവന്റെ ഒരാളെ അവിടെ ഡ്രൈവറായി കയറ്റി.
ഇടക്ക് പട്ടാണി വരുമ്പോള്‍ പറയും.
“ഉദര്‍ അഛാ കമ്പിനി ഭായി.അചാ സാലറി ഹെ.”
“ആപകാ ദോസ്ത് കാ ലക്ക്.”
അങ്ങനെയിരിക്കെ അവനു ഫസ്റ്റ് സാലറി കിട്ടി.
അതിനുശേഷം അവിടെ ഡ്രൈവര്‍ക്ക് ഒന്ന് റെസ്റ്റു ചെയ്യാന്‍ സമയം കിട്ടാത്തവിധം വര്‍ക്ക് .ഓട്ടത്തോട് ഓട്ടം.
(എസ്ബിഷന്റെ വര്‍ക്ക് നടക്കുന്ന കമ്പിനിയാണ് ഈ ഫേം)
നമ്മുടെ പട്ടാണിടെ ദോസ്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു രണ്ടാഴ്ച്ച
അങ്ങനെ പട്ടാണി ഓവര്‍ ടൈം ഒക്കെ പ്രതീക്ഷിച്ച് മാസാവസാനം സാലറി
വാങ്ങാന്‍ ചെന്നു.

“ങാ ഈ മാസം നിന്റെ സാലറിയില്‍ ഏഴുഫൈനുണ്ട്,പിന്നെ വിസ ചെയ്ഞ്ചു ചെയ്ത പൈസ വാങ്ങാന്‍ ചെന്ന പട്ടാണി ഞെട്ടി.
തൊട്ടടുത്ത് ദിവസം കഥാനായകനായ പട്ടാണി വന്നപ്പോള്‍ പിള്ളേച്ചന്‍ വാതിക്കല്‍ നിന്ന് സംസാരിച്ചു നിലക്കുവാണ്.
ഉടനെ ഡ്രൈവറു പട്ടാണി വന്ന് സംഭവമെല്ലാം പറഞ്ഞൂ കേള്‍പ്പിച്ചു.
ഇങ്ങനെയാണ് കാര്യങ്ങള്‍.
ആ സമയം പിള്ളേച്ചന്റെ സുഹൃത്തായ അപ്പുറത്തെ കമ്പിനിലേ ജി.എം, അവിടെ കാറില്‍ വന്നിറങ്ങി.
പിള്ളേച്ചന്‍ അയ്യാളെ കണ്ട് ഒന്ന് തലയാട്ടി കൈകൊണ്ട് ഒന്ന് വിഷ് ചെയ്ത് നില്‍ക്കുമ്പോള്‍ കഥാനായകനായ പട്ടാണി ഒരു കിണ്ണന്‍ അലക്ക്
കപൂറേഏഏഏഏഏഏഏഏഏഏഏഏ..........................................................................................
പിള്ളേച്ചന്‍ ആ സമയം അവിടെ നിന്നും ഒരൊറ്റവോട്ടമായിരുന്നു.
പിന്നെ ആ ദിവസം പുറത്തേക്ക് പിള്ളേച്ചനെ കണ്ടില്ലാ.
ഗുണപാഠം-നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിച്ചാല്‍ അത് നമ്മുക്കിട്ട് തന്നെ പാരയാകും.

15 comments:

ജിജ സുബ്രഹ്മണ്യൻ said...

ഗുണപാഠം-നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിച്ചാല്‍ അത് നമ്മുക്കിട്ട് തന്നെ പാരയാകും.


അപ്പൊള്‍ പിള്ളേച്ചനും വിവരം വച്ചാ....

മാണിക്യം said...

ഗുണപാഠം # 2:
ഏറ് അറിയാത്തവന്റെ കയ്യില്‍ കല്ലു
വചുകൊടുത്താല്‍‌ ആദ്യത്തെ ഏറ്
സ്വന്തം തലക്കിട്ട് കിട്ടും
അപ്പോള്‍‌ എന്താന്ന് വച്ചാല്‍‌
പിള്ളെച്ചന്റെ തെറി പിള്ളെച്ചനും
പഠാന്റെ തെറി പഠാനും :)

പൊറാടത്ത് said...

പിള്ളേച്ചാ.. എന്നിട്ട് മിസ്റ്റർ കപൂർ എന്ത് പറഞ്ഞു..??!! :)

ശ്രീവല്ലഭന്‍. said...

:-)

OAB/ഒഎബി said...

പുത്താങ്കിനാമൂ എന്ന് പഠിപ്പിച്ച ഫിലിപ്പൈനിക്കിട്ട് അതു കൊണ്ട് തന്നെ ഒരേറ്. മൊയ്ത്യാക്ക, മുഖം പല്ല് വേദന കൊണ്ടുള്ള തടിപ്പാണെന്ന് പറഞ്ഞ് ഇച്ത്താമോള്‍ ഗ്ലിസരിനും തേച്ച് നടന്നു മൂന്നാല്‍ ദിവസം.
അങ്ങനെ കൊടുക്കാന്‍ ദൈര്യമുള്ള ഏത് പിള്ളേച്ചനും, നമ്മുടെ ഭാഷ മറ്റൊരാള്‍ക്ക് പഠിപ്പിച്ച് കൊടുക്കാം.

siva // ശിവ said...

അപ്പോള്‍ തെറിയൊക്കെ നല്ല വശമാണല്ലേ....എന്നാലും ഞാന്‍ പറയുന്നു എനിക്ക് അറിയാവുന്ന അത്രയും തെറികള്‍ പിള്ളേച്ചനു് അറിയില്ല....അത്രയ്ക്ക് തെറികള്‍ എനിക്ക് അറിയാം...ഹ ഹ...

ബൈജു സുല്‍ത്താന്‍ said...

ഹോ..എന്റെ അണ്ണാ..

തണല്‍ said...

അല്ലാ എന്നാലുമത് ഏത് തെറിയാരുന്നു..?
അങ്ങട് മനസ്സിലാവണല്യാ ചക്കരേ..ങാ,ഇനി വിളിക്കുമ്പോള്‍ പറഞ്ഞാമതി കേട്ടാ.എഴുതിയെഴുതി നീയങ്ങ് പുലിയാകുവാണല്ലോ..:)

രസികന്‍ said...

അപ്പോള്‍ നന്നായിട്ട് തന്നെ കിട്ടിയല്ലേ ... പണ്ഡിതാ.......
" നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിച്ചാല്‍ അത് നമ്മുക്കിട്ട് തന്നെ പാരയാകും. " അത് കലക്കി

കുറ്റ്യാടിക്കാരന്‍|Suhair said...

മലയാളത്തിലുള്ള ഒരു തെറിയെങ്കിലും പഠിക്കാമല്ലോ എന്ന് കരുത്തിയാ വായിച്ച് തുടങ്ങിയത്. പക്ഷേ പറ്റിച്ചു കളഞ്ഞല്ലോ പിള്ളേച്ചാ, ഇതിലെവിടെയാ തെറി?

അനില്‍@ബ്ലോഗ് // anil said...

ഹോസ്റ്റെലില്‍ വരുന്ന അന്യദേശക്കാര്‍ക്കു തെറിയിലാണു തുടക്കം, മലയാള ഭാഷ കോച്ചിങ്ങായി.

ഗോപക്‌ യു ആര്‍ said...

umm..pilleechaa!!

അജ്ഞാതന്‍ said...

വായിച്ചു മാഷെ..... :)

അപ്പു ആദ്യാക്ഷരി said...

കണക്കായിപ്പോയി !!

smitha adharsh said...

ഹി..ഹി..ഹി.. അത് കൊള്ളാം..ചിരിപ്പിച്ചു.