പിള്ളേച്ചന് അതികാലത്ത് ഓടാന്‍ പോകുന്ന പതിവുണ്ട് ।അതികാലത്തെന്നു പറയുമ്പോള്‍
നാലുനാലര മണിയാകുമ്പോള്‍ ഏഴെട്ട് കിലോമീറ്റര്‍ പിള്ളേച്ചന് ഓടും
അങ്ങനെ പിള്ളേച്ചന് ഒരു ദിവസം രാവിലെ നാലരമണിക്ക് കോട്ടയം-ഏറണാകുളം റോഡിലൂടെ
അതിശിഖ്രം പാഞ്ഞൂ പോകുകയാണ്।പിള്ളേച്ചന്റെ ഓട്ടം എന്നു പറയുമ്പോള്‍ ഷര്‍ട്ടൊന്നും ഉണ്ടാകില്ല ഒരു ബര്‍മുഡ മാത്രമായിരിക്കും വേഷം।അങ്ങനെ ബര്‍മൂഡയും ഇട്ട് പിള്ളേച്ചന് അതിവേഗത്തില്‍ കുതിച്ചത് ഒരു ഇറച്ചി വെട്ടുക്കാരന്റെ കടയുടെ മുന്നിലൂടെയാണ്।ഈ സമയം ഇറച്ചി
കടയില്‍ കൈയ്യില്‍ വലിയോരു കൂടവുമായി ഇറച്ചിക്കാരനായ കാലന് ഒരു പോത്തിനു മരണമൊഴി നലകാന്‍ കാത്ത് നിലക്കുകയായിരുന്നു।കൂടും ഉയര്‍ത്താന്‍ തുടങ്ങുമ്പോഴാണു പിള്ളേച്ചന് വാണം വിട്ടപോലെ ഇറച്ചിക്കാരന്റെ മുന്നിലൂടെ പാഞ്ഞത് ഇറച്ചിക്കാരന്റെ സകല നിയന്ത്രണവും വിട്ടുപോയി
സ്വതവെ അല്പം കറുപ്പ് നിറമുള്ള പിള്ളേച്ചന് ഷര്‍ട്ട് കൂടി ഊരി വിയര്‍ത്തൊലിച്ച് പാഞ്ഞു പോയപ്പോള്‍
ഇറച്ചീക്കാരനായ ആ കാലന് വിചാരിച്ചത് കള്ളന് എതാണ്ട് മോഷടിച്ചിട്ട് ഓടുന്നതാണെന്നാണ്।
ആയ്യാള് പെട്ടെന്ന് അവിടെ നിന്നു തൊണ്ട പൊട്ടി വിളിച്ചു കൂവി
കള്ളന് കള്ളന്
രാവിലെ കുട്ടിക്കളൊക്കെ പഠിക്കാന്‍ എഴുനേല്‍ക്കുന്ന സമയമായതു കൊണ്ട് മിക്ക വീട്ടുക്കാരും ഉണര്‍ന്നിട്ടുണ്ടായിരുന്നു।
പിള്ളേച്ചന്റെ പുറകെ ഇറച്ചിക്കാരനും ആരാണ്ടൊക്കെയൊ ഓടി
പിള്ളേച്ചന് പുറകിലെ ബഹളം കണ്ടിട്ട് പോത്ത് വിരണ്ടതാണെന്നാണ് വിചാരിച്ചത്
ഒന്നു പറയണ്ട പുറകെ വരുന്നവര്‍ എത്തുന്നതിനു മുമ്പെ പിള്ളേച്ചന് കപ്പ കണ്ടവും റബര്‍ തോട്ടവും ഒക്കെ കിടന്ന് എങ്ങനെയൊക്കെയോ വിട്ടില്‍ എത്തി
പാവം ഇറച്ചികടകാരന്‍
അയ്യാളുടെ മുന്നിലെങ്ങാന്‍ പെട്ടിരുന്നേല്‍ ഇങ്ങനെ ഇവിടെ ഇരിക്കാന്‍ കഴിയില്ലായിരുന്നു
12 comments:
ആ നാട്ടില്‍ പുല്ല് മുളയ്ക്കാറുണ്ടോ
അനൂപേ ഓടൂമ്പം ഒരു മിനിമം തയ്യാറെടുപ്പൊക്കെ വേണ്ടേ?. ആദ്യം വെളൂപ്പിനെ എണീറ്റ് പരിസരമൊക്കെ നോക്കണം. എവിടൊക്കെ ഇറച്ചിവെട്ടുകാരുണ്ട്, എവിടൊക്കെ കടിക്കുന്ന നായയുണ്ട് എവിടൊക്കെ മതിലുണ്ട്, എവിടൊക്കെ ചാണകക്കുഴിയുണ്ട് ഇത്യാദി നിരീക്ഷണം ആദ്യമെ വേണം എന്നിട്ട് വേണം ഓടാൻ തുടങ്ങാൻ ....
എന്തായാലും കോതനല്ലൂരുകാരുടെ ഭാഗ്യം , അനൂപ് ഫ്രൈ കഴിക്കേണ്ടി വന്നില്ലല്ലോ?
rlഇറച്ചിവെട്ടുകാരന് 'കള്ളന്' 'കള്ളന്' ന്നു തന്നെയാണോ വിളിച്ചു കൂവിയത്? ശെരിക്കൊന്നോര്ത്തു നോക്കിക്കേ.. അറക്കാന്‍ നിര്‍ത്തിയിരുന്ന പോത്ത് കയറുപൊട്ടിച്ചോടിയതാണോ എന്നോ മറ്റോ ..
നന്ദു പറഞ്ഞപോലെ കോതനെല്ലൂരുകാരുടെ ഫാഗ്യം..!
പ്രിയേ:പുല്ലു ഇഷടപോലെയുണ്ട് തിന്നാന്‍ പശുവില്ല പക്ഷേ ...?
നന്ദു:അതല്ലെ നന്ദു മാഷെ ഷര്‍ട്ടൊക്കെ ഇട്ട് ഓടിത് പക്ഷെ ആ ഇറച്ചിവെട്ടുക്കാരന് അവിടെ നിന്നത് കണ്ടില്ല അയ്യോ ഫ്രൈ ആയേനെ
പാമു:അങ്ങനെ തന്നെ അങ്ങനെ തന്നെ ആഇറച്ചി
വെട്ടുക്കാരന് ചിലപ്പോ കിട്ടിയേല് എന്നെ അറുത്തെനെ
അയാളിനി പോത്തിനേക്കാളും ബെസ്റ്റ് ഇറച്ചിയാണെന്ന് മനസ്സിലാക്കിയിട്ടാണോ പിള്ളേച്ചനെ ഓടിച്ചിട്ടത് ? :)
ഞാന്‍ എപ്പോഴേ ഓടി. :)
രസികന്‍ കഥ.
അനൂപിന് പൈപ്പിനോട് വലിയ താല്പര്യമാണല്ലേ?
പൈപ്പും ആരോഗ്യത്തിന് ഹാനികരമാണ് കേട്ടോ |||||
ബര്‍മുഡ മാത്രം ഇട്ട് സ്വതവേ അലപം കറുത്ത നിറമുള്ള പിള്ളേച്ചന് ഓടുന്നതു കണ്ട് കള്ളന് എന്നായിരിക്കില്ല പറഞ്ഞത്.........പോത്തേ...പോത്തേ എന്നായിരിക്കും അലറിയിട്ടുണ്ടാവുക
പിള്ളേച്ചന്റെ ആ ഓട്ടം എന്റെ മനസ്സില്‍ ഒന്നാലോചിച്ചു നോക്കി .ചിരി അടക്കാന്‍ പറ്റിയില്ല .എല്ലാവരും പറഞ്ഞത് പോലെ കോതനല്ലൂര്‍കാരുടെ ഫാഗ്യം .:)
അനൂപെ,
സത്യത്തില്‍ ആ ഇറ്ച്ചിക്കടക്കാരന് ``കള്ളന്`` എന്നാണാവോ വിളിച്ചിരിക്കുക; പേടിച്ചിട്ടു ``കാലന്`` എന്നാകുമോ വിളിച്ചത്. നീ കേട്ടതിന്റെ കുഴപ്പം വല്ലതും ആണോ??????
നീരു:പിള്ളേച്ചന്റെ ഇറച്ചിക്ക് തൊലിക്കട്ടി കുടുതലായതു കൊണ്ടും ആകാം
കുറ്റ്യാടി:എനിക്ക് മനസിലായി കേട്ടോ
കാന്താരിക്കുട്ടി:ആ നേരത്ത് അതിലെ വന്നിരുന്നു അല്ലെ
കാപ്പിലാനെ:ഭാഗ്യം തന്നെ മഹാഭാഗ്യം
ഹരീഷ്:നിങ്ങള്‍ ആ സമയത്ത് വന്ന് ഒരു പോത്തിനെ അഴിച്ചോണ്ട് പോയില്ലെ
ഹി..ഹി..കാന്താരിക്കുട്ടീടെ സംശയം തന്ന്യാ എനിക്കും..:)
എന്നിട്ട് പിള്ളേച്ചനിപ്പോഴും ഓടാറുണ്ടോ?
Post a Comment