Saturday, 17 May 2008

രണ്ട് ഗുണ്ടികള്


ഗുണ്ടകളൂടെ ചരിത്രം എവിടെയും പ്രശ്സ്തമാണ്.വടിവാള്‍ തൊമ്മന്‍, പോത്ത് ഗോപാലന്‍, ഇരട്ട വാസു,
ഷാപ്പ് സ്വാമി, കഞ്ചാവ് പിള്ളേച്ചന്‍ തുടങ്ങിയ പല പേരുക്കളിലും പല ദിക്കിലും വെട്ടാനും കുത്താനും
കത്തി കേറ്റാനും തയാറായി സല്‍ സ്വാഭാവിക്കളായ നിരവധി ചെറുപ്പക്കാര്‍ ഗുണ്ടകള്‍ എന്ന ഓമനപേരില്‍ നാട്ടില്‍ സര്‍വ്വ ഐശ്വര്യത്തോടെ കഴിഞ്ഞു കൂടുമ്പോഴാണ്.നാട്ടില്‍ എങ്ങു നിന്നോ
വന്ന് രണ്ട് ഗുണ്ടികള്‍ സ്ഥലം വാങ്ങി താമസം ആരംഭിച്ചത്.അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും രണ്ട് മകന്‍ ഗുണ്ടക്കളും ചേര്‍ന്ന് ചീട്ടും കളിച്ചും തെറി വിളിച്ചും നാട്ടില്‍ ആകെപ്പാടെ ഒരു ഉത്സവത്തിന്റെ ലഹരി സൃഷ്ടിക്കുന്നതിനിടയിലാണ് ഷാപ്പിലെ കറികച്ചവടക്കാരനും ഒന്നു രണ്ട് വെട്ടു കേസുക്കളില്‍
പ്രതിയുമായ കാലന്‍ എന്ന ഓമനപേരില്‍ വിഖ്യാതനായ മകള്‍ ഗുണ്ടിയുടെ അരുമസന്താനത്തെ
തേടി തെക്ക് നിന്ന് എങ്ങോ രണ്ട് വീരശൂര പരാക്രമികള്‍ പോത്തുങ്കര ഗ്രാമത്തില്‍ എത്തുന്നത്
“നിന്റെ മകനില്ലേടി ഇവിടെ എന്നു ചോദിച്ച് എന്‍ഫീല്‍ഡ് ബൈക്കില്‍ വന്നിറങ്ങിയ
മസിൽമാൻ മുറ്റത്തു നിന്ന് ചിന്നും വിളിക്കണ കണ്ട് അമ്മ ഗുണ്ടി അടുക്കള യില്‍ നിന്നു ചട്ടുകവുമായി പാഞ്ഞു വന്ന് പരാക്രമിയുടെ മൂക്കിനിട്ട് നോക്കി ഒരു കുത്തു കൊടുത്തു.
പരാക്രമി അമ്മ ഗുണ്ടയുടെ വയറിനിട്ട് ഒരു ചവിട്ട് കൊടുത്തതും അമ്മ ഠേ എന്നു കൂഴ ചക്ക പഴം
പോലെ വീണു
ഈ സമയം അടുക്കളയില്‍ തലേന്നത്തെ പഴം കഞ്ഞിയും പോത്ത് ഉലത്തിയതും കൂട്ടി ഒരു ഗുസ്തി പിടുത്തം നടത്തുകയായിരുന്ന മകള്‍ ഗുണ്ടി പാഞ്ഞു വന്ന് ലെവന്റെ നാഭി നോക്കി ഒരു ചവിട്ട് .കൊടുത്തു.
പിന്നെ അവിടെ ഒരു ത്യാഗരാജന്റെ പോലത്തെ ഒരു സംഘടനമാണ് നടന്നത്
അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും ചേര്‍ന്ന് രണ്ട് മസിലുമാന്മാരെയും അടിച്ചു പപ്പടമാക്കി
നാട്ടിലെ അറിയപ്പെടുന്ന രണ്ട് ഗുണ്ടക്കളെ അടിച്ചു ലെവലാക്കിയ രണ്ട് ഗുണ്ടിക്കളെ കാണാന്‍
കോടതി പരിസരം നിറയെ ആള്‍ക്കൂട്ടം ആയിരുന്നു എന്നത് ചരിത്രം

14 comments:

Vishnuprasad R (Elf) said...

ഈ ഗുണ്ടികളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ , നാട്ടിലെ സാധാരണക്കാരായ മാന്യന്‍ മാരായ ഗുണ്ടകളുടെ കാര്യം കട്ടപ്പൊക . ഗുണ്ടികളുടെ അതിക്രമത്തിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു .ഇത് അനീതിയാണ്‌ , അക്രമമാണ് .അമ്മ ഗുണ്ടിയും മകള്‍ ഗുണ്ടിയും മകന്‍ ഗുണ്ടക്കളും സ്ഥലം വിടുക .

പാമരന്‍ said...

ഹെന്‍റമ്മച്ചി! ഒന്നൊന്നര ഗുണ്ടികളായിരിക്കണമല്ലോ :)

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

ഗുണ്ടി ചരിതം ആട്ടക്കഥക്ക് സ്കോപ്പുണ്ട്.
വിജയിക്കുതാക

നന്ദു said...

അനൂപേ,
നേരത്തെ ആരൊ വാണിങ് തന്നതാ...ശ്രദ്ധിക്കണേ,
ഇരട്ടിപ്പ് വേണ്ടിടത്തില്ല ആവശ്യമില്ലാത്തിടത്ത് ഇരട്ടിപ്പും...
ഗുണ്ടക്കളും - ഇരട്ടിപ്പ് മാറ്റണം. ഗുണ്ടകളുടെ എന്നവും?
സല്‍ സ്വാഭാവിക്കളായ
പേരുക്കളിലും
കേസുക്കളില്‍
മസില്‍ വാന്‍ = മസിൽമാൻ ആയിരിക്കുമല്ലൊ?
ചിന്നും = ചിന്നം
സങ്കടനമാണ് = സംഘട്ടനം ?
ടൈപ്പിംഗിലെ അക്ഷരപ്പിശാചുകളാണെങ്കിൽ ഞാനിത് ചൂണ്ടിക്കാണിക്കില്ലായിരുന്നു.പലപ്പോഴും എനിക്കും പറ്റാറുള്ളതു തന്നെ പക്ഷെ ഇതങ്ങിനെയല്ല .

ഇനിയും ആവർത്തിച്ചാൽ അമേരിക്കേന്ന് ഞാൻ ഗുണ്ടകളെ വിളിക്കും.

Areekkodan | അരീക്കോടന്‍ said...

:)?

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ നന്ദേട്ടന്‍ പറഞ്ഞതു കണ്ടൂ..നമ്മുടെ നാട്ടിലെ ഗുണ്ടകളെയും ഗുണ്ടികളേയും അങ്ങോട്ടേക്ക് വിടണോ അനൂപേ..അക്ഷരതെറ്റ് വരുത്തുന്ന ബ്ലോഗറെ ഓടിക്കാന്‍ !!!!!

ബഷീർ said...

ഗുണ്ടിപുരാണം..

ഗുണ്ടികള്‍ക്ക്‌ കമന്റിനു അവസരം കൊടുക്കുക

siva // ശിവ said...

ഗുണ്ടി തന്നെയാണോ....അതൊ അക്ഷരത്തെറ്റു പറ്റിയതാണോ....

എന്തായാലും ആ ഗുണ്ടിയെ കണ്ടിരുന്നെങ്കീല്‍ ഒരു കാര്യം ചോദിക്കാമായിരുന്നു....എന്തിനാ അനൂപിനെ നാഭിക്കിട്ട് ചവിട്ടിയതെന്ന്...ഒന്നു വിരട്ടിവിട്ടാല്‍ പോരായിരുന്നോ എന്ന്....

ഹരീഷ് തൊടുപുഴ said...

കൊള്ളാം........ഗുണ്ടികള്‍

തണല്‍ said...

അനൂപേ
ഈയിടെയായി ഗുണ്ടകളോടും ഗുണ്ടികളോടും ഒരു അടുപ്പം കാണുന്നല്ലോ..എന്തു പറ്റി? എന്തായാലും സംഗതി രസമുണ്ട്!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കലക്കി മോനേ. ഇതെവിടുന്ന് ഒപ്പിച്ചു?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

ജെയിംസ് ബ്രൈറ്റ് said...

കാലമ്പോകുന്ന പോക്കേ..!