ചില പെണ്ണൂങ്ങളുണ്ട് എന്തുടുത്താലും ഉടുത്തില്ലേലും കണക്കാം.ഈ ഡയലോഗ് എന്റെ പ്രിയ സുഹൃത്ത് വിന്‍സ് ഒരു കമന്റായി പറഞ്ഞതാണ്.എന്നാല്‍ ആ ഡയലോഗ് പിള്ളേച്ചന് അത്ര നിസാരമായി കാണാന്‍ പറ്റില്ല.പിള്ളേച്ചന്റെ നാട്ടിലെ പെണ്‍ക്കുട്ടിക്കളെ കുറിച്ച് പിള്ളേച്ചന് ചില
കണക്ക് കൂട്ടലുക്കളൊക്കെയുണ്ട്.അത്തരത്തിലുള്ള സംഭവമാണ് ഈ കഥ.
ലോകത്തെ 120പരം രാഷ്ട്ങ്ങളീല് നിന്നുള്ള അതി സുന്ദരിക്കളായ പെണ്‍ക്കുട്ടികള്‍ കണ് വെട്ടത്ത്
ആടിയും പാടിയും നടക്കുന്നതു കണ്ട് അവീറീലെ ഓഫീസില്‍ എത്തുന്ന പിള്ളേച്ചനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് നമ്മടെ തെരുവനന്തപുരത്തെ ഒരു കോമളവല്ലിയാണ്.ഭര്‍ത്താവ് രാവിലെയും വൈകിട്ടും കോമളവല്ലിയെ ഈയുള്ളവന്റെ ഓഫിസിനു മുന്നില്‍ കൊണ്ട് വന്ന് ഇറക്കി വിടും.ആവീര്‍ എന്നു പറയുന്നത് വല്ലപ്പോഴും പെണ്ണൂങ്ങളെ കാണാന്‍ കിട്ടുന്ന ഒരു സ്ഥലമാണ്. സുന്ദരിയും സുശീലയും ഒരു നാടന്‍ മദാമ്മയുടെ ഏല്ലാവിധ പകിട്ടുമുള്ള കോമള വല്ലി ലോകത്തെ സകല വായ് നോക്കികളുടെയും കേന്ദ്ര കഥാപാത്രമായത് പെട്ടെന്നാണ് .കോമള വല്ലി പോകുമ്പോഴും വരുമ്പോഴും ആ ഗോഡൌണിനു സമീപത്തുള്ള സകല ഗോഡൌണിലെയും വായ് നോക്കികള്‍ കൃത്യമായി രാവിലെ വൈകിട്ടും പുറത്തിറങ്ങി കോമളവല്ലിയുടെ അംഗലാവണ്യം കണ്ട് ആസ്വാദിക്കും.
ഒന്നു പറയണ്ട കോമളവല്ലി പോകുന്ന സമയം പാക്കിസ്ഥാനിക്കളും ബംഗാളിക്കളും ഒറ്റ സ്വരത്തില്‍
പറയും
“അച്ചാ മലബാറി ലഡകി ഹെ“
സേനഹിച്ച പെണ്ണിനെ കോലു നാരായണന് കട്ടോണ്ട് പോയ വിഷമത്തില്‍ സന്യാസി ജീവിതം
നയിക്കാന്‍ തീരുമാനിച്ചിരുന്ന പിള്ളേച്ചന് നമ്മുടെ നാട്ടുക്കാരിയായ ഒരു പെണ്‍കൊച്ച് ഇങ്ങനെ
നടക്കുന്നതു കണ്ട് മനമിളകി.
എല്ലാം ദിവസവും പിള്ളേച്ചന് കൃത്യമായി ഓഫീസിനു മുന്നില്‍ സമയം തെറ്റാതെ വായ്-നോട്ടത്തിന്റെ
സകല ഓര്‍മ്മക്കളും അയ് വിറക്കി അങ്ങനെ നിലക്കും.
അവള്‍ക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയായിരുന്നതു കൊണ്ട് അവള് പിള്ളേച്ചനെ മൈന്‍ഡ് പോലും ചെയ്തില്ല. പിള്ളേച്ചന് ആകെപ്പാടെ ധര്‍മ്മ സങ്കടത്തിലായി .ഇനി ഇപ്പോ എന്താ വഴി.
അങ്ങനെ കുണഠിതപ്പെട്ട് നടക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ഗൌഡണിലുള്ള ഒരു ബംഗാളി പയ്യന്
ഒരു ബലമായ സംശയം ഉണ്ടായത്.
“ഭായി ഐ।ലൌ। കാ മലബാറി മീനിങ്ങ് ബോലോ ഭയ്യ .?“
എല്ലാവര്ക്കും എപ്പഴും സകല ഉപകാരങ്ങളും ചെയ്യാന്‍ ഇഷടപെടുന്ന ഈ പാവം പീള്ളെച്ചന്
ആ പാവത്തിന്റെ മലയാളം പഠിക്കാനുള്ള അഗ്രഹം വളരെ നല്ലതായി തോന്നി.
“ഭായി എനിക്ക് നിന്നെ ഇഷ്ട്മാണ്“
ഞാന്‍ പറഞ്ഞു.
“എക് ബാര്‍ ബോലൊ ഭയ്യ“
“എനിക്ക് നിന്നെ ഇഷടമാണ്.”
“അനക്ക് അന്നെ ഇഷ്ട്മാണ് “ ബംഗാളി അവന്റെ ശൈലിയില്‍ അങ്ങനെ പറഞ്ഞു പഠിച്ചു.
അവനെ ഒരു നല്ല മലയാളം വാക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍
ഞാന്‍ മതി മറന്നു സന്തോഷിച്ചു.
അന്ന് വൈകിട്ട് അഞ്ചരയായിട്ടുണ്ടാകും. പുറത്ത് നിന്ന് അനക്ക് നിന്നെ ഇഷ്ട്മാണ് എന്നുള്ള വിളിക്കേട്ടിട്ടാണ് ഓടി ചെന്നത് .നമ്മുടെ കോമള വല്ലി പുറത്തൂടെ പോകുന്നുണ്ട് തൊട്ടപ്പുറെ ടൊയിലറ്റിന്റെ ഉള്ളീല് നിന്ന് നമ്മുടെ ബംഗാളി മുഖം കൊടുക്കാതെ ഉറക്കെ വിളിച്ച് കൂവുന്നുണ്ട്.“അനക്ക് അന്നെ ഇഷടമാണ്“
ഞാന്‍ പെട്ടെന്ന് ചുറ്റുപ്പാടും നോക്കിയിട്ട് ഉള് വലിഞ്ഞു.
എന്റമ്മൊ എന്റെ ശരീരമാസകലം ഒരു വിറയല്‍.
ഇനി ഇപ്പോ എന്തേലും ഒരു കമ്പ്ലയിന്റ് ഉണ്ടായാല്‍ അവന് പിള്ളേച്ചന് പറഞ്ഞു തന്നിട്ടാണെന്നു പറയും.
അലോചിച്ചപ്പോള്‍ തലയില്‍ ഒരു മൊരക്കം.
ഏതായാലും അന്ന് അങ്ങനെ കഴിച്ചു കൂട്ടി.
പിറ്റേന്ന് ഇത്തിരി ധൃതിയില്‍ തീര്‍ക്കേണ്ട വര്‍ക്ക് തീര്‍ക്കാന്‍ രാവിലെ ഇത്തിരി നേരത്തെ എത്തി
കമ്പ്യൂട്ടറില്‍ ടാലിയുമായി ഒരു വാള് പയറ്റ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ കോമളവല്ലി
ഓഫീസിലേക്ക് കയറി വന്നത്.।
പെട്ടെന്ന് ഞാന്‍ കസേരയില്‍ നീന്നും ചാടിയെഴുനേറ്റു.।
(ഭവ്യതയോടെ ) “ഇരിക്കു.”
“തനിക്ക് ഒരു കള്ച്ചരുമില്ലേടോ ഇങ്ങനെയാണൊ ഒരു പെണ്‍ക്കുട്ടിയോട് പെരുമാറണ്ടെ.?”
“എന്താ ഇപ്പോ സംഭവിച്ചെ.?“
“ആ ബംഗാളി ഞാന്‍ വഴിലൂടെ പോകുമ്പോള്‍ എനിക്ക് നിന്നെ ഇഷടമാണെന്നു വിളിച്ചു
കൂവുന്നത് താനും കേട്ടതല്ലെ.?”
“അതാണൊ കാര്യം .താന്‍ ഒരു മലയാളിയല്ലെ ?ഇങ്ങനെ വളരെ വള്‍ഗറായിട്ടുള്ള ഡ്രെസും ധരിച്ച് നടക്കാന്‍ തനിക്ക് നാണമില്ലേ?.താന്‍ രാവിലെ വരുമ്പോഴും പോകുമ്പോഴും തന്നെ കാണാന്‍ എല്ലാം
വാതിക്കലും വായും പൊളിച്ച് ഒരോരുത്തരും നിലക്കണത്.താന്‍ നാളെ ഒരു മലയാളി പെണ്ക്കുട്ടിയായ് മടങ്ങി വാ തന്നെക്കുറിച്ച് ഒരാളും ഒന്നും പറയില്ല.ഞാനാ ബംഗാളിക്കത് പറഞ്ഞു
കൊടുത്തത് അത് തന്നെ വിളിക്കാനാണെന്ന് ഞാന്‍ അറിഞ്ഞില്ല.അങ്ങനെ ചെയ്തതില്‍ സോറി.”
ഞാന്‍ പറയുന്നു.
എന്തായാലും അന്ന് എന്നോട് വേറെ എന്തോക്കെ പറഞ്ഞ് അല്പം ചൂടായിട്ട് പോയ കോമള വല്ലി
പിറ്റേന്ന് നല്ല അച്ചടക്കമുള്ള കുട്ടിയായി ഓഫീസില്‍ എത്തി.
അതിനു മുമ്പെ ഞാന്‍ ബംഗാളിയെ ഓഫീസിലേക്ക് വിളിച്ച്
ഒരു താക്കിത് കൊടുത്തു.
“തൂമാരാ ദിമാഗ് കരാബെ .യെ ലഡകി ബോലെഗാ തുമാരാ അര്‍ബാബ് കോ കമ്പ്ലയിന്റ് കരാഗാ.
എക് ബാര്‍ ബോലെഗാ ബഹുത് മുഷ്കിലെ ഭായി
അറിയാവുന്ന പൊട്ട ഹിന്ദി വച്ച് അവനെ പറഞ്ഞു മനസിലാക്കി.
എതായാലും പിന്നെ അവന് അനക്ക് അന്നെ ഇഷ്ട്മാണെന്ന് പറഞ്ഞിട്ടില്ല.
തന്നെയുമല്ല നമ്മുടെ കോമളവല്ലി നല്ല ഡ്രെസും ധരിച്ചു.
10 comments:
അച്ചാ മലബാറി ലഡകി ഹെ
Kollaam :)
തും നേ ബഹുത്ത് സഹീ കാം കിയാ ഹൈ മേരാ ഭായീ
ആവീര്‍ എന്നു പറയുന്നത് വല്ലപ്പോഴും പെണ്ണൂങ്ങളെ കാണാന്‍ കിട്ടുന്ന ഒരു സ്ഥലമാണ്.
അതേ ഈ സ്വഭാവം മാറ്റിയില്ലേല്‍ മോന്തേടെ ഷേപ്പ് മാറും ട്ടോ പറഞ്ഞില്ലാ കേട്ടില്ലാ ന്നു വേണ്ടാ. അല്ലാ നാാട്ടില്‍ കോതനല്ലൂരിലെ കലുങ്കില്‍ പണ്ട് വായ് നോക്കാനിരുന്ന പോലെ അന്യ നാട്ടില്‍ ചെന്നിരുന്നു നോക്കിയാല്‍ തലക്കു മുകളില്‍ കഴുത്തു വേണ്ടേ ????
ആ പടത്തില്‍ കാണുന്നപോലെ ആയോ പിള്ളേച്ചാ ആ മരമോന്ത ഇപ്പോള്‍? ഇതണല്ലോ കയ്യിലിരുപ്പ് :)
ഈ ചെക്കന് രക്ഷപെടണ ലക്ഷണമില്ലാ...
ഞാന്‍ ഉറപ്പിച്ചു.
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും
......................”
:)
അനൂപ് ജി..,ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ കോമളവല്ലിയെ നേര്വഴിക്കാക്കിയെടുത്തല്ലേ..നന്നായി..ഇനിയിപ്പോള്‍ ധൈര്യമായിട്ടു പറയാം “ അച്ചാ മലബാറി ലഡകി ഹെ “ എന്നു....:)
അനൂപ് ജി..,ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ കോമളവല്ലിയെ നേര്വഴിക്കാക്കിയെടുത്തല്ലേ..നന്നായി..ഇനിയിപ്പോള്‍ ധൈര്യമായിട്ടു പറയാം “ അച്ചാ മലബാറി ലഡകി ഹെ “ എന്നു....:)
അനൂപേ.... ഇപ്പളും വല്ലൊരെ കൊണ്ടും “I Love You" പറയിക്കുന്ന ആ സ്വഭാവം മാറ്റിയില്ല .അല്ലേ...
pillechan strikes again........
keep it up........
congrats........
പിള്ളേച്ചാ...ബംഗാളികളെ കൂട്ട് പിടിച്ചുള്ള പരിപാടിയാണല്ലേ ? അത്ര ഗുണം ചെയ്യില്ലാട്ടോ :) :)
Post a Comment