Sunday, 18 May 2008

നാരായണേട്ടന്റെ വിലാസിനി


നാരായണേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന കള്ളു കുടിയനാണ്. പറ്റാവുന്നിടത്തോളം ജോലി ചെയ്യുക
പൊള്ളവയറിനു കൊള്ളാവുന്നതില്‍ കൂടുതല്‍ കള്ളു കയറ്റുക എന്നതത്രേം നാരായണേട്ടന്റെ പോളിസി. നാരായണേട്ടന്‍ കുടിക്കാത്ത ഷാപ്പുക്കളില്ല്ല.നാട്ടിലെ അറിയപ്പെടുന്ന തെങ്ങു കയറ്റതൊഴിലാളിയായ നാരായണേട്ടന്‍ ഒരു തെങ്ങിന് ആറു രൂപയും പത്തുതെങ്ങിന് വച്ച് ഒരു നാളികേരവും കൈക്കിലാക്കും.അതു കൊടുക്കാത്തവന് അന്തികള്ളു മോന്തി ഷാപ്പില്‍ നിന്ന് നാലുകാലില്‍ ആടി വരുന്ന നാരായണേട്ടന്‍ ലോകത്തില്ലാത്ത സുവിശേഷങ്ങളോക്കെ പറഞ്ഞ്
കണ്ണൂ പൊട്ടിക്കും എന്നത് തീര്‍ച്ച.നാ‍രായണേട്ടന്റെ ആകെയുള്ള ദൌര്‍ബല്യം ഭാര്യ വിലാസിനിയാണ്
നാട്ടിലെ ഒരേ ഒരു പൊതു മുതലായ വിലാസിനിയെ നാരായണേട്ടന്‍ വന്നാല്‍ രണ്ട് കണ്ണന്‍ ചിരട്ടിയില്‍ ഇറക്കി നിറുത്തും.വിലാസിനി കിടന്ന് ലോകം മുഴുവന്‍ കേള്‍ക്കെ ഈ കാലമാടന്‍
എന്നെ കൊല്ലുന്നെ ഓടിവായോ എന്നു പറഞ്ഞ് അലറി നിലവിളിക്കും.
വിലാസിനിയെ തീറ്റി പോറ്റുന്ന നാട്ടിലെ ചില സുന്ദരക്കുട്ടപ്പന്മാര്‍ അതു കേട്ട് വിഷാദത്തോടെ വിലാസിനിടെ വീടിന്റെ പടിക്കല്‍ എത്തി നോക്കും.
വിലാസിനി വീണ്ടും വീണ്ടു കാറുന്നതു കേട്ട് കുട്ടപ്പന്മാര്‍ വെറും വായ്നോക്കികളായി പടിക്കെട്ടിനു
പുറത്തു .കാത്തു നിലക്കും.
നാരാ‍ായണേട്ടന് ഒരു സ്വാഭവമുണ്ട്.
കള്ളുകുടിച്ചാല്‍ എതു പോലീസുക്കാരനെയും തെറിപറയും.
ഒരിക്കല്‍ കവലേല് വച്ച് രാത്രി പോസ്റ്റിനു മുന്നില്‍ നിന്നു പുല്ല് പറക്കുകയായിരുന്ന നാരായണേട്ടനെ
എസ്.ഐ പിടിച്ചു
നാരായണേട്ടന്‍
ലോകത്ത് കേട്ടിട്ടുള്ള എല്ലാം ഷാപ്പ് സുവിശേഷങ്ങളും വിളിച്ചു
യേമാന്‍ പിന്നെ ഒന്നു നോക്കിയില്ല
നാരായണേട്ടനെ പൊക്കിയെടുത്ത് ജീപ്പിലിട്ട്.ജീപ്പ് മുന്നോട്ട് പോകുമ്പോള്‍ അയ്യോ അയ്യോ
അയ്യോ എന്നുള്ള നാരായണേട്ടന്റെ പാരഡിഗാനം കേട്ട് നാട്ടിലെ ചെറുപ്പക്കാര്‍ സന്തുഷ്ഠരായി

രണ്ട് ദിവസം ജയിലെ സുഖചികിത്സ കഴിഞ്ഞൂ പൂര്‍ണ ആരോഗ്യവാനായി പുറത്തിറങ്ങിയ നാരായണേട്ടന് തെങ്ങെ കയറിയാല്‍ ടൊയലറ്റ് ആണെന്നു കരുതി മൂത്രം ഒഴിക്കും
ഇതോടെ നാട്ടിലെ തെങ്ങുകള്‍ നാരായണേട്ടനെ ഒഴിവാക്കി
എന്തു പറയാം നാരായണേട്ടന്‍ വീട്ടില്‍ വന്നതോടെ വിലാസിനിടെ ബിസിനസ് മുരടിച്ചു.
അവസാനം നാട്ടിലെ ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് ഒരോ ദിവസം നാരായണേട്ടന് കള്ള് വാങ്ങി
കൊടുക്കാന്‍ തീരുമാനിച്ചു.
വിലാസിനിടെ ബിസിനസ് മുരടിക്കരുതല്ലോ
അങ്ങനെ നാരായണേട്ടന്‍ കള്ളുകുടിച്ചു അര്‍മാദിച്ചു
വിലാസിനി അറിയപ്പെടുന്ന ബിസിനസ് കാരിയായി.

anoopaweer@gamil.com

11 comments:

പാമരന്‍ said...

പിള്ളേച്ചന്‍റെ നാട്ടിലെ ചെറുപ്പക്കാരെക്കണ്ടു പഠിക്കണം!

Vishnuprasad R (Elf) said...

ഗുണപാഠം : ദിവസവും ഓസിക്ക് കള്ള് കിട്ടാന്‍ എസ്. ഐ -യെ തെറി വിളിക്കണം

നാരായണെട്ടന് ഒരു കുപ്പി കള്ള് വാങ്ങിക്കൊടുത്തിട്ടു തന്നെ കാര്യം.

ബാബുരാജ് ഭഗവതി said...

നാരായണേട്ടന്‍ ലളിത ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു...
ഒരു നുള്ള് ഉപ്പും ഒരു പച്ചമുളകും ഉണ്ടെങ്കില്‍ ഈ ലോകം മുഴുവല്‍ കുടിച്ചുതീര്‍ക്കുമായിരുന്ന മാന്യന്‍..

ജിജ സുബ്രഹ്മണ്യൻ said...

വിലാസിനീടെ ബിസിനസ് മുരടിക്കാതിരിക്കാന്‍ പാവം നാരായണേട്ടനെ കുടിയന്‍ ആക്കി അല്ലേ......നിങ്ങടെ ഒരു കാര്യം ...

തിരോന്തരം പയല് said...

ഡ്രൈവിംഗ്‌ പടിക്കാന്‍ വേണ്ടി പാവം ചെറുപ്പക്കാര്‍.. :-)

നന്ദു said...

ശ്ശേ...! നീ നന്നാവുന്ന ലക്ഷണം ഒന്നും കാണുന്നില്ല..

നവരുചിയന്‍ said...

ഈ വിലാസിനി ചേച്ചിടെ വീടിലേകുള്ള വഴി ഒന്നു പറഞ്ഞു തരുമോ ??

പ്രവീണ്‍ ചമ്പക്കര said...

ഇത്രയും നാള്‍ “ മത്താ‍യി എന്തിനാ കള്ളുകുടിക്കുന്നത് “എന്നാ ചോദിച്ചിരുന്നേ. ഇനിഅത് മാറ്റണം അല്ലേ..

കാപ്പിലാന്‍ said...

ശ്ശേ...! നീ നന്നാവുന്ന ലക്ഷണം ഒന്നും കാണുന്നില്ല..

ഇത് തന്നെ എനിക്കും പറയാന്‍ ഉള്ളത് ..നന്നാവില്ല മോനേ

ഹരീഷ് തൊടുപുഴ said...

ലവള് കോതനല്ലൂരൊ, ആരക്കുഴക്കാരിയൊ?

Vishnuprasad R (Elf) said...

വിലാസിനി ചേച്ചിയുടെ മൊബൈല്‍ നമ്പര്‍ ഒന്നു തരുമോ